മദ്രസകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരല്ല, ക്ഷേമനിധി ബോര്‍ഡാണ്

മദ്രസ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഒരു ക്ഷേമനിധി രൂപീകരിച്ചു നല്‍കിയിട്ടുണ്ട്. ശമ്പളയിനത്തില്‍ സര്‍ക്കാര്‍ ധന സഹായം നല്‍കുന്നില്ല.  ഇതില്‍ മദ്രസ മാനേജ്മെന്റും  മദ്രസയിലെ അധ്യാപരും അംഗങ്ങളാണ്. ഇരു കൂട്ടരും  ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്. ഇതിന്‍റെ പലിശ പോലും ക്ഷേമനിധി യഥാര്‍ഥത്തില്‍ വാങ്ങുന്നില്ല. ഈ ക്ഷേമനിധി രൂപീകരിച്ചു നല്‍കിയപ്പോള്‍ കോര്‍പ്പസ് ധനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ യാതൊരു ഫണ്ടും Read more…

ഖുറാൻ- തൂക്കത്തിൻറെ പ്രശ്നം തീർന്നു

യുഎഇ കോൺസുലേറ്റ്‌ വഴി എത്തിച്ച ഖുറാൻ പായ്‌ക്കറ്റുകളുടെ തൂക്കം സംബന്ധിച്ച്‌ 24 ന്യൂസ്‌ ചാനലിൽ നൽകിയ വിവരം തെറ്റാണെന്ന്‌ വിശദീകരിച്ച്‌ മാധ്യമപ്രവർത്തകൻ അരുൺ കുമാർ. കണക്കിലുള്ള മതഗ്രന്ഥങ്ങളുടെ തൂക്കത്തിനേക്കാൾ കൂടുതൽ ലോഡ്‌ എത്തിയെന്നും, അതിലൂടെ സ്വർണം കടത്തിയെന്നും ചാനലകളിൽ തെറ്റായി വിവരം നൽകുമ്പോഴാണ്‌ അരുൺ കുമാർ കൃത്യമായ വിശദീകരണക്കുറിപ്പുമായി എത്തിയിരിക്കുന്നത്‌. തെറ്റ് ശ്രദ്ധയിൽ പെടുത്തിയ സുഹൃത്തുക്കൾക്കു നന്ദി. ഇന്നലെ രാത്രി ന്യൂസ് നൈറ്റിൽ ഈ തെറ്റ് തിരുത്തിയെന്നും കുറിപ്പിൽ പറയുന്നു. Read more…