പെട്രോളും ജി സ് ടി യും..

പെട്രോൾ‌ അടക്കമുള്ള ഇന്ധനത്തിന്‌‌ ചരക്ക്‌ സേവന നികുതി ഏർപ്പെടുത്തുന്നതിന്‌ ജിഎസ്‌ടി കൗൺസിലിൽ കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടില്ല. പെട്രോൾ, ഡീസൽ എന്നിവയിൽനിന്നാണ്‌ കേന്ദ്രത്തിന്‌ ഏറ്റവുംകൂടുതൽ നികുതി വരുമാനം‌. അത്‌ കളയാൻ ബിജെപി സർക്കാർ തയ്യാറല്ല. പെട്രോളിയം ഉൽപ്പന്നത്തിന്‌ ജിഎസ്‌ടി ഏർപ്പെടുത്തുന്നതിൽ ഭരണഘടനാപരമായ തടസ്സമില്ല. എന്നിട്ടും ഒരുതവണയെങ്കിലും ജിഎസ്‌ടി കൗൺസിലിൽ ചർച്ചയ്‌ക്കുപോലും തയ്യാറാകാത്ത കേന്ദ്രമന്ത്രിമാരാണ്‌ പുറത്തുവന്ന്‌ വിരുദ്ധ അഭിപ്രായം പറയുന്നത്‌. നികുതി കുറയ്‌ക്കൽ നിർദേശമൊന്നും വച്ചിട്ടുമില്ല. കേരള സർക്കാരിന്‌ വ്യക്തമായ നിലപാടുണ്ട്‌. ജിഎസ്‌ടി Read more…