കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും

കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും. അനുമതിയില്ലാതെയാണ്‌ ബോണ്ടിറക്കിയതെന്നും അത്‌ വിദേശനാണ്യ മാനേജ്‌മെന്റ്‌ (ഫെമ) നിയമത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം പ്രചരിപ്പിക്കുന്നതിനിടയിലാണ്‌ ലോക്‌സഭയിൽ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ്‌ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിൽ തന്നെയാണ്‌ സർക്കാർ വിശദീകരണം. മസാല ബോണ്ടിന്റെ അനുമതിക്കായി കിഫ്‌ബിക്കുവേണ്ടി ആക്‌സിസ് ബാങ്കാണ് ആര്‍ബിഐയെ സമീപിച്ചത്. ഇതിന് ആര്‍ബിഐ ഫെമ പ്രകാരം അംഗീകാരം (നിരാക്ഷേപ പത്രം) നല്‍കുകയും ചെയ്തതായി കേന്ദ്ര ധനസഹമന്ത്രി Read more…

KIIFB വിവാദങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ

ആ സ്വപ്നം ഇവിടെ നടക്കില്ല….ധനമന്ത്രി എഴുതുന്നു …വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതിന് കിഫ്ബി ഇടിക്കൂട്ടിലാണെന്നാണ് ഇന്നലത്തെ ഒരു പ്രമുഖ പത്രത്തിന്റെ തലക്കെട്ട്. കിഫ്ബിയെ ഈ.ഡി പിടികൂടിയെന്നാണ് മിക്കവാറും മാധ്യമങ്ങളിലെയെല്ലാം റിപ്പോർട്ടുകളുടെ സ്വരം. ഏതായാലും ഈ.ഡി കിഫ്ബിയിൽ ഇതുവരെ വന്നിട്ടില്ല. റിസർവ്വ് ബാങ്കിനോട് ഈ.ഡി എഴുതി ചോദിച്ചിരിക്കുകയാണത്രേ. എന്തൊക്കെയാണ് ചോദിച്ചിരിക്കാൻ സാധ്യത? ആ ചോദ്യങ്ങളൊക്കെ രണ്ടു ദിവസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയിൽ വന്നിരുന്നു. കിഫ്ബിയുടെ മസാല ഈ.ഡിയുടെ മേശപ്പുറത്ത് എന്ന Read more…