കേരളം രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷം ഉള്ള സംസ്ഥാനം

സംസ്ഥാനത്ത് നിലവിലുള്ള സൂക്ഷ്മ ഇടത്തരം ചെറുകിട സംരംഭങ്ങളുടെ (MSME) എണ്ണം 1.40 ലക്ഷമാണ്. ഇതിൽ 60,000-ഓളം സംരംഭങ്ങൾ 2016ന് ശേഷം രൂപീകരിച്ചവയാണ്. അതായത്, ആകെയുള്ള MSMEകളുടെ നാൽപ്പത് ശതമാനവും ഈ സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണ്. പുതിയ സംരംഭങ്ങൾ വഴി രണ്ട് ലക്ഷത്തിലെറെ തൊഴിലുകളാണ് ഈ കാലയളവിൽ സൃഷ്ടിക്കപ്പെട്ടത്. 5000 കോടി രൂപയുടെ നിക്ഷേപവും ലഭിച്ചു. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 300ൽ നിന്നും 3200 ആയാണ് കഴിഞ്ഞ നാലര വർഷത്തിനിടെ വർദ്ധിച്ചത്. Read more…