ഉറപ്പാണ് പെൻഷൻ… ഉറപ്പാണ് LDF

ഈ ഒരു വർഷത്തെ ഭരണത്തിനിടയിൽ മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവും സന്തോഷം നൽകിയ കാര്യമെന്താണ് ??? 2017 ലെ മലയാള മനോരമ കോൺക്ലേവ് വേദിയിൽ ജോണി ലൂക്കോസിൻ്റെ ഈ ചോദ്യത്തിന് ശ്രീ.പിണറായി വിജയൻ അന്ന് പറഞ്ഞ ആ ഉത്തരമാണ് ഈ കുറിപ്പിന് കാരണം. ” ഏറ്റവും സന്തോഷം നൽകിയ നടപടി ആദ്യത്തെത് തന്നെയാണ്.കാരണം വന്ന ഉടനെ ആ ബാക്കിയുണ്ടായ പെൻഷൻ ,ക്ഷേമ പെൻഷൻ കൊടുത്ത് തിർത്തല്ലോ .ആ ക്ഷേമ പെൻഷൻ Read more…

ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കി ധനവകുപ്പിന്റെ സമഗ്ര ഉത്തരവ്

ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളും ആനുകൂല്യ വർദ്ധനയും നിലവിൽ വരുന്ന സമഗ്രമായ ഉത്തരവ് അതിവേഗം ധനവകുപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. പെരുമാറ്റച്ചട്ടത്തിന്റെ നൂലാമാലകളിൽ കുരുങ്ങരുത് എന്ന ദൃഢനിശ്ചയത്തോടെയാണ് ഇക്കാര്യത്തിൽ വകുപ്പ് മുന്നോട്ടു നീങ്ങിയത്. വർദ്ധിപ്പിച്ച ആനുകൂല്യങ്ങൾ ഏപ്രിൽ മുതൽ തന്നെ അർഹരായവരുടെ കൈകളിലെത്തുന്നതിന്റെ സന്തോഷം ഇവിടെ പങ്കുവെയ്ക്കട്ടെ.ഏപ്രിൽ മുതൽ വർധിപ്പിച്ച സാമൂഹ്യ സുരക്ഷാ പെൻഷനായ 1600 ലഭിക്കും. വിഷു പ്രമാണിച്ച് എല്ലാ മാസവും അവസാനത്തെ ആഴ്ച വിതരണം ചെയ്യേണ്ട പെൻഷൻ ഏപ്രിൽ ആദ്യ ആഴ്ചയിൽ Read more…

പുതുക്കിയ പെൻഷൻ ഏപ്രിൽ മാസം മുതൽ

  വിരമിച്ച സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണ ഉത്തരവ് പുറപ്പെവിച്ചപ്പോൾ മുൻ വർഷങ്ങളിൽ സാധാരണ ചെയ്യാറുള്ളതുപോലെ പെൻഷൻ പരിഷ്കരിക്കുന്നതിനു ഒരു അപേക്ഷ ഫോം വേണമെന്ന നിബന്ധന കൂടെ ചേർത്തിരുന്നു. ഇതുമായി ബന്ധപെട്ടു ഒരു പാട് പെൻഷൻകാർ നേരിട്ടും അല്ലാതെയും പരാതി പറഞ്ഞിരുന്നു. കോവിഡ് കാലത്ത് അപേക്ഷയുമായി ട്രഷറിയിൽ പോകേണ്ടി വരുന്നതും ഫോമുകൾ പരിശോധിച്ച് തീരുമാനമെടുക്കേണ്ട കാലതാമസവും പരിഗണിച്ച് പെൻഷൻ പരിഷ്കരിക്കുന്നതിനു ഫോമുകൾ വേണ്ട എന്ന് തീരുമാനമെടുക്കുക്കുകയാണ്. 30.6.2019 വരെ വിരമിച്ച Read more…

മദ്രസകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരല്ല, ക്ഷേമനിധി ബോര്‍ഡാണ്

മദ്രസ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഒരു ക്ഷേമനിധി രൂപീകരിച്ചു നല്‍കിയിട്ടുണ്ട്. ശമ്പളയിനത്തില്‍ സര്‍ക്കാര്‍ ധന സഹായം നല്‍കുന്നില്ല.  ഇതില്‍ മദ്രസ മാനേജ്മെന്റും  മദ്രസയിലെ അധ്യാപരും അംഗങ്ങളാണ്. ഇരു കൂട്ടരും  ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്. ഇതിന്‍റെ പലിശ പോലും ക്ഷേമനിധി യഥാര്‍ഥത്തില്‍ വാങ്ങുന്നില്ല. ഈ ക്ഷേമനിധി രൂപീകരിച്ചു നല്‍കിയപ്പോള്‍ കോര്‍പ്പസ് ധനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ യാതൊരു ഫണ്ടും Read more…