‘ശരിയായ അന്വേഷണം നടന്നാല്‍ നിങ്ങളുടെ മന്ത്രി പെട്ടേക്കും’; അമിത് ഷായോട് മുഖ്യമന്ത്രി: ‘സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നതില്‍ സഹമന്ത്രിക്ക് നേതൃപങ്കാളിത്തമുള്ളത് അറിയില്ലേ?’

സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ നിങ്ങളുടെ മന്ത്രിയും പെട്ടേക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്‍.സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേസിന്റെ ആദ്യഘട്ട അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങിയത്. ആ അന്വേഷണം അമിത് ഷായ്ക്കും കൂട്ടര്‍ക്കും വേണ്ടപ്പെട്ടവരിലേക്ക് എത്തുന്ന എന്ന് വന്നപ്പോഴല്ലേ, കേസിന്റെ ദിശ തിരിച്ചുവിട്ടത്. നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി Read more…

“നേരും നെറിയുമില്ലാത്തവരാണ് നമ്മുടെ രാഷ്ട്രീയ എതിരാളികള്‍; നാം വിറങ്ങലിക്കില്ല, കേരളം നേരിടും, മുന്നോട്ടുപോകും”; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മനാടായ പിണറായിയിലെ സ്വീകരണം ഏറ്റുവാങ്ങി നടത്തിയ പ്രസംഗം https://www.reporterlive.com/you-are-an-embodiment-of-communalism-cm-pinarayi-vijyans-speech-at-pinarayi/75019/

അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യങ്ങൾ

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനികളിൽ ഒരാൾ അറിയപ്പെടുന്ന സംഘപരിവാറുകാരന്‍ അല്ലേ. സര്‍ണ്ണകള്ളക്കടത്ത് തടയാനുള്ള പ്രവർത്തനങ്ങൾ പൂർണമായും കസ്റ്റംസിനല്ലെ. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എയർപോട്ടല്ലെ. ബിജെപി അധികാരത്തിൽ വന്നത് മുതൽ തിരുവനന്തപുരം എയർപോട്ട് സ്വർണ്ണക്കടത്തിന്റെ ഹബ്ബായി മാറിയത് എങ്ങനെയാണ്. സ്വർണ്ണകള്ളക്കടത്ത് നിയന്ത്രിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കളിത്തമുണ്ട് എന്നത് അമിത് ഷായ്ക്ക് അറിയാത്തതാണോ. സ്വർണ്ണകള്ളക്കടത്തിന് തടസം വരാതിരിക്കാൻ തിരുവനന്തപുരം Read more…

1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു

1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകൾക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്.5,000 പ്രവൃത്തികളിലൂടെ 11,000 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പുനരുദ്ധരിക്കും.

കോവിഡ് പാക്കേജ് – 20000 കോടിയല്ല; ചിലവിട്ടത്‌ 23205 കോടി

സംസ്ഥാന സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് 20,000 കോടി രൂപയുടെത് . സഖാവ് തോമസ് ഐസക്ക് തന്നെ ചിലവാക്കാൻ പോകുന്നത് എങ്ങനെയെന്ന് പറഞ്ഞിരുന്നു . ഇപ്പോൾ ചെലവിട്ടത് 23,205 കോടി രൂപയായിയെന്ന് കണക്ക് വരുന്നു. പറഞ്ഞത് ചെയ്താണ് ശീലം…ആ ശീലം തുടരുക തന്നെ ചെയ്യും