പിൻവാതിൽ നിയമനം : നാല് ലക്ഷം ആൾക്കാരെ പിൻവാതിലിൽകൂടി നിയമിച്ചുവോ ?മനോരമ വാർത്തയുടെ സത്യാവസ്ഥ

ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചുകാട്ടി 4.09 ലക്ഷംപേരെ പിൻവാതിലിലൂടെ നിയമിച്ചുവെന്ന് മനോരമയുടെ കുത്തിത്തിരിപ്പ്‌. ശനിയാഴ്‌ചയാണ്‌ മുഖപ്രസംഗത്തിലൂടെയും നുണപ്രചാരണം. വാർത്തകളിൽ കള്ളം ആവർത്തിച്ചിട്ടും ഫലിക്കുന്നില്ലെന്ന്‌ കണ്ടപ്പോഴാണ്‌ മനോരമ മുഖപ്രസംഗം ആയുധമാക്കുന്നത്‌. മനോരമയുടെ കണക്കിൽ സംസ്ഥാന സർവീസിൽ ആകെ ജീവനക്കാർ 10,27,260. ഇതിൽ പിഎസ്‌സി നിയമനം ലഭിച്ചവർ 3,81,862. എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ 1,39,669പേർ. അങ്കണവാടി ജീവനക്കാർ 96,120. അവശേഷിക്കുന്ന 4.09 ലക്ഷംപേർ താൽക്കാലിക നിയമനം ലഭിച്ചവരാണെന്നാണ്‌ മനോരമ എഴുതിയത്‌. ഇതുവഴി ബന്ധുനിയമനവും അഴിമതിയും നടക്കുന്നുവെന്ന്‌ Read more…

CPO Rank List വിശദീകരണം

റാങ്ക്‌ പട്ടികയ്‌ക്ക്‌ പാരപണിതത്‌ പ്രതിപക്ഷം യൂണിവേഴ്‌സിറ്റി കോളേജ്‌ സംഘർഷക്കേസിൽ പ്രതികളായ മൂന്നുപേർ കെഎപി നാലിന്റെ സിപിഒ റാങ്ക്‌ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ പട്ടികതന്നെ റദ്ദാക്കാൻ പ്രതിപക്ഷ നേതാവടക്കം ഗവർണറെ സമീപിച്ചു. പട്ടികയിലെ മറ്റുള്ളവരും തെറ്റുകാരല്ലെന്ന്‌ എങ്ങനെ അറിയുമെന്ന്‌ ചോദിച്ച രമേശ്‌ ചെന്നിത്തല, അന്വേഷണം സിബിഐക്ക്‌ വിടണമെന്നും ‌ആവശ്യപ്പെട്ടു. പട്ടിക റദ്ദാക്കണമെന്ന്‌ മുൻ ഡിജിപി ടി പി സെൻകുമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ആവശ്യപ്പെട്ടു. മനോരമയും ഇതിനെ‌ അനുകൂലിച്ച്‌ വാർത്തകൾ Read more…