വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
പോലീസ് സേനയിൽ പുതിയ ആംഡ് പോലീസ് ബറ്റാലിയന്‍
പോലീസ് സേനയിൽ സർക്കാർ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നു. കോഴിക്കോട് ജില്ലയില്‍ കെ.എ.പി ആറാം ബറ്റാലിയന്‍ എന്ന പേരില്‍ പുതിയ ആംഡ് പോലീസ് ബറ്റാലിയന്‍ രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരംഭ ഘട്ടത്തില്‍ 25 വനിതകൾ ഉൾപ്പെടെ 100 പോലീസ് കോണ്‍സ്റ്റബിള്‍മാർ അടങ്ങുന്ന ബറ്റാലിയന്‍ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി 100 പോലീസ് കോണ്‍സ്റ്റബിളിന്‍റെതടക്കം 113 തസ്തികകള്‍ സൃഷ്ടിക്കും.