ആർഎസ്‌പിയെ യുഡിഎഫ്‌ വട്ടംകറക്കിയെന്ന്‌ എ എ അസീസ്‌

“പ്രതിപക്ഷ നേതാവിനെ കാണുമ്പോൾപറയും ഉമ്മൻചാണ്ടിയെ കാണാൻ’; ആർഎസ്‌പിക്ക്‌ സീറ്റ്‌ ഏതൊക്കെ എന്ന്‌ വ്യക്തത വരുത്തുന്നതിൽ യുഡിഎഫ്‌ നേതാക്കൾ  വട്ടംകറക്കിയെന്ന്‌ സംസ്ഥാന സെക്രട്ടറി എ എ അസീസ്‌. പ്രതിപക്ഷ നേതാവിനെ കാണുമ്പോൾപറയും ഉമ്മൻചാണ്ടിയെ കാണാൻ. അവിടെ ചെല്ലുമ്പോൾ കെപിസിസി പ്രസിഡന്റിനെ കാണാൻ നിർദേശിക്കും. പിന്നെ കെ സി വേണുഗോപാലിനെയും എം എം ഹസനെയും കാണാൻ പറയും. ഒടുവിൽ അവർ തീരുമാനമാക്കാതെ ഡൽഹിക്ക്‌ പോയി. പിന്നെ നേതാക്കളെ ടെലിഫോണിൽ വിളിച്ച്‌ കർശനമായി പറഞ്ഞപ്പോഴാണ്‌ കയ്‌പമംഗലത്തിനു‌ Read more…