കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ചർച്ചകളും ഇന്ത്യൻ റിപ്പബ്ലിക്കും

മുഹമ്മദലി ജിന്നക്കും പതിനാറ് വർഷങ്ങൾക്കു മുൻപ്, അതായത് 1923ൽ ദ്വിരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ചത് വി.ഡി. സവർക്കറായിരുന്നു. “ഹിന്ദുത്വ” എന്ന തന്റെ ലേഖനത്തിലൂടെയായിരുന്നു അത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം  ഭരണഘടനയ്ക്ക് രൂപം നൽകാൻ സംഘടിപ്പിക്കപ്പെട്ട ഇന്ത്യയുടെ കോൺസ്റ്റിറ്റ്യുവന്റ്‌ അസംബ്ലിയിൽ സവർക്കർഅംഗമല്ലായിരുന്നുവെങ്കിലും അയാളുടെ ആശയങ്ങൾ പലരൂപത്തിൽ സഭയിൽ ഉയർന്നു വന്നിരുന്നു. കൂറ് ആര്‍.എസ്.എസിനോടും ഹിന്ദു മഹാസഭയോടുമായിരുന്ന കുറേയേറെ കോൺഗ്രസ്സുകാർ സവർക്കർക്ക് പകരക്കാരായി സഭയിൽ ഉണ്ടായിരുന്നുവെന്നുവേണം പറയാൻ. ആകെയുള്ള 299 സീറ്റുകളിൽ 210ഉം ജനറൽ സീറ്റുകളായിരുന്നു. അതിൽ Read more…