രമേശ് ചെന്നിത്തല വ്യാജ ആരോപണം

⭕തെരെഞ്ഞടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പൊട്ടിയ്‌ക്കാന്‍ കരുതിക്കൂട്ടി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ഒരു നുണബോംബുകൂടി ചീറ്റി. കെഎസ്ഇബി. ലിമിറ്റഡ് അദാനി പവര്‍ കമ്പനിയുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ വന്‍ അഴിമതി എന്നായിരുന്നു ആരോപണം. എന്നാല്‍ പുതിയ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് വൈദ്യതി ലഭ്യമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ സോളാര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. അവരുമായുള്ള വൈദ്യതി ബോര്‍ഡിന്റെ കരാറിനെയാണ് അഴിമതിയാണ് ചെന്നിത്തല കൊണ്ടുവന്നത്. ആരോപണങ്ങളും വസ്തുതകളും സംസ്ഥാന Read more…

കോണ്‍ഗ്രസ്സ് തോല്‍ക്കുമ്പോഴല്ല, മറിച്ച് അധികാരത്തിലിരിക്കുമ്പോഴാണ് സംഘപരിവാരം വളരുന്നത്

കോണ്‍ഗ്രസ്സ് തോല്‍ക്കുമ്പോഴല്ല, മറിച്ച് അധികാരത്തിലിരിക്കുമ്പോഴാണ് സംഘപരിവാരം വളരുന്നത്.ഉമ്മന്‍ചാണ്ടി ഭരണത്തിലെങ്ങനെയാണ് സംഘപരിവാരം വളര്‍ന്നത്?കെ.സുരേന്ദ്രന്‍ മുതല്‍ സന്ദീപ് വാരിയർക്ക്  വരെ ഉമ്മൻ ചാണ്ടി വലിയ പ്രാധാന്യം നല്‍കും . മുഖ്യ പ്രതിപക്ഷമായി  UDF ബിജെപി യെ  ഉയർത്തി കാണിക്കും. അങ്ങനെയെങ്ങാനും  കുറച്ച് CPIM വോട്ട്  ബിജെപി യിലേക്ക് പോയാല്‍ ഒരു തവണ കൂടി ഭരിക്കാം എന്നതായിരുന്നു ചാണ്ടിയുടെ കണക്ക് കൂട്ടല്‍. അത് കൊണ്ടാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങളും BJP യും തമ്മിലാണ് മല്‍സരമെന്ന് Read more…

കെ. സി ജോസഫിനെതിരെ ഹൈക്കമാൻഡിന് യൂത്ത് കോൺ​ഗ്രസിന്റെ പരാതി

കെ. സി ജോസഫിനെതിരെ യൂത്ത് കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകി. തെരഞ്ഞെടുപ്പിൽ ഇത്തവണ കെ. സി ജോസഫ് മത്സരിക്കരുതെന്നാണ് ഇരിക്കൂറിൽ നിന്ന് എട്ടുതവണ നിയമസഭയിലെത്തിയ കെ സി ജോസഫ് യുവാക്കൾക്കായി വഴി മാറണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള നിർണായക സ്ക്രീനിം​ഗ് കമ്മിറ്റി യോഗം ഡൽഹിയിൽ ചേരാനിരിക്കെയാണ് കെ.സി ജോസഫിനെതിരെ പരാതി നൽകിയത്. ഇരിക്കൂറിൽ ഇത്തവണ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും കാഞ്ഞിരപ്പള്ളി സീറ്റിനായി കെ. സി ജോസഫ് Read more…

കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം; പി സി വിഷ്ണുനാഥിന് എതിരെയും എസ് എസ് ലാലിനെതിരെയും പ്രതിഷേധം

കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിവാദം തുടരുന്നു. കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്റര്‍. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണമെന്നും ആക്ഷേപം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാര്‍ത്ഥി എന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ബിന്ദുകൃഷ്ണക്കൊപ്പം പി സി വിഷ്ണുനാഥിന്റെ പേരും പരിഗണിക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേരത്തെ പി സി വിഷ്ണുനാഥിന് എതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം Read more…

വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ.വിശ്വനാഥന്‍ രാജിവച്ചു

കല്‍പറ്റ: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി മുന്‍ വൈസ് പ്രസിഡന്റുമായ കെ.കെ.വിശ്വനാഥന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വയനാട് ഡിസിസിയുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചാണ് രാജി. അന്തരിച്ച മുന്‍ മന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനാണ് കെ.പി.സി.സി മെമ്പറായ വിശ്വനാഥന്‍. 53 വര്‍ഷമായി താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസിസിയില്‍ നിന്ന് ഇത്രയും അപമാനം നേരിട്ട കാഘട്ടമുണ്ടായിട്ടില്ലെന്ന് വിശ്വനാഥന്‍ പറഞ്ഞു. വളരെ നിര്‍ജീവമാണ് വയനാട്ടില്‍ പാര്‍ട്ടി. പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയില്‍ ഏറ്റവും മോശം Read more…

ജയിച്ചാലും തോറ്റാലും 5 തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണം; ഉമ്മന്‍ ചാണ്ടിക്ക് ഇളവ്..

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ വരും. തോറ്റാലും ജയിച്ചാലും അഞ്ചു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കുമെന്നാണ് അറിയുന്നത്. ഉമ്മന്‍ചാണ്ടിക്ക് മാത്രമാകും ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയെന്നും മറ്റുള്ള എല്ലാ നേതാക്കള്‍ക്കും നിബന്ധന ബാധകമാകുമെന്ന്‌ മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ അറിയിച്ചു. ഇതോടെ കെ.സി.ജോസഫ് അടക്കമുള്ളവര്‍ മാറിനില്‍ക്കേണ്ടി വരും. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്നത്തോടെ അവസാനിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ മാത്രമാണ് Read more…

കോവിഡു് – 19 വെച്ചു ചെന്നിത്തലയുടെ രാഷ്ടീയക്കളി

*സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതിയെ സംബന്ധിച്ച് പത്ര സമ്മേളനങ്ങൾ പാടില്ല. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ. *ബാറുകളും ബീവറേജുകളും ഉടൻ അടക്കണം. *എസ് എസ് എൽ സി, പ്ളസ്ടു പരീക്ഷകൾ നടത്തരുത്. *ഇതര സംസ്ഥാന തൊഴിലാളികളെ സർക്കാർ പട്ടിണിക്കിടുന്നൂ. *കൊറോണയുടെ പേരിൽ മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നൂ. *കൃഷിയെയും അനുബന്ധ പ്രവർത്തനങ്ങളെയും ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കുക. *നിർബന്ധിത സാലറി ചാലഞ്ച് പാടില്ല. *കർണാടക അതിർത്തി അടച്ചത് മൂലം കാസർകോട് നഷ്ടമായ 13 ജീവന്റെ Read more…

ശനിയാഴ്ച വരെ കോണ്‍ഗ്രസില്‍, ഞായറാഴ്ച ബിജെപിയില്‍;പന്തളം പ്രതാപന്റെ കൂടുമാറ്റം കോണ്‍ഗ്രസിന് തിരിച്ചടി

പന്തളം: ശനിയാഴ്ചവരെ കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന അഡ്വ. പന്തളം പ്രതാപന്റെ ബി.ജെ.പി. പ്രവേശം കോണ്‍ഗ്രസിന് തിരിച്ചടിയാകും. ഞായറാഴ്ച തിരുവനന്തപുരത്ത് അമിത്ഷാ പങ്കെടുത്ത യോഗത്തിലാണ് പന്തളം പ്രതാപന്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്ക് ചേക്കേറിയത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ അനുജനാണ് പന്തളം പ്രതാപന്‍. അടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിച്ചിരുന്നവരില്‍ പ്രതാപന്റെ പേരും ഉള്‍പ്പെട്ടിരുന്നതായി സൂചനയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അവസാനനിമിഷം ഉടലെടുത്ത പ്രശ്‌നങ്ങളാകാം പൊടുന്നനെ പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് പ്രാദേശിക Read more…

ബിജെപിയിലേക്ക് മാറാന്‍ കാരണം പാര്‍ട്ടിയുടെ തള്ളിപ്പറയല്‍- പന്തളം പ്രതാപന്‍

പന്തളം: വിദ്യാഭ്യാസകാലംമുതല്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ് ബി.ജെ.പി.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് പന്തളം പ്രതാപന്‍. ഞായറാഴ്ചയാണ് ഇദ്ദേഹം അമിത്ഷായില്‍നിന്ന് അംഗത്വം സ്വീകരിച്ച് ബി.ജെ.പി.യിലെത്തിയത്. ‘തലേദിവസംവരെ പാര്‍ട്ടിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ശ്രമിച്ചിരുന്നു. സ്ഥാനമാനങ്ങള്‍ക്കുപിന്നാലെ ഓടാനായിരുന്നില്ല താത്പര്യം. ഡി.ഐ.സി.യില്‍നിന്ന് തിരികെ കോണ്‍ഗ്രസില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്തിയെങ്കിലും മറ്റാര്‍ക്കും നല്‍കിയ പരിഗണന ലഭിച്ചിരുന്നില്ല. ബി.ജെ.പി.യിലേക്ക് മാറുന്നദിവസം രാവിലെവരെ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പൈട്ടങ്കിലും തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുന്ന കാര്യത്തില്‍ മോശമായ Read more…

നേമത്ത് പരിഗണിച്ചില്ല; കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു

തിരുവനന്തപുരം ∙ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു. നേമത്തു മത്സരിക്കാൻ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണ് രാജിക്കു കാരണം. ഭാവി പരിപാടി തിങ്കളാഴ്ച  പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.KPCC General Secretary resigned.   #nemam #kpcc #resign https://www.manoramaonline.com/news/latest-news/2021/03/07/kpcc-general-secretary-vijayan-thomas-resigns.html