ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ കറങ്ങുകയാണോ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ? – Dr. T.M Thomas Isaac

ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ കറങ്ങുകയാണോ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ? എന്തൊക്കെയോ ഭയങ്കര അധികാരവും സ്വാധീനവും തനിക്കുണ്ടെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുകയാണ് അദ്ദേഹം. മുരളീധരജിയെ പ്രകോപിപ്പിച്ചാൽ “പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ പൊക്കി അകത്തിടുമെന്ന് എന്നെ ആരോ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു”വത്രേ. “അതിനീത്തടി പോരെ”ന്ന് പിണറായി വിജയൻ തന്നെ ബഹുത്ത് ബഡാ മന്ത്രി അമിത്ഷായോടു പറഞ്ഞത് ഇത്രവേഗം മറന്നു പോയോ? സകല അന്വേഷണ ഏജൻസികളെയും ഉള്ളംകൈയിൽ Read more…

കള്ളം പറയുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളെയടക്കം തള്ളിപ്പറയുകയാണ് കേന്ദ്രമന്ത്രി. കേസിലെ യഥാർത്ഥ പ്രതികളെ രാജ്യം കടക്കാൻ പോലും സഹായിച്ചത് ആരാണെന്ന് നാടു മറന്നുപോയി എന്ന ധാരണയിലാണ് ഇങ്ങനെയൊക്കെ തട്ടിവിടുന്നതെങ്കിൽ കേന്ദ്രമന്ത്രിയ്ക്ക് തെറ്റി. “നയതന്ത്ര പരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര ബാഗേജെന്ന വ്യാജേന സ്വര്‍ണം കടത്തുവാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തത് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കാള്‍ വിഭാഗമാണ്” എന്നാണ് ഏറ്റവും പുതിയ വാദം. കള്ളക്കടത്തു നടത്തിയത് നയതന്ത്രബാഗേജിലൂടെയല്ല Read more…