വയനാട് ജില്ലയുടെ സമഗ്ര വികസനത്തിനായി പഞ്ചവത്സര പാക്കേജ്

വയനാട് ജില്ലയുടെ സമഗ്ര വികസനത്തിനായി 7000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അഞ്ചു വർഷംകൊണ്ട് ജില്ലയുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം നേടുമ്പോൾ അസമത്വം വർദ്ധിക്കരുത്. അതിനായി ആദിവാസി വികസനത്തിന് ഊന്നൽ നൽകും. കേവലദാരിദ്ര്യം ഇല്ലാതാക്കും. സാമ്പത്തിക വളർച്ച പാരിസ്ഥിതിക തകർച്ചയിലേയ്ക്കു നയിക്കരുത്. കേരളത്തിലെ ഏറ്റവും വാസയോഗ്യമായ സ്ഥലമായി വയനാട് മാറണം. ഈ പാക്കേജിന്റെ മർമ്മം വയനാടിലെ മുഖ്യവിളയായ കാപ്പി ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുകയും അതിന്റെ Read more…