ഓട്ടോമൊബൈൽ മേഖലയുടെ തകർച്ച : രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്നു സൂചനകൾ 
*️⃣ ന്യുയോർക്ക് ടൈംസ് മാസിക പബ്ലിഷ്‌ ചെയ്ത ഒരു ആർട്ടികൾ ഉണ്ട്. എങ്ങനെ ഒരു സാമ്പത്തിക മാന്ദ്യം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാം എന്നു. അത് പ്രകാരം  താഴെ പറയുന്ന കാര്യങ്ങൾ രാജ്യത്തു ഉണ്ടെങ്കിൽ മാന്ദ്യം പ്രതീക്ഷിക്കാം.
➡️ ഉയരുന്ന തൊഴിലില്ലായ്മ
➡️ ബോണ്ട്  വരുമാനത്തിൽ ഇടിവ്
➡️ നിർമാണ മേഖലയുടെ തകർച്ച
➡️ റിയൽ എസ്റ്റേറ്റ് , ഓട്ടോമൊബൈൽ തുടങ്ങിയവയുടെ തകർച്ച 
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ മേൽപറഞ്ഞവ വളരെ വ്യക്തമായി കാണാൻ കഴിയും. അതിൽ ഓട്ടോമൊബൈൽ രംഗം ഒന്ന് പരിശോധിക്കാം.
*️⃣ മോഡി സർക്കാരിന്റെ നവ ഉദാരവത്കരണ നയങ്ങളുടെ ഫലമായി ഓട്ടോമൊബൈൽ രംഗം വൻ തളർച്ചയിൽ ആണ്. ടെസ്ല പോലെയുള്ള ബഹുരാഷ്ട്ര കമ്പനികളും ചില ശതകോടീശ്വരന്മാരും മാത്രമാണ് നില നിന്ന് പോകുന്നത്. മറ്റു ചെറു കിട ഇടത്തരം കമ്പനികൾ എല്ലാം അടച്ചു പൂട്ടലിന്റെ വക്കിൽ ആണ്. 
*️⃣ തദ്ദേശീയ കാറുകളുടെ വിൽപ്പനയിൽ 22 ശതമാനത്തിന്റെ ഇടിവാണ് വന്നിരിക്കുന്നത്. വിറ്റുപോകാത്ത സാധന സാമഗ്രികളുടെ അളവ് വർധിക്കുകയാണ്.
*️⃣ രാജ്യത്ത് 300 വാഹന ഡീലർഷിപ്പ് കടകൾ അടച്ചുപൂട്ടി കഴിഞ്ഞു. 
https://www.google.co.in/url?q=https://m.economictimes.com/industry/auto/auto-news/auto-slump-turns-bad-sales-fall-across-categories-in-july/articleshow/70654361.cms&sa=U&ved=2ahUKEwiEz8Ho3JDkAhURXHwKHeYDA78QFjAEegQIBhAB&usg=AOvVaw2JVFN-EXSICDOBDn53t3UJ


*️⃣ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മധ്യപ്രദേശ് ഓപ്പറേറ്റർ ആയ വിൻ വിൻ ഗ്രൂപ്പിന്റെ ഉടമസ്ഥൻ വീരേന്ദ്ര സിംഗ് ഇന്ത്യ ടുഡേയ്ക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞത്  തന്റെ 31ഇൽ 8 ഷോറൂം അടച്ചുപൂട്ടുകയും 300 തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തു.
*നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് അടിസ്ഥാന കാരണം എന്ന് സിംഗ് പറയുന്നു.*
*️⃣ Automotive Component Manufacturers Association (ACMA) പ്രസിഡന്റ് റാം വെങ്കട്ടരമാണി പറയുന്നത് ഇങ്ങനെ പോകുകയാണ് എങ്കിൽ ഒരു മില്യൻ തൊഴിലുകൾ ഇല്ലാതാകും എന്നാണ്. 
*️⃣ SOCIETY OF INDIAN AUTOMOBILE MANUFACTURERS ( SIAM) പുറത്തു വിട്ട ഡാറ്റ പ്രകാരം  ഈ തകർച്ച വ്യവസായ മേഖലയുടെ എല്ലാ ഭാഗങ്ങളെയും ബാധിക്കും എന്നാണ്. 
➡️ 2017-18 കാലത്തെ 18.2 ലക്ഷം വിൽപ്പനയിൽ നിന്ന് 2018- 19 ഇൽ 16.8 ലക്ഷത്തിലേക്ക് കൂപ്പുകുത്തി. 8 ശതമാനത്തിന്റെ ഇടിവ്.➡️ വളർച്ച നിരക്ക് ഉയരും എന്ന മിഥ്യ പ്രതീക്ഷയോടെ ( വ്യാജ വളർച്ച നിരക്ക് കൊടുത്തവർ ഇതിന് ഉത്തരവാദികൾ ആണ്) 7.21 മില്യൺ യൂണിറ്റ് 2019ലെ ഓരോ ക്വാർട്ടറിലും നിർമിച്ചു. എന്നാൽ പുതിയ വണ്ടികളുടെ റെജിസ്ട്രേഷൻ 0.32 മില്യൻ ആയി ചുരുങ്ങി.
*️⃣ സുസുക്കി അടക്കമുള്ള കമ്പനികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. ഒരു നവീകരണത്തിന്റെ സൂചനകൾ പോലും കാണാനില്ല എന്നാണ് മാരുതി സുസുക്കി ചെയർമാൻ ആർ.സി ഭാർഗവ പറയുന്നത്.
*️⃣ NBFC കളുടെ ക്രൈസിസ് ,നോട്ട് നിരോധനവും ജി.എസ്.ടിയുടെ അശാസ്ത്രീയമായ അടിച്ചേല്പിക്കളുമാണ് ഇതിന് കാരണം. 
*നോട്ട് നിരോധനം വഴി ജനങ്ങളുടെ പർച്ചേസിംഗ് പവറിന്റെ വളർച്ച കുറഞ്ഞു പോയി*
➡️ മെയ് 2014 മുതൽ ഡിസംബർ 2018 വരെ കാർഷിക തൊഴിലാളികളുടെ വേതനത്തിൽ 0.87 ശതമാനം മാത്രമേ വർധനവ് ഉള്ളു.
➡️ കാർഷികേതര തൊഴിലാളികളുടെ വേതനത്തിൽ 0.23 ശതമാനം മാത്രം വർധനവ്
➡️ നിർമാണ തൊഴിലാളികളുടെ വേതനത്തിൽ 0.02 ഇടിവ് ഉണ്ടായി.
➡️ AVANTEUM ADVISORS M.D വി.ജി.രാമകൃഷ്ണൻ പറയുന്നത് ഇപ്രകാരമാണ്. ” Demonatisation left a mark on the psyche of consumers” പർച്ചേസിംഗ് പവർ കുറഞ്ഞപ്പോൾ ആളുകൾ സെക്കന്റ് ഹാൻഡ് കാറുകളിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി.
NBFC crisis
https://www.google.co.in/url?q=https://economictimes.indiatimes.com/industry/services/property-/-cstruction/developers-may-face-liquidity-crisis-on-nbfc-woes-fitch/articleshow/70700244.cms&sa=U&ved=2ahUKEwi0xIbB55DkAhXLwI8KHW_sDbYQFjAHegQICRAB&usg=AOvVaw3LwsXyphiu338TYS4d_U1P
https://www.google.co.in/url?q=https://www.moneycontrol.com/news/business/all-you-want-to-know-about-the-nbfc-crisis-3966551.html&sa=U&ved=2ahUKEwi0xIbB55DkAhXLwI8KHW_sDbYQFjANegQIBBAB&usg=AOvVaw0Ui5mBTBwV5wA-C66RZLcd
ഏറ്റവും അവസാനം ഒരു ലിങ്ക് കൂടി 
അഞ്ചു രൂപയുടെ ബിസ്ക്കറ്റ് പോലും വിറ്റു പോകാത്ത അവസ്ഥ
http://www.newindianexpress.com/business/2019/aug/19/even-rs-5-biscuit-packs-arent-selling-inside-indias-worrying-economic-slowdown-2020876.html


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *