https://m.facebook.com/story.php?story_fbid=10156484796252127&id=622302126

UAPA കരിനിയമമാണെന്നത് സര്‍ക്കാറിന്റെയും CPI(M) ന്റെയും പ്രഖ്യാപിത നിലപാടാണ്. ഈ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും അതിന് മുമ്പും നടത്തിയിട്ടുള്ളത്..

UAPA കേസുകളുടെ പേരില്‍ നടന്ന പ്രതിഷേധങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ ഇടതുപക്ഷമുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുന്‍ UDF സര്‍ക്കാര്‍ ചുമത്തിയ ആറ് UAPA കേസുകളാണ് LDF സര്‍ക്കാര്‍ തള്ളിയത്.

UDF ന്റെ ഭരണസമയത്ത് UAPA ചാർജ് ചെയ്യപ്പെട്ടിട്ടുള്ള 134 കേസുകളുടെ ലിസ്റ്റ് താഴെ നിയമസഭാ രേഖകളിൽ നിന്ന്

http://www.niyamasabha.org/…/u00289-080216-238843279760-16-…

ഇടതുസര്‍ക്കാറിന്റെ ഭരണകാലത്ത് UAPA അതോറിറ്റി പരിഗണിച്ച ഒമ്പതു കേസുകളില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുകയും ചെയ്തു തെളിവുകളുടെ അഭാവത്തിലാണ് നടപടി.

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ UAPA കേസും സര്‍ക്കാര്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ പ്രാബല്യത്തില്‍ വരു എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌.

കേസ് നമ്പറുകൾ ഒക്കെ താഴെ ഉണ്ട്.. ആവശ്യം ഉള്ളവർക്ക് പരിശോധിക്കാം..See Translation


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *