
39 കോടി ചിലവില്‍ നിര്‍മ്മിച്ച ഒരു പാലം ഉദ്ഘാടനം കഴിഞ്ഞ് കേവലം രണ്ട് മാസം കഴിയുമ്പോഴേക്കും പൊളിഞ്ഞ് വീണെങ്കിൽ എത്രമാത്രം അഴിമതി അതിന്‍റെ നിര്‍മാണത്തില്‍ നടന്നുകാണും!!!
ഇബ്രാഹീം കുഞ്ഞ് എന്ന മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കൊടും കൊള്ളയുടെ ഫലമായാണ് പാലാരി വട്ടം പാലം തകർന്നത്. യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടതിൻ്റെ മൂന്നില്‍ രണ്ട് ഭാഗം സിമന്‍റും കമ്പിയും മാത്രം ഉപയോഗിച്ച് പാലം നിർമ്മിച്ചതാണ് തകര്‍ന്ന് വീഴാന്‍ കാരണം. വിദഗ്ദ പരിശോധന നടത്തിയ രണ്ട് സമിതികളും പറഞ്ഞത് പാലത്തിൻ്റെ നിർമ്മാണത്തിൽ വേണ്ട അളവിൽ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ല എന്നാണ്.
പാലാരിവട്ടം പാലം വഴിനടയാത്രക്കാരായ ജനങ്ങള്‍ക്ക് പോലും ഭീഷണി ആവുമെന്ന അവസ്ഥ വന്നപ്പോഴാണ് ഇടത് സര്‍ക്കാര്‍ അത് പൊളിച്ച് പണിയാന്‍ തീരുമാനിച്ചത്. 22 കോടി ചിലവുള്ള പാലം പുനര്‍ നിര്‍മ്മാണം ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുത്തതോടെ കേവലം 164 ദിവസം കൊണ്ടാണ് പൊതുജനത്തിന് തുറന്ന് കൊടുക്കാനായത്. നൂറ് വര്‍ഷമാണ് ഇടതുപക്ഷം പുതുക്കി നിര്‍മിച്ച പാലത്തിന്‍റെ ഗ്യാരന്‍റി.
ഇത് ചരിത്രമാണ്. അഴിമതി വീരന്‍ ഇബ്രാഹീം കുഞ്ഞ് ജയിലിലാവുകയും പാലം പുതുക്കി പണിയുകയും ചെയ്തത് ഇടതുപക്ഷ സര്‍ക്കാരിന്‍റെ കിരീടത്തിലെ പൊന്‍തൂവലായി ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.
0 Comments