കുറച്ചു ദിവസങ്ങളായി CongRss കാർ എല്ലായിടത്തും കൊണ്ട് ഒട്ടിക്കുന്ന കുറച്ചു സാധനങ്ങൾക്കുള്ള മറുപടി ആണ് ..♦️ ഒരു കോടി 80 ലക്ഷം രൂപ ചിലവിൽ ഹെലികോപ്റ്റർ വാടകക്കെടുത്തുആരോപണം ഉന്നയിക്കുന്നവർ മറുപടി വായിക്കുന്നതിനു മുൻപ് ഈ ഒരു കാര്യം ഓർമയിൽ വക്കുന്നത് നന്നായിരിക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നമ്മൾ സ്വന്തമായി ഒരു ഹെലികോപ്റ്റർ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. സർക്കാർ കാലാവധി തീരുന്നതിനു മുൻപ് ഉണ്ടായിരുന്ന പേര് ദോഷം മാറ്റാൻ കോടികൾ പലതു കൊടുത്തു സ്വന്തമായി വാങ്ങിയ ആ സെക്കന്റ് ഹാൻഡ് ഹെലികോപ്റ്റർ, ഓർമ്മയുണ്ടോ ?? അത് ഇന്ന് എവിടെയാണ് എന്ന് അറിയാമോ ?? സംശയിക്കണ്ട, ഉമ്മൻ ചാണ്ടി സർക്കാരിന്റെ 108 ആംബുലൻസ് സർവീസ് പോലെ ഇതും തുരുമ്പെടുത്ത ആക്രി കച്ചവടക്കാർക്ക് പോലും വേണ്ടാത്ത അവസ്ഥയിൽ ഇരിപ്പുണ്ട്. ഒരു സർവീസ് പോലും നടത്താത്ത, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ അംഗീകാരം, കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ അംഗീകാരം എന്നിവ പോലും ഇല്ലാത്ത ഈ ഹെലികോപ്റ്റർ വാങ്ങിയതിന്റെ കണക്ക് തീർത്തിട്ട് മതി ബാക്കി കണക്കിനെ കുറിച്ചുള്ള അന്വേഷണം. ഉമ്മൻ ചാണ്ടി വാങ്ങിയ ഹെലികോപ്റ്റർ വിവരങ്ങൾ താഴെ Https://m.facebook.com/permalink.php?story_fbid=998308430223178&id=593358594051499കട്ടപ്പുറത്തു കയറ്റിയ വിവരങ്ങൾ താഴെ https://www.deshabhimani.com/…/news-kerala-06-03…/543989https://www.kairalinewsonline.com/2016/03/06/39547.htmlപിണറായി സര്‍ക്കാര്‍ ഒരു കോടി 44 ലക്ഷം രൂപയ്ക്കു ഹെലികോപ്റ്റർ ഒരു വർഷത്തേക്ക് വാടകക്ക് എടുത്തിട്ടുണ്ട്.11 പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് നിലവിൽ പവൻഹൻസിൽ നിന്ന് വാടകക്ക് എടുത്തിട്ടുള്ളത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുതൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നത് വരെ ഉള്ള പ്രവർത്തനങ്ങൾ വാടകക്ക് എടുത്ത ഹെലികോപ്റ്റർ കൊണ്ട് ചെയ്തിട്ടുണ്ട്. ഈ കൊറോണ കാലത്തു കർണാടക അതിർത്തിയിൽ മണ്ണിട്ട് മൂടിയപ്പോ അത്യാവശ്യ ഘട്ടത്തിൽ ക്യാന്സർ രോഗികൾക്കുള്ള മരുന്ന് എത്തിച്ചിട്ടുള്ളതും ഇതേ ഹെലികോപ്റ്റർ കൊണ്ടാണ്. https://www.asianetnews.com/…/medicines-for-cancer…10 കോടിയോളം ചെലവഴിച്ച വാങ്ങിയ ഉപയോഗ ശൂന്യമായ പഴയ ഹെലികോപ്റ്റർ കട്ടപ്പുറത് ഇരിക്കുമ്പോൾ അക്കാര്യം തൊണ്ട തൊടാതെ വിഴുങ്ങി ആവശ്യങ്ങൾക്ക് വാടകക്ക് എടുത്തിട്ടുള്ള ഹെലികോപ്റ്റർ എന്തിനു വേണ്ടി എന്ന് ചോദിക്കുന്നത് ശകുനിയുടെ ബുദ്ധി എന്നല്ലാതെ എന്ത് പറയാനാണ്??♦️ .. പേർസണൽ സ്റ്റാഫ്, മുൻ എംപി സമ്പത്തിന്റെ നിയമനം മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും ഉപദേശകരുണ്ടാകുന്നതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. ഔദ്യോഗികമോ അനൗദ്യോഗികമോ ആയി പ്രവര്‍ത്തിക്കുന്ന ഉപദേശകര്‍ പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലുള്ള പണ്ഡിതന്മാരായ പ്രധാനമന്ത്രിമാര്‍ക്കും ഒരു വിവരവുമില്ലാത്ത പ്രധാനമന്ത്രിമാര്‍ക്കും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ സ്ഥിതിയും ഇതുതന്നെ. വലിയ പണ്ഡിതനായാല്‍ത്തന്നെ ചില സുപ്രധാന ഭരണമേഖലകളില്‍ അവര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിവുണ്ടാവണമെന്നില്ല. സര്‍ക്കാറിന്റെ ഔദ്യോഗികസംവിധാനത്തില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ഇല്ലാതെയും പോകും. . അതുകൊണ്ടുതന്നെയാണ് വിദേശകാര്യം, ശാസ്ത്രം, ആണവനയം തുടങ്ങി മേഖലകള്‍ സംബന്ധിച്ച് ഉപദേശങ്ങള്‍ നല്‍കാന്‍ ആളുകളെ നിയമിച്ചുപോന്നത്.1957 മുതല്‍ ഭരിച്ച മുഖ്യമന്ത്രിമാര്‍ക്ക് ഉപദേശകന്‍ ആവശ്യമായി വന്നത് ഐ.ടി. പോലുള്ള സങ്കീര്‍ണ വിഷയങ്ങള്‍ പരമപ്രധാനമായി ഉയര്‍ന്നുവന്നപ്പോള്‍ മാത്രമാണ്. വി.എസ്. അച്യുതാനന്ദന്‍ വരെയുളള മുഖ്യമന്ത്രിമാര്‍ക്ക് അങ്ങനെയേ ഉപദേശകര്‍ ഉണ്ടായിട്ടുള്ളൂ. ഉമ്മന്‍ ചാണ്ടിക്ക് ഉപദേശകന്മാര്‍ വരികയും പോവുകയും ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷത്തോളമുള്ള ഭരണകാലാവധി തീരാറായി നിയമസഭാതിരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തി നില്‍ക്കുമ്പോള്‍ സ്ഥാനമൊഴിഞ്ഞ ചീഫ് സിക്രട്ടറിയെ ഉപദേശകനായി നിയമിക്കാന്‍, അതും ക്യാബിനറ്റ് റാങ്കോടെ, ഉമ്മന്‍ചാണ്ടി മടിച്ചി ട്ടില്ല .https://www.thehindu.com/…/advisor…/article8294511.eceഉമ്മൻ ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഷാഫി മാത്തർ നിയമിതനായിhttps://www.ndtv.com/…/shafi-mather-appointed-oommen…ഊമ്മൻ ചാണ്ടിയുടെ ഉപദേശകരേ പറ്റി പറഞ്ഞാൽ ഇവിടെ ഒന്നും നിൽക്കില്ല, ഇടതുപക്ഷം ഇത്തരം കാര്യങ്ങൾ എതിർക്കാത്തതു മുഖ്യമന്ത്രി മാർക്ക് ഉപദേശകർ ആവശ്യമുണ്ട് എന്ന തിരിച്ചറിവിൽ ആണ്.ഇത്തരം കാര്യങ്ങൾ ചെയ്യുകയും എന്നിട്ടു ഇതൊന്നും പാടില്ല എന്ന് രണ്ടു വർത്തമാനം പറയുന്നത് ഇടതു പക്ഷത്തിന്റെ സ്വഭാവം അല്ല. മുഖ്യമന്ത്രി പിണറായി വിജയന് ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധ അടക്കം 8 പേര് ഉപദേശകർ ആയി ഉണ്ട്.. ഉപദേശകരില്‍ ശമ്പളം പറ്റുന്നവര്‍ രണ്ട് പേര്‍ മാത്രമാണെന്ന സത്യം പക്ഷെ ഇവരോ മാധ്യമങ്ങളോ നമ്മോട് പറയില്ല… ഉപദേശകര്‍ കഴിഞ്ഞാല്‍ പിന്നെ കമ്മീഷനുകളെ പിടികൂടും… സര്‍ക്കാര്‍ ഇനി ഏതെങ്കിലും കമ്മീഷനുകളെ നിയമിക്കുന്നതിന് മുന്നെ ഇവരുടെ കണ്‍കറന്‍സ് വാങ്ങേണ്ടി വരുമെന്നാണ് തോന്നുന്നത്… സിഎംഡിആര്‍ എഫിനെപ്പറ്റിയുള്ള എല്ലാ ആക്ഷേപങ്ങളും പൊളിഞ്ഞപ്പോള്‍ ഇറക്കിയിട്ടുള്ള വാട്‌സപ് ഫോര്‍വേഡില്‍ വനിതാ കമ്മീഷന്‍ വരെ അധികപ്പറ്റാണെന്നാണ് കണ്ടുപിടിത്തം.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം… 2015 ജൂണ്‍ എട്ടിന് നിയമസഭയില്‍ മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്രകാരം മറുപടി നല്‍കി…’സംസ്ഥാനത്ത് മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനുമായി 623 പെഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.’http://www.niyamasabha.org/…/u00025-080615-801000000000……ഇനി ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലയളവില്‍ 2019 ജനുവരി 28ന് ഐ സി ബാലകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി പരിശോധിക്കാം…http://www.niyamasabha.org/…/u00015-280119-825000000000……മറുപടിയില്‍ വിശദമാക്കിയിട്ടുള്ള മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ വിവരങ്ങള്‍ കണക്കുകൂട്ടിയെടുത്താല്‍ 471 എന്നാണ് കിട്ടുക… അതായത് യുഡിഎഫ് കാലത്ത് നിന്നും 152 തസ്തികകളുടെ കുറവ്…ഇത് വെറുതെ സാധിച്ചതല്ല… യുഡിഎഫ് കാലത്ത് ഒരു മന്ത്രിക്ക് 32 പേരെ പെഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താമായിരുന്നു… പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഇത് പരമാവധി 25ല്‍ പരിമിതപ്പെടുത്താന്‍ നിശ്ചയിച്ചു… അത് കൃത്യമായി ഇപ്പോഴും പാലിച്ചു വരുന്നുണ്ടെന്ന് മുകളിലെ മറുപടി പരിശോധിച്ചാല്‍ ബോധ്യമാകും… മണിയാശാനും ഇപി ജയരാജനും കെടി ജലീലുമൊക്കെ 20ഉം 21ഉം പേരില്‍ ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്…കഴിഞ്ഞ മാസം ചീഫ് വിപ്പ് പദവി കൂടി വന്നപ്പോള്‍ ഇതില്‍ പരമാവധി 25 കൂടി കൂട്ടാം… അപ്പോള്‍ എണ്ണം 496… യുഡിഎഫ് കാലത്തു നിന്നും കുറവ് 127 തസ്തികകള്‍… ശരാശരി പ്രതിമാസവേതനം 50,000 വെച്ച് കണക്കാക്കിയാല്‍ ശമ്പളയിനത്തില്‍ മാത്രം യുഡിഎഫ് കാലത്തേതില്‍ നിന്നും പ്രതിമാസം അറുപത്തിമൂന്നര ലക്ഷം രൂപ (63,50,000) ലാഭം… വര്‍ഷം ഏഴ് കോടി അറുപത്തിരണ്ട് ലക്ഷം (7,62,00,000) ലാഭം…പിണറായി മന്ത്രിസഭയുടെ ധൂര്‍ത്തിനെപ്പറ്റി തലക്കെട്ടെഴുതി സായൂജ്യമടയുന്നവരൊന്നും കാണാതെ പോകുന്ന ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചെന്നേയുള്ളൂ…’മുന്‍ എംപി സമ്പത്തിനെ ഡല്‍ഹി പ്രതിനിധിയായി കേരള സര്‍ക്കാര്‍ നിയമിച്ചതോടെ പൂര്‍ത്തീകരിക്കപ്പെടുന്നത് ദീര്‍ഘകാലത്തെ ആവശ്യം… പ്രമുഖ പത്രത്തിന്റെ ഹെഡ് ലൈൻ ഇതിയായിരുന്നു.. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വികസനപദ്ധതികളുടെ ഗുണഫലം ലഭ്യമാക്കാന്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രതിനിധിയുണ്ട്. പാര്‍ലമെന്റംഗമെന്നനിലയില്‍ ഏറെ അനുഭവപരിചയമുള്ള എ. സമ്പത്തിന് കാബിനറ്റ് പദവികൂടി നല്‍കിയതോടെ, വിവിധ മന്ത്രാലയങ്ങളുമായുള്ള ഏകോപനം കൂടുതല്‍ പ്രായോഗികമാവുമെന്നാണ് പ്രതീക്ഷ…വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്രവിഹിതം നേടിയെടുക്കാനും വേഗത്തില്‍ ലഭ്യമാക്കാനും പദ്ധതിനിര്‍വഹണത്തിലെ തടസ്സം നീക്കാനും കേന്ദ്ര-സംസ്ഥാന ബന്ധം ഏകോപിപ്പിക്കാനുമൊക്കെയാണ് എല്ലാ സംസ്ഥാനങ്ങളും ഡല്‍ഹിയില്‍ പ്രതിനിധികളെ നിയോഗിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്കും ഔദ്യോഗിക കൃത്യനിര്‍വഹണം എളുപ്പമാക്കാനുമാണ് പ്രതിനിധികള്‍ക്കുള്ള കാബിനറ്റ് പദവി.’♦️ശ്രീ. തോമസ് ഐസക് ആയുർവേദ ചികിത്സക്ക് 1 ലക്ഷത്തി 68000 രൂപയും അതിനായി തോർത്ത് വാങ്ങിയതിന് 500 രൂപയും വാങ്ങിയില്ലേ? ശ്രീമതി. ശൈലജ ടീച്ചർ കണ്ണട വാങ്ങിയ ചിലവ് 58000 രൂപയല്ലേ?—–ശൈലജ ടീച്ചര്‍ 28,000 രൂപയുടെ കണ്ണട വാങ്ങി ആ പണം റീഇമ്പേഴ്‌സ്‌മെന്റ് ചെയ്തു എന്നതാണ് ആരോപണം ഉന്നയിച്ചത്. 58000 രൂപ ഉന്നയിച്ച ആൾ 30000 കൂടി ചേർത്ത് ഇട്ടതാണോ?? ആണെങ്കിൽ ആരോപണം ഇപ്പൊ ഇട്ടയാൾക്കു 30000 രൂപക്ക് ഒരു വിലയും ഇല്ല എന്ന് വേണം മനസിലാക്കാൻ.നമുക്ക് ആദ്യം മുൻ സർക്കാർ എങ്ങനെ ആയിരുന്നു എന്ന് നോക്കാം, അതല്ലേ രാഷ്ട്രീയമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോ ചെയ്യേണ്ടത്.. ക‍ഴിഞ്ഞ യുഡിഎഫ് ഭരണക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ,സഹമന്ത്രിമാരായിരുന്ന മറ്റ് അംഗങ്ങളും ചേര്‍ന്ന് ഒരു കോടി പതിനെട്ട് ലക്ഷത്തിഇരുപത്തിയെട്ടായിരത്തി നാന്നൂറ്റി തൊണ്ണൂറ്റിരണ്ട് രൂപ ചികില്‍സാ ചിലവ് ഇനത്തില്‍ കൈപറ്റിഎംകെ മുനീറാണ് ഏറ്റവും കൂടൂതല്‍ തുക ചിലവ‍ഴിച്ചത് 18,44,211 രൂപ . കെ എം മാണി 16,30,494 രൂപയും ,കെ സി ജോസഫ് 12,33,555 രൂപയും ചികില്‍സാ ചെലവ് ഇനത്തില്‍ കൈപറ്റി, സര്‍ക്കാരില്‍ കേവലം രണ്ട് വര്‍ഷം മാത്രം മന്ത്രിയായിരുന്ന രമേഷ് ചെന്നിത്തല 14,14,532 രൂപ കൈപറ്റിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 1,12,018 രൂപയുടെ ചികില്‍സാ ചിലവ് ഇനത്തില്‍ കൈപറ്റി.. അഞ്ചോളം മന്ത്രിമാര്‍ 5 ലക്ഷത്തില്‍ കൂടുതല്‍ രൂപ ചികിത്സ ചിലവിനത്തില്‍ മടക്കി വാങ്ങിയിട്ടുണ്ട്. എം എൽ എ മാർ ചിലവാക്കിയ കോടികൾ വേറെ.. ഇതൊക്കെയും ഈ പറഞ്ഞ പൊതുജനത്തിന്റെ പണം ആയിരുന്നല്ലോ..ലിങ്ക് ചുവടെ :https://www.kairalinewsonline.com/2018/03/05/164781.htmlശൈലജ ടീച്ചർ ആരാണ് എന്ന് പൊതുജനങ്ങൾക്ക് നല്ല ബോധ്യമുണ്ടല്ലോ.. ടീച്ചറുടെ വിശദീകരണം ചുവടെ ;കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഭര്‍ത്താവ് കെ ഭാസ്‌കരന്‍ മാസ്റ്റര്‍ 25,000 രൂപയുടെ കണ്ണട ഉപയോഗിക്കുന്നു എന്ന് അവര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഒരു മിനിറ്റ് കഴിയും മുമ്പേ അരലക്ഷം രൂപയുടെ കണ്ണടയാണ് ഭര്‍ത്താവ് ധരിക്കുന്നതെന്ന് അവര്‍ പ്രഖ്യാപിച്ചു. എന്റെ ഭര്‍ത്താവ് മേല്‍പ്പറഞ്ഞ തുകയുടെ കണ്ണട ഉപയോഗിക്കുന്നില്ല. അതിനേക്കാള്‍ എത്രയോ കുറഞ്ഞ വിലയ്ക്കുള്ള കണ്ണടയാണ് ഉപയോഗിക്കുന്നത് എന്നതാണ് വാസ്തവം. മാത്രമല്ല സര്‍ക്കാരില്‍ നിന്നും ഈ തുക റീ ഇമ്പേഴ്‌സ്‌മെന്റ് നടത്തിയിട്ടുമില്ല. സ്വന്തം പണം ചെലവഴിച്ചാണ് അദ്ദേഹം കണ്ണട വാങ്ങിയത്. മുമ്പ് എന്റെ കണ്ണടയുടേയും മെഡിക്കല്‍ റീ ഇമ്‌ബേഴ്‌സ്‌മെന്റിന്റേയും കാര്യത്തില്‍ നിരന്തരമായി അപകീര്‍ത്തികരമായ പ്രചരണമാണ് നടത്തി വന്നത്. . മന്ത്രിയായതിന് ശേഷം മിക്ക ദിവസങ്ങളിലും രാത്രി 11.3012.00 മണിവരെ ഫയലുകള്‍ നോക്കേണ്ടതുണ്ട്. ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പുകളില്‍ അത്രയേറെ ഫയലുകളും അപേക്ഷകളും ഉണ്ടാകാറുണ്ട്. ദീര്‍ഘദൂര യാത്രകളും ആവശ്യമായി വരും. കണ്ണിന് ദീര്‍ഘദൂര, ഹ്രസ്വദൂര കാഴ്ച പ്രയാസമുള്ളതിനാല്‍ ഇത്രയും ജോലികള്‍ ചെയ്യുമ്പോള്‍ പ്രത്യേകതരം ലെന്‍സ് ഉപയോഗിക്കേണ്ടി വന്നു. സാധാരണ ഓരോ വര്‍ഷവും ലെന്‍സിന്റെ പവറില്‍ വ്യത്യാസം വരുത്തേണ്ടി വരുന്നതിനാല്‍ 3 വര്‍ഷത്തേക്കെങ്കിലും മാറ്റേണ്ടതില്ലാത്ത, അധിക ജോലി ചെയ്യുമ്പോള്‍ കണ്ണിന് പ്രയാസമുണ്ടാകാത്ത ലെന്‍സാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. അതിന് വില അല്‍പം കൂടി എന്നത് വസ്തുതയാണ്. ലെന്‍സും ഫ്രെയിമും കൂടി 28,000 രൂപ വിലയായിട്ടുണ്ട്.പൂർണമായ രൂപം ചുവടെ : http://www.kannurmetroonline.com/sections/news/main.php…ആരോപണം ഉന്നയിക്കുന്നവർ സ്വന്തം കാലിനു അടിയിലേക്ക് ഒന്ന് നോക്കുന്നത് നല്ലതാണ്. ചിലപ്പോൾ മുട്ടറ്റം ചെളിയിൽ നിന്നായിരിക്കും കരക്കു നിൽക്കുന്നവരെ കളിയാക്കുന്നത്.


0 Comments

Leave a Reply

Your email address will not be published. Required fields are marked *