കുറച്ചു ദിവസങ്ങളായി CongRss കാർ എല്ലായിടത്തും കൊണ്ട് ഒട്ടിക്കുന്ന കുറച്ചു സാധനങ്ങൾക്കുള്ള മറുപടി ആണ് ..
♦️ ഒരു കോടി 80 ലക്ഷം രൂപ ചിലവിൽ ഹെലികോപ്റ്റർ വാടകക്കെടുത്തു
ആരോപണം ഉന്നയിക്കുന്നവർ മറുപടി വായിക്കുന്നതിനു മുൻപ് ഈ ഒരു കാര്യം ഓർമയിൽ വക്കുന്നത് നന്നായിരിക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നമ്മൾ സ്വന്തമായി ഒരു ഹെലികോപ്റ്റർ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. സർക്കാർ കാലാവധി തീരുന്നതിനു മുൻപ് ഉണ്ടായിരുന്ന പേര് ദോഷം മാറ്റാൻ കോടികൾ പലതു കൊടുത്തു സ്വന്തമായി വാങ്ങിയ ആ സെക്കന്റ് …
VS Sivakumar is at Thiruvananthapuram – Trivandrum City.
Politician · 59,382 Likes
· March 2, 2016 · Thiruvananthapuram ·
വികസന സ്വപ്നങ്ങള്‍ വാഗ്ദാനങ്ങളില്‍ മാത്രം ഒതുക്കിയവരില്‍ നിന്ന് എന്നും യു.ഡി.എഫ് സര്‍ക്കാര്‍ ഒരുപടി മുന്നില്‍ത്തന്നെ……….
കേരളത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നടപ്പിലാക്കി മുന്നോട്ട് പോകുമ്പോള്‍ ന്യൂ ജനറേഷന്‍ ഭാഷയില്‍ പറയുകയാണെങ്കില്‍ “അതുക്കും മേലെ ” എത്തി നില്‍ക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിനു ഒരു പൊന്‍ തുവല്‍ കൂടി….
അവയവം മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള, അടിയന്തര വൈദ്യസഹായഘട്ടങ്ങളിലെ ആവശ്യത്തിന്, രാജ്യത്തെ, സർക്കാർ മേഖലയിലെ ആദ്യത്തെ എയർ ആംബുലൻസ് സർവീസ് കേരളത്തിൽ ആരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിൽ, തിരുവനന്തപുരം ചാക്കയിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയും, ആരോഗ്യവകുപ്പിന്റെ കീഴിലുള്ള, കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങും തമ്മിൽ ഇന്ന് ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി .
രാജീവ് ഗാന്ധി അക്കാദമിയിൽ ആരോഗ്യമന്ത്രി എന്‍റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എയർ ആംബുലൻസ് സർവ്വീസിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുറമുഖ വകുപ്പുമന്ത്രി കെ. ബാബു, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, റവന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശ് എന്നിവർ പങ്കെടുക്കും. സംസ്ഥാനത്തെ അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന സർക്കാർ-സ്വകാര്യ ആശുപത്രികളോടനുബന്ധിച്ചാണ് എയർ ആംബുലൻസ് സർവ്വീസ് നടത്തുക. അവയവം ഒരാശുപത്രിയിൽനിന്നും മറ്റൊരാശുപത്രിയിലേക്ക് എയർ ആംബുലൻസ് ഉപയോഗിച്ച് എത്തിക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ നാലു സീറ്റുകളുള്ള നാല് ഒറ്റ എൻജിൻ (സെസ്‌ന 172 ആർ മോഡൽ) വിമാനങ്ങളും രണ്ടാം ഘട്ടത്തിൽ 6 സീറ്റുകളുള്ള ഇരട്ട എൻജിൻ (പൈപ്പർ-സെനെകാ 5) വിമാനവുമാണ് എയർ ആംബുലൻസ് സർവ്വീസിനായി ഉപയോഗിക്കുക. ഇവയിലൊരു വിമാനം 24 മണിക്കൂറും സേവനത്തിന് സജ്ജമാക്കി നിർത്തും. ആരോഗ്യവകുപ്പിന്റെ മൃതസഞ്ജീവനിയുടെ ആഭിമുഖ്യത്തിൽ ആഭ്യന്തരം, റവന്യൂ ഡിസാസ്റ്റർ മാനേജ്‌മെന്റ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്
0 Comments