രാഷ്ട്രീയ പ്രവർത്തനത്തിന്റെ എത്തിക്സ് എന്നത് അടിസ്ഥാനപരമായി ജനങ്ങളോടുള്ള കമ്മിറ്റ്മെന്റിന്റെ മുകളിലാകുമ്പോൾ ചർച്ചകളും സംവാദങ്ങളും സാധ്യമാകുന്ന സകല വിപര്യയങ്ങളും ഒരു സന്നിദ്ഗ്ദ ഘട്ടത്തിൽ മാറ്റി വെക്കപ്പെടും.
മനുഷ്യനും അവന്റെ പ്രശ്നങ്ങളും പ്രഥമ പരിഗണനയായ ഏതൊരു പ്രത്യയ ശാസ്‌ത്രത്തിനും എന്തിന് ആൾകൂട്ടത്തിന് പോലും ആ ഒരു നിലപാടിലൂടെ മാത്രമേ നില നിൽക്കാൻ സാധിക്കൂ.
കോണ്ഗ്രസ് വ്യത്യസ്ത താല്പര്യങ്ങളുടെ ഒരു ആൾക്കൂട്ടമാണ് എന്നാണ് പൊതുവെ അംഗീകരിച്ച,പറയപ്പെടുന്ന സത്യം.പക്ഷേ അടിയന്തര ഘട്ടത്തിൽ ഒരു ആൾക്കൂട്ടത്തിൽ പ്രകടമാകുന്ന കേവല നൈതികത പോലും പ്രകടിപ്പിക്കാത്ത ജീവനറ്റ ലാഭക്കൊതി മാത്രമായി ജീർണ്ണിച്ച ഒറ്റുകാരാണ് തങ്ങൾ എന്നവർ ഇന്ന് വീണ്ടും തെളിയിച്ചപ്പോൾ അൽപ്പ വർഷങ്ങൾക്ക് മുന്നേ ഒരു സുനാമി കാലത്ത് ഇന്ന് കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ച വർഗം ഭരണ കസേരയിൽ ഇരിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷവും ഇടത് സംഘടനകളും എങ്ങനെ പ്രതികരിച്ചു എന്നത് ഈ പേപ്പർ കട്ടിങ്ങുകൾ പറയും.
എത്തിക്സ് എന്നത് ഏതെങ്കിലും കടയിൽ വാങ്ങാൻ കിട്ടുമായിരുന്നു എങ്കിൽ.ആ കടയ്ക്ക് പോലും തീയിടുന്ന ജന്മങ്ങൾ കോണ്ഗ്രസുകാരായിരിക്കും.





0 Comments