ഇടതുകരങ്ങൾ ശക്തിപ്പെടുന്നത് വലുതു ക്യാമ്പുകളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത് എന്ന് സമീപ ദിവസങ്ങളിലെ മാധ്യമ വലതുപക്ഷ കെട്ടുകഥകളുടെ മലവെള്ളപ്പാച്ചിലുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
വാളയാർ കേസിലെ വിധിയെ തുടർന്ന് ഇടതുപക്ഷ സർക്കാർ സ്വീകരിച്ച സമീപനം എന്താണ് എന്ന് ഈ നാട് പരിശോധിക്കണം.
പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഡ്വക്കേറ്റിനെ CWC ചെയർമാൻ സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നു.പുനരന്വേഷണത്തിനുള്ള ഹർജിയുമായി മേൽക്കോടതിയെ സമീപിക്കാൻ തീരുമാനിക്കുന്നു. അതായത് ഇരയോടപ്പമാണ് തങ്ങൾ എന്ന ഉറച്ച പ്രഖ്യാപനം.എന്നാൽ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന പ്രചരണം ഏത് രീതിയിലാണ്?
മറ്റൊന്ന് മണിയാശാൻ യാത്ര ചെയ്യുന്ന ഇന്നോവയുടെ ടയർ മാറ്റിയതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം. ഇതിന് ഒറ്റ മറുപടിയാണ് ഹേ ഞാൻ എഴുതുന്നത്. മണിയാശാൻ ഉപയോഗിച്ചതിൽ കുറവ് ടയറുമായി മണിയാശാൻ യാത്ര ചെയ്ത വഴികളിലൂടെ അത്രയും ദൂരം ഒന്ന് ഇന്നോവയുമായി സഞ്ചരിച്ച് കാണിക്കണം മിസ്റ്റർ.
FB post: Suresh Krishna

#വാളയാർ പീഡനം


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *