UDF ശവപ്പറമ്പാക്കിയ വാഴക്കുളം ജൈവ് കമ്പനിയ്ക്ക് പുനർജൻമം നൽകി LDF സർക്കാർ……കർഷകരുടെ ക്ഷേമം എന്ന പേര് പറഞ്ഞ് UDF സർക്കാർ 2012 മധ്യത്തോടെ ഏറ്റെടുത്ത് മറ്റൊരു വഴിയേ നടത്തിയ സ്ഥാപനത്തെ മുൻ എംഎൽഎ.യും UDF ഉം ചേർന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കർഷകർ പടുത്തുയർത്തിയ ജൈവ് ഉല്പന്നങ്ങൾ ലോകോത്തര വിപണിയിൽ വരെ സ്ഥാനം പിടിച്ചിരുന്നു.രാഷ്ട്രീയ ഗൂഢലക്ഷ്യം മാത്രം മുൻനിർത്തി നടത്തിയ ഇടപെടൽ മൂലം 4 വർഷം കൊണ്ട് 8 കോടി രൂപ നഷ്ടത്തിൽ എത്തിച്ചു.കർഷകർക്കോ, തൊഴിലാളികൾക്കോ, പൊതുജനത്തിനോ വേണ്ടി ഒന്നും ചെയ്യാതെ UDF വഞ്ചനയുടെ പുതിയൊരധ്യായം തീർത്തു. ഉല്പാദനം നിശ്ചലമാക്കി, വിതരണം നിലച്ചു, പൈനാപ്പിൾ സംഭരണം നിർത്തി മിഷനറികൾ ഓട്ടം അവസാനിപ്പിച്ചു. ബാക്കി പത്രം ഇതായിരുന്നു…. നിയോജക മണ്ഡലത്തിൽ UDF വികസനത്തിന്റെ വിപ്ലവം നടത്തി എന്നവകാശപ്പെടുന്നതിൽ ഒന്നാം സ്ഥാനമായിരുന്നു വാഴക്കുളം കമ്പനിയുടേതായി പറഞ്ഞിരുന്നത്.LDF സർക്കാർ വന്നശേഷം സ്ഥാപനത്തിന് ജീവവായു നൽകി. പുതിയ ചെയർമാനായി ഇ.കെ ശിവനെ നിശ്ചയിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ സ്ഥാപനത്തെ കൈ പിടിച്ചുയർത്തി. ബഹു:ധനകാര്യ മന്ത്രി തോമസ് ഐസക് ബജറ്റിൽ 3 കോടി രൂപ വകയിരുത്തി. വൈൻ ഉല്ലാദിപ്പിക്കുന്ന കേന്ദ്രമാക്കാനും തീരുമാനം. പെറ്റ് ബോട്ടിൽ പ്ളാൻറ് സ്ഥാപിച്ചു. ജൈവിന്റെ പേരിൽ കുടിവെള്ളം പുറത്തിറക്കാനും ,SHM + MLA ഫണ്ട് ഉപയോഗിച്ച് ജാം യൂണിറ്റ് തുടങ്ങാനും തീരുമാനിച്ചു.കർഷകർക്കായി എല്ലാ ദിവസവും പൈനാപ്പിൾ സംഭരണം നടത്തി തുടങ്ങി.അസെപ്റ്റിക് മെഷിൻ സജ്ജമാക്കി സംസ്കരണം തുടങ്ങി. മെഷിനുകൾ ഓരോന്നും സർവ്വ സജ്ജമാക്കി. തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും ഘട്ടം ഘട്ടമായി നൽകാൻ ധാരണ ഉണ്ടാക്കി. പഴുതുകൾ ഓരോന്നും അടച്ച് നമ്മുടെ സ്വന്തം സ്ഥാപനം മുന്നോട്ട്…ഒരു സ്ഥാപനത്തെ എങ്ങനെ കടലിൽ ചവിട്ടി താഴ്ത്താം എന്നതിനെക്കുറിച്ച് പി.എച്ച്.ഡി എടുത്തവരും, അവാർഡ് ആദരസൂചകമായി കൈപ്പറ്റിയവരുടെയും കൈയ്യിൽ നിന്ന് LDF സർക്കാർ സ്ഥാപനത്തെ മോചിപ്പിച്ചു…..അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കി മെല്ലെ മെല്ലെ ജൈവിനെ സമൂഹത്തിലേക്ക് എത്തിക്കുകയാണ്.ആത്യന്തികമായി കർഷകന്റെ സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമമാണ് സർക്കാരിനുള്ളത്.ഫെബ്രുവരി 16ന് രാവിലെ 8ന് കേരളത്തിന്റെ അഭിമാനം ബഹു: കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ സ്ഥാപനത്തിന്റെ വിവിധ മേഖലകളിലേക്കുള്ള കാൽവയ്പുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയാണ്.പ്രതിസന്ധിയുടെ കയ്പേറിയ കാലത്ത് ഒപ്പം നിന്ന തൊഴിലാളികൾക്കും, കർഷകർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.എല്ലാ സുമനസുകളുടെയും സഹകരണം അഭ്യർഥിക്കുന്നു.നമുക്ക് അഭിമാനമാണ് “ജൈവ് ” ആവേശപൂർവ്വം നമുക്ക് മുന്നോട്ട് പോകാം.

എൽദോ എബ്രഹാം MLA , JIVE , മൂവാറ്റുപുഴ , muvattupuzha

Eldho Abraham


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *