വേദികളിലെ സ്ത്രീ സാന്നിധ്യം..

കേരളത്തിലെ വേദികളിൽ സ്ത്രീ പ്രാസംഗികരുടെ അഭാവത്തെ പറ്റി ഞാൻ പലപ്പോഴും പറയാറുണ്ടല്ലോ. എന്നെ ക്ഷണിക്കുന്ന വേദികളിൽ ഒക്കെ തന്നെ സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് ഞാൻ നിർബന്ധം പിടിക്കാറുണ്ട്.

അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ സ്ത്രീകളും പ്രാസംഗികർ ആയി ഉണ്ടാകണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന വാർത്ത ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്ന ഒന്നാണ്.

ഈ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത സ്ഥിതിക്ക് ഇനി മറ്റു മന്ത്രിമാരും, വകുപ്പുദ്യോഗസ്ഥരും, സർക്കാരിതര സംവിധാനത്തിൽ ഉള്ളവരും ഒക്കെ ഈ മാതൃക പിന്തുടരും എന്ന് വിശ്വസിക്കാം. അങ്ങനെ ചെയ്തില്ലെങ്കിൽ മാധ്യമങ്ങൾക്ക് അത് ചൂണ്ടിക്കാട്ടാം.

സ്‌കൂൾ തലം തൊട്ടേ സംഘടിപ്പിക്കുന്ന വലുതും ചെറുതും ആയ മീറ്റിംഗുകൾക്ക് ഒരു ജൻഡർ പ്രോട്ടോകോൾ ഉണ്ടായാൽ ആണുങ്ങൾ മാത്രം വേദി കയ്യടക്കുന്ന #manel പരിപാടികൾ നമുക്ക് ഒരു ഓർമ്മ മാത്രമാക്കാം. അതാണ് പുതിയ കാലം.

Thank you Chief Minister’s Office, Kerala

മുരളി തുമ്മാരുകുടി

https://m.facebook.com/story.php?story_fbid=10219067344009848&id=1093158009


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *