610 കിലോമീറ്റര്‍ നീളത്തിലും, ശരാശരി 40 മീറ്റര്‍ വീതിയിലും കേരളത്തിന്റെ വടക്ക് ബേക്കലിനെയും തെക്ക് കോവളത്തെയും ബന്ധിപ്പിക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ കനാല്‍-ജലപാത എന്ന ആശയത്തിന് കേരളപ്പിറവിയേക്കാൾ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 1956ല്‍ തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ പുതിയ കേരളം കെട്ടിപ്പടുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്ന പ്രമേയത്തില്‍ അവതരിപ്പിക്കപ്പെട്ട ആശയമാണ് ഇത്. അന്ന് മുതൽ ഇന്ന് വരെയുള്ള എല്ലാ സർക്കാരും അവരുടെ വികസന അജണ്ടയിൽ ഈ പദ്ധതിയുണ്ട്. കോവളം മുതൽ കാസർകോട് ബേക്കൽ വരെ 610 കിലോമീറ്ററിൽ പശ്ചിമതീരജലപാത പൂർത്തിയാക്കുന്നതിനാണ് പിണറായി വിജയൻ സർക്കാർ ലക്ഷ്യമിട്ടത്. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുന്നതിന് കൊച്ചി എയർപോർട്ട് കമ്പനിയുടെ നേതൃത്വത്തിൽ കേരള വാട്ടർ വേയ്സ് ഇൻഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് ബോർഡ് രൂപീകരിച്ചു. 3000 കോടി ചെലവിൽ മൂന്ന് ഘട്ടമായുള്ള നവീകരണമാണ് ലക്ഷ്യമിട്ടിരുന്നത്. കനാലുകൾ ശുചിയാക്കി നിലവിലെ വീതിയിൽ ഗതാഗതയോഗ്യമാക്കുന്നതിനാണ് ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽ കയ്യേറ്റക്കാരുടെ പുനരധിവാസം, ഭൂമി ഏറ്റെടുക്കൽ, കനാലിന്റെ വീതി കൂട്ടൽ എന്നിവയും മൂന്നാം ഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ദേശീയജലപാതാ നിലവാരത്തിലേക്ക് ഉയർത്തുക എന്നതും ലക്ഷ്യമിടുന്നു. 2025 ഓടെ മൂന്ന് ഘട്ടവികസനങ്ങളും പൂർത്തിയാകുമ്പോൾ യാത്രാ, ചരക്കു ഗതാഗത, ടൂറിസം മേഖലകളിൽ വലിയ കുതിപ്പ് കേരളത്തിന് ലഭിക്കും. കൊല്ലം മുതൽ തൃശൂർ കോട്ടപ്പുറം വരെ 168 കിലോമീറ്റർ, ചമ്പക്കര കനാൽ, ഉദ്യോഗമണ്ഡൽ കനാൽ എന്നിവ ദേശീയജലപാത – 3 ആയി പ്രഖ്യാപിക്കപ്പെട്ടതാണ്.

165 കിലോമീറ്റർ നീളമുള്ള കോട്ടപ്പുറം – കോഴിക്കോട് പാതയും ദേശീയ ജലപാതയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദേശീയജലപാതാനിലവാരത്തിൽ വികസിപ്പിക്കേണ്ടതായുണ്ട്. ഇതിൽ 150 കിലോമീറ്റർ ദൂരവും ഗതാഗതയോഗ്യമാണ്. കൊല്ലം മുതൽ കോവളം വരെയുള്ള 74.18 കിലോമീറ്റർ. കോഴിക്കോട് മുതൽ ബേക്കൽ വരെയുള്ള 214 കിലോമീറ്റർ എന്നിവയാണ് സംസ്ഥാനജലപാതകൾ. ഇതിന്റെ വിവിധ റീച്ചുകളുടെ നവീകരണമാണ് പിണറായി വിജയൻ സർക്കാർ ഏറ്റെടുത്തത്. പാർവതി പുത്തനാർ ഇതിനകം തന്നെ ശുദ്ധീകരിച്ച് ഗതാഗതയോഗ്യമാക്കി. തിരുവനന്തപുരത്ത് കഠിനംകുളം കായൽ വരെ ഗതാഗതയോഗ്യമായ ജലപാതയുടെ ഉദ്ഘാടനം സിയാലിന്റെ സോളാർ ബോട്ടിൽ സഞ്ചരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 58 കി. മീ. ദൂരമുള്ള ആക്കുളം-കൊല്ലം ഭാഗത്ത് 26 റീച്ചുകളുടെ പ്രവൃത്തികൾ ഏറ്റെടുക്കുകയും 49 കി.മീ. ഗതാഗതയോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്. വർക്കല തുരപ്പ്, കൊല്ലം തോട് എന്നിവ ആഴം കൂട്ടി നവീകരിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഗതാഗതയോഗ്യമാക്കിയ കോഴിക്കോട് – വടകര റീച്ച് ഭാഗികമായി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. വടകര – മാഹി കനാലിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. മാഹി-വളപട്ടണം പുഴകളെ തമ്മിൽ ബന്ധിപ്പിച്ച് കനാൽ നിർമ്മിക്കുന്നതിനായുള്ള 680 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരമായിട്ടുണ്ട്. വളപട്ടണം – നീലേശ്വരം റീച്ചിലെ സുൽത്താൻ കനാൽ നവീകരിച്ച് ഗതാഗതയോഗ്യമാക്കി. പദ്ധതിയുടെ ഭാഗമായി കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിലായി 25 ബോട്ടുജെട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി.പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന്റെ തെക്ക് – വടക്ക് അന്തരീക്ഷ മലിനീകരണമില്ലാതെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം. ചരക്ക് ഗതാഗതവും എളുപ്പമാവും.

.ഈ സർക്കാരിന്റെ കാലത്താണ് കൊച്ചിയിൽ നിന്നും കോട്ടയം നാട്ടകം ഉൾനാടൻ തുറമുഖത്തേക്ക് ബാർജ് ഉപയോഗിച്ച് ജലമാർഗ്ഗമുള്ള ചരക്കുകടത്ത് ആരംഭിച്ചത്. കൊച്ചിയിലെ അന്താരാഷ്ട്ര തുറമുഖങ്ങളിൽ എത്തുന്ന ചരക്ക്​ അവിടെനിന്ന്​ മറ്റു സ്ഥലങ്ങളിലേക്ക്​ റോഡ്​ മാർഗം ട്രെയിലറുകളിൽ എത്തിച്ചിരുന്നതിന് പകരം നേരിട്ട്​​ ജലപാത വഴി കോട്ടയം തുറമുഖത്തെത്തും. ഇതുവഴി ചരക്കുകൂലിയിൽ 30ശതമാനം കുറവുവരും. ഗതാഗതക്കുരുക്കും പണച്ചെലവും കുറയും. മധ്യതിരുവിതാംകൂറിലെ വ്യവസായ-വാണിജ്യ മേഖലയുടെ വളർച്ചക്കും ഇത്​ ഏറെ സഹായകമാകും. 2009ൽ വിഎസ് സർക്കാരിന്റെ സമയത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട രാജ്യത്തെ ത്തന്നെ ആദ്യത്തെ ഉൾനാടൻ തുറമുഖമായ നാട്ടകം വാണിജ്യകേന്ദ്രമായി മാറുകയാണ്. കോട്ടയത്തിനുപുറമെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്ന് കൊച്ചിയിലേക്കുള്ള ചരക്കുനീക്കവും ഇതുവഴി എളുപ്പമാകും. കൊച്ചി ഇന്ത്യൻ ഓയിൽ കോർപറേഷനിൽനിന്ന് ചവറ കെഎംഎംഎല്ലിലേക്ക് ജലമാർഗ്ഗം ചരക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയും ഉടൻ നടപ്പാകും.

#ldfdevelopments #LDF #വികസനതുടർച്ചക്ക് #ജനകീയസർക്കാർ #ഇനിയും_മുന്നോട്ട് #VOTE_FOR_LDF #ഉറപ്പാണ്LDF #എൽഡിഎഫ് #ldfwillcontinue

May be an image of ocean and text

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *