യുഡിഎഫ് ഭരണത്തിന്റെ അവസാനകാലത്ത്, കൃത്യമായിപ്പറഞ്ഞാൽ 2016 ഫെബ്രുവരി 2 ന് നിയമസഭയിൽ നക്ഷത്രച്ചിഹ്നമിടാത്ത 866ആം നമ്പർ ചോദ്യം ഹൈബി ഈഡൻ, കെ. എസ്. ശബരീനാഥൻ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവർ ചേർന്നാണ് ചോദിച്ചിട്ടുള്ളത്. 
ചോദ്യം :  യുവജനകമ്മീഷൻ രൂപീകരിച്ചിട്ടുണ്ടോ, എന്തെല്ലാം  ഉദ്ദേശ്യലക്ഷ്യങ്ങളാണ് യുവജനകമ്മീഷൻ വഴി നടപ്പിലാക്കാനുദ്ദേശിക്കുന്നത്. 
യുവജനക്ഷേമത്തിന്റെ കൂടി ചുമതല ഉണ്ടായിരുന്ന മന്ത്രി പി.കെ. ജയലക്ഷ്മിയുടെ മറുപടി ഇപ്രകാരമാണ്. 
എ) ഉണ്ട്. 20.07.2013 ലെ സ.ഉ(സാ) നം. 134/13/കാ.യു.വ ഉത്തരവ് പ്രകാരം കമ്മീഷൻ ചെയർപേഴ്സനേയും 20/002014 സ.ഉ.(അ) നം. ലെ 6/2014/കാ.യു.വ ഉത്തരവ് പ്രകാരം , മറ്റ് അംഗങ്ങളേയും നിയമിച്ചുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
ബി) യുവാക്കളെ വിദ്യാസമ്പന്നരാക്കുന്നതിനും ശാക്തീകരിക്കുന്നതിനും  വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകരായി വർത്തിക്കുകയും ചെയ്യുക എന്നതാണ് കമ്മീഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗവും  സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനാവശ്യമായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക, യുവാക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കുക, യുവാക്കളുടെ കഴിവ് വികസിപ്പിക്കുക , യുവാക്കൾക്ക് തൊഴിലവസരങ്ങൾ നേടുന്നതിനുള്ള മെച്ചപ്പെട്ട വഴികൾ  നിർദ്ദേശിക്കുക, പ്രത്യേകിച്ച് ദുർബലവിഭാഗത്തിലും ഗോത്രവർഗ്ഗ വിഭാഗത്തിലുമുള്ള യുവാക്കളുടെ സാമൂഹിക- സാമ്പത്തിക വികസനത്തിന്റെ ആസൂത്രണത്തിൽ സർക്കാരിനെ ഉപദേശിക്കുക, അസംഘടിതമേഖലയിൽ യുവാക്കൾ നേരിട്ടുന്ന തൊഴിൽപരമായ ദുരിതങ്ങൾ ശ്രദ്ധിച്ച് റിപ്പോർട്ട് ചെയ്യുക, യുവാക്കളുടെ അവകാശനിഷേധം സംബന്ധിച്ച പരാതികളിൻമേലും പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന ഇത്തരം പ്രശ്നങ്ങളിലും അന്വേഷണം നടത്തുകയും ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിൽ കൊണ്ടുവരികയും ചെയ്യുക, പരിസ്ഥിതി സംരക്ഷണം, പൗരബോധം, ജനാധിപത്യ ബോധം, സാമൂഹികബോധം തുടങ്ങിയവ വളർത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്കരിച്ച് നടപ്പാക്കുക എന്നിവയും കമ്മീഷന്റെ ചുമതലകളിൽപെടുന്നതാണ്.
ഈ മറുപടിയിൽ നിന്നും എന്ത് മനസിലായി. കേരളസംസ്ഥാനത്ത് യുവജനകമ്മീഷൻ രൂപീകരിച്ചതും അതിലേക്ക് ആദ്യനിയമനങ്ങൾ നടത്തിയതും കഴിഞ്ഞ യുഡിഎഫ് സർക്കാരായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ആർ.വി. രാജേഷ് ആയിരുന്നു ആദ്യ കമ്മീഷൻ ചെയർമാൻ. അംഗങ്ങൾ യൂത്ത് കോൺഗ്രസിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും നേതാക്കളും. (🙂)
പിന്നീട് ഭരണം മാറി. ഇടതുപക്ഷസർക്കാർ ചിന്താ ജെറോമിനെ കമ്മീഷൻ ചെയർപെഴ്സണാക്കി നിയമിച്ചു.
കഴിഞ്ഞ നാല് വർഷം കമ്മീഷൻ എന്തൊക്ക ചെയ്തു. പി.കെ. ജയലക്ഷ്മി നിയമസഭാ മറുപടിയിൽ പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന എന്തെങ്കിലും ഈ നാല് വർഷം ചിന്തക്കും കൂട്ടർക്കും ചെയ്യാൻ കഴിഞ്ഞോ. നമുക്ക് പരിശോധിക്കാം.
ലക്ഷ്യം 1. യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകരായി വർത്തിക്കുക, യുവാക്കളുടെ അവകാശനിഷേധം സംബന്ധിച്ച പരാതികളിൻമേലും പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന ഇത്തരം പ്രശ്നങ്ങളിലും അന്വേഷണം നടത്തുകയും ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിൽ കൊണ്ടുവരികയും ചെയ്യുക.
● യുവാക്കളുടെ പരാതിപരിഹാരങ്ങൾക്കായി യുവജനകമ്മീഷൻ നടത്തിയ സിറ്റിങ്ങുകളിൽ ഇതുവരെയായി 2110 പരാതികൾ പരിഗണിക്കുകയും 1412 പരാതികൾ തീർപ്പാക്കുകയും ചെയ്തു. 
● കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ച് ട്രാൻസ്ജെൻഡറുകൾക്കായി അദാലത്ത് നടത്തിയത് ശ്രദ്ധേയമായി.
https://youtu.be/MSn_7K3uP4I
● മറ്റ് ചില അദാലത്തുകൾ സംബന്ധിച്ച വാർത്താലിങ്കുകൾ കൂടി ചേർക്കുന്നു. 
https://www.mathrubhumi.com/kottayam/malayalam-news/kottayam-1.2323795
https://www.asianetnews.com/local-news/youth-commission-chintha-jerom-pf2xpo
https://www.deshabhimani.com/news/kerala/news-kasaragodkerala-25-02-2020/855696
https://prd.kerala.gov.in/ml/node/68360
https://www.prd.kerala.gov.in/ml/node/40502 ലക്ഷ്യം 2. യുവാക്കളെ വിദ്യാസമ്പന്നരാക്കുന്നതിനും ശാക്തീകരിക്കുന്നതിനും  വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, യുവാക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കുക, യുവാക്കളുടെ കഴിവ് വികസിപ്പിക്കുക , യുവാക്കൾക്ക് തൊഴിലവസരങ്ങൾ നേടുന്നതിനുള്ള മെച്ചപ്പെട്ട വഴികൾ നിർദ്ദേശിക്കുക.
● യുവജനക്ഷേമബോർഡുമായി ചേർന്ന് 2019ലും 2020ലും രണ്ട് കരിയർ എക്സ്പോകൾ കമ്മീഷൻ സംഘടിപ്പിച്ചിട്ടുണ്ട്. 119 കമ്പനികൾ പങ്കെടുത്ത 2019ലെ കരിയർ എക്സ്പോയിൽ 528 ഉദ്യോഗാർത്ഥികൾക്കും 50ഓളം കമ്പനികൾ പങ്കെടുത്ത 2020ലെ എക്സ്പോയിൽ 200ഓളം പേർക്കും ജോലി ലഭിച്ചിട്ടുണ്ട്.  https://youtu.be/KihwJ-xzs_A
https://www.asianetnews.com/companies/kerala-youth-commission-career-expo-q6gxjv
● തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ഒരു വേദിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജോബ് പോര്‍ട്ടല്‍ ഒരുക്കി.തൊഴിലനന്വേഷകര്‍ക്ക് തങ്ങളുടെ ബയോഡാറ്റ സൌജന്യമായി രജിസ്റ്റര്‍ ചെയ്യാനാകും.
സൈറ്റ് ലിങ്ക് : http://www.ksycjobs.kerala.gov.in/
ലക്ഷ്യം 3. ദുർബലവിഭാഗത്തിലും ഗോത്രവർഗ്ഗവിഭാഗത്തിലുമുള്ള യുവാക്കളുടെ സാമൂഹിക- സാമ്പത്തിക വികസനത്തിന്റെ ആസൂത്രണത്തിൽ സർക്കാരിനെ ഉപദേശിക്കുക.
● ആദിവാസിയുവാക്കളെ പി എസ് സി പരീക്ഷകൾ നേരിടാൻ പ്രാപ്തരാക്കുന്നതിന് ഊരുകളിൽ പി എസ് സി പരിശീലനം സംഘടിപ്പിച്ചു. 
https://www.deshabhimani.com/news/kerala/news-kerala-16-11-2017/686229
● ഇടമലക്കുടി ആദിവാസി കോളനി കമ്മീഷന്‍ ചെയര്‍പേഴ്‌സനും അംഗങ്ങളും സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസം അവിടെ താമസിച്ച് അവിടത്തെ യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.  
● പത്തനംതിട്ടയിലെ മൂഴിയാറിലും ഇടുക്കി ജില്ലയിലെ ആദിവാസി ഊരുകളിലും മെഡിക്കല്‍ ക്യാംപുകള്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. 
● അട്ടപ്പാടിയിലെ മധുവിന്റെ മരണത്തെ തുടര്‍ന്ന് കമ്മീഷന്‍ അട്ടപ്പാടി സന്ദര്‍ശിക്കുകയും അവിടത്തെ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. 
● വയനാട് അക്കൊല്ലി എന്ന ആദിവാസി ഊരും കമ്മീഷന്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ലക്ഷ്യം 4. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗവും തടയുന്നതിനാവശ്യമായ സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനാവശ്യമായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.
● മദ്യം, മയക്കു മരുന്ന്, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനും ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിനും സാമൂഹ്യബോധവും മെച്ചപ്പെട്ട ജീവിതചിന്തകളും യുവാക്കളിൽ പകർന്ന് നൽകുന്നതിനുമായി കമ്മീഷൻ ജില്ലകൾ തോറും കോളേജുകൾ കേന്ദ്രീകരിച്ചും ആദിവാസി കോളനി, എസ് സി/എസ് റ്റി കോളനികൾ കേന്ദ്രീകരിച്ചും സെമിനാറുകളും ശില്പശാലകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു വരുന്നു.  2017-18 ൽ ഇത്തരത്തിലുള്ള 554 പരിപാടികളും  2018-19 ൽ 284 പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ലക്ഷ്യം 5. പരിസ്ഥിതിസംരക്ഷണം, പൗരബോധം, ജനാധിപത്യബോധം, സാമൂഹികബോധം തുടങ്ങിയവ വളർത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്കരിച്ച് നടപ്പാക്കുക.
● പരിസ്ഥിതി സംരക്ഷണം, പൗരബോധം, ജനാധിപത്യബോധം സാമൂഹികബോധം, നിയമസാക്ഷരത തുടങ്ങിയവ വളർത്തിയെടുക്കുന്നതിനായി  “ഗ്രീൻ യൂത്ത്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
● ഗ്രീൻയൂത്ത് സന്നദ്ധപ്രവർത്തകർ പ്രളയസമയത്ത് സജീവമായി രക്ഷാ/ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സുഭിക്ഷകേരളം പദ്ധതിയിൽ ഗ്രീൻയൂത്ത് പങ്കാളികളാകും. 
● കല/സംസ്കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്യുന്ന യുവാക്കൾക്ക് യൂത്ത് ഐക്കൺ അവാർഡുകൾ 2016 മുതൽ നൽകിവരുന്നു.
● സ്റ്റുഡന്റ് പാലിയേറ്റിവ് കെയർ പദ്ധതിക്ക് തുടക്കം കുറിച്ചു.
● 2016-17ൽ തിരുവനന്തപുരത്ത് വെച്ച് ”Re-reading The Nation : Past & Present” എന്ന വിഷയത്തിലും 2017-18ൽ തിരുവനന്തപുരത്ത് വെച്ച് “Agree to Disagree” എന്ന വിഷയത്തിലും ദേശീയ സെമിനാറുകളും, 2018-19 വർഷം പത്തനംതിട്ടയിലും കൊല്ലത്തും നവോത്ഥാനസദസുകളും    സംഘടിപ്പിച്ചു.
● മാലിന്യ/പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്സുകൾ രൂപീകരിക്കുന്നതിനും ഗതാഗതനിയമം, രക്തദാനം എന്നിവ സംബന്ധിച്ച് ക്ലാസ്സുകളും ക്യാംപുകളും സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. 
● വിഷാദരോഗം, ആത്മഹത്യപ്രവണത, ലഹരി ഉപയോഗം എന്നിവയിൽ മാറ്റം വരുത്തുന്നതിന് കോളേജ്, കോളനിതലങ്ങളിൽ അവബോധക്ലാസുകൾ സംഘടിപ്പിച്ചു.  ഗോപിനാഥ് മുതുകാടുമായി ചേർന്ന് എല്ലാ ജില്ലകളിലും മാജികിലൂടെയുള്ള ബോധവൽക്കരണപരിപാടി സംഘടിപ്പിച്ചു. 
● ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ ആദിവാസിമേഖലകളിലുൾപ്പെടെ 500 ലൈബ്രറികളിൽ ഭരണഘടനാസംരക്ഷണസദസ് സംഘടിപ്പിച്ചു. ‘നിറവ്’ ആദിവാസികലാമേള കുമളിയിൽ വെച്ച് സംഘടിപ്പിച്ചു.
● ക്വയ്ലോൺ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
യൂത്ത് കമ്മീഷൻ രൂപീകരിച്ചപ്പോൾ യുഡിഎഫ് സർക്കാർ മുന്നിൽക്കണ്ട ലക്ഷ്യങ്ങളെല്ലാം പൂർത്തീകരിച്ചാണ് ചിന്താ ജെറോം നയിക്കുന്ന യുവജനകമ്മീഷൻ മുന്നോട്ടുപോകുന്നതെന്ന് മുകളിലെ വിവരങ്ങളിൽ നിന്നും വ്യക്തമാണ്. അപ്പോൾ, യുഡിഎഫുകാർക്ക് ഇനി അക്കാര്യത്തിലൊരു വിഷമം വേണ്ട. 
എന്നാൽ, യുഡിഎഫ് കണ്ടതിലും അപ്പുറത്തേക്കാണ് യൂത്ത് കമ്മീഷന്റെ പ്രവർത്തനമെന്ന് ഈ കോവിഡ് കാലം തെളിയിച്ചു. 
● ലോക്ക്ഡൗൺ കാലത്ത് ജീവൻ രക്ഷാമരുന്നുകൾ ആവശ്യമായ രോഗികൾക്ക് കേരളമാകെ എത്തിക്കുന്ന ഉദ്യമം ഫയർഫോഴ്സ് വകുപ്പുമായി ചേർന്ന് മികച്ച രീതിയിൽ നടപ്പാക്കി. ആർസിസിയിൽ നിന്നുള്ള മരുന്നുകൾ എല്ലാ ജില്ലകളിലേക്കും എത്തിച്ചു. അതിർത്തി മണ്ണിട്ടുമൂടിയ കർണ്ണാടകയിൽ നിന്നും മരുന്നിനായി ആവശ്യം വരികയും യൂത്ത് കമ്മീഷൻ ഇടപെട്ട് അത് എത്തിക്കുകയും ചെയ്തു. 
ചില വാർത്താലിങ്കുകൾ :
https://www.mathrubhumi.com/pathanamthitta/news/27apr2020-1.4719138
https://www.asianetnews.com/pravasam/kerala-youth-commission-helped-to-deliver-medicine-to-expatriate-q8zdh6
https://www.mathrubhumi.com/news/kerala/youth-commission-to-arrange-medicines-for-mentally-challenged-1.4701346
https://www.manoramanews.com/news/kerala/2020/04/17/chintha-jerome-fb-post-cancer-help.html
● കോവിഡ് പ്രതിരോധത്തിന് യൂത്ത് ഡിഫൻസ് ഫോഴ്സിനെ ഒരുക്കി നൽകിയും കമ്മീഷൻ കയ്യടി നേടി. ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് കൂട്ടിരിക്കുവാനും, ഐസൊലെഷൻ വാർഡും, ആശുപത്രി പരിസരങ്ങളും ശുചീകരിക്കുവാനും,നിരീക്ഷണത്തിലുള്ളവർക്കും, അവശത അനുഭവിക്കുന്നവർക്കും ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകുന്നതിനും കമ്യൂണിറ്റി കിച്ചനുകളിലെ സന്നദ്ധസേവനത്തിനും അതിഥിത്തൊഴിലാളികളുടെ സർവേയ്ക്കും ഉൾപ്പെടെ നിരവധി ചുമതലകളാണ് യൂത്ത് ഡിഫൻസ് ഫോഴ്സ് നിർവ്വഹിച്ചത്. കാൽ ലക്ഷത്തോളം യുവാക്കളാണ് കമ്മീഷന്റെ വിളി കേട്ട് കർമ്മനിരതരായത്. കോവിഡ് കാലത്ത് രക്തദാനസേനയെ തയ്യാറാക്കുന്നതിനും കമ്മീഷൻ ഇടപെട്ടു. 
https://malayalam.news18.com/photogallery/coronavirus-latest-news/young-brigade-queue-up-in-thiruvananthapuram-corporation-to-volunteer-for-covid-19-mitigating-activities-tv-umb-mm-224413.html
● മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യുവാക്കളുടെ സംഭാവന പ്രോൽസാഹിപ്പിക്കുന്നതിനായി കമ്മീഷൻ നടത്തിവരുന്ന ‘ങ്ങട് കൊടുക്ക് ബ്രോ മ്മടെ കേരളത്തിന് ‘ ക്യാംപെയ്നും ശ്രദ്ധേയമായി. 
അപ്പോൾ ബ്രോസ്, കേരള സംസ്ഥാന യുവജന കമ്മീഷൻ പൊളിയാണ്, കിടുവാണ്, വേറെ ലെവലാണ്. യുവജനകമ്മീഷൻ എന്തിനാണെന്ന് ചോദിച്ച് ഒരാളും ഇനി ഈ വഴിക്ക് വന്നേക്കരുത്.
നബി : കമന്റ് ബോക്സുകളും കാണണം.
Courtesy: Milash CN 


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *