കേന്ദ്ര സര്‍ക്കാരിന്‍റെ വക പ്രതിമാസം 78,856 രൂപ; സന്ദേശം വൈറല്‍, അറിയണം വസ്‌തുത

പ്രചാരണം ‘സര്‍ക്കാര്‍ അംഗീകൃത ആയുഷ് യോജന പദ്ധതി പ്രകാരം നിങ്ങള്‍ക്ക് 78,856 രൂപ പ്രതിമാസ ശമ്പളത്തിന് അനുമതിയായിരിക്കുന്നു’ എന്ന സന്ദേശമാണ് വാട്‌സ്‌ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നത്. പദ്ധതിയെ കുറിച്ച് വിശദമായി അറിയാനുള്ള ഒരു ലിങ്കും ഈ സന്ദേശത്തിന് ഒപ്പമുണ്ട്. ഈ സന്ദേശം ലഭിച്ചതും നിരവധി പേര്‍ ഫോര്‍വേഡ് ചെയ്യുകയും ചെയ്തു.  വസ്‌തുത… എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. ഇത്തരമൊരു പ്രതിമാസ ആശ്വാസധനം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നില്ല എന്ന് പ്രസ് Read more…

2100 രൂപയ്ക്ക് ലാപ്ടോപ്പും, പ്രിന്‍ററും, മൊബൈലും’ നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാരെന്ന് പ്രചാരണം

15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് 2100 രൂപയ്ക്ക്  ലാപ്ടോപ്പും, പ്രിന്‍ററും, മൊബൈലും നല്‍കുന്നു’. സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് സഹായമെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണം. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന വെബ്സൈറ്റിലാണ് 2100 രൂപയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുവെന്ന് അവകാശപ്പെടുന്നത്. എസ്എംഎസ് അയച്ച് പണം നേടാമെന്നാണ് സൈറ്റിന്‍റെ വാഗ്ദാനം. [http://www.betibachaobetipadao.in/] 15 വയസില്‍ കുറവായിരിക്കണം അപേക്ഷിക്കുന്നയാള്‍ക്ക്. കംപ്യൂട്ടറില്‍ സാമാന്യ പരിജ്ഞാനം വേണം. തൊഴില്‍ രഹിതരായ, ഉത്തരവാദിത്തമുള്ളവരായിരിക്കണം അപേക്ഷകരെന്നും വെബ്സൈറ്റ് Read more…