പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്ക്

*പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും* *പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണര്‍വ് നാടാകെ പ്രകടമാണ്.* അക്കാദമിക് നിലവാരത്തിലും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കുട്ടികളുടെ പ്രവേശനത്തിലും ഉണ്ടായ മികവുകള്‍ വ്യക്തവും രേഖപ്പെടുത്തിയതുമാണ് എന്നിരിക്കെ, *‘പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു’ എന്ന രൂപത്തിലുള്ള പ്രചരണങ്ങള്‍ ഈ ഘട്ടത്തില്‍ വരുന്നത് സദുദ്ദ്യേശത്തോടെയല്ല എന്ന് വ്യക്തമാണല്ലോ?* പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനം Read more…

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിൽ..

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അഭൂതപൂർവ നേട്ടം കൈവരിച്ച കേരളത്തിന്‌ വീണ്ടും ദേശീയ അംഗീകാരം. ബജറ്റിന്‌ മുന്നോടിയായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ടിന്റെ രണ്ടാം വോള്യത്തിൽ 310–-ാം പേജിലാണ്‌ കേരളത്തിന്റെ നേട്ടം എണ്ണിപ്പറയുന്നത്‌. പ്രാഥമിക വിദ്യാഭ്യാസത്തിൽ രാജ്യത്തെ 96 ശതമാനം കുട്ടികൾ വിദ്യാലയ പ്രവേശനം നേടി എന്ന് അവകാശപ്പെടുന്ന രേഖ പഠനത്തുടർച്ചയിൽ കേരളമാണ് മുമ്പിൽ എന്ന് വ്യക്തമാക്കുന്നു. ആറ് മുതൽ 13 വയസ്സുവരെയുള്ള മുഴുവൻ കുട്ടികളും സ്‌കൂളിൽ Read more…