ഇടുക്കി ജില്ലക്കായ് 12000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ്

പ്രത്യേക പരിഗണനയോടെ സാമൂഹ്യ പുരോഗതിയുടെ മുൻപന്തിയിൽ എത്തിക്കേണ്ട പ്രദേശമാണ് ഇടുക്കി ജില്ല. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കാർഷികത്തകർച്ചയും, ബദൽ തൊഴിലുകളുടെ അഭാവവും, പാരിസ്ഥിതിക പ്രശ്നങ്ങളും ഇടുക്കി ജില്ലയുടെ വികസനക്കുതിപ്പിനു വിലങ്ങു തടികളായി മാറിയിട്ടുണ്ട്. ഈ പ്രശ്നങ്ങൾ മറികടക്കാൻ നിരവധി പദ്ധതികൾ ഈ സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയിട്ടുണ്ട്. അതിൻ്റെ തുടർച്ചയായി, ഇടുക്കിയുടെ സമഗ്രമായ വികസനവും പുരോഗതിയും മുന്നിൽക്കണ്ട്, ജില്ലക്കായി മാത്രം ഒരു പ്രത്യേക പാക്കേജ് സർക്കാർ തയ്യാറാക്കിയിരിക്കുകയാണ്. 5 വർഷം കൊണ്ട് Read more…

ഇടുക്കിക്ക്‌ 
12,000 കോടി ; മുന്തിയ പരിഗണന കാർഷിക മേഖലയ്‌ക്ക്

ജില്ലയുടെ സമഗ്ര വികസനവും സമ്പദ്‌സമൃദ്ധിയും ലക്ഷ്യമിട്ട്‌ 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രൂക്ഷമായ കാർഷിക തകർച്ചയും ബദൽ തൊഴിലുകളുടെ അഭാവവും പാരിസ്ഥിതിക ഇടർച്ചയും മൂലം രണ്ട്‌ ദശാബ്ദമായി പ്രതിസന്ധിയിലായ ജില്ലയിൽ അഞ്ചുവർഷംകൊണ്ട്‌ നടപ്പാക്കേണ്ട പാക്കേജ്‌ സർക്കാർ പ്രഖ്യാപിച്ചത്‌. വിവിധ വകുപ്പുകൾക്കായി ജില്ലയിൽ പ്രതിവർഷം അനുവദിച്ചിരുന്ന 250–- 300 കോടി രൂപ, പാക്കേജിലൂടെ 1000 കോടിയായി ഉയരുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മുന്തിയ പരിഗണന കാർഷിക മേഖലയ്‌ക്കാണ്;‌ 3260 Read more…