കാർഷികമേഖല തകർക്കുന്ന മോഡിഭരണം – സീതാറാം യെച്ചൂരി എഴുതുന്നു

കേന്ദ്രസർക്കാരും സമരം ചെയ്യുന്ന കർഷക സംഘടനകളുടെ പ്രതിനിധികളും വെള്ളിയാഴ്‌ച നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷക സംഘടനകളുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. വൈദ്യുതി ഭേദഗതി നിയമം പുനഃപരിശോധിക്കാമെന്നും മലിനീകരണ നിയമത്തിൽനിന്നും കർഷകരെ ഒഴിവാക്കാമെന്നുമാണ്‌ കേന്ദ്രം സമ്മതിച്ചിരിക്കുന്നത്‌. ചർച്ചകൾ പരാജയപ്പെടുന്തോറും കർഷകസമരം ഓരോ ദിവസവും ശക്തിപ്പെടുകയാണ്‌. ഡൽഹി അതിർത്തിയിലേക്ക്‌ എത്തുന്ന കർഷകരുടെ എണ്ണം വർധിക്കുന്നു. തലസ്ഥാനത്തേക്കുള്ള ദേശീയപാതയിലും പ്രക്ഷോഭം തുടരുന്നു. സമീപസംസ്ഥാനങ്ങളിൽനിന്ന്‌ മാത്രമല്ല, മഹാരാഷ്ട്ര, ഗുജറാത്ത്‌, Read more…