⭕ആറൻമുളയിലെ കോൺഗ്രസ് -ബിജെപി- വോട്ടുകച്ചവടവും കോൺഗ്രസ് നേതാവ് ബി മോഹൻരാജിൻറെ രാജിയും……
ആറൻമുളയിൽ പി മോഹൻരാജിനെ വെട്ടിമാറ്റി ശിവദാസൻ നായർ എങ്ങനെ യുഡിഎഫ് സ്ഥാനാർത്ഥിയായി ❓
സ്ഥാനാർത്ഥിയാകും എന്നുറപ്പിച്ച പി മോഹൻ രാജ് ഒടുവിൽ തെറിച്ചതെങ്ങനെ….❓
ബിജെപിക്ക് നല്ല വോട്ട് ബാങ്കുള്ള ആറൻമുളയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുവാൻ വേണ്ടി എല്ലാ തയ്യാറെടുപ്പും നടത്തിവന്ന ബി ജെ പി ജില്ലാ പ്രസിഡന്റും മണ്ഡലത്തിലെ തന്നെ താമസക്കാരനുമായ കുളനട അശോകന്റെ സ്ഥാനത്ത് എങ്ങനെ ബിജു മാത്യു എന്ന ദുർബല സ്ഥാനാർത്ഥി വന്നു ❓
വ്യാജപ്രമാണങ്ങളുണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ച ബിജു മാത്യു എന്ന ഫ്രോഡിനെ എന്തുകൊണ്ടാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്…❓
ബിജെപി സ്ഥാനാർത്ഥി മുൻപ് സിപിഐ എം കാരനായിരുന്നു എന്നതിലെ വസ്തുതയെന്ത് ❓
⭕ആറൻമുളയിൽ നടക്കുന്നത് ഒരു അവിശുദ്ധ കൂട്ട്കെട്ടാണ്….
കോൺഗ്രസും ബിജെപിയും നടത്തുന്നത് നഗ്നമായ വോട്ടുകച്ചവടം….
ഈ അവിശുദ്ധ കൂട്ട് കെട്ടിൻറെ ഭാഗമായിയാണ് ബിജെപിയുടെരഹസ്യപിന്തുണയോടെ ഉമ്മൻചാണ്ടിയുടെ അനുഗ്രഹാശിസുകളോടെ കഴിഞ്ഞ തവണതോറ്റ ശിവദാസൻനായരെ കോൺഗ്രസ് വീണ്ടും മൽസരത്തിന് ഇറക്കിയിരിക്കുന്നത് . ജാതിസമവാക്യങ്ങളിൽ ബിജെപിക്ക് പ്രിയപെട്ടത് മോഹൻരാജല്ല ,ശിവദാസൻ നായരാണ്….
⭕ആറൻമുളയിലെ കരുത്തയായ എൽഡിഎഫ് സ്ഥാനാർത്ഥിയും മികച്ച ജനപ്രതിനിധിയുമായ സഖാവ് വീണ ജോർജിനെ പരാജയപെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ വോട്ട് കച്ചവടം നടത്തുകയാണ് ബിജെപിയും കോൺഗ്രസും…
⭕അപ്പോൾ പി മോഹൻരാജും ശിവദാസൻനായരും ഒരേ സമുദായക്കാരല്ലേ എന്ന് സംശയം വരാം… ❓
⭕പണ്ട് എൻഎസ് എസ് ജനറൽ സെക്രട്ടറി ശശി തരൂരിൻറെ വിഷയത്തിൽ പറഞ്ഞതുപോലെ ഒറിജിനൽ നായരായ ശിവദാസൻ നായരെ മാത്രമേ ബിജെപി പിന്താങ്ങൂ… മോഹൻരാജ് എൻഎസ്എസ് അംഗമാണേലും നായർവിഭാഗത്തിലെ ഉപവിഭാഗത്തിൽപെടുന്ന വ്യക്തിയാണ്….
നായർവിഭാഗത്തിലെ ഉപവിഭാഗങ്ങളെയൊന്നും ബിജെപി അംഗീകരിക്കില്ല… അപ്പോൾ ബി മോഹൻരാജിനെ നിർത്തിയാൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ലഭിക്കില്ല….
⭕എൻഎസ്എസ് വോട്ടുകൾ യുഡിഎഫിന് വേണ്ടി കൺസോളിഡേറ്റ് ചെയ്യുന്നതിനുവേണ്ടിയുള്ള തന്ത്രമാണ് ഗജഫ്രോഡായ ബിജു മാത്യു എന്ന ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ ഇക്കുറി ബിജെപി ആറൻമുളയിൽ മൽസരിപ്പിക്കുന്നതിന് കാരണം…മണ്ഡലത്തിൽ അറിയപെടാത്ത ഒരു വ്യക്തിയെ ബിജെപിക്ക് വേരോട്ടമുള്ള മണ്ഡലത്തിൽ അവതരിപ്പിച്ചത് വൃത്തികെട്ട വോട്ടുകച്ചവടത്തിൻറെ ഭാഗമായിയാണ്…
⭕ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു ബിജുമാത്യു. പിന്നീട് കോൺഗ്രസിൽ നിന്നും പുറത്ത് വന്ന് എൽ ഡി എഫിൽ ചേർന്ന ആളാണ്….
ഇദ്ദേഹത്തെ ഒരു തവണ പന്തളം ബ്ളോക്കിലേക്ക് എൽ ഡി എഫ് മൽസരിപ്പിച്ചെങ്കിലും ദയനീയമായി പരാജയപെട്ടു….
⭕കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് മുൻപിൽ വാടക കടമുറിയിൽ മെഡിക്കൽ ഷോപ്,നടത്തിയിരുന്ന നിലവിലെ ബിജെപി സ്ഥാനാർത്ഥി ബിജു ,കെട്ടിട ഉടമയുടെ മരണശേഷം കടമുറി വ്യാജ രേഖകൾ ചമച്ച് തട്ടിയെടുക്കാൻ വ്യാജരേഖകൾ ഉണ്ടാക്കി സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തി പരാജയപെട്ട വ്യക്തിയാണ്….
⭕ ഇത്തരം വഞ്ചനാപരമായ സമീപനങ്ങളുടെയും പാർടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൽ ഡി എഫിൽ നിന്നും ബിജു മാത്യുവിനെ പുറത്താക്കി.പിന്നീട് ബിജു മാത്യു 2019 മുതൽ ബിജെപി സഹയാത്രികനായി…. പാർലമെന്റ് തെരെഞ്ഞെടുപ്പിലും കോന്നി ഉപതെരെഞ്ഞെടുപ്പിലും സുരേന്ദ്രന് വേണ്ടി പ്രവർത്തിച്ചു എന്നത് മാത്രമാണ് ബിജു മാത്യു ബിജെപിക്ക് നൽകിയ സംഭാവന….
⭕ഇതേ ബിജു മാത്യൂവിനെയാണ് ബിജെപിക്ക്,നല്ല വേരോട്ടമുള്ള ആറൻമുളയിൽ ഇക്കുറി നിയമസഭയിൽ മത്സരിപ്പിക്കുന്നത്…
ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകാൻ ബ്രാൻഡഡ് നായർ വാലുള്ള ശിവദാസൻനായരെ യുഡിഎഫ് നിർത്തിയതും ഇതേ രഹസ്യഇടപാടുകളുടെ ഫലമായിയാണ്..
⭕സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ബി മോഹൻരാജ് ബ്രാൻഡഡ് നായരല്ലാത്തതിനാൽ മാത്രമാണ് യുഡിഎഫ് തെറിപ്പിച്ചത്… സ്ഥാനാർത്ഥിത്വം ഉറപ്പിച്ച മോഹൻരാജ് അവസാന നിമിഷം ഒഴിവാക്കപെട്ടതിൻറെ വിഷമത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞതും ജനങ്ങൾ കണ്ടു…
⭕പുതുപ്പള്ളി കുഞ്ഞൂഞ്ഞും ബിജെപി നേതൃത്വവും നടത്തിയ രഹസ്യ ചർച്ചകളുടെ ഫലമായി ആണ് ശിവദാസൻനായർ ആറൻമുളയിൽ വീണ്ടും മത്സരിക്കാനെത്തുന്നത്…
⭕ബി മോഹൻരാജ് കണ്ണീരോടെ പാർടി വിട്ടതിനു കാരണം ഈ നെറികെട്ട,അധപതിച്ച കച്ചവടരാഷ്ട്രിയത്തിന്റെ ഫലമായി ആണ്….
⭕കേരളത്തിലുടനീളം ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന പരസ്പരസഹകരണത്തിന്റെ ചെറിയ ഏടുമാത്രമാണ് ആറൻമുളയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ട വൃത്തികെട്ട ഇടപാടുകൾ
⭕നിങ്ങൾ എത്ര കച്ചവടം നടത്തിയാലും ആറൻമുളയിൽ സഖാവ് വീണ ജോർജ്ജ് ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കും…‼️
⭕ഈ നെറികെട്ട രാഷ്ട്രീയ കച്ചവടം ആറൻമുളയിലെ പ്രബുദ്ധ ജനത തിരിച്ചറിയുക തന്നെ ചെയ്യും….
⭕ജനാധിപത്യപരമായി മത്സരിച്ച് എൽഡിഎഫിനെ പരാജയപെടുത്താനാകില്ല എന്ന തിരിച്ചറിവിലാണ് കോൺഗ്രസും ബിജെപിയും പരസ്യമായ വോട്ട് കച്ചവടം പത്തനംതിട്ട ജില്ലയിൽ നടത്തുന്നത്…..
⭕ പത്തനംതിട്ടയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ പല മണ്ഡലങ്ങളിലും രഹസ്യ കച്ചവടത്തിനായി കരാറൊപ്പിട്ടുകഴിഞ്ഞു.
ആറൻമുളയിൽ ശിവദാസൻനായരെ വിജയിപ്പിച്ചാൽ കോന്നിയിൽ സുരേന്ദ്രനെ ജയിപ്പിക്കാം എന്ന രഹസ്യധാരണയുടെ പിന്നിൽ ഉമ്മൻ ചാണ്ടിയും, കെ സുരേന്ദ്രനുമാണ്.
⭕ഈ രഹസ്യകച്ചവടം ജനങ്ങൾ,തിരിച്ചറിയുക തന്നെ ചെയ്യും….
എൽഡിഎഫ് സർക്കാരിൻറെ ജനകീയതയുടെ മുന്നിൽ നിങ്ങളുടെ ഒരു കുതന്ത്രവും നടപ്പാവില്ല…..


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *