http://cpimazhikode.blogspot.com/p/blog-page_14.html

കാസര്‍കോഡ്കാസര്‍കോഡ്-രക്തസാക്ഷികള്‍ 1. സ: മഠത്തില്‍ അപ്പു
കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച്‌ 29 ന്‌ തൂക്കിലേറ്റപ്പെട്ടു.

2. സ: കോയിത്താറ്റില്‍ ചിരുകണ്‌ഠന്‍

കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച്‌ 29 ന്‌ തൂക്കിലേറ്റപ്പെട്ടു.

3. സ: പൊടോര കുഞ്ഞമ്പുനായര്‍

കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച്‌ 29 ന്‌ തൂക്കിലേറ്റപ്പെട്ടു.

4. സ: പള്ളിക്കല്‍ അബൂബക്കര്‍
കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച്‌ 29 ന്‌ തൂക്കിലേറ്റപ്പെട്ടു.

5. സ: സുന്ദര ഷെഡ്ഡി

പൈവളിഗെ രക്തസാക്ഷി. 1958 സെപ്‌തംബര്‍ 1 ന്‌ ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന്‌ വെടിവെച്ച്‌ കൊലപ്പെടുത്തി.

6. സ: മഹാബലഷെഡ്ഡി

പൈവളിഗെ രക്തസാക്ഷി. 1958 സെപ്‌തംബര്‍ 1 ന്‌ ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന്‌ വെടിവെച്ച്‌ കൊലപ്പെടുത്തി.

7. സ: ചെന്നപ്പഷെഡ്ഡി

പൈവളിഗെ രക്തസാക്ഷി. 1958 സെപ്‌തംബര്‍ 1 ന്‌ ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന്‌ വെടിവെച്ച്‌ കൊലപ്പെടുത്തി.

8. സ. വരദരാജപൈ

കാസര്‍കോട്‌ മെഹമൂദ്‌ ബസില്‍ കണ്ടക്‌ടറായിരുന്നു വരദരാജപൈ. ബസ്‌ ഉടമയുടെ ഗുണ്ട സഖാവിനെ ബസ്‌ കയറ്റി കൊല്ലുകയായിരുന്നു. ജോലി സഥിരതയ്‌ക്കും കൂലി വര്‍ദ്ധനക്കും തൊഴിലാളികള്‍ നടത്തി വന്ന സമരത്തിന്റെ ഭാഗമായി 1968 ജൂലൈ 12 ന്‌ ബസ്‌ പിക്കറ്റ്‌ ചെയ്യുന്നതിന്‌ വരദരാജപൈ റോഡില്‍ കിടക്കുമ്പോള്‍ കരുതിക്കൂട്ടി ശരീരത്തിലൂടെ മെഹമൂദ്‌ ബസ്‌ ഓടിച്ചു കയറ്റുകയാണുണ്ടായത്‌.

9. സ. കെ. നാരായണന്‍ കീഴ്‌മാല

1974 ജൂണ്‍ 9 ന്‌ കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

10. സ. ബാലകൃഷ്‌ണന്‍ ബേത്തലം

1974 ജൂണ്‍ 9 ന്‌ കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

11. സ. ടി. അപ്പ കോടോത്ത്‌
1979 ഒക്‌ടോബര്‍ 30 ന്‌ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.

12. സ. ടി. തങ്കപ്പന്‍

1982 ഫെബ്രുവരി 10 ന്‌ ആര്‍.എസ്‌.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

13. സ. ആനക്കല്ല്‌ ഗോവിന്ദന്‍
1982 ഫെബ്രുവരി 10 ന്‌ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.

14. സ. പ്രഭാകരന്‍ മാവുങ്കാല്‍
1983 മാര്‍ച്ച്‌ 27 ന്‌ ആര്‍.എസ്‌.എസ്‌ – ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

15. സ. ടി.കെ ഗംഗാധരന്‍
1983 ആഗസ്റ്റ്‌ 11 ന്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

16. സ. ദാമോദരന്‍ പാണ്ടി
1985 ഒക്‌ടോബര്‍ 22 ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

17. സ. ബാലകൃഷ്‌ണന്‍

1986 ആഗസ്റ്റ്‌ 8 ന്‌ പോലീസ്‌ വെടിവെപ്പില്‍ മരിച്ചു.

18. സ. ടി. കോരന്‍
1987 മാര്‍ച്ച്‌ 23 ന്‌ കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

19. സ. എം. കോരന്‍
1987 മാര്‍ച്ച്‌ 23 ന്‌ കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

20. സ. ആലുവളപ്പില്‍ അമ്പു
1987 മാര്‍ച്ച്‌ 23 ന്‌ കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

21. സ. കുഞ്ഞിക്കണ്ണന്‍
1987 മാര്‍ച്ച്‌ 23 ന്‌ കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

22. സ. കുഞ്ഞപ്പന്‍
1987 മാര്‍ച്ച്‌ 23 ന്‌ കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

23. സ. അപ്പച്ചന്‍

ബന്തടുക്ക വീട്ടിയാടിയിലെ സ: അപ്പച്ചന്‍ രക്തസാക്ഷിയായത്‌ 1990 ല്‍ വിഷുപ്പുലരിയിലാണ്‌. കോണ്‍ഗ്രസ്‌-ഐക്കാര്‍ നടത്തിയ സംഘടിത ആക്രമണത്തിലാണ്‌ സ. അപ്പച്ചന്‍ കൊല്ലപ്പെടുന്നത്‌. 1990 ഏപ്രില്‍ 14 ന്‌ സാക്ഷരതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ചില സഹപ്രവര്‍ത്തകര്‍ക്കൊപ്പം പഞ്ചായത്ത്‌ മെമ്പറെ കാണാനായി പുറപ്പെട്ടപ്പോള്‍ വഴിക്കുവെച്ചായിരുന്നു ആക്രമണം. കുത്തേറ്റ്‌ സംഭവസ്ഥലത്തു തന്നെ അന്ത്യശ്വാസം വലിക്കുകയായിരുന്നു.

24. സ. ഭാസ്‌കരന്‍ കുമ്പള
1997 ഏപ്രില്‍ 22 ന്‌ ആര്‍.എസ്‌.എസ്‌-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

25. സ. സുരേന്ദ്രന്‍ കാഞ്ഞങ്ങാട്‌

1998 നവംബര്‍ 28 ന്‌ ആര്‍.എസ്‌. എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

26. സ. നാരായണനായക്‌ ചോമക്കൊച്ചി
2000 മാര്‍ച്ച്‌ 1 ന്‌ കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

27. സ. എം. കുഞ്ഞിക്കൃഷ്‌ണന്‍ ഗുരുപുരം
2000 ഏപ്രില്‍ 1 ന്‌ ആര്‍.എസ്‌.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

28. സ. വിജയന്‍ മാനടുക്കം
2000 ഏപ്രില്‍ 8 ന്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

29. സ. വീരേന്ദ്രന്‍
2001 ഏപ്രില്‍ 19 ന്‌ കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

30. സ. മുഹമ്മദ്‌ റഫീക്ക്‌

2008 ഒക്‌ടോബര്‍ 14 ന്‌ ആര്‍.എസ്‌.എസ്‌-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

31. സ. അബ്‌ദുള്‍ സത്താര്‍ സോങ്കാല്‍
ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗമായിരുന്നു സഖാവ്‌. 2008 ഡിസംബര്‍ 27 ന്‌ സാമൂഹ്യവിരുദ്ധസംഘം സഖാവിനെ കൊലപ്പെടുത്തി.

32. സ: രവീന്ദ്ര റാവു
ദേലംപാടിയിലെ പാര്‍ടി പ്രവര്‍ത്തകനായ സ: രവീന്ദ്രറാവുവിനെ 2011 ല്‍ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ വെടിവച്ച്‌ കൊലപ്പെടുത്തി.

33. സ: ടി. മനോജ്‌

ഉദുമ പള്ളിക്കര കീക്കാനത്തെ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ പ്രസിഡന്റും പാര്‍ടി കീക്കാനം ബ്രാഞ്ചംഗവുമായ ആലിങ്കാലില്‍ സ: ടി. മനോജിനെ 2012 ആഗസ്റ്റ്‌ 2 ന്റെ ഹര്‍ത്താല്‍ ദിനത്തില്‍ മുസ്ലീം ലീഗ്‌ തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി.

34. സ: എം.ബി. ബാലകൃഷ്‌ണന്‍
ഉദുമ മാങ്ങാട്ടെ പാര്‍ടി പ്രവര്‍ത്തകനായ എം.ബി. ബാലകൃഷ്‌ണനെ 2013 സെപ്‌റ്റംബര്‍ 16 തിരുവോണദിവസം കോണ്‍ഗ്രസ്‌ ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി.

35. സ: അബ്‌ദുള്‍ ഷെരീഫ്‌
കാസര്‍ഗോഡ്‌, പനത്തടി ഏരിയയിലെ, പാണത്തൂരിലെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ അബ്‌ദുള്‍ ഷെരീഫിനെ 2014 ജൂണ്‍ 29 ന്‌ ബി.ജെ.പി ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.36. സ.പിമുരളി 
ഡിവൈഎഫ്ഐ കുമ്പള-ശാന്തിപ്പള്ളം യൂണിറ്റ് അംഗം  പി മുരളിയെ  ബിജെപി- ആര്‍എസ്എസ് ക്രിമിനല്‍സംഘം 2014 ഒക്ടോബര്‍ 27ന് നടുറോഡില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി അതിദാരുണമായി കുത്തി കൊലപ്പെടുത്തി.ഇതിനുമുമ്പും മുരളിയെ കൊല്ലാന്‍ ഈ ക്രിമിനല്‍ സംഘം ശ്രമിച്ചിരുന്നു. ബിജെപിക്കാരുടെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മുരളി മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 
കണ്ണൂര്‍കണ്ണൂര്‍ ജില്ല – രക്തസാക്ഷികള്‍
1. സ. മുളിയില്‍ ചാത്തുക്കുട്ടി

സ. മുളിയില്‍ ചാത്തുക്കുട്ടി തലശ്ശേരി താലൂക്കിലെ ധര്‍മടം വില്ലേജില്‍ പാലയാട്‌ ദേശത്തില്‍ പുതിയപറമ്പന്‍ കുഞ്ഞിരാമന്റേയും മുളിയില്‍ താലയുടെയും മൂന്നാമത്തെ പുത്രനായി 1922 ല്‍ ജനിച്ചു. തലശ്ശേരിയിലെ സുശക്തമായ ബീഡിത്തൊഴിലാളി പ്രസ്ഥാനത്തിനും അതുവഴി അന്നത്തെ കോട്ടയം താലൂക്കിലെ കമ്യൂണിസ്റ്റ്‌ വിപ്ലവപ്രസ്ഥാനത്തിനും അടിത്തറയിട്ടത്‌ സഖാവ്‌ ഉള്‍പ്പെടുന്ന ഈ ബീഡിക്കമ്പനിയിലെ തൊഴിലാളികളായിരുന്നു. 1940-ല്‍ സഖാവ്‌ ചാത്തുക്കുട്ടി ബ്രിട്ടീഷുകാരുടെ വെടിയേറ്റ്‌ രക്തസാക്ഷിയാകുമ്പോള്‍ കേവലം 18 വയസ്സ്‌ മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.

2. സ. അബു മാസ്റ്റര്‍
സ.അബു മാസ്റ്റര്‍ (കോമത്ത്‌ അബ്‌ദുള്ള) തലശ്ശേരി താലൂക്കില്‍ പാതിരിയാട്‌ മമ്പറം ബസാറില്‍ മമ്പള്ളി മമ്മുവിന്റയും, കോമത്ത്‌ കദീസയുടെയും മകനായി 1919ല്‍ ജനിച്ചു. 1940 സെപ്‌തംബര്‍ 15 ന്റെ പ്രതിഷേധദിനത്തില്‍ പാര്‍ടിനിര്‍ദ്ദേശമനുസരിച്ച്‌ കടപ്പുറത്തെ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ വെടിയുണ്ടകളേറ്റ്‌ സഖാവ്‌ രക്തസാക്ഷിത്വം വരിച്ചു.

കരിവെള്ളൂര്‍ രക്തസാക്ഷികള്‍ – 1946
3. സ. തിടില്‍ കണ്ണന്‍
4. സ. കീനേരി കുഞ്ഞമ്പു
കാവുമ്പായി രക്തസാക്ഷികള്‍ – 1946
5. സ. തെങ്ങില്‍ അപ്പ നായര്‍
6. സ. പുളൂക്കല്‍ കുഞ്ഞിരാമന്‍
7. സ. പി കുമാരന്‍
8. സ. മഞ്ഞേരി ഗോവിന്ദന്‍
9. സ. ആലോറമ്പന്‍ കൃഷ്‌ണന്‍

10. സ. പി. നാരായണന്‍ നമ്പ്യാര്‍

സ. പി. നാരായണന്‍ നമ്പ്യാര്‍ പാവനൂര്‍ മൊട്ടയിലാണ്‌ ജനിച്ചത്‌. പിതാവ്‌ തട്ടാന്‍ കണ്ടികുഞ്ഞപ്പ മാതാവ്‌ പള്ളിപ്രവര്‍ ചെറിയ. 1946 സപ്‌തംബര്‍ മൂന്നാംവാരത്തിലൊരു ദിവസം, സഖാവ്‌ ബോര്‍ഡ്‌ യോഗത്തിനു പോയതായിരുന്നു. പിന്നെ കണ്ടത്‌ ജീവനോടെയായിരുന്നില്ല. രണ്ട്‌ ദിവസം കഴിഞ്ഞ്‌ ബ്ലാത്തൂരിലെ ഒരു കിണറ്റിലാണ്‌ കൊലചെയ്യപ്പെട്ട നിലയില്‍ സഖാവിന്റെ ജഡം കണ്ടുകിട്ടിയത്‌.

എള്ളെരിഞ്ഞി രക്തസാക്ഷി – 1947
11. സ. പറമ്പന്‍ കുഞ്ഞിരാമന്‍

കോറോം രക്തസാക്ഷികള്‍ – 1948
12. സ. വെമ്പിരിഞ്ഞന്‍ പൊക്കന്‍
13. സ. കാനപ്രവന്‍ അബ്‌ദുള്‍ഖാദര്‍

തില്ലങ്കേരി രക്തസാക്ഷികള്‍ – 1948
14. സ. സി. അനന്തന്‍
15. സ. സി. ഗോപാലന്‍
16. സ. കാറാട്ട്‌ കുഞ്ഞമ്പു
17. സ. നമ്പടി കുന്നുമ്മല്‍ നാരായണന്‍ നമ്പ്യാര്‍
18. സ. വെള്ളുവക്കണ്ടി രാമന്‍
19. സ. കുണ്ടാഞ്ചേരി ഗോവിന്ദന്‍
20. സ. പോരുകണ്ടി കൃഷ്‌ണന്‍

നിടുമ്പ്രം രക്തസാക്ഷി – 1948
21. സ. മൊയ്യാരത്ത്‌ ശങ്കരന്‍


പഴശ്ശി രക്തസാക്ഷികള്‍ – 1948

22. സ. വി. അനന്ദന്‍
23. സ. കെ.കെ. ബാലകൃഷ്‌ണന്‍
24. സ. അത്തിക്ക ഉണ്ണി ഗുരുക്കള്‍
25. സ. കാരാത്താന്‍ കോരന്‍
26. സ. വയലാളി ദാ
മു
പായം രക്തസാക്ഷി – 1948
27. സ. കുന്യാടന്‍ നാരായണന്‍ നമ്പ്യാര്‍

പെരിങ്ങോം രക്തസാക്ഷികള്‍ – 1948
28. സ. മാരങ്കാവില്‍ കുഞ്ഞമ്പു
29. സ. കാനപ്പള്ളി അമ്പു

ആലപ്പടമ്പ്‌ രക്തസാക്ഷികള്‍ – 1948
30. സ. മാവില ചിണ്ടന്‍ നമ്പ്യാര്‍
31. സ. പുത്തൂര്‍ക്കാരന്‍ രാമന്‍


32. സ. കുഞ്ഞാപ്പു മാസ്റ്റര്‍

കപ്പണക്കാല്‍ ചെമ്മരത്തിയുടേയും, തൈവളപ്പില്‍ രാമന്റേയും മൂന്നാമത്തെ പുത്രനാണ്‌ സ. കുഞ്ഞാപ്പു മാസ്റ്റര്‍. 1940 സെപ്‌തംബര്‍ 15 ന്‌ മട്ടന്നൂരില്‍ പോലീസും, ജനങ്ങളും ഏറ്റുമുട്ടി. അന്ന്‌ മട്ടന്നൂരിലേക്കുള്ള മുഴക്കുന്ന്‌ ജാഥയ്‌ക്ക്‌ നേതൃത്വം നല്‍കി. 1948 ല്‍ വടക്കേ മലബാറിലാകെ നിലനിന്ന പൈശാചിക വാഴ്‌ചക്കെതിരെ അദ്ദേഹവും സഖാക്കളും സമരരംഗത്തിറങ്ങി. കോറോം നെല്ലെടുപ്പിനും മാസ്റ്ററുടെ നിര്‍ണായക പങ്കുണ്ടായിരുന്നു. 1948 മെയ്‌ ഒന്നിന്‌ 33-ാം വയസ്സില്‍ ആ ജീവിതം മുനയന്‍കുന്നില്‍ കശാപ്പ്‌ ചെയ്യപ്പെട്ടു.

33. സ. കേളു നമ്പ്യാര്‍

പി. പാര്‍വ്വതി അമ്മയുടേയും, കെ.പി കൃഷ്‌ണന്‍നായരുടേയും മൂത്തപുത്രനായിരുന്നു സ. കേളു നമ്പ്യാര്‍. ക്രമേണ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും ചേര്‍ന്നു. കരിഞ്ചന്തക്കും, പൂഴ്‌ത്തിവയ്‌പ്പിനുമെതിരായ സമരത്തില്‍ സജീവപങ്കാളിത്തം വഹിച്ചു. നെല്ലെടുപ്പിന്‌ ശേഷം കുഞ്ഞാപ്പുമാസ്റ്ററുടെ കൂടെ മുനയന്‍കുന്നിലേക്ക്‌ കേളുനമ്പ്യാരും പുറപ്പെട്ടു. 1948 ലെ സാര്‍വ്വ ദേശീയ തൊഴിലാളി ദിനത്തില്‍ ആ കര്‍ഷക ഭടന്‍ കൊല്ലപ്പെട്ടു.

34. സ. കണ്ണന്‍ നമ്പ്യാര്‍
പനയന്തട്ട ലക്ഷ്‌മിയമ്മയുടെ പുത്രനാണ്‌ കണ്ണന്‍ നമ്പ്യാര്‍. കിഴക്കെ എളേരിയിലാണ്‌ സഖാവ്‌ താമസിച്ചിരുന്നത്‌. അദ്ദേഹം വയക്കരവില്ലേജിലെ മലയോരഗ്രൂപ്പ്‌ കര്‍ഷകസംഘം പ്രവര്‍ത്തകനായിരുന്നു. കുഞ്ഞാപ്പുമാസ്റ്ററുടെ നേതൃത്വത്തില്‍ മുനയന്‍കുന്നില്‍ സംഘടിപ്പിച്ച വിപ്ലവകാരികളില്‍ കണ്ണന്‍ നമ്പ്യാരുമുണ്ടായിരുന്നു. 1948 മെയ്‌ ഒന്നിന്‌ ആ മാറിലും ചോരപ്പൂക്കള്‍ വിരിഞ്ഞു.

35. സ. ചിണ്ടപ്പൊതുവാള്‍
കൊക്കാനിശ്ശേരിയിലെ പാവപ്പെട്ട ഒരു കുടുംബത്തിലാണ്‌ ചിണ്ടപ്പൊതുവാള്‍ ജനിച്ചത്‌. കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും കെട്ടിപ്പടുക്കുന്നതിന്‌ മുന്നിട്ടിറങ്ങി. പയ്യന്നൂര്‍ ഫാര്‍ക്കയില്‍ വളണ്ടിയര്‍ ട്രെയിനിങ്ങിന്‌ നേതൃത്വം നല്‍കി. കോറോം, ആലപ്പറമ്പ്‌, നെല്ലെടുപ്പുകളില്‍ പൊതുവാളും പങ്കുകൊണ്ടു. 1948ല്‍ മുനയന്‍ കുന്നില്‍ വച്ച്‌ കഴുത്തിന്‌ വെടിയേറ്റ്‌ അദ്ദേഹം രക്തസാക്ഷിയായി.

36. സ. കുന്നുമ്മല്‍ കുഞ്ഞിരാമന്‍

വിപ്ലവകാരികളുടെ കുടുംബത്തിലാണ്‌ കുന്നുമ്മല്‍ കുഞ്ഞിരാമന്‍ പിറന്നത്‌. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച്‌ മര്‍ദ്ദനമേറ്റ്‌ രക്‌്‌തസാക്ഷിത്വം വരിച്ച കുന്നുമ്മല്‍ രാമന്റെ മരുമകനാണ്‌ കുന്നുമ്മല്‍ കുഞ്ഞിരാമന്‍. നീശാപാഠശാലകളില്‍ മുതിര്‍ന്നവര്‍ക്ക്‌ ക്ലാസെടുത്തത്‌ കുഞ്ഞിരാമനായിരുന്നു. കുട്ടിയാണെങ്കിലും കുഞ്ഞിരാമന്‍ എല്ലവരുടെയും മാഷായിരുന്നു. ആ യുവധീരനും 1948ല്‍ മുനയന്‍ കുന്നില്‍ രക്തസാക്ഷിത്വം വരിച്ചു.

37. സ. മൊടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍

കെ പി കേളുനായരുടെ പുത്രന്‍. കാര്‍ഷികവൃത്തിയിലാണ്‌ ഏര്‍പ്പെട്ടത്‌.ക്രമേണ കര്‍ഷകസംഘത്തിന്റെ സജീവപ്രവര്‍ത്തകനായി മാറി. കോറോം നെല്ലെടുപ്പില്‍ സഖാവുണ്ടായിരുന്നു. ഇരുപത്തഞ്ചാം വയസ്സിലാണ്‌ എം എസ്സ്‌ പി യുടെ തീയുണ്ടകളേറ്റ്‌ സ. ഗോവിന്ദന്‍ നമ്പ്യാര്‍ രക്തസാക്ഷിയായത്‌.

38. സ. പി സി അനന്തന്‍
1928 ല്‍ കണ്ണൂര്‍ ജില്ലയിലെ ചേലേരിയില്‍ കേറാട്ട്‌ പാര്‍വ്വതിയുടേയും പുളിയങ്ങോടന്‍ ചങ്ങളംകളങ്ങര കുണ്ടന്‍ നായരുടേയും മകനായി ജനിച്ചു. 1948 ഏപ്രില്‍ 19 ന്‌ ഗുണ്ടകളുടെ വിലക്കുകളെ വെല്ലുവിളിച്ചുകൊണ്ട്‌ ഇ പി കൃഷ്‌ണന്‍ നമ്പ്യാര്‍, ഇ കൂഞ്ഞിരാമന്‍ നായര്‍ തുടങ്ങിയ ഏതാനും സഖാക്കള്‍ കമ്പില്‍ബസാറില്‍ കൂടി നടന്നുവരികയായിരുന്നു. ഗുണ്ടകള്‍ സഖാക്കളെ ആക്രമിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ നിരവധി ആളുകള്‍ക്ക്‌ പരിക്കേറ്റു. മരിച്ചു എന്ന ധാരണയോടെ മൃതപ്രായനായ സഖാവിനെ പായയില്‍ കെട്ടി കമ്പില്‍ പുഴയിലൊഴുക്കി. 1948 ഏപ്രില്‍ 28 ന്‌ ആയിരുന്നു ആ സംഭവം നടന്നത്‌.

39. സ. പുന്നക്കോടന്‍ കുഞ്ഞമ്പു
1948 ഏപ്രില്‍ 23 നാണ്‌ സ. പുന്നക്കോടന്‍ കുഞ്ഞമ്പു വെടിയേറ്റ്‌ മരിച്ചത്‌. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം പട്ടിണിയും കഷ്‌ടപ്പാടും കൊണ്ട്‌ ജനങ്ങള്‍ നരകിക്കുന്ന കാലം. പുന്നക്കോടന്‍ പുത്തൂരിലെ ചെറുകിട കര്‍ഷക കുടുംബത്തിലാണ്‌ ജനിച്ചത്‌. ദേശീയ പ്രസ്ഥാനത്തിലൂടെ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സാമ്രാജ്യത്വത്തിനും ജന്‍മിത്തത്തിനും എതിരായി കൃഷിക്കാരെ സംഘടിപ്പിച്ച്‌ സമരം നടത്തുന്നതില്‍ മുന്‍പന്തിയിലായിരുന്നു.

മുഴുപ്പിലങ്ങാട്‌ രക്തസാക്ഷി – 1949
40. സ. കെ.പി ഗോവിന്ദന്‍

സേലം (തില്ലങ്കേരി) രക്തസാക്ഷികള്‍ – 1950
41. സ. അമ്പാടി ആചാരി
42. സ. കൊയിലോടന്‍ നാരായണന്‍ നമ്പ്യാര്‍
43. സ. പുല്ലാഞ്ഞിയോടന്‍ നാരായണന്‍ നമ്പ്യാര്‍
44. സ. പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍
45. സ. നക്കായി കണ്ണന്‍
46. സ. പുല്ലാഞ്ഞിയോടന്‍ കുഞ്ഞപ്പ നമ്പ്യാര്‍


സേലം രക്തസാക്ഷികള്‍ – 1950
47. സ. തളിയന്‍ രാമന്‍ നമ്പ്യാര്‍
48. സ. എ.കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍
49. സ. മൈലപ്രവന്‍ നാരായണന്‍ നമ്പ്യാര്‍
50. സ. കോരന്‍ ഗുരുക്കള്‍
51. സ. ഞണ്ടാടി കുഞ്ഞമ്പു
52. സ. യു.വി നാരായണ മാരാര്‍
53. സ. വി.സി കുഞ്ഞിരാമന്‍
54. സ. നടുവളപ്പില്‍ കോരന്‍
55. സ. ആണ്ടലോടന്‍ കുഞ്ഞപ്പ
56. സ. പിലാട്ട്യാരന്‍ ഗോപാലന്‍ നമ്പ്യാര്‍
57. സ. കുന്നുമ്മല്‍ രാമന്‍
58. സ. എന്‍. പത്മനാഭന്‍
59. സ. ആസാദ്‌ ഗോപാലന്‍ നായര്‍


60. സ. എന്‍ ബാലന്‍

തലശ്ശേരി താലൂക്കില്‍ കോട്ടയം വില്ലേജില്‍ ഓലായിക്കര ദേശത്തില്‍ നടുക്കണ്ടി പൈതലിന്റേയും ചിരുതൈയുടെയും മകനായി 1928 ല്‍ ഒരിടത്തരം കുടുംബത്തില്‍ സ. ബാലന്‍ ജനിച്ചു. 1946ലെ ചരിത്രപ്രസിദ്ധമായ ആര്‍ ഐ എന്‍ കലാപത്തില്‍ പങ്കെടുക്കുകയും തല്‍ഫലമായി സഖാവിന്‌ നേവിയിലുണ്ടായിരുന്ന ജോലിയില്‍ നിന്ന്‌ പിരിച്ചുവിടുകയും ചെയ്‌തു. കോണ്‍ഗ്രസ്സില്‍നിന്ന്‌ സിഎസ്‌പിയിലേക്കും, പിന്നീട്‌ കമ്യൂണിസ്റ്റ്‌ പാര്‍ടിയിലേക്കും വന്ന സ. എന്‍ ബാലന്‍ 1950 ഫെബ്രുവരി 11 ന്‌ നടന്ന സേലം ജയില്‍ വെടിവയ്‌പ്പില്‍ രക്തസാക്ഷിത്വം വരിച്ചു.

61. സ. നീലഞ്ചേരി നാരായണന്‍ നായര്‍

കോട്ടയം താലൂക്കില്‍ മണത്തണയെന്ന്‌ പറയുന്ന പ്രദേശത്താണ്‌ സ. നീലഞ്ചേരി നാരായണന്‍ നായര്‍ ജനിച്ചത്‌. 1942 ലെ ജനകീയയുദ്ധമുദ്രാവാക്യം നടപ്പാക്കുന്നതില്‍ സഖാവിന്റെ ഉജ്ജ്വല പ്രവര്‍ത്തനം വ്യകിതിമുദ്ര പതിപ്പിക്കുന്ന ഒന്നായിരുന്നു. സിഎസ്‌പിയില്‍ നിന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ടിയിലേക്ക്‌ വന്ന സഖാവ്‌ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അതീവശ്രദ്ധ കാണിച്ചു. സഖാവ്‌ ഒളിവ്‌ ജീവിതത്തിലായിരിക്കുമ്പോള്‍ തമിഴ്‌നാട്ടിന്‍ വച്ച്‌ അറസ്റ്റ്‌ ചെയ്‌താണ്‌ സേലം ജയിലിലേക്ക്‌ കൊണ്ടുപോയത്‌. 1950 ഫെബ്രുവരി 11 ന്‌ നടന്ന ഭീകരമായ വെടിവയ്‌പ്പില്‍ സ. നീലഞ്ചേരി നാരായണന്‍ നായര്‍ രക്തസാക്ഷിത്വം വരിച്ചു.

62. സ. ഒ പി അനന്തന്‍ മാസ്റ്റര്‍

1950 ഫെബ്രുവരി 11 ന്‌ സേലം ജയിലില്‍ വച്ച്‌ വെടിയുണ്ടകളാല്‍ ജീവനപഹരിക്കപ്പെട്ട ഇരുപത്തിരണ്ടുപേരിലൊരാളാണ്‌ സഖാവ്‌ ഒ പി അനന്തന്‍ മാസ്റ്റര്‍. മയ്യില്‍സ്വദേശിയായ രയരോത്ത്‌ കുറ്റിയാട്ട്‌ അനന്തന്‍ നമ്പ്യാരുടേയും ചെറുകുന്ന്‌ സ്വദേശിയായ ഒതേന്‍മാടത്ത്‌ പാലക്കീല്‍ ദേവകിയമ്മയുടേയും മൂന്നാമത്തെ പുത്രനായി ഒ പി ജനിച്ചത്‌ ചെറുകുന്നിലാണ്‌. 1946 ഡിസംബര്‍ 30 ന്റെ കാവുമ്പായി വെടിവയ്‌പ്പു സംഭവത്തെ തുടര്‍ന്ന്‌ ഒളിവില്‍ പൊരുതിയ സഖാവിനെ പിടികൂടാന്‍ പോലീസും, ജന്മി ഗുണ്ടകളും ഒത്തുചേര്‍ന്ന്‌ വലയിലാക്കി. ആ തടവില്‍വെച്ചാണ്‌ സഖാവ്‌ രക്തസാക്ഷിത്വം വരിച്ചത്‌.

63. സ. രൈരു നമ്പ്യാര്‍

കയരളത്തെ ഒരു കര്‍ഷകനായ കുന്നത്ത്‌ പുതിയവീട്ടില്‍ കൃഷ്‌ണന്‍ നമ്പ്യാരുടെയും, കൊക്കൂറ കണ്ണോത്ത്‌ കല്യാണി അമ്മയുടെയും മകനായി 1918 ല്‍ ജനിച്ചു. 1940 സെപ്‌തംബര്‍ 15 ന്റെ മൊറാഴ സംഭവത്തില്‍ രൈരു നമ്പ്യാര്‍ പങ്കാളിയായിരുന്നു. വിവിധ കേസുകളിലെ പ്രതി എന്ന നിലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന രൈരു നമ്പ്യാര്‍ ഒടുവില്‍ 1950 ല്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്‌തു.

64. സ. മഞ്ഞേരി വീട്ടില്‍ ഗോപാലന്‍ നമ്പ്യാര്‍

മയ്യില്‍ പഞ്ചായത്തിലെ പെരുങ്ങൂര്‍ എന്ന സ്ഥലത്ത്‌ 1922 ജൂലായിലാണ്‌ സ. ഗോപാലന്‍ നമ്പ്യാര്‍ ജനിച്ചത്‌. അച്ഛന്‍ കണ്ണന്‍ നമ്പ്യാര്‍ ആനപ്പാപ്പാനായിരുന്നു. മഴക്കാലത്ത്‌ മഴവെള്ളത്തില്‍ വാഴത്തട ചേര്‍ത്തുകെട്ടി തുഴഞ്ഞുപോയി കണ്ടക്കൈയിലെ എംഎസ്‌പി ക്യാമ്പിനു മുന്‍പില്‍ `സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം നശിക്കട്ടെ’ എന്നെഴുതിയ ബോര്‍ഡ്‌ സ്ഥാപിച്ച്‌ പിടി കൊടുക്കാതെ കടന്നിട്ടുണ്ട്‌. തുടര്‍ന്ന്‌ വീശിയ വിശാലമായ വലയെത്തുടര്‍ന്നാണ്‌ മയ്യിലിനടുത്ത്‌ ഓലക്കാട്‌ വച്ച്‌ അറസ്റ്റ്‌ ചെയ്‌തതും 1950 ല്‍ പാടിക്കുന്നില്‍ വച്ച്‌ രക്തസാക്ഷിയാക്കിയതും.

65. സ. കുട്ട്യപ്പ
മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടിയിലെ ഒരു പാവപ്പെട്ട ഒരു ചെത്തുതൊഴിലാളി കുടുംബത്തിലാണ്‌ സ.കുട്ട്യപ്പ ജനിച്ചത്‌. പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിമാറിയ കുട്ട്യപ്പ പ്രദേശത്ത്‌ നടന്ന എല്ലാ പ്രക്ഷോഭസമരങ്ങളിലെയും പ്രധാന നായകനായിരുന്നു. തുടര്‍ന്നുണ്ടായ വിവിധ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞു. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായി 1950 മെയ്‌ നാലാം തീയതി രൈരുനമ്പ്യാരോടൊപ്പം കുട്ട്യപ്പയേയും ജയിലില്‍ നിന്നും കള്ള ജാമ്യത്തിലെടുത്ത്‌ പാടിക്കുന്നില്‍ വച്ച്‌ വെടി വച്ചുകൊല്ലുകയാണ്‌ ഉണ്ടായത്‌.

66. സ. പി പി അനന്തന്‍
1954 ഏപ്രില്‍ 27-നാണ്‌ സഖാക്കള്‍ പി പി അനന്തനും എം അച്യുതനും രക്തസാക്ഷികളായത്‌. കുരുമുളക്‌ കച്ചവടത്തിനു വന്ന ഫ്രഞ്ചുകാര്‍ മയ്യഴിയെയും തങ്ങളുടെ കോളനിയാക്കി. ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണമുള്ള ഈ പ്രദേശത്തെ സാമ്രാജ്യത്വ ശക്തികളില്‍നിന്ന്‌ മോചിപ്പിക്കാനാണ്‌ രണ്ട്‌ സഖാക്കള്‍ക്ക്‌ ജീവന്‍ വെടിയേണ്ടിവന്നത്‌.

67. എം അച്ച്യുതന്‍
1954 ഏപ്രില്‍ 27-നാണ്‌ സഖാക്കള്‍ പി പി അനന്തനും എം അച്യുതനും രക്തസാക്ഷികളായത്‌. കുരുമുളക്‌ കച്ചവടത്തിനു വന്ന ഫ്രഞ്ചുകാര്‍ മയ്യഴിയെയും തങ്ങളുടെ കോളനിയാക്കി. ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണമുള്ള ഈ പ്രദേശത്തെ സാമ്രാജ്യത്വ ശക്തികളില്‍നിന്ന്‌ മോചിപ്പിക്കാനാണ്‌ രണ്ട്‌ സഖാക്കള്‍ക്ക്‌ ജീവന്‍ വെടിയേണ്ടിവന്നത്‌.

68. സ. വി.എം. കൃഷ്‌ണന്‍
1962 ജനുവരി നാലിനാണ്‌ സ. വി.എം കൃഷ്‌ണന്‍ രക്തസാക്ഷിയായത്‌. പാനൂര്‍ പ്രദേശത്ത്‌ രാഷ്‌ട്രീയ – സാമൂഹ്യ രംഗങ്ങളില്‍ ചലനം സൃഷ്‌ടിച്ചുകൊണ്ട്‌ ആദ്യമായി ചെങ്കൊടി ഉയര്‍ത്തിയ കരങ്ങളിലൊന്ന്‌ സഖാവിന്റെതായിരുന്നു. പാനൂര്‍ പ്രദേശത്ത്‌ സ്ഥിരം ഗുണ്ടായിസം നടത്തിയിരുന്ന ഒരു സംഘം കാപാലികര്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്നാണ്‌ സഖാവിനെ വെട്ടിക്കൊന്നത്‌.

69. സ. സി പി കരുണാകരന്‍
1967ല്‍ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന സി പി ഐ എം നേതൃത്വത്തിലുള്ള സപ്‌തകക്ഷി മുന്നണി ഗവണ്‍മെന്റിനെ തകര്‍ക്കുന്നതിന്‌ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ നടത്തിയ ശ്രമത്തില്‍ പ്രതിഷേധിച്ച്‌ മുന്നണി ആഹ്വാനം ചെയ്‌ത കേരളാബന്ദ്‌ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനിടയിലാണ്‌ 1967 സപ്‌തംബര്‍ 11ന്‌ കുറ്റൂരില്‍ സഖാവിനെ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊന്നത്‌. പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു കരുണാകരന്‍. തൊഴിലാളിവര്‍ഗ താല്‍പര്യത്തിനുവേണ്ടി നടത്തിയ പോരാട്ടത്തിനിടയിലാണ്‌ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്‌.

70. സ. അഷറഫ്‌
കലാലയ വളപ്പില്‍ കൊലക്കത്തിക്കിരയായ കേരളത്തിലെ ആദ്യത്തെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനാണ്‌ അഷ്‌റഫ്‌. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എസ്‌.എഫ്‌.ഐ വിജയക്കൊടി നാട്ടിയതില്‍ വിറളിപിടിച്ച കെഎസ്‌യുക്കാരാണ്‌ 1972 ല്‍ അഷ്‌റഫിന്റെ ക്യാമ്പസില്‍ വച്ച്‌ കുത്തിവീഴ്‌ത്തിയത്‌. മാരകമായി മുറിവേറ്റ അഷ്‌റഫ്‌ ഏതാനും ആഴ്‌ചകള്‍ക്കുശേഷം 1972 മാര്‍ച്ച്‌ 5-നാണ്‌ രക്തസാക്ഷിത്വം വരിച്ചത്‌.

71. സ. ഒ കെ കുഞ്ഞിക്കണ്ണന്‍
കൂനിച്ചേരി കുഞ്ഞമ്പുവിന്റെയും കുഞ്ഞാതിയമ്മയുടേയും മകനായി 1922 ലാണ്‌ സ. കുഞ്ഞിക്കണ്ണന്‍ ജനിച്ചത്‌. 1970 സെപ്‌തംബര്‍ 11 ന്‌ ഒ.കെ യെ നശിപ്പിക്കാനുള്ള അവസരം ലീഗുകാര്‍ക്ക്‌ കിട്ടി. എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലുള്ള ജാഥയുടെ പ്രചരാണാര്‍ത്ഥം എട്ടിക്കുളത്ത്‌ പ്രചരണം നടത്തിയിരുന്ന ജാഥയെ സെപ്‌തംബര്‍ 11 ന്‌ ലീഗുകാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ജാഥയുടെ നേര്‍ക്കുള്ള ആക്രമണത്തില്‍ സഖാവ്‌ ഒ.കെ ക്കും, മറ്റ്‌ സഖാക്കള്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സഖാവ്‌ ഒ.കെ 1970 സെപ്‌തംബര്‍ 14 ന്‌ രാവിലെ കണ്ണൂര്‍ അസ്‌പത്രിയില്‍ വച്ച്‌ അന്ത്യശ്വാസം വലിച്ചു.

72. സ. യു കെ കുഞ്ഞിരാമന്‍

1954ല്‍ പാര്‍ടിമെമ്പറായ സ. യു കെ കുഞ്ഞിരാമന്‍ മരിക്കുമ്പോള്‍ മങ്ങാട്ടിടം ലോക്കല്‍ കമ്മിറ്റി മെമ്പറും, കര്‍ഷകസംഘത്തിന്റെ വില്ലേജ്‌ പ്രസിഡന്റുമായിരുന്നു. 1971ല്‍ തലശ്ശേരിയിലും, പരിസരപ്രദേശങ്ങളിലും വര്‍ഗ്ഗീയകലാപം പടര്‍ന്നപ്പോള്‍ മുസ്ലീം ന്യൂനപക്ഷത്തിന്‌ സംരക്ഷണം നല്‍കാന്‍ രൂപീകരിച്ച സ്‌ക്വാഡിന്‌ നേതൃത്വം നല്‍കിയത്‌ സ. യു.കെ ആയിരുന്നു. പാര്‍ടിയുടെ ആഹ്വാനമനുസരിച്ച്‌ കലാപം അമര്‍ച്ച ചെയ്യുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനിടയില്‍ ആര്‍എസ്‌എസ്‌-ജനസംഘം റൗഡികളുടെ ആക്രമണത്തിനിരയായി രക്തസാക്ഷിത്വം വരിച്ചു.

73. സ. അഴീക്കോടന്‍ രാഘവന്‍
കണ്ണൂര്‍ ടൗണിലെ തെക്കീബസാറിലെ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ കറുവന്‍. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി. 1942 ലെ ജാപ്പുവിരുദ്ധസമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്നു. 1946 ല്‍ പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1956 സെപ്‌തംബര്‍ 19 ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. രാജ്യത്തിന്റെയും, ജനങ്ങളുടെയും മോചനപ്പോരാട്ടത്തിനുവേണ്ടി ഉഴിഞ്ഞുവെയ്‌ക്കപ്പെട്ട ആ ജീവിതം 1972 സെപ്‌തംബര്‍ 23 ന്‌ തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ വച്ച്‌ അഴിമതിക്കാരായ രാഷ്‌ട്രീയ ഭിക്ഷാംദേഹികളുടെ കൊലക്കത്തിക്ക്‌ ഇരയായി.

74. സ. കുടിയാന്മല സുകുമാരന്‍
കെഎസ്‌വൈഎഫിന്റെ ഉശിരനായ പ്രവര്‍ത്തകനായിരുന്നു സുകുമാരന്‍ ചാത്തമല യൂണിറ്റ്‌ കണ്‍വീനറും കുടിയാന്‍മല പ്രദേശത്തെ പ്രമുഖ പാര്‍ടി പ്രവര്‍ത്തകനുമായിരുന്നു. 1973 ആഗസ്‌ത്‌ രണ്ടിന്‌ നടന്ന വിലക്കയറ്റവിരുദ്ധ ബന്ദിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ സഖാവിനെ കുത്തിക്കൊന്നത്‌. ഭാര്യയും ഒരു മകനുമുണ്ട്‌.

75. സ. ജോസ്‌

സഖാക്കള്‍ ജോസ്‌, ദാമോദരന്‍ എന്നിവര്‍ തിരുവട്ടൂര്‍ അവുങ്ങുംപൊയില്‍ പ്രദേശത്തെ കര്‍മഭടന്മാരായിരുന്നു. ഈ രണ്ട്‌ സഖാക്കളെ അടിയന്തരാവസ്ഥയുടെ കാളരാത്രിയില്‍ 1976-ല്‍ കോണ്‍ഗ്രസ്‌ കാപാലികരാണ്‌ കൊലപ്പെടുത്തിയത്‌. പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പിന്‍തലമുറയ്‌ക്ക്‌ ഇവരുടെ സ്‌മരണ ആവേശം പകരുന്നു.

76. ദാമോദരന്‍

സഖാക്കള്‍ ജോസ്‌, ദാമോദരന്‍ എന്നിവര്‍ തിരുവട്ടൂര്‍ അവുങ്ങുംപൊയില്‍ പ്രദേശത്തെ കര്‍മഭടന്മാരായിരുന്നു. ഈ രണ്ട്‌ സഖാക്കളെ അടിയന്തരാവസ്ഥയുടെ കാളരാത്രിയില്‍ 1976-ല്‍ കോണ്‍ഗ്രസ്‌ കാപാലികരാണ്‌ കൊലപ്പെടുത്തിയത്‌. പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പിന്‍തലമുറയ്‌ക്ക്‌ ഇവരുടെ സ്‌മരണ ആവേശം പകരുന്നു.

77. സ. കൊളങ്ങരേത്ത്‌ രാഘവന്‍
എകെജിക്ക്‌ ജന്മം നല്‍കിയ പെരളശേരിയിലാണ്‌ രാഘവന്‍ പിറന്നത്‌. ആ മണ്ണ്‌ സഖാവിനെ ഒരു ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാക്കി വളര്‍ത്തി. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍-1976 ജൂണ്‍ 5-ാം തീയതി ഒരു പറ്റം കോണ്‍ഗ്രസ്‌ (ഐ) ഗുണ്ടകള്‍ മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ പന്തക്കപ്പാറ ദിനേശ്‌ ബീഡി ബ്രാഞ്ച്‌ ആക്രമിക്കുകയും സഖാവ്‌ രാഘവനെ മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്‌തു.

78. സ. സി എ ജോസ്‌
ചുക്കനാനില്‍ അബ്രഹാമിന്റെയും ഏലിയാമ്മയുടെയും മൂന്നാമത്തെ പുത്രനാണ്‌. 1972 മുതല്‍ എടക്കോം പാല്‍ സൊസൈറ്റിയുടെ ഡയറക്‌ടറായിരുന്നു. അടിയന്തരാവസ്ഥയില്‍ ആറ്‌ മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു. ശിക്ഷ കഴിഞ്ഞ്‌ പുറത്ത്‌ വന്ന്‌ ഏതാനും ദിവസങ്ങള്‍ക്കകം 1976 ഡിസംബര്‍ 30-ന്‌ രാവിലെ എട്ടുമണിക്ക്‌ ചപ്പാരപ്പടവ്‌ ടൗണില്‍ വെച്ച്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളുടെ കുത്തേറ്റ്‌ കൊല്ലപ്പെട്ടു.

79. സ. മൊട്ടേമ്മല്‍ ബാലന്‍
1977 മാര്‍ച്ച്‌ 28 ന്‌ പാനൂരിനടുത്തുള്ള പാറാട്ടുവച്ച്‌ മൊട്ടമ്മല്‍ ബാലന്‍ വധിക്കപ്പെട്ടു. ബാലന്‍ പാര്‍ടിയുടെ ഊര്‍ജസ്വലനായ അനുഭാവിയായിരുന്നു. ഒരു സാമൂഹ്യദ്രോഹിയുടെ കുത്തേറ്റാണ്‌ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്‌.

80. സ. കുന്നുമ്പ്രോന്‍ ഗോപാലന്‍
അടിയന്തരാവസ്ഥക്കാലത്ത്‌ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്‌ ഐ സംഘടിപ്പിച്ച ഗുണ്ടാ ക്യാമ്പുകളില്‍ ഒന്നായ തോലമ്പ്രയിലെ കോണ്‍ഗ്രസ്‌ ഗുണ്ടായിസത്തെ എതിര്‍ക്കുന്നതിലും പാര്‍ടിയെ സംരക്ഷിച്ചുനിര്‍ത്തുന്നതിലും അസാമാന്യമായ ധീരത കാണിച്ച സഖാവാണ്‌ കുന്നുമ്പ്രോന്‍ ഗോപാലന്‍. പാര്‍ടി മെമ്പറായിരുന്നു സഖാവ്‌. 1977 ജൂലായ്‌ 11 ന്‌ പകല്‍ നാലു മണിക്കാണ്‌ ഇന്ദിരാ കോണ്‍ഗ്രസ്‌ ഗുണ്ടാപ്പട സഖാവിന്റെ നേരെ ചാടി വീണത്‌. കാല്‍ വെട്ടിമുറിക്കപ്പെട്ട സഖാവ്‌ ഉടന്‍ തന്നെ അന്ത്യശ്വാസം വലിക്കുകയും ചെയ്‌തു.

81. സ. തങ്കച്ചന്‍
അടിയന്തരാവസ്ഥയുടെ ഭീകര നാളുകള്‍ക്ക്‌ ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ്‌ ദയനീയമായി പരാജയപ്പെട്ടു. പാര്‍ലമെന്റ്‌ ഇന്ദിരാഗാന്ധിയെ അവകാശലംഘനത്തിന്‌ അഞ്ചുദിവസം തടവിനു ശിക്ഷിച്ചു. ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്‌ -ഐ അക്രമസമരം ആരംഭിച്ചു. ബഹളം കേട്ട്‌ ഹോട്ടല്‍ തൊഴിലാളിയായിരുന്ന സ. തങ്കച്ചന്‍ റോഡിലേക്കിറങ്ങിതായിരുന്നു. കോണ്‍ഗ്രസ്‌-ഐ കാപാലികര്‍ സഖാവിനെ നിഷ്‌ഠൂരം കൊലപ്പെടുത്തി. അച്ഛനും, അമ്മയും ഉള്‍പ്പെടെ പതിനൊന്നു പേരടങ്ങിയ പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയമായിരുന്നു ഇരുപതുകാരനായ സ. തങ്കച്ചന്‍.

82. സ. രാജു മാസ്റ്റര്‍
പാനൂരിലെ കണ്ണമ്പള്ളി എല്‍ പി സ്‌കൂള്‍ അധ്യാപകനായിരുന്നു എട്ടുവീട്ടില്‍ രാജുമാസ്റ്റര്‍. 1978 ഒക്‌ടോബര്‍ 26 ന്‌ സ്‌കൂളില്‍നിന്ന്‌ വരുന്ന വഴി ആര്‍.എസ്‌.എസുകാര്‍ അദ്ദേഹത്തെ വെട്ടിക്കൊന്നു. പന്ന്യന്നൂരിലെ ധീരനായ ബഹുജനസംഘാടകനായിരുന്ന രാജുമാസ്റ്റര്‍ പാര്‍ടിയുടെ കിഴക്കേ ചമ്പാട്‌ ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. കര്‍ഷക സംഘത്തിന്റെ വില്ലേജ്‌ കമ്മിറ്റി അംഗമായിരുന്നു. കെ.പി.ടി.യുവിന്റെ സജീവപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

കോടിയേരി രക്തസാക്ഷി – 1978
83. സ. പി. പവിത്രന്‍ 
– ആര്‍ എസ്‌ എസുകാര്‍ കൊലപ്പെടുത്തി.

84. സ. പൂവാടന്‍ പ്രകാശന്‍
സി പി ഐ എമ്മിന്റെ ഉറച്ച അനുഭാവിയും ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനുമായിരുന്നു പൂവാടന്‍ പ്രകാശന്‍. 1979 മാര്‍ച്ച്‌ 31 ന്‌ മേലൂരില്‍ സഖാവിനെ ആര്‍ എസ്‌ എസുകാര്‍ കുത്തിക്കൊന്നു. ആണ്ടലൂര്‍ സ്വദേശിയായ പ്രകാശന്‌ മരിക്കുമ്പോള്‍ 21 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.

85. സ. തടത്തില്‍ ബാലന്‍
1979ല്‍ ഏപ്രില്‍ ആറിന്‌ ആര്‍എസ്‌എസ്‌ ബോംബ്‌ രാഷ്‌ട്രീയത്തിനിരയായി കൊല്ലപ്പെട്ട തടത്തില്‍ ബാലന്‍ പന്ന്യന്നൂര്‍ വില്ലേജിലെ ചമ്പാട്ട്‌ സ്വദേശിനിയാണ്‌. പാര്‍ടിയുടെ ഉറച്ച അനുഭാവിയായിരുന്ന സഖാവ്‌ മോട്ടോര്‍ വര്‍ക്ക്‌ഷോപ്പ്‌ തൊഴിലാളിയായിരുന്നു. ചമ്പാട്ടെ ബീഡിക്കമ്പനിക്കു മുമ്പിലുള്ള കടയില്‍ നില്‍ക്കുമ്പോഴാണ്‌ സഖാവിനെ ആര്‍എസ്‌എസുകാര്‍ നിഷ്‌ഠൂരമായി വെട്ടിക്കൊന്നത്‌.

86. സ. പി. ബാലന്‍
പി. ബാലനെ കൂത്തുപറമ്പിനടുത്ത തൊക്കിലങ്ങാടിയില്‍ വച്ച്‌ ആര്‍ എസ്‌ എസുകാരനാണ്‌ കൊല ചെയ്‌തത്‌. ബാലന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനം എതിരാളികള്‍ക്കും പ്രത്യേകിച്ച്‌ ആര്‍ എസ്‌ എസുകാര്‍ക്കും എന്നും ഒരു ഭീഷണിയായിരുന്നു. 1979 ഏപ്രില്‍ 13 ന്‌ രാത്രി ഒരു ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ തൊക്കിലങ്ങാടി ടൗണ്‍ കഴിഞ്ഞ്‌ ഒരു വളവില്‍ വച്ചാണ്‌ ഇരുട്ടിന്റെ മറവില്‍ അവര്‍ ഓട്ടോറിക്ഷയ്‌ക്ക്‌ മുന്നില്‍ ചാടിവീണതും ബാലനെ കുത്തിക്കൊലപ്പെടുത്തിയതും.

87. സ. ആലി രാധാകൃഷ്‌ണന്‍
എരുവട്ടി കോഴൂരിലെ സി കെ ഗോവിന്ദന്റെയും ആലി ജാനുവിന്റെയും മൂത്തമകനായ പിറന്ന സ. രാധാകൃഷ്‌ണന്‍ രക്തസാക്ഷിയാകുമ്പോള്‍ 28 വയസ്സായിരുന്നു. പന്തക്ക്‌പ്പാറ ദിനേശ്‌ ബീഡി ബ്രാഞ്ചിലെ തൊഴിലാളിയായിരുന്ന സഖാവ്‌ സി ഐ ടി യു പ്രവര്‍ത്തകനായിരുന്നു. 1979 മാര്‍ച്ച്‌ 12 ന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ എരുവട്ടി വയലിലെ ചിറവരമ്പില്‍ വച്ച്‌ ആര്‍ എസ്‌ എസുകാര്‍ പതിയിരുന്ന്‌ ആക്രമിച്ചാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

88. സ. യു പി ദാമു
1979 ഏപ്രില്‍ 24 നാണ്‌ സ. യു പി ദാമു രക്തസാക്ഷിത്വം വരിച്ചത്‌. ഏപ്രില്‍ ആറാം തീയതി തലശേരി പ്രദേശത്തുള്ള നിരവധി ബീഡി കമ്പനികളില്‍ ആര്‍ എസ്‌ എസുകാര്‍ ബോംബും മറ്റ്‌ മാരകായുധങ്ങളും ഉപയോഗിച്ച്‌ അക്രമം അഴിച്ചുവിട്ടു. അന്ന്‌ മാരകമായ മുറിവേറ്റ സഖാവ്‌ ആശുപത്രിയില്‍ വച്ചാണ്‌ മരിച്ചത്‌. പന്ന്യന്നൂരിലെ ചമ്പാട്‌-അരയാക്കൂല്‍ ബ്രാഞ്ച്‌ സി പി ഐ (എം) സെക്രട്ടറിയായിരുന്ന ദാമു ബീഡി ഡിവിഷന്‍ കമ്മറ്റിയിലും പ്രവര്‍ത്തിച്ചുവന്ന ഊര്‍ജ്ജസ്വലനായ പ്രവര്‍ത്തകനായിരുന്നു.

89. സ. കെ വി ബാലന്‍

തലശ്ശേരി പുന്നോലിലെ രക്തസാക്ഷിയായ ബാലനെ 1979 ഏപ്രില്‍ ആറിനാണ്‌ ആര്‍ എസ്‌ എസ്‌ കാപാലികര്‍ ബോംബെറിഞ്ഞ്‌ കൊന്നത്‌. ആച്ചുകുളങ്ങര കമ്പനിക്ക്‌ താഴെ ഒരു മാവിന്‍ ചുവട്ടിലിരുന്ന്‌ ബീഡി തെറുക്കുമ്പോഴാണ്‌ സ. കെ വി ബാലനെ ബോംബെറിഞ്ഞ്‌ കൊന്നത്‌. നാട്ടുകാര്‍ക്ക്‌ സ്വന്തം കാര്യം വിസ്‌മരിച്ചും സഹായങ്ങള്‍ ചെയ്‌തു കൊടുക്കാന്‍ മുന്നിട്ടിറങ്ങുന്നത്‌ കാരണം രാഷ്‌ട്രീയഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു ബാലന്‍.

90. സ. മൂര്‍ക്കോത്ത്‌ ചന്ദ്രന്‍
പാനൂര്‍ പ്രദേശത്തെ തൂവക്കുന്നിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ചന്ദ്രനെ (18 വയസ്സ്‌) ആര്‍ എസ്‌ എസുകാര്‍ കൊലപ്പെടുത്തി. 1979 ജൂലൈ 18 നാണ്‌ ഈ ദുരന്തം ഉണ്ടായത്‌. യാതൊരു പ്രകോപനവുമില്ലാതെയാണ്‌ ആര്‍ എസ്‌ എസ്‌ കൊലയാളി സംഘം ചന്ദ്രനെ വധിച്ചത്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഊര്‍ജസ്വലനായ ഒരു പ്രവര്‍ത്തകനായിരുന്നു സഖാവ്‌ ചന്ദ്രന്‍.

91. സ. കെ.വി. സുകുമാരന്‍
പാര്‍ടി അനുഭാവിയായ കെ വി സുകുമാരന്‍ 1980 ഏപ്രില്‍ 6 ന്‌ രാത്രിയാണ്‌ ആര്‍ എസ്‌ എസുകാരാല്‍ കൊലച്ചെയ്യപ്പെട്ടത്‌. ബേക്കറി തൊഴിലാളിയായ സുകുമാരനെ ജോലി സ്ഥലത്ത്‌ നിന്ന്‌ വിളിച്ചിറക്കിക്കൊണ്ടുപോയാണ്‌ വകവരുത്തിയത്‌. കുത്തേറ്റ സുകുമാരന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി ചാലക്കണ്ടി മന്ദന്‍മാസ്റ്ററുടെ വീട്ടുമുറ്റത്താണ്‌ മരിച്ചു വീണത്‌.

92. സ. ചെറുവാഞ്ചേരി ചന്ദ്രന്‍
പാട്യം പഞ്ചായത്തില്‍ ചെറുവാഞ്ചേരി വില്ലേജില്‍ പൂവത്തൂര്‍ ദേശത്ത്‌ ഓണിചാത്തുവിന്റെ മകനായി 1963 മെയ്‌ 11 നാണ്‌ ജനിച്ചത്‌. കുറുങ്ങാട്‌ മാതുവാണ്‌ അമ്മ. സി പി ഐ (എം) അനുഭാവിയും ഡിവൈഎഫ്‌ഐ ചെറുവാഞ്ചേരി വില്ലേജ്‌ ജോയിന്റ്‌ സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായിരുന്ന ചന്ദ്രനെ 1980 നവംബര്‍ 27 നാണ്‌ ആര്‍ എസ്‌ എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്‌. ചെറുവാഞ്ചേരി വില്ലേജിലെ ന്യൂ എല്‍ പി സ്‌കൂളിനടുത്തുള്ള ചായക്കടയില്‍ ഇരിക്കുമ്പോഴാണ്‌ സഖാവിനെ കൊലചെയ്‌തത്‌.

93. സ. കുറ്റിച്ചി രമേശന്‍
പത്തായക്കുന്ന്‌ ദിനേശ്‌ ബീഡി ബ്രാഞ്ചിലെ തൊഴിലാളിയായിരുന്ന കുറ്റിച്ചി രമേശന്‍ 1980 ഏപ്രില്‍ ഒന്നിന്‌ പത്തായക്കുന്ന്‌ ബസാറിലെ ചായക്കടയില്‍ ഇരുന്ന്‌ ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ ആര്‍ എസ്‌ എസ്‌ കൊലയാളി സംഘം കൊലപ്പെടുത്തിയത്‌. ഡി വൈ എഫ്‌ ഐ സൗത്ത്‌ പാട്യം യൂണിറ്റ്‌ സെക്രട്ടറിയും പാര്‍ടി അനുഭാവിയുമായിരുന്നു. കര്‍ഷകത്തൊഴിലാളിയായ ദാമോദരന്റെയും നാണിയുടെയും മകനാണ്‌.

94. സ. കവിയൂര്‍ രാജന്‍
കണ്ണോത്ത്‌ കണ്ടി അനന്തന്റെയും ദേവിയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായിരുന്നു സ. രാജന്‍. 1980 സെപ്‌റ്റംബറില്‍ നടന്ന ചൊക്ലി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വിജയികളായ ഇടതുപക്ഷ ജനാധിപത്യമുന്നണി മെമ്പര്‍മാര്‍ക്ക്‌ ഒളവിലം നാരായണന്‍ പറമ്പില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്തു മടങ്ങിവരുകയായിരുന്നു രാജനും സുഹൃത്തും. ഒളവിലം വയലില്‍ എത്തിയപ്പോള്‍ ഒരു സംഘം ആര്‍ എസ്‌ എസുകാര്‍ കിരാതന്‍മാര്‍ സഖാക്കളുടെ മേല്‍ ചാടിവീഴുകയും ചവിട്ടുകയും രാജനെ വെട്ടിക്കൊല്ലുകയുമാണുണ്ടായത്‌. 1980 സെപ്‌റ്റംബര്‍ 21 നാണ്‌ സ. കവിയൂര്‍ രാജന്‍ രക്തസാക്ഷിയായത്‌.

95. സ. പറമ്പത്ത്‌ ജയരാജന്‍
കല്ലുചെത്ത്‌ തൊഴിലാളിയായ കുട്ടിമാക്കൂലിലെ കാട്ടില്‍ പറമ്പത്ത്‌ സ. ജയരാജന്‍ രാവിലെ ജോലിക്ക്‌ പോകുമ്പോള്‍ 1980 നവംബര്‍ 25 ന്‌ തലശ്ശേരി ജൂബിലി റോഡില്‍ വച്ച്‌ ആര്‍ എസ്‌ എസുകാരുടെ കത്തികുത്തേറ്റ്‌ കൊല്ലപ്പെട്ടു. സഖാവ്‌ സിപിഐ എമ്മിന്റെ അനുഭാവിയായിരുന്നു.

96. സ. ഹരീഷ്‌ബാബു
പൊന്ന്യം ചുണ്ടങ്ങാപ്പൊയിലിലെ പാവപ്പെട്ട സ്വര്‍ണ്ണത്തൊഴിലാളി കുടുംബത്തിന്റെ താങ്ങായിരുന്നു ഹരീഷ്‌ബാബു. പാര്‍ടി അനുഭാവിയും പാര്‍ടി പ്രവര്‍ത്തകന്‍ എന്‍ പി ശശിധരന്റെ സഹോദരനുമായിരുന്നു. 1980-ല്‍ തലശ്ശേരിയില്‍ നിന്നും സ്വര്‍ണ്ണപ്പണി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരുകയായിരുന്ന സഖാവിനെ കതിരൂര്‍ ഡൈമണ്‍ മുക്കില്‍ വച്ച്‌ ബസ്സ്‌ തടഞ്ഞുനിര്‍ത്തിയാണ്‌ ആര്‍ എസ്‌ എസുകാര്‍ നിഷ്‌ഠൂരമായി വെട്ടിക്കൊന്നത്‌.

97. സ. പത്മനാഭന്‍
സി പി ഐ (എം) അനുഭാവിയും സിഐടിയു പ്രവര്‍ത്തകനുമായിരുന്ന പത്മനാഭനെ 1981 ഏപ്രില്‍ ഒന്നിന്‌ തലശ്ശേരി ചെട്ടിമുക്ക്‌ പരിസരത്തുവച്ച്‌ ആര്‍ എസ്‌ എസുകാര്‍ വെട്ടിക്കൊന്നു. മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്നു.

98. സ. എന്‍. മെഹമൂദ്‌
തലശ്ശേരി ബസ്സ്‌റ്റാന്റിലെ ചുമട്ട്‌ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു മെഹമൂദ്‌. 1981 ഏപ്രില്‍ രണ്ടിന്‌ കൈവണ്ടിയില്‍ ചരക്ക്‌ വലിച്ചുകൊണ്ടുപോകുമ്പോഴാണ്‌ ആര്‍ എസ്‌ എസുകാര്‍ സഖാവിനെ പിറകില്‍ നിന്നും കുത്തിവീഴ്‌ത്തുയത്‌. വിവാഹിതനും നാല്‌ കുട്ടികളുടെ പിതാവുമായിരുന്നു സഖാവ്‌. ധര്‍മ്മടം മീത്തലെ പീടിക സ്വദേശിയായിരുന്നു.

99. സ. പി കുഞ്ഞിക്കണ്ണന്‍

1981 ഒക്‌ടോബര്‍ 21 ന്‌ എരഞ്ഞോളിയിലെ കുഞ്ഞമ്പു നായരുടെയും പുത്തന്‍വീട്ടില്‍ പാറു അമ്മയുടെയും മകനായ കണ്ണന്‍ നായര്‍ വിവാഹിതനും നാല്‌ കുട്ടികളുടെ പിതാവുമായിരുന്നു. ജോലി ചെയ്യുന്ന ദിനേശ്‌ ബീഡി ബ്രാഞ്ചില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക്‌ പോവുകയായിരുന്ന സഖാവിനെ തിരുവങ്ങാട്ടുള്ള രണ്ടാം റെയില്‍വേ ഗേറ്റിനടുത്തുവച്ച്‌ പതിയിരുന്ന ആര്‍ എസ്‌ എസുകാര്‍ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു ചെയ്‌തത്‌.

100. സ. തെക്കയില്‍ ജോണി
കണിച്ചാറിലെ സി പി ഐ (എം) പ്രവര്‍ത്തകനും കര്‍ഷകസംഘം യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്ന സ. തെക്കയില്‍ ജോണി രക്തസാക്ഷിയായത്‌ 1981 നവംബര്‍ 23-നാണ്‌. കേരളാ കോണ്‍ഗ്രസ്‌-മാണി പ്രവര്‍ത്തകരാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌. ചെങ്ങോം, നെല്ലിക്കുന്ന്‌ പ്രദേശങ്ങളിലെ ജനകീയ പ്രശ്‌നങ്ങളില്‍ മുന്‍നിന്ന്‌ പ്രവര്‍ത്തിച്ചിരുന്ന ജോണി മികച്ച സംഘാടകനുമായിരുന്നു.

101. സ. പാറാലി പവിത്രന്‍

1955 നവംബര്‍ 10ന്‌ വാഴയില്‍ ഗോവിന്ദന്റെയും പാറാലി നാരായണിയുടെയും മൂത്ത മകനായി ജനിച്ചു. പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരി രോഗിക്ക്‌ വേണ്ടി ചികില്‍സാ സഹായ ഫണ്ട്‌ പിരിവ്‌ കഴിഞ്ഞ്‌ ഒരു ചായക്കടയില്‍ ഇരുന്ന്‌ ചായകഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ 1983 ഫെബ്രുവരി 22 ന്‌ ഇന്ദിരാ കോണ്‍ഗ്രസുകാര്‍ സഖാവിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്‌.

102. സ. കോച്ചംകണ്ടി രാഘവന്‍

കീഴത്തൂരിലെ കണ്ണന്‍ നമ്പ്യാരുടെ മകനായി 1952 ല്‍ സ. രാഘവന്‍ ജനിച്ചു. ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച രാഘവന്‍ 32-മത്തെ വയസ്സില്‍ ആര്‍ എസ്‌ എസുകാരുടെ കഠാരക്കിരയായി രക്തസാക്ഷിയായി. 1984 ജനുവരി 12 ന്‌ ഒരു കേസ്‌ സംബന്ധമായ കാര്യത്തിന്‌ തലശ്ശേരി കോടതിയില്‍ പോയി മടങ്ങി വരുമ്പോള്‍ മമ്പറത്തിനടുത്തുള്ള പടിഞ്ഞറ്റാമുറി എന്ന സ്ഥലത്തുവച്ച്‌ ബസ്‌ തടഞ്ഞുവച്ചാണ്‌ ആര്‍ എസ്‌ എസുകാര്‍ സഖാവിനെ കൊലപ്പെടുത്തിയത്‌.

103. സ. തയ്യില്‍ ഹരീന്ദ്രന്‍

ഓട്ടോറിക്ഷാ തൊഴിലാളിരംഗത്ത്‌ സിഐടിയുവിന്റെയും സിപിഐ എമ്മിന്റെയും സ്വാധീനം വര്‍ദിച്ചുവരുന്നതില്‍ വിറളിപൂണ്ട ആര്‍എസ്‌എസുകാരാണ്‌ തയ്യില്‍ ഹരീന്ദ്രനെ കുത്തിക്കൊന്നത്‌. ന്യൂമാഹി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായിരുന്നു ഹരി സഖാവ്‌. 1986 മെയ്‌ 26 ന്‌ രാത്രിയാണ്‌ സഖാവിനെ ഹിന്ദു വര്‍ഗീയ ഭ്രാന്തന്‍മാര്‍ കൊലചെയ്‌തത്‌.

104. സ. കാര്യത്ത്‌ രമേശന്‍

പാച്ചാക്കരയിലെ സി പി ഐ എമ്മിന്റെയും ഡി വൈ എഫ്‌ ഐയുടെയും പ്രവര്‍ത്തകനായിരുന്നു കാര്യത്ത്‌ രമേശന്‍. 1989 സെപ്‌തംബര്‍ 12 തിരുവോണനാളില്‍ കൂട്ടുകാരുമൊന്നിച്ച്‌ നടക്കാനിറങ്ങി വീട്ടിലേക്ക്‌ തിരിച്ചുപോകുമ്പോഴാണ്‌ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ഒരുപറ്റം ലീഗുകാര്‍ സഖാവിനെ വെട്ടിക്കൊലപ്പെടുത്തിയത്‌.

105. സ. ഒറവക്കുഴി കുര്യാക്കോസ്‌
പാര്‍ടിയും ട്രേഡ്‌ യൂനിയനും കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ്‌ ചുമട്ടുതൊഴിലാളിയായ സഖാവിനെ 1991-ല്‍ മാണി കേരളാ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കുത്തിവീഴ്‌ത്തിയത്‌. പ്രദേശത്തെ പാര്‍ടി ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കുന്നതില്‍ കുര്യാക്കോസ്‌ മുന്നിട്ട്‌ പ്രവര്‍ത്തിച്ചിരുന്നു.

106. സ. കെ നാണു

കണ്ണൂര്‍ നഗരത്തിലെ സി പി ഐ എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സ.കെ നാണു. ഡി സി സി ഐ ആഫീസ്‌ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസ്‌-ഐ ക്രിമിനലുകള്‍ സ. നാണുവിനെ 1992 ല്‍ ജൂണ്‍ 13-ന്‌ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്തുകയായിരുന്നു. സേവറി ഹോട്ടലില്‍ ജോലിക്കാരനായിരുന്നു നാണു. ഊണു വിളമ്പിക്കൊണ്ടിരിക്കെയാണ്‌ ബോംബേറേറ്റ്‌ ഊണിലകളില്‍ രക്തവും മാംസവും ചിതറി മരിച്ചുവീണത്‌.

107. സ. നാല്‍പ്പാടി വാസു
ഡിസിസി പ്രസിഡണ്ട്‌ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌-ഐ ക്രിമിനലുകള്‍ നടത്തിയ മാര്‍ക്‌സിസ്റ്റ്‌ അക്രമവിരുദ്ധ ജാഥയുടെ’മറവില്‍ 1993-ല്‍ വാസുവിനെ വെടിവച്ച്‌ കൊല്ലുകയായിരുന്നു. വഴിനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ട്‌ മാരകായുധങ്ങളുമായി നീങ്ങിയ കൊലയാളി ജാഥ പുലിയങ്ങോട്‌ വഴി കടന്നുപോകുമ്പോള്‍ വീടിനടുത്ത്‌ ചായക്കടയില്‍ ഇരിക്കുകയായിരുന്ന സഖാവിനെയും നാട്ടുകാരെയും കടന്നാക്രമിച്ചു. മര്‍ദ്ദനത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ചായക്കടയുടെ പിന്‍വശത്തേയ്‌ക്ക്‌ ഓടിപ്പോയ വാസുവിനെ പിന്തുടര്‍ന്ന്‌ അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. പുലിയങ്ങോട്ടെ പരേതനായ തച്ചോളി കണ്ണന്റെയും നാല്‍പ്പാടി താലയുടെയും മകനാണ്‌ വാസു.

108. സ. കെ സി രാജേഷ്‌
യാത്രാവകാശ സംരക്ഷണപോരാട്ടത്തിനിടയിലാണ്‌ സ. കെ സി രാജേഷ്‌ രക്തസാക്ഷിയാകുന്നത്‌. കണ്ണൂര്‍ പോളി ടെക്‌നിക്‌ യൂണിയന്‍ ചെയര്‍മാനും, എസ്‌എഫ്‌ഐ ഏടക്കാട്‌ ഏരിയാകമ്മിറ്റി അംഗവുമായിരുന്നു രാജേഷ്‌. 1993 ഡിസംബര്‍ 17 ന്‌ കാലത്ത്‌ സഹപാടിയുടെ പരാതിയെത്തുടര്‍ന്ന്‌ രാജേഷും മറ്റ്‌ വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ എല്‍ കെ ട്രാവല്‍സ്‌ എന്ന ബസ്സ്‌ തടഞ്ഞ്‌ ജീവനക്കാരുമായി സംസാരിക്കുമ്പോഴാണ്‌ ഡ്രൈവര്‍ രാജേഷിനെ തട്ടിത്തെറിപ്പിച്ച്‌ ബസ്സ്‌ മുന്നോട്ടെടുത്തത്‌. തലക്ക്‌ പരിക്കേറ്റ സഖാവ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴിയാണ്‌ മരിച്ചത്‌.

കൂത്തുപറമ്പ്‌ രക്തസാക്ഷികള്‍ – 1994
109. സ. കെ.വി റോഷന്‍
110. സ. കെ.കെ. രാജീവന്‍
111. സ. മധു
112. സ. കെ. ഷിബുലാല്‍
113. സ. സി. ബാബു


114. സ. കെ.വി സുധീഷ്‌

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും മുദ്രാവാക്യങ്ങള്‍ക്ക്‌ കരുത്തു പകര്‍ന്നു എന്നതിനാലാണ്‌ സുധീഷിന്റെ ജീവന്‍ ആര്‍ എസ്‌ എസിന്റെ കൊലയാളിസംഘം അപഹരിച്ചത്‌. എസ്‌ എഫ്‌ ഐ സംസ്ഥാന ജോ. സെക്രട്ടറിയായിരിക്കെ 1994 ജനുവരി 26 ന്‌ പുലര്‍ച്ചെയാണ്‌ കൂത്തുപറമ്പ്‌ തൊക്കിലങ്ങാടിയിലെ വീട്ടില്‍ അച്ഛനമ്മമാരുടെ മുന്നില്‍ വച്ച്‌ ആര്‍എസ്‌എസ്‌ കാപാലികര്‍ മൃഗീയമായി, പൈശാചികമായി സഖാവിനെ കൊലപ്പെടുത്തിയത്‌.

115. സ. മാമന്‍ വാസു

സി പി ഐ എമ്മിന്റെ ചൊക്ലി ടൗണ്‍ ബ്രാഞ്ച്‌ മെമ്പറും, ചുമട്ടുതൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ചൊക്ലി യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു സ. വാസു. ആത്മാര്‍ത്ഥമായ പൊതുപ്രവര്‍ത്തനങ്ങളിലൂടെ ചൊക്ലിയിലെ എല്ലാവിധ ജനങ്ങളുടേയും സ്‌നേഹാദരങ്ങള്‍ നേടിയ സ. വാസുവിനെ 1995 ഡിസംബര്‍ 12 ന്‌ രാവിലെ സഹോദരിയുടെ വീട്ടിലേക്ക്‌ നടന്നുപോകുമ്പോഴാണ്‌ ബിജെപി – ആര്‍ എസ്‌ എസ്‌ നേതൃത്വത്തിന്റ ആസൂത്രണത്തിന്റെ ഭാഗമായി ആര്‍ എസ്‌ എസുകാര്‍ നിഷ്‌ഠൂരമായി വെട്ടിക്കൊന്നത്‌.

പയ്യന്നൂര്‍ രക്തസാക്ഷി – 1997

116. സ. പി.വി സുരേന്ദ്രന്‍ – കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തി.

117. സ. എം കെ സുരേന്ദ്രന്‍

സി പി ഐ കിഴക്കേ കതിരൂര്‍ വെസ്റ്റ്‌ ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സ. എം കെ സുരേന്ദ്രന്‍ 1997-ല്‍ ആര്‍ എസ്‌ എസ്‌ കാപാലികരാല്‍ കൊലച്ചെയ്യപ്പെട്ട സഖാവാണ്‌. കല്ലുകൊത്ത്‌ തൊഴിലാളിയായി ജീവിതം നയിച്ച സ. സുരേന്ദ്രന്‍ ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവനായിരുന്നു. രാത്രി സുരേന്ദ്രനും മറ്റ്‌ സഖാക്കളും നടന്നുപോകുമ്പോള്‍ ആര്‍ എസ്‌ എസ്‌ ക്രിമിനലുകള്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന്‌ കടന്നാക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക്‌ പറ്റിയ സുരേന്ദ്രന്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ വച്ച്‌ പിറ്റേന്ന്‌ മരണപ്പെട്ടു.

118. സ. സുഗേഷ്‌
സി പി എം വടക്കുമ്പാട്‌ ഗുംടി ബ്രാഞ്ചംഗവും ഡി വൈ എഫ്‌ ഐ യൂണിറ്റ്‌ പ്രസിഡന്റുമായിരുന്നു സുഗേഷ്‌. ഒരു മുസ്ലീം തീവ്രവാദി സംഘടനയില്‍പ്പെട്ട ഗുണ്ടകളാണ്‌ 1997 ഫെബ്രുവരി 25 ന്‌ രാത്രി സഖാവിനെ നിഷ്‌ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്‌. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുഹൃത്തിനെ കണ്ടശേഷം ഉത്സവം കാണാനായി ഓട്ടോറിക്ഷയില്‍ പോകുമ്പോഴാണ്‌ സുഗേഷിനെ തീവ്രവാദികള്‍ പിന്തുടര്‍ന്ന്‌ കൊലപ്പെടുത്തിയത്‌.

പൊയിലൂര്‍ രക്തസാക്ഷി – 1998
119. സ. കേളോത്ത്‌ പവിത്രന്‍

120. സ. സുന്ദരന്‍ മാസ്റ്റര്‍
കൂറ്റേരിയിലെ സ. സുന്ദരന്‍ മാസ്റ്റര്‍ ചുണ്ടങ്ങാപ്പൊയില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും കെ എസ്‌ ടി എ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമുണ്ടായിരുന്നു. 1998-ല്‍ സഖാവിനെ ഒരു സംഘം ആര്‍ എസ്‌ എസുകാര്‍ നിഷ്‌ഠൂരമായി വധിക്കുകയായിരുന്നു. പാനൂര്‍ ഏരിയയില്‍ സി പി ഐ -എമ്മിന്‌ നേരെ ആര്‍ എസ്‌ എസുകാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തിന്റെ ഭാഗമായിരുന്നു ഈ സംഭവം.

കെ.സി മുക്ക്‌ രക്തസാക്ഷി – 1999
121. സ. കുഞ്ഞിക്കണ്ണന്‍

122. സ. വി പി മനോജ്‌
സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനല്ലാതിരുന്നിട്ടും ആര്‍എസ്‌എസ്‌-ബിജെപി അക്രമികളുടെ കൊലക്കത്തിക്കിരയാക്കി പിടഞ്ഞുമരിക്കേണ്ടിവന്ന പാത്തിപ്പാലത്തെ സഖാവാണ്‌ വി പി മനോജ്‌. മനസ്സിനുളളില്‍ മാത്രം രാഷ്‌ട്രീയ വിശ്വാസം കൊണ്ടുനടന്നിരുന്ന മനോജിനെ ആര്‍ എസ്‌ എസ്‌ – ബി ജെ പി അക്രമികള്‍ 1999 ഡിസംബര്‍ ഒന്നിന്‌ കാലത്ത്‌ 11 മണിയോടെ പത്തായക്കുന്നില്‍ നടുറോഡിലിട്ടാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്‌.

123. സ. കൃഷ്‌ണന്‍ നായര്‍

മൊകേരി പഞ്ചായത്തിലെ മാക്കൂല്‍ പീടികയില്‍ തെക്കേ കോട്ടെന്റവിടെ റിട്ട. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറായ കൃഷ്‌ണന്‍നായരെ 1999-ല്‍ ആര്‍ എസ്‌ എസ്‌ കാപാലിക സംഘം വീട്ടില്‍ കയറി വെട്ടിനുറുക്കി കൊല്ലുകയായിരുന്നു. 75 വയസു കഴിഞ്ഞ അമ്മയുടെ അടുത്ത്‌ പൂജാമുറിയിലിരിക്കുമ്പോള്‍ രാത്രി എട്ടുമണിയോടെയാണ്‌ ആര്‍എസ്‌എസ്‌ ക്രിമിനലുകള്‍ കൃഷ്‌ണന്‍ നായരെ കൊന്നത്‌. അമ്മയുടെയും മക്കളുടെയും ഭാര്യയുടെയും മുന്നില്‍ പൂജാമുറിയില്‍ തന്നെ കൃഷ്‌ണന്‍ നായര്‍ പിടഞ്ഞുവീണു മരിച്ചു.

124. സ. കനകരാജ്‌
പാനൂര്‍ എലാങ്കോട്ടെ സി പി ഐ എം പ്രവര്‍ത്തകനായ കനകരാജിനെ 1999 ഡിസംബര്‍ 2-ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ വെട്ടിക്കൊലപ്പെടുത്തി. മൈസൂരില്‍ കച്ചവടക്കാരനായിരുന്ന കനകരാജ്‌ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട്‌ നാട്ടിലെത്തിയതായിരുന്നു. കണ്ട്‌ ഇഷ്‌ടപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനും ഉറപ്പുകൊടുക്കാനും നിശ്ചയിച്ച ദിവസമായിരുന്നു ഡിസംബര്‍ 2. എന്നാല്‍ ആര്‍ എസ്‌ എസ്‌ കാപാലികര്‍ ബോംബും വടിവാളുകളുമായെത്തി സഖാവിനെ വെട്ടിപ്പിളര്‍ന്നുകൊന്നു.

125. സ. വി സരേഷ്‌

പുല്യോട്‌ സി എച്ച്‌ നഗറിലെ സഖാക്കള്‍ വി സരേഷും വി പി പ്രദീപനും 1999-ല്‍ ആര്‍ എസ്‌ എസ്‌ ആക്രമണത്തില്‍ രക്തസാക്ഷികളായി. സി പി ഐ-എമ്മിനു നേരെ വര്‍ഗീയ മതഭ്രാന്തന്‍മാരായ ആര്‍ എസ്‌ എസ്സുകാര്‍ നടത്തുന്ന ആക്രമണത്തിനെതിരായി ധീരമായ ചെറുത്തുനില്‍പ്പ്‌ നടത്തുന്നതിനിടയിലാണ്‌ രണ്ടു സഖാക്കളും കൊലച്ചെയ്യപ്പെട്ടത്‌. വര്‍ഗീയ ഫാസിസ്റ്റ്‌ ശക്തികള്‍ക്കെതിരായി രാജ്യമെമ്പാടും ജനകീയ പ്രതിരോധനിര ശക്തിപ്പെടുത്തേണ്ടുന്ന സന്ദര്‍ഭത്തിലാണ്‌ രക്തസാക്ഷി സ്‌മരണ നാം പുതുക്കുന്നത്‌.

126. വി പി പ്രദീപന്‍
പുല്യോട്‌ സി എച്ച്‌ നഗറിലെ സഖാക്കള്‍ വി സരേഷും വി പി പ്രദീപനും 1999-ല്‍ ആര്‍ എസ്‌ എസ്‌ ആക്രമണത്തില്‍ രക്തസാക്ഷികളായി. സി പി ഐ-എമ്മിനു നേരെ വര്‍ഗീയ മതഭ്രാന്തന്മാരായ ആര്‍എസ്‌എസ്സുകാര്‍ നടത്തുന്ന ആക്രമണത്തിനെതിരായി ധീരമായ ചെറുത്തുനില്‍പ്പ്‌ നടത്തുന്നതിനിടയിലാണ്‌ രണ്ടു സഖാക്കളും കൊലച്ചെയ്യപ്പെട്ടത്‌.

127. സ. ടി വി ദാസന്‍

കോടിയേരി പാറാലിലെ സി പി ഐ എം പ്രവര്‍ത്തകനായിരുന്നു ടി വി ദാസന്‍. പാറാല്‍ ആച്ചുകുളങ്ങരയിലെ ഇടവഴിയില്‍ വെച്ച്‌ 1999 ആഗസ്‌ത്‌ 28നാണ്‌ ആര്‍ എസ്‌ എസ്‌ ഭീകരസംഘം ദാസനെ വെട്ടിപ്പിളര്‍ന്നത്‌. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കേരളത്തെ കൊലക്കളമാക്കി മാറ്റാനുള്ള ബി ജെ പി – ആര്‍ എസ്‌ എസ്‌ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ദാസന്‍ വധം. ഒരു കുടുംബത്തിന്റെയാകെ അത്താണിയായ ദാസനെ മത്സ്യവില്‍പ്പനയ്‌ക്കിടയിലാണ്‌ ക്രിമിനല്‍ സംഘം വെട്ടിനുറുക്കിയത്‌.

പൂക്കോട്‌ രക്തസാക്ഷി – 2000

128. സ. ഇ. ജയശീലന്‍ – ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തുകയുണ്ടായി.

129. സ: സുകേഷ്‌ – ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തുകയുണ്ടായി.

130. സ. ടി എം രജീഷ്‌
ആര്‍എസ്‌എസ്‌-ബിജെപി ക്രിമിനലുകളാണ്‌ 2000-ല്‍ കൊളശ്ശേരിയിലെ ടി എം രജീഷിനെ കൊലചെയ്‌തത്‌. കുയ്യാലിയിലെ വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കെയാണ്‌ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനായ ഈ ഇരുപതുകാരനെ ആര്‍ എസ്‌ എസുകാര്‍ വെട്ടിനുറുക്കിയത്‌. കൊലയ്‌ക്ക്‌ വേണ്ട പശ്ചാത്തലമൊരുക്കിയത്‌ 14 കാരനായ കുട്ടിക്കൊലയാളിയെ ഉപയോഗിച്ചായിരുന്നു. കുട്ടികളെ പോലും കൊടുംക്രിമിനലാക്കി ഉപയോഗിക്കാമെന്ന്‌ തെളിയിച്ച സംഭവമാണ്‌ രജീഷിന്റെ കൊലപാതകം.

131. സ. പി ശ്രീജിത്ത്‌
സഖാക്കള്‍ പി ശ്രീജിത്ത്‌, എം വിജേഷ്‌ എന്നിവരെ 2000-ല്‍ ആര്‍ എസ്‌ എസുകാരാണ്‌ അരുംകൊല ചെയ്‌തത്‌. ആയിത്തറ പ്രദേശത്തെ ഫാസിസ്റ്റ്‌ ശക്തികളുടെ ചൊല്‍പ്പടിയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ ആര്‍എസ്‌എസുകാര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന്‌ നേതൃത്വം നല്‍കിയവരാണ്‌ രണ്ട്‌ യുവസഖാക്കളും. ഇതിനിടയിലാണ്‌ ഒരു കൂട്ടം ആര്‍എസ്‌എസ്‌ ക്രിമിനലുകള്‍ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അടുത്തടുത്ത സ്ഥലത്തുവച്ച്‌ രണ്ടുപേരെയും നിഷ്‌ഠൂരമായി വെട്ടിനുറുക്കിയത്‌.

132. എം വിജേഷ്‌
സഖാക്കള്‍ പി ശ്രീജിത്ത്‌, എം വിജേഷ്‌ എന്നിവരെ 2000-ല്‍ ആര്‍ എസ്‌ എസുകാരാണ്‌ അരുംകൊല ചെയ്‌തത്‌. ആയിത്തറ പ്രദേശത്തെ ഫാസിസ്റ്റ്‌ ശക്തികളുടെ ചൊല്‍പ്പടിയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ ആര്‍ എസ്‌ എസുകാര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന്‌ നേതൃത്വം നല്‍കിയവരാണ്‌ രണ്ട്‌ യുവസഖാക്കളും. ഇതിനിടയിലാണ്‌ ഒരു കൂട്ടം ആര്‍ എസ്‌ എസ്‌ ക്രിമിനലുകള്‍ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അടുത്തടുത്ത സ്ഥലത്തുവച്ച്‌ രണ്ടുപേരെയും നിഷ്‌ഠൂരമായി വെട്ടിനുറുക്കിയത്‌.

133. സ. അരീക്കല്‍ അശോകന്‍
സി പി ഐ എം കുറ്റേരി കെ സി മുക്ക്‌ ബ്രാഞ്ച്‌ അംഗമായിരുന്ന സ. അരീക്കല്‍ അശോകന്‍. 2000-ല്‍ ആര്‍ എസ്‌ എസുകാരാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌. കുറ്റേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു സഖാവ്‌. വീടിന്റെ മുകളിലത്തെ നിലയില്‍ മുറിയില്‍ കൊച്ചുമകളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന സഖാവിനെ ആര്‍ എസ്‌ എസ്‌ കാപാലികര്‍ പിഞ്ചോമനയുടെ മുന്നില്‍ വച്ച്‌ വെട്ടിക്കീറുകയായിരുന്നു.

134. സ. കെ. സജീവന്‍

സി പി ഐ എം കോയ്യോട്‌ കലാസമിതി എ ബ്രാഞ്ചംഗവും ഡി വൈ എഫ്‌ ഐ യൂണിറ്റ്‌ പ്രസിഡന്റുമായിരുന്ന സ. കെ സജീവനെ 2000-ല്‍ ആര്‍ എസ്‌ എസ്‌ കാപാലികസംഘത്തില്‍പ്പെട്ട ഒരു ക്രിമിനലാണ്‌ കൊലപ്പെടുത്തിയത്‌. യാതൊരുവിധ സംഘര്‍ഷവും ഇല്ലാതിരുന്ന കൊയ്യോട്‌ തികച്ചും അപ്രതീക്ഷിതമായിരുന്നു കൊലപാതകം. സമാധാനം നിലനില്‍ക്കുന്ന സി പി ഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ജനങ്ങളെ ഭയപ്പെടുത്താനുള്ള ഫാസിസ്റ്റ്‌ നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്‌.

135. സ. പി. കൃഷ്‌ണന്‍
പന്നിയൂര്‍ കാരാക്കൊടിയിലെ സി പി ഐ എമ്മിന്റെയും ഡി വൈ എഫ്‌ ഐ യുടെയും ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു സ. പി കൃഷ്‌ണന്‍. തളിപ്പറമ്പിനടുത്ത്‌ സെയ്‌ദ്‌ നഗറില്‍ വെച്ചാണ്‌ 2001-ല്‍ ലീഗ്‌ ക്രിമിനലുകള്‍ കൃഷ്‌ണനെ പൈശാചികമായി കൊലപ്പെടുത്തിയത്‌. പന്നിയൂര്‍ മേഖലയില്‍ മുസ്ലീം വിഭാഗത്തില്‍പെട്ട നിരവധി പേര്‍ സി പി ഐ എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ്‌ ലീഗിനെ ചൊടിപ്പിച്ചത്‌. ഇത്‌ തടയുക എന്ന ലക്ഷ്യത്തോടെ പന്നിയൂരില്‍ കുഴപ്പം കുത്തിപ്പൊക്കുകയായിരുന്നു ലീഗ്‌. അതിന്റെ ഭാഗമായിത്തന്നെയാണ്‌ ആസൂത്രിതമായി കൃഷ്‌ണനെ കൊലപ്പെടുത്തിയത്‌.

136. സ. രാജീവന്‍
നടുവില്‍ മാമ്പള്ളത്തെ സി പി ഐ എമ്മിന്റെയും ഡി വൈ എഫ്‌ ഐയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു പുതുശ്ശേരി രാജീവന്‍. മാമ്പള്ളത്തും പരിസരപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ്‌-യുവജനപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട ആര്‍ എസ്‌ എസുകാരാണ്‌ 2001-ല്‍ സഖാവിന്റെ ജീവന്‍ കവര്‍ന്നത്‌.

137. സ. എം. വിജയന്‍
തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കാലില്‍ സഖആവ്‌ മൗവ്വല്‍ വിജയന്‍ എന്ന വിജൂട്ടി. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ ദിവസം ഒരു സംഘം ആര്‍ എസ്‌ എസ്‌ ക്രിമിനലുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു. തില്ലക്കേരി പഞ്ചായത്തിലെ 93-ാം നമ്പര്‍ പോളിങ്ങ്‌ ബൂത്തില്‍ എല്‍ ഡി എഫിന്റെ പോളിങ്ങ്‌ ഏജന്റായിരുന്ന വിജൂട്ടി പോളിങ്ങ്‌ കഴിഞ്ഞ്‌ തിരിച്ചുപോകുന്നതിനിടയിലാണ്‌ ആര്‍ എസ്‌ എസ്‌ കാപാലികരുടെ കൊലക്കത്തിക്കിരയായത്‌.

138. സ. താഴെയില്‍ അഷറഫ്‌

2002 ഫെബ്രുവരി 5 ന്‌ ഉച്ചക്കാണ്‌ സഖാവിനെ ആര്‍.എസ്‌.എസ്‌ – ബി.ജെ.പി അക്രമസംഘം കൊല ചെയ്‌തത്‌. പാനൂര്‍ ബസ്‌ സ്റ്റാന്‍ഡിനടുത്ത്‌ സുഹൃത്തിന്റെ കടയില്‍ ഇരിക്കുകയായിരുന്ന അഷറഫിനെ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു.

139. സ. മുഹമ്മദ്‌ ഇസ്‌മയില്‍

വിളക്കോട്ടെ സഖാവ്‌ എം എച്ച്‌ മുഹമ്മദ്‌ ഇസ്‌മയിലിനെ 2002-ല്‍ ആര്‍എസ്‌എസ്‌ കാപാലികര്‍ യാതൊരു പ്രകോപനവുമില്ലാതെ അരുംകൊല ചെയ്യുകയായിരുന്നു. മരിക്കുമ്പോള്‍ സി പി ഐ എമ്മിന്റെ വിളക്കോട്‌ ബ്രാഞ്ച്‌ അംഗമായിരുന്നു ഇസ്‌മയില്‍.

140. സ. റിജിത്ത്‌

കണ്ണപുരം ചുണ്ടയില്‍ പാവപ്പെട്ട തൊഴിലാളി കുടുംബാംഗമായ സ. റിജിത്ത്‌ കണ്ണപുരത്തെയും ചൂണ്ടയിലേയും ഉശിരനായ സിപിഐ എം പ്രവര്‍ത്തകനായിരുന്നു. ചെറുപ്പത്തിലെ കുടുംബം പോറ്റാന്‍ നിര്‍മ്മാണത്തൊഴിലിലേര്‍പ്പെട്ട സഖാവ്‌ പാര്‍ടിപ്രവര്‍ത്തനങ്ങളിലും, വര്‍ഗ- ബഹുജന സംഘടനാപ്രവര്‍ത്തനങ്ങളിലും, കലാകായിക സാമൂഖ്യക്ഷേമപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ആര്‍എസ്‌എസ്‌ കാപാലികന്മാരാണ്‌ 2005-ല്‍ സ. റിജിത്തിനെ കൊല ചെയ്‌തത്‌.

141. സ. കോട്ടത്തെ കുന്നില്‍ യാക്കൂബ്‌

2006 ജൂണ്‍ 13 ന്‌ രാത്രി 9.30 നാണ്‌ മീത്തലെ പുന്നാട്‌ കോട്ടത്തെ കുന്നില്‍ യാക്കൂബിനെ അമ്പതോളം വരുന്ന ആര്‍എസ്‌എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്‌. ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷമാണ്‌ ഇരുപത്തിനാലുകാരനായ യാക്കൂബിനെ വകവരുത്തിയത്‌. ചുമട്ടുതൊഴിലാളിയായ യാക്കൂബ്‌ സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ആണിക്കല്ല്‌ വളപ്പിലെ മൊയ്‌തൂട്ടിയുടെയും സഫിയയുടെയും മകനാണ്‌ യാക്കൂബ്‌. മൂന്ന്‌ മക്കളുടെ പിതാവായ യാക്കൂബിന്റെ ഭാര്യ തസ്‌ലിമയാണ്‌.

142. സ.പാറായി പവിത്രന്‍
2007 നവംബര്‍ 9-ന്‌ രക്തസാക്ഷിത്വം വരിച്ച പാറായി പവിത്രന്‍ തലശ്ശേരി പൊന്ന്യം നായനാര്‍ റോഡ്‌ നാമത്ത്‌ മുക്കിലെ പാര്‍ടി അനുഭാവിയായിരുന്നു. തലേ ദിവസം ആര്‍ എസ്‌ എസ്‌ കാരാല്‍ കൊലചെയ്യപ്പെട്ട എം.കെ. സുധീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ ദിവസം കാലത്ത്‌ പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ്‌ സഖാവിനെ ആര്‍ എസ്‌ എസുകാര്‍ മാരകായുധങ്ങളോടെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌.

143. സ. എം കെ സുധീര്‍കുമാര്‍

തലശ്ശേരി കൊടക്കളം മൂന്നാം കണ്ടി വീട്ടില്‍ എം കെ സുധീര്‍കുമാറിനെ 2007 നവംബര്‍ അഞ്ചിന്‌ ആര്‍ എസ്‌ എസ്‌ ഭീകരര്‍ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തെ കാവുംഭാഗം – പോതിയോടം ക്ഷേത്രത്തിനു സമീപത്തുവച്ചാണ്‌ സഖാവിനെ ആര്‍ എസ്‌ എസുകാര്‍ ആക്രമിച്ചത്‌. മൂന്നാംകണ്ടി ബാലന്റെയും കെ സി ശാന്തയുടെയും മകനായ സുധീറിന്‌, രക്തസാക്ഷിത്വം വരിക്കുമ്പോള്‍ 38 വയസ്‌ പ്രായമായിരുന്നു.

144. സ. ധനേഷ്‌ എം
അഴിക്കോട്‌ മീന്‍കുന്നിനടുത്ത വലിയപറമ്പിലെ എം ധനേഷ്‌ ആര്‍ എസ്‌ എസ്‌ ക്രിമിനല്‍ സംഘത്തിന്റെ അക്രമത്തിലാണ്‌ രക്തസാക്ഷിയായത്‌. 2008 ജനുവരി 12 ന്‌ രാത്രി പത്തേകാലോടെയായിരുന്നു കൊലപാതകം. 26 വയസ്സുകാരനായ ധനേഷ്‌ കണ്ണൂര്‍ ഭാരത്‌ പെട്രോളിയം കമ്പനിയിലെ ടാങ്കര്‍ തൊഴിലാളിയായിരുന്നു. ജോലി കഴിഞ്ഞ്‌ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോഴാണ്‌, ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന പത്തോളം ആര്‍ എസ്‌ എസ്‌ കാപാലികസംഘം വടിവാള്‍ കൊണ്ട്‌ സഖാവിനെ വെട്ടിക്കൊന്നത്‌.

145. സ. ജിജേഷ്‌ കെ പി

സി പി ഐ (എം) കോടിയേരി നങ്ങാറത്ത്‌ പീടിക ബ്രാഞ്ച്‌ അംഗം സ. ജിജേഷിനെ 2008 ജനുവരി 27ന്‌ പുലര്‍ച്ചെ ഒന്നരമണിയോടെയാണ്‌ സംഘപരിവാര്‍ ക്രിമിനല്‍ സംഘം വെട്ടിക്കൊന്നത്‌. സുഹൃത്തുക്കളോടൊപ്പം വിവാഹവീട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ തലശ്ശേരി-ചൊക്ലി റോഡില്‍ നങ്ങാറത്ത്‌പീടിക ഓവ്‌പാലത്തിന്‌ സമീപം വച്ചാണ്‌ ആക്രമിക്കപ്പെട്ടത്‌. ഒപ്പമുണ്ടായിരുന്നവരെ അക്രമികള്‍ ആയുധം കാട്ടി വിരട്ടി ഓടിച്ചശേഷം തലയ്‌ക്കും കഴുത്തിനും കാലിനും ഉള്‍പ്പെടെ 34 തവണ വെട്ടിയാണ്‌ സഖാവിനെ കൊലചെയ്‌തത്‌.

തലശ്ശേരി രക്തസാക്ഷി – 2008
146. സ. രഞ്‌ജിത്ത്‌ കുമാര്‍
 – ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

പുത്തൂര്‍ രക്തസാക്ഷി – 2008
147. സ. അനീഷ്‌
 – ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

ന്യൂമാഹി രക്തസാക്ഷി – 2008
148. സ. യു.കെ സലീം
 – എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തി.

കാക്കയങ്ങാട്‌ രക്തസാക്ഷി – 2008
149. സ. നരോത്ത്‌ ദിലീപന്‍
 – എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തി.

പഴശ്ശി രക്തസാക്ഷി – 2008
150. സ. കെ.പി. സജീവന്‍
 – എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തി.

തിരുവങ്ങാട്‌ രക്തസാക്ഷി – 2008
151. സ. കെ. ലതേഷ്‌ 
– ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

മാഹി രക്തസാക്ഷി – 2009
152. സ. ഇ.പി രവീന്ദ്രന്‍
 – ആര്‍.എസ്‌.എസ്‌-ബി.ജെ.പി സംഘം കൊലപ്പെടുത്തി.

ചിറ്റാരിപ്പറമ്പ്‌ രക്തസാക്ഷി – 2009
153. സ. ജി. പവിത്രന്‍ – ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

പാനൂര്‍ രക്തസാക്ഷികള്‍ – 2009

154. സ. ചന്ദ്രന്‍ – ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

155. സ: അജയന്‍ 
– ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

156. ഒ.ടി. വിനീഷ്‌
ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ ചിറയ്‌ക്കല്‍ അരയമ്പത്തെ സ: ഒ.ടി. വിനിഷീനെ ഒരു സംഘം എന്‍.ഡി.എഫുകാര്‍ 2009-ല്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

157. സ. പി.വി. മനോജ്‌
കല്യാശ്ശേരിയിലെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന സ: പി.വി. മനോജിനെ 2010-ല്‍ ആര്‍.എസ്‌.എസ്‌-ബി.ജെ.പി സംഘം വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

158. സി. അഷ്‌റഫ്‌
പിണറായി പാനുണ്ടയിലെ സി.പി.ഐ (എം) പ്രവര്‍ത്തകനായിരുന്ന സ: സി. അഷ്‌റഫിനെ 2011 മെയ്‌ 19 ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനല്‍ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയും മെയ്‌ 21-ന്‌ സഖാവ്‌ മരണപ്പെടുകയും ചെയ്‌തു.

159.ഓണിയന്‍ പ്രേമന്‍ ചിറ്റാരിപ്പറമ്പിലെ സിപിഐ(എം) ചുണ്ടയില്‍ ബ്രാഞ്ചംഗവും ദേശാഭിമാനി ഏജന്റുമായ വാഴയില്‍ ഹൗസില്‍ ഓണിയന്‍ പ്രേമനെ 2015 ഫെബ്രുവരി 25ന രാത്രി 9 മണിക്ക് ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം ഇരുകാലുകളും  മഴു ഉപയോഗിച്ച് വെട്ടിമാറ്റി ഗുരുതര പരിക്കേല്‍പ്പിക്കുകയും  ഫെബ്രുവരി 26ന് സഖാവ് മരണപ്പെടുകയും  ചെയ്തു.160.വിനോദന്‍
പാനൂര്‍  വടക്കേപൊയിലൂരില്‍ പാറയുള്ളപറമ്പത്ത് വള്ളിച്ചാലില്‍ സ.വിനോദനെ 2015 ഏര്പില്‍ 16ന്  ബോംബെറിഞ്ഞ് കൊലപ്പെടുത്തി.
വയനാട്‌വയനാട്‌ – രക്തസാക്ഷികള്‍1. എന്‍. ആര്‍. സെയ്‌ത്‌ റിപ്പണ്‍
1972 ല്‍ ലീഗുകാര്‍ കുത്തി കൊലപ്പെടുത്തി.

2. ടി. സി. മാത്യു. കാട്ടിക്കുളം
ആദിവാസികളുടെ പട്ടിണിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ 1972 ല്‍ കോണ്‍ഗ്രസുകാര്‍ വെടിവെച്ച്‌ കൊന്നു.

3. കുപ്പന്‍ – മുണ്ടകൈ രക്തസാക്ഷി
1978 സെപ്‌തബര്‍ 19-ന്‌ തൊഴില്‍ വിഷയവുമായി ബന്ധപ്പെട്ട്‌ ഭൂപ്രമാണിമാര്‍ കൊലപ്പെടുത്തി.

4. ഭരതന്‍, (5) വാസു (6) മണി – അട്ടമല രക്തസാക്ഷികള്‍

1981 ഫെബ്രുവരി 23 ന്‌ സിപിഐ, സിപിഐ (എം) രാഷ്‌ട്രീയ സംഘടനത്തില്‍ കൊലചെയ്യപ്പെട്ടു. വനം കൊള്ളക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രവര്‍ത്തനത്തില്‍ പ്രകോപിതരായിട്ടാണ്‌ വെട്ടി കൊലപ്പെടുത്തിയത്‌.

7. രവി, (8) ശശി – പാടിച്ചിറ

ഡിവൈഎഫ്‌ഐ, കെഎസ്‌കെടിയു പ്രവര്‍ത്തകരായിരുന്നു. കര്‍ഷകതൊഴിലാളി പ്രശ്‌നത്തില്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് 1982 മാര്‍ച്ച്‌ 24 ന്‌ കോണ്‍ഗ്രസ്സും ഗുണ്ടകളും ചേര്‍ന്ന്‌ കുത്തി കൊലപ്പെടുത്തി.

9. കെ.ടി. ബേബി മൂഴിമല

ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകന്‍ ആയിരുന്നു. 1984 ല്‍ കോണ്‍ഗ്രസ്സുകാര്‍ കുത്തി കൊലപ്പെടുത്തി.

10. കുട്ട്യപ്പ പൊഴുതന

1989 ആഗസ്റ്റ്‌ 31 ന്‌ ഭാരത്‌ ബന്ദ്‌ ദിവസം ലീഗുകാര്‍ വെട്ടി കൊലപ്പെടുത്തി.

11. ഷാജി വടുവന്‍ചാല്‍
1996 ല്‍ വ്യാജവാറ്റിനെതിരെ സമരം സംഘടിപ്പിച്ചതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസുകാര്‍ വെട്ടികൊലപ്പെടുത്തി.
കോഴിക്കോട്‌കോഴിക്കോട്‌ – രക്തസാക്ഷികള്‍1. സ: അളവക്കല്‍ കൃഷ്‌ണന്‍
1948 ഏപ്രില്‍ 30-ന്‌ ഒഞ്ചിയത്ത്‌ നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

2. സ: മേനോന്‍ കണാരന്‍
1948 ഏപ്രില്‍ 30-ന്‌ ഒഞ്ചിയത്ത്‌ നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

3. സ: പുറവില്‍ കണാരന്‍

1948 ഏപ്രില്‍ 30-ന്‌ ഒഞ്ചിയത്ത്‌ നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

4. സ: പാറോള്ളതില്‍ കണാരന്‍

1948 ഏപ്രില്‍ 30-ന്‌ ഒഞ്ചിയത്ത്‌ നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

5. സ: കെ.എം. ശങ്കരന്‍
1948 ഏപ്രില്‍ 30-ന്‌ ഒഞ്ചിയത്ത്‌ നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

6. സ: സി.കെ. ചന്തു
1948 ഏപ്രില്‍ 30-ന്‌ ഒഞ്ചിയത്ത്‌ നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

7. സ: വി.പി. ഗോപാലന്‍
1948 ഏപ്രില്‍ 30-ന്‌ ഒഞ്ചിയത്ത്‌ നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

8. സ: സി.കെ. രാഘൂട്ടി
1948 ഏപ്രില്‍ 30-ന്‌ ഒഞ്ചിയത്ത്‌ നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

9. സ: മണ്ടോടി കണ്ണന്‍
കൊടിയ പോലീസ്‌ മര്‍ദ്ദനത്തിനിരയായി 1949 മാര്‍ച്ച്‌ 4-ന്‌ മരിച്ചു.

10. സ: കൊല്ലാച്ചേരി കുമാരന്‍
കൊടിയ പോലീസ്‌ മര്‍ദ്ദനത്തിനിരയായി 1949 മാര്‍ച്ചില്‍ മരിച്ചു.

11. സ: കെ.കെ. രാമന്‍
പാര്‍ടി ജാഥ നടത്തിയതിന്‌ സഖാവിനെ അറസ്റ്റ്‌ ചെയ്‌ത്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. അവിടെനിന്നും സേലം ജയിലിലേക്ക്‌ മാറ്റി. അവിടെ നടന്ന ക്രൂരമായ പീഡനത്തെത്തുടര്‍ന്ന്‌, യഥാസമയം ചികിത്സ ലഭിക്കാതെ 1949 ജൂലൈ 5-ന്‌ ജയില്‍ ആശുപത്രിയില്‍ വച്ച്‌ സഖാവ്‌ മരണപ്പെട്ടു.

12. സ: ഗോപാലന്‍കുട്ടി
1950 ഫെബ്രുവരി 11-ന്‌ സേലം ജയിലില്‍വച്ച്‌ വെടിയേറ്റ്‌ മരിച്ചു.

13. സ: ആര്‍. ചന്തു
1950 ഫെബ്രുവരി 21-ന്‌ സേലം ജയിലില്‍ നടന്ന മൃഗീയമായ മര്‍ദ്ദനത്തിന്റെ ഭാഗമായി മരിച്ചു.

14. സ: കെ. ചോയി
1950 മെയ്‌ 19-ന്‌ കൂത്താളി സമരത്തിന്റെ ഭാഗമായി ഒളിവില്‍ കഴിയുകയായിരുന്ന സഖാവിനെ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ അടിച്ചുകൊന്നു. വെടിവെപ്പില്‍ മരിച്ചതാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ പോലീസ്‌ വെടിവച്ചു.

15. സ: പി.പി. സുലൈമാന്‍
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന സഖാവിനെ ഡ്യൂട്ടികഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ 1968 ഏപ്രില്‍ 29-ന്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. റയോണ്‍സ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ നേതാവും പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു സഖാവ്‌.

16. സ: അഹമ്മദ്‌ മാസ്റ്റര്‍
സഖാവ്‌ ഫിഷറീസ്‌ മാപ്പിള സ്‌കൂളില്‍ അധ്യാപകനായിരുന്നു. 1969 ഒക്‌ടോബര്‍ 15-ന്‌ സി.പി.ഐ (എം) പൊതുയോഗം പയ്യോളി കടപ്പുറത്ത്‌ ഫിഷറീസ്‌ ഗ്രൗണ്ടില്‍ തീരുമാനിച്ചു. പൊതുയോഗം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഒക്‌ടോബര്‍ 16-ന്‌ വൈകുന്നേരം 5 മണിക്ക്‌ പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. ആര്‍.എസ്‌.എസ്‌ ബീച്ചില്‍ പ്രകടനം തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുയോഗം കാണാനെത്തിയ അഹമ്മദ്‌ മാസ്റ്ററെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി.

17. സ: ഉണ്ണര
1969 ഒക്‌ടോബര്‍ 15-ന്‌ സി.പി.ഐ (എം) പൊതുയോഗം പയ്യോളി കടപ്പുറത്ത്‌ ഫിഷറീസ്‌ ഗ്രൗണ്ടില്‍ തീരുമാനിച്ചു. പൊതുയോഗം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഒക്‌ടോബര്‍ 16-ന്‌ വൈകുന്നേരം 5 മണിക്ക്‌ പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. ആര്‍.എസ്‌.എസ്‌ ബീച്ചില്‍ പ്രകടനം തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഖാവിനെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി.
18. സ: വള്ളിക്കോട്‌ വാസു
1971 മെയ്‌ 17-ന്‌ വള്ളിക്കോട്‌ കുടികിടപ്പ്‌ സമരത്തില്‍ ലീഗുകാര്‍ കുത്തിക്കൊന്നു.

19. സ: ഉമ്മന്‍
1972 ആഗസ്റ്റ്‌ 25-ന്‌ പുതുപ്പാടി തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്‌ തൊഴിലാളികളെ നിലമ്പൂരിലേക്ക്‌ മാറ്റി. അവിടെവച്ച്‌ ഐ.എന്‍.ടി.യു.സിക്കാര്‍ സംഘട്ടനത്തില്‍ കൊലപ്പെടുത്തി.

20. സ: കോറമ്പത്ത്‌ ദാമോദരക്കുറുപ്പ്‌
1973 നവംബര്‍ 19 ന്‌ പതിയാരക്കര റേഷന്‍ ഷോപ്പിലെ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള ക്രമക്കേട്‌ ചോദ്യം ചെയ്‌തതിന്‌ സി.പി.ഐ-കോണ്‍ഗ്രസ്‌ ക്രിമിനലുകള്‍ വെട്ടിക്കൊന്നു.

21. സ: കെ.പി. കുഞ്ഞിരാമന്‍
ചെക്കന്‍ വിളിക്കും പെണ്ണ്‌ വിളിക്കും എതിരായും മാന്യമായ കൂലി ചോദിച്ചതിന്റെയും പേരില്‍ മുസ്ലീം ലീഗ്‌ ഗുണ്ടകളുടെ കൊലക്കത്തിക്കിരയായി 1973 ഒക്‌ടോബര്‍ 30-ന്‌ രക്തസാക്ഷിത്വം വരിച്ചു.

22. സ: ആലക്കല്‍ കുഞ്ഞിക്കണ്ണന്‍
കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്ന ജന്മികാവല്‍പ്പടയ്‌ക്കെതിരായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി 1974 മാര്‍ച്ച്‌ 1-ന്‌ തോട്ടക്കാട്‌ മിച്ചഭൂമിയില്‍ വച്ച്‌ ഒരു വഞ്ചകന്റെ വെടിയേറ്റ്‌ രക്തസാക്ഷിത്വം വരിച്ചു.

23. സ: കടന്നപ്പുറത്ത്‌ കുഞ്ഞിരാമന്‍
1977 ജൂലൈ 18-ന്‌ കോണ്‍ഗ്രസ്‌-സി.പി.ഐ ഗുണ്ടകള്‍ ചേര്‍ന്ന്‌ കൊലപ്പെടുത്തി. ആനക്കുഴിച്ചാലില്‍ ഗോവിന്ദന്റെ മക്കളും പടിഞ്ഞാറെ കുമാരന്‍ എന്ന സി.പി.ഐക്കാരനും ചേര്‍ന്നാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

24. സ: കെ.പി. ദാമു
1979 ഒക്‌ടോബര്‍ 29-ന്‌ മലപ്പുറം ജില്ലയിലെ താനൂരില്‍വച്ച്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊന്നു.

25. സ: ജോസ്‌ പോര്‍ക്കാട്ടില്‍
1980 മാര്‍ച്ച്‌ 2-ന്‌ ആനക്കാംപൊയില്‍ മേലെ അങ്ങാടിയില്‍വച്ച്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ സഖാവിനെ കുത്തിക്കൊന്നു.

26. സ: വി.വി. കൃഷ്‌ണന്‍
തോട്ടക്കാട്‌ മിച്ചഭൂമി സമരത്തിലെ ഉജ്ജ്വലനായ പോരാളിയും കെ.എസ്‌.കെ.ടി.യു പ്രവര്‍ത്തകനുമായിരുന്നു. കോണ്‍ഗ്രസ്‌ ഗുണ്ടാസംഘം ഗൂഢാലോചന നടത്തി 1980 ആഗസ്റ്റ്‌ 22-ന്‌ ഓണത്തിന്റെ തലേദിവസം രാത്രി സഖാവിനെ കൊലപ്പെടുത്തി.

27. സ: പാപ്പച്ചന്‍
സഖാവ്‌ കുറുമ്പനാട്‌ താലൂക്ക്‌ എസ്റ്റേറ്റ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ സി.ഐ.ടി.യു ഭാരവാഹിയും സി.പി.ഐ (എം) കുണ്ടുതോട്‌ ബ്രാഞ്ച്‌ മെമ്പറുമായിരുന്നു. ഒരു പ്രശ്‌നത്തില്‍ ഇടപെട്ട്‌ സംസാരിക്കുന്നതിനിടയില്‍ 1980 ഏപ്രില്‍ 19-ന്‌ ആര്‍.എസ്‌.എസ്‌-കോണ്‍ഗ്രസ്‌ കാപാലികര്‍ സഖാവിനെ കുത്തിക്കൊലപ്പെടുത്തി.

28. സ: പ്രദീപ്‌കുമാര്‍
ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായിരുന്നു. എസ്‌.എഫ്‌.ഐ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറിയുമായിരുന്നു. 1981 ജൂലൈ 13-ന്‌ വിദ്യാര്‍ത്ഥികളുടെ യാത്രാവകാശം ഉന്നയിച്ച്‌ ബസ്‌ തടയുകയും തുടര്‍ന്ന്‌ ബസ്‌ ശരീരത്തില്‍ കയറ്റി കൊലപ്പെടുത്തുകയും ചെയ്‌തു.

29. സ: നീളംപറമ്പത്ത്‌ കോരന്‍
1985 നവംബര്‍ 5-ന്‌ വാണിമേല്‍ ക്രസന്റ്‌ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശത്തിനായുള്ള സമരത്തില്‍ മുസ്ലീം ലീഗ്‌ പ്രമാണിമാര്‍ കുത്തിക്കൊലപ്പെടുത്തി.

30. സ: കോറോത്ത്‌ ചന്ദ്രന്‍
പുറമേരി കെ.ആര്‍. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയും എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ ന്യായമായ യാത്രാപ്രശ്‌നത്തിന്റെ പേരില്‍ ബസ്‌ ഉടമകളുടെ ധിക്കാരത്തിന്റെ ഭാഗമായി ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനായ ബസ്‌ ക്ലീനര്‍ 1985 നവംബര്‍ 29-ന്‌ സഖാവിനെ കൊലപ്പെടുത്തി.

31. സ: എം.കെ. സുകുമാരന്‍
1987 മെയ്‌ 25-ന്‌ വളയം മേഖലയില്‍ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തിനെതിരായി നടത്തിയ പോരാട്ടത്തില്‍ ധീരരക്തസാക്ഷിത്വം വരിച്ചു.

32. ഇബ്രാഹിം
1987 ഡിസംബര്‍ 28-ന്‌ ആര്‍.എസ്‌.എസുകാര്‍ മേപ്പയൂര്‍ ടൗണില്‍വച്ച്‌ കൊല ചെയ്‌തു.

33. കെ.പി. മോഹനന്‍
1988 മാര്‍ച്ച്‌ 15-ന്‌ നടന്ന ഭാരത ബന്ദ്‌ ദിനത്തില്‍ എറണാകുളം ചേരാനെല്ലൂരില്‍ വച്ച്‌ പൊടിമില്ല്‌ ഉടമയായ കോണ്‍ഗ്രസ്‌ നേതാവിന്റെ വെടിയേറ്റാണ്‌ മരിക്കുന്നത്‌. കോടഞ്ചേരി സ്വദേശിയായ മോഹനന്‍ അച്ഛന്റെ വീടായ ചേരാനെല്ലൂരില്‍ താമസിക്കുമ്പോഴാണ്‌ സംഭവം ഉണ്ടായത്‌.

34. സ: കാപ്പുമ്മല്‍ ദിവാകരന്‍
1988 ഒക്‌ടോബര്‍ 21-ന്‌ സ: എ. കണാരനെ ആക്രമിച്ചുകൊണ്ട്‌ നാദാപുരം ഏരിയയില്‍ കലാപം അഴിച്ചുവിട്ട്‌ അഴിഞ്ഞാടിയ മുസ്ലീം ലീഗ്‌ റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.

35. സ: എന്‍.പി. സജീവന്‍
വിദ്യാര്‍ത്ഥി-യുവജന സംഘടനാ പ്രവര്‍ത്തകനായിരുന്നു. 1988 ഒക്‌ടോബര്‍ 21-ന്‌ സ: എ. കണാരനെ ആക്രമിച്ചുകൊണ്ട്‌ നാദാപുരം ഏരിയയില്‍ സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ച്‌ അഴിഞ്ഞാടിയ മുസ്ലീം ലീഗ്‌ റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.

36. സ: കുയിതേരി കുമാരന്‍
1988 നവംബര്‍ 7-ന്‌ കനിപ്പൊയ്യില്‍ പരിസരത്തുവച്ച്‌ ലീഗ്‌ വര്‍ഗീയവാദികള്‍ ഗൂഢാലോചന നടത്തി സഖാവിനെ കൊലപ്പെടുത്തി.

37. സ: വിജു

പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. പ്രദേശത്തെ പാര്‍ടി അനുഭാവിയുടെ സ്വത്ത്‌ സംബന്ധമായ പ്രശ്‌നത്തില്‍ ഇടപെട്ടതിലുള്ള വൈരാഗ്യത്തില്‍ കര്‍ഷക കോണ്‍ഗ്രസ്‌ വേങ്ങരി മണ്ഡലം പ്രസിഡന്റ്‌ ശ്രീനിവാസന്‍ 1989 ആഗസ്റ്റ്‌ 26-ന്‌ സഖാവിനെ കുത്തിക്കൊലപ്പെടുത്തി.

38. സ: വിജയന്‍
വോളണ്ടിയര്‍ ഓഫീസറായിരുന്നു. പ്രദേശത്തെ പാര്‍ടി അനുഭാവിയുടെ സ്വത്ത്‌ സംബന്ധമായ പ്രശ്‌നത്തില്‍ പാര്‍ടി ഇടപെട്ടതിലുള്ള വൈരാഗ്യത്തില്‍ 1989 ആഗസ്റ്റ്‌ 26-ന്‌ സഖാവിനെ കുത്തിക്കൊലപ്പെടുത്തി.

39. സ: മലയില്‍ സദാനന്ദന്‍

പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സ്ഥലം ഉടമയായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കൃഷ്‌ണന്‍ 1989 ജൂണ്‍ 15-ന്‌ സഖാവിനെ കുത്തിക്കൊലപ്പെടുത്തി.

40. സ: തയ്യില്‍ കുമാരന്‍

1992 ഫെബ്രുവരി 26-ന്‌ പൊന്‍മേരി വോളിബോള്‍ കോര്‍ട്ടില്‍ വച്ച്‌ ലീഗുകാര്‍ വെട്ടിക്കൊന്നു.

41. സ: ജോബി ആന്‍ഡ്രൂസ്‌

1992 ജൂലൈ 15-ന്‌ താമരശ്ശേരി ഹൈസ്‌കൂളില്‍ വച്ച്‌ നടന്ന എസ്‌.എഫ്‌.ഐ ജാഥയെ എം.എസ്‌.എഫ്‌-കെ.എസ്‌.യുക്കാര്‍ ആക്രമിക്കുകയും തുടര്‍ന്ന്‌ സഖാവിനെ എറിഞ്ഞ്‌ കൊലപ്പെടുത്തുകയും ചെയ്‌തു.

42. സ: പേരോത്ത്‌ രാജീവന്‍
1993 ജനുവരി 12-ന്‌ ബി.ജെ.പി പ്രഖ്യാപിച്ച ബന്ദില്‍ മുസ്ലീങ്ങളുടെ കട അടപ്പിക്കാന്‍ വന്നപ്പോള്‍ തടഞ്ഞതിന്‌ സഖാവിനെ കൊലപ്പെടുത്തി.

43. സ: പി.കെ. രമേശന്‍

1994 സെപ്‌റ്റംബര്‍ 29-ന്‌ മടപ്പള്ളി കോളേജില്‍ വച്ച്‌ ആര്‍.എസ്‌.എസുകാര്‍ അടിച്ചുകൊന്നു.

44. സ: കെ.എം. ബിജു

അത്തോളിയില്‍നിന്ന്‌ സ്വര്‍ണ്ണപ്പണി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരുന്ന വഴി തെക്കെ മണ്ണില്‍ കടവത്തുവച്ച്‌ 1999 മെയ്‌ 30-ന്‌ ഒരു സംഘം ലീഗ്‌ ഗുണ്ടകളാല്‍ സഖാവ്‌ കൊല ചെയ്യപ്പെട്ടു.

45. സ: മണ്ണിടത്ത്‌ സജീഷ്‌
1999 ഏപ്രില്‍ 12-ന്‌ ആര്‍.എസ്‌.എസുകാരന്‍ സയനൈഡ്‌ കഴിച്ച്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ ആര്‍.എസ്‌.എസ്‌ സംഘം സഖാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്തി.

46. സ: ഇ.കെ. ബദറുദ്ദീന്‍
പുതുപ്പാടി, ഏലോക്കരയിലെ ഡി.വൈ.എഫ്‌.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1999 ഡിസംബര്‍ 1-ന്‌ വര്‍ഗീയശക്തികള്‍ കൊലപ്പെടുത്തി.

47. സ: തട്ടാറത്ത്‌ ജയന്‍

2000 ജൂലൈ 6-ന്‌ തൂണേരി ഭാഗത്ത്‌ മുസ്ലീം ലീഗ്‌ ക്രിമിനലുകള്‍ പാര്‍ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും സഖാക്കളുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്‌തു. ഈ കിരാത നടപടിക്കെതിരെ പോരാടുന്നതിനിടയില്‍ സഖാവ്‌ രക്തസാക്ഷിത്വം വരിച്ചു.

48. സ: പി.വി. സന്തോഷ്‌

ചെക്യാട്‌ മേഖലയില്‍ മുസ്ലീം ലീഗുകാര്‍ നടത്തിയ കിരാത നടപടികളുടെ ഭാഗമായി 2001 ജനുവരി 13-ന്‌ മുസ്ലീം ലീഗ്‌ ക്രിമിനലുകള്‍ സഖാവിനെ കൊലപ്പെടുത്തി.

49. സ: ഈന്തുള്ളതില്‍ വിനു
2001 ജൂലൈ 2-ന്‌ നാദാപുരം തെരുവന്‍പറമ്പില്‍ മുസ്ലീം സ്‌ത്രീയെ മാനഭംഗപ്പെടുത്തി എന്ന കള്ളപ്രചാരണം അഴിച്ചുവിട്ടുകൊണ്ട്‌ മുസ്ലീം ലീഗ്‌-എന്‍.ഡി.എഫ്‌ ക്രിമിനലുകള്‍ കല്ലാച്ചി ടൗണില്‍ വച്ച്‌ ടാക്‌സി ഡ്രൈവറും സി.ഐ.ടി.യു-ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനുമായ സഖാവിനെ വെട്ടിക്കൊന്നു.

50. സ: കെ.പി. രവീന്ദ്രന്‍
അമ്പലക്കുളങ്ങരയില്‍ ആയുധങ്ങളുമായി സി.പി.ഐ (എം) നെ ആക്രമിക്കാന്‍ എത്തിയ കുമാരന്‍ കൈയിലുണ്ടായിരുന്ന ബോംബ്‌ പൊട്ടി മരണമടഞ്ഞ കേസില്‍ കുടുക്കി സഖാവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 2004 ഏപ്രില്‍ 6-ന്‌ ജയിലിനുള്ളില്‍ വച്ച്‌ ആര്‍.എസ്‌.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

51. സ. സി.ബി. ഷിബിന്‍ 

2015 ജനുവരി 22 ന് ഡി.വൈ.എഫ്.ഐ വെള്ളൂര്‍ യൂണിറ്റ് കമ്മിറ്റിയംഗവും റെഡ് വളണ്ടിയറുമായ സഖാവിനെ ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം ലീഗ് അക്രമി സംഘം  വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മലപ്പുറംമലപ്പുറം – രക്തസാക്ഷികള്‍
1. സ. കുഞ്ഞാലി
1969 ജൂലായ്‌ 28 ന്‌ കോണ്‍ഗ്രസ്സുകാര്‍ വെടിവെച്ചു കൊലപ്പെടുത്തി. മുന്‍ എം.എല്‍.എ ആയിരുന്നു. പാര്‍ടി മലപ്പുറം ഡി. സി മെമ്പറായിരുന്നു.

2. സ. പൗലോസ്‌
പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. 1969 നവംബര്‍ 28 ന്‌ ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തി.

3. സ. സെയ്‌താലി കട്ടുപ്പാറ
എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍. 1974 സെപ്‌തംബര്‍ 20 ന്‌ പട്ടാമ്പി കോളേജില്‍ വെച്ച്‌ ആര്‍.എസ്‌.എസുകാര്‍ കുത്തിക്കൊലപ്പെടുത്തി

4. സ. മുഹമ്മദ്‌ മുസ്‌തഫ
എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ മണ്ണാര്‍ക്കാട്‌ കോളേജില്‍ നിന്ന്‌ പോലീസ്‌ പിടിച്ചുകൊണ്ടുപോയി. പോലീസ്‌ മര്‍ദ്ദനത്തെത്തുടര്‍ന്ന്‌ 1976 ആഗസ്റ്റ്‌ 16-ന്‌ ആശുപത്രിയില്‍വച്ച്‌ മരിച്ചു.

5. സ. ദാമു
1979 ഒക്‌ടോബര്‍ 29 ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

6. സ. കോട്ടിരി നാരായണന്‍

പാര്‍ട്ടി മെമ്പര്‍, ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ പ്രസിഡന്റ്‌. 1988 മെയ്‌ 6 ന്‌ ആര്‍.എസ്‌.എസുകാര്‍ കുത്തിക്കൊലപ്പെടുത്തി.

7. സ. സുബ്രഹ്മണ്യന്‍

2006 മെയ്‌ മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തോടനുബന്ധിച്ച്‌ ലീഗുകാര്‍ കൊലപ്പെടുത്തി.

8. സ. പ്രദീപന്‍ (തിരൂര്‍)
2009 ല്‍ ആര്‍.എസ്‌.എസ്‌-ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. 
പാലക്കാട്‌പാലക്കാട്‌ – രക്തസാക്ഷികള്‍1. സ. അരണ്ടപ്പള്ളം ആറു
1957 ഒക്‌ടോബര്‍ 1 ന്‌ ജന്മിയുടെ വെടിയേറ്റ്‌ അരണ്ടപ്പള്ളം ആറു രക്തസാക്ഷിയായി. ഭൂമി ഒഴിപ്പിക്കലിനെതുരീയ സമരം നിലനില്‍ക്കുന്ന അരണ്ടപ്പള്ളത്ത്‌ ആ ഭൂമിയിലെ വരമ്പിലൂടെ നടന്നു എന്നതിന്റെ കാരണം പറഞ്ഞാണ്‌ നിറയൊഴിച്ചത്‌.

2. സ. ഗോപാലകൃഷ്‌ണന്‍ മലമ്പുഴ

1963 മലങ്കര പഞ്ചായത്തിലെ കടുക്കാംകുന്നത്ത്‌ അപ്പുക്കുട്ടന്റേയും, തങ്കമ്മയുടേയും മകനായി ജനിച്ചു. 2007 ഒക്‌ടോബര്‍ 29 ന്‌ ജന്മദേശത്ത്‌ വെച്ച്‌ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ സംബന്ധിച്ച്‌ സഹോദരപുത്രനായ സഖാവ്‌ രവീന്ദ്രനുമൊത്ത്‌ മടങ്ങുമ്പോള്‍ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ പതിയിരുന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തി.

3. സ. കെ.സി ബാലകൃഷ്‌ണന്‍

1964 നവംബര്‍ 1 ന്‌ പുതുപ്പരിയാരം പഞ്ചായത്തിലെ വാര്‍ക്കാട്‌ ജനിച്ചു. അച്ഛന്‍ ചെല്ലന്‍, അമ്മ അമ്മാളു. 1984 ല്‍ പാര്‍ടി അംഗമായി. 1991 മാര്‍ച്ച്‌ 12 ന്‌ സഖാവ്‌ ജോലി ചെയ്‌തിരുന്ന പുതുപ്പരിയാരം സര്‍വ്വീസ്‌ സഹകരണ ബാങ്കില്‍ വെച്ച്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

4. സ. സുകുമാരന്‍

1969 ഡിസംബര്‍ 1 ന്‌ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ അസംബ്‌ളി ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ പാലക്കാട്‌ കോട്ടമൈതാനത്ത്‌ സംഘടിപ്പിച്ച ജനകീയ സമരത്തിന്‌ നേരെ യു.ഡി.എഫിന്റെ പോലീസ്‌ നിറയൊഴിച്ചു. സ.സുകുമാരന്‍ അടക്കം നാലു സഖാക്കള്‍ ഈ സംഭവത്തില്‍ രക്തസാക്ഷിയായി.

5. സ. ചെല്ലന്‍ താമരപ്പാടം

1969 ഡിസംബര്‍ 1 ന്റെ പോലീസ്‌ വെടിവെപ്പില്‍ സഖാവ്‌ ചെല്ലന്‍ രക്തസാക്ഷിയായി

6. സ. മാണിക്കന്‍
1969 ഡിസംബര്‍ 1 ന്‌ ജനകീയ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ നടത്തിയ സമരത്തിന്‌ നേരെ നടത്തിയ പോലീസ്‌ വെടിവെപ്പില്‍ സഖാവ്‌ മാണിക്കന്‍ രക്തസാക്ഷിയായി.

7. സ. രാജന്‍
1969 ഡിസംബര്‍ 1 ന്‌ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ അസംബ്‌ളി ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ പാലക്കാട്‌ കോട്ടമൈതാനത്ത്‌ സംഘടിപ്പിച്ച ജനകീയ സമരത്തിന്‌ നേരെ യു.ഡി.എഫിന്റെ പോലീസ്‌ വെടിവെപ്പില്‍ രക്തസാക്ഷികളായവരില്‍ ഒരാളാണ്‌ സഖാവ്‌ രാജന്‍.

8. സ. ടി. ഭാസ്‌കരന്‍

പാലക്കാട്‌ വിക്‌ടോറിയാ കോളേജിലെ ജീവനക്കാരനായിരുന്ന സഖാവിനെ 1970 മാര്‍ച്ച്‌ 3 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലക്കത്തിക്ക്‌ ഇരയാക്കി.

9. സ. സെയ്‌താലിക്കുട്ടി

1970 മെയ്‌ നാലിന്‌ ഭൂമിക്ക്‌ വേണ്ടിയുള്ള സമരത്തില്‍ ചെള്ളി എന്ന പട്ടികവിഭാഗത്തില്‍പെട്ട ആളുടെ ഭൂമി സംരക്ഷിക്കാന്‍ നടത്തിയ സമരത്തില്‍ ജന്മിഗുണ്ടകളുടെ മര്‍ദ്ദനം മൂലം രക്തസാക്ഷിയായി. ഭാര്യ ആമിനുമ്മ, രണ്ട്‌ മക്കളുണ്ട്‌.

10. സ. രവീന്ദ്രന്‍

1972 ല്‍ ജനിച്ചു. അമ്മ യശോദയും, അച്ഛന്‍ ദാമോദരനുമായിരുന്നു. 2007 ഒക്‌ടോബര്‍ 29 ന്‌ സ. ഗോപാലകൃഷ്‌ണനുമൊന്നിച്ചു യാത്ര ചെയ്യുമ്പോഴാണ്‌ സ.രവീന്ദ്രനേയും ആര്‍.എസ്‌.എസ്‌ കാപാലികര്‍ മാരകമായി വെട്ടി വീഴ്‌ത്തിയത്‌. ഏതാണ്ട്‌ 10 മണിക്കൂര്‍ കോയമ്പത്തൂര്‍ ആശുപത്രിയില്‍ മരണവുമായി മല്ലിട്ട്‌ രവീന്ദ്രന്‍ ഒക്‌ടോബര്‍ 30 ന്‌ രക്തസാക്ഷിയായി.

11. സ. നാഗു
1973 മാര്‍ച്ച്‌ 22 ന്‌ വണ്ടാട്‌ ലോക്കല്‍ കമ്മിറ്റിയിലെ തോട്ടം സമരവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്സ്‌ മുതലാളിമാര്‍ അടിച്ച്‌ കൊലപ്പെടുത്തി.

12. സ. കൃഷ്‌ണനുണ്ണി
1973 സെപ്‌തംബര്‍ 27 ന്‌ നല്ലേപ്പള്ളി പഞ്ചായത്തില്‍ മണവാളന്‍പിള്ള എന്ന കര്‍ഷകന്റെ കളത്തില്‍ ആറിലൊന്നു പതമ്പിനും കൂലിക്കും വേണ്ടി കര്‍ഷകതൊഴിലാളി സമരം നടന്നു. സ.കൃഷ്‌ണനുണ്ണിയെ അരണ്ടപ്പള്ളം ശിവരാമകൃഷ്‌ണനും മറ്റ്‌ മൂന്നുപേരും കാറില്‍ വന്നിറങ്ങി വെടിവച്ചും, വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

13. സ. സുരേഷ്‌

നല്ലേപ്പിള്ളി കണക്കമ്പാറയിലെ ചുമട്ടു തൊഴിലാളിയായിരുന്ന സഖാവ്‌ സുരേഷ്‌ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ 1973-ല്‍ ജനതാദളിന്റെ ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തുകയാണുണ്ടായത്‌. ഭാര്യയും ഒരു കുട്ടിയും ഉണ്ടായിരുന്നു. ഇപ്പോള്‍ മരിച്ചുപോയി. സഖാവിന്റെ വൃദ്ധരായ മാതാപിതാക്കള്‍ കണക്കമ്പാറയില്‍ താമസിക്കുന്നു.

14. സ. എം.കെ അപ്പുക്കുട്ടന്‍
1974 ജനുവരി 24 ന്‌ കോണ്‍ഗ്രസ്സ്‌ ക്രിമിനലുകള്‍ കിഴക്കഞ്ചേരിയിലെ മൂലങ്കോട്‌ കോണ്‍ഗ്രസ്‌ ഓഫീസിനു മുന്നിലിട്ട്‌ വെട്ടിയും, കുത്തിയും കൊലപ്പെടുത്തി.

15. സ. വേലായുധന്‍

1974 ല്‍ കൊടുവായൂര്‍ സ്‌കൂളില്‍ എസ്‌.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയായിരുന്ന സഖാവിന്റെ നേതൃത്വപാടവത്തില്‍ വിറളി പൂണ്ട്‌ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ സ്‌കൂളില്‍ വച്ച്‌ കുത്തിക്കൊലപ്പെടുത്തി. വര്‍ഷങ്ങളോളം മരണത്തെ മുഖാമുഖം കണ്ടാണ്‌ സഖാവ്‌ ധീരരക്തസാക്ഷിയായത്‌. അച്ഛനും, അമ്മയും അടുത്ത കാലത്ത്‌ മരണപ്പെട്ടു.

16. സ. പി.കെ. രാജന്‍
തൃപ്പൂണിത്തുറ ആയുര്‍വേദകോളേജിലെ എസ്‌.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറി ആയിരുന്ന സഖാവിനെ 1978 ഫെബ്രുവരി 24 ന്‌ കെ.എസ്‌.യു ഗുണ്ടകള്‍ കൊലപ്പെടുത്തി.

17. സ. മുഹമ്മദുണ്ണി
1981 ഡിസംബര്‍ 27 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

18. സ. സദാനന്ദന്‍

1983 മാര്‍ച്ച്‌ 6 ന്‌ ബി.ജെ.പി – ആര്‍.എസ്‌.എസ്‌ കാപാലികര്‍ സഖാവിനെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. അച്ഛനും, അമ്മയും മരണപ്പെട്ടു. ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌.

19. സ. കുട്ടിചന്ദ്രന്‍
കെ.എസ്‌.കെ.ടി.യു ഏരിയാ ജോ.സെക്രട്ടറിയായിരുന്ന സഖാവിനെ 1984 ല്‍ കൊയ്‌ത്തുതര്‍ക്കത്തിന്റെ പേരില്‍ ആര്‍.എസ്‌.എസ്‌ അക്രമികള്‍ കൊലപ്പെടുത്തി. സഖാവിന്‌ ഭാര്യയും, ഒരു മകളുമുണ്ട്‌.

20. സ. ശിവരാമന്‍
1984 ആഗസ്റ്റ്‌ 30 ന്‌ സഖാവിനെ സി.പി.ഐക്കാര്‍ കൊലപ്പെടുത്തുകയുണ്ടായി. ഭാര്യയും ഒരു മകനുമുണ്ട്‌.

21. സ. മണിയന്‍
1986 ഫെബ്രുവരി 11 ന്‌ കണ്ണമ്പ്ര ലോക്കല്‍ കമ്മിറ്റിയിലെ കുന്നംകാട്‌ പ്രദേശത്തെ സ.മണിയനെ ആര്‍.എസ്‌.എസുകാര്‍ പതിയിരുന്ന്‌ കൊലപ്പെടുത്തി. ഭാര്യയും രണ്ട്‌ മക്കളും ഉണ്ട്‌. ഇതില്‍ ഒരാള്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്‌.

22. സ. വി.വി. മാത്യൂ
1986 ഏപ്രില്‍ മാസം 16 ന്‌ കോണ്‍ഗ്രസ്സിന്റെ മുതലാളി നക്‌സലിനെ ഉപയോഗിച്ചാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

23. സ. സ്വാമിനാഥന്‍
1987 മാര്‍ച്ച്‌ 18 ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി. ഒറ്റപ്പാലം ചുനങ്ങാട്‌ സ്വദേശിയാണ്‌.

24. സ. പി. അയ്യപ്പന്‍ ഞാങ്ങാട്ടിരി
1987 ജൂണ്‍ 20 ന്‌ തൊഴില്‍ സമരത്തില്‍ ഐ.എന്‍.ടി.യു.സി കാര്‍ കുത്തിക്കൊലപ്പെടുത്തി. ഭാര്യ അംബിക, ഒരു മകനും, ഒരു മകളും ഉണ്ട്‌.

25. സ. ചന്ദ്രന്‍ അട്ടപ്പള്ളം
1987 സെപ്‌തംബര്‍ 28 ന്‌ ആര്‍.എസ്‌.എസിന്റെ ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി. ഭാര്യയും, നാലു മക്കളുമുണ്ട്‌.

26. സ. നാരായണന്‍ അട്ടപ്പള്ളം
1987 സെപ്‌തംബര്‍ 28 ന്‌ സഖാവ്‌ ചന്ദ്രനോടൊപ്പം സ. നാരായണനേയും ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി. സഖാവിന്‌ ഭാര്യയും, രണ്ട്‌ മക്കളുമുണ്ട്‌.

27. സ. ബോബന്‍
1988 ജനുവരി 23 ന്‌ കോണ്‍ഗ്രസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി. മംഗലം ഡാം ലോക്കല്‍ കമ്മിറ്റിയിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പോളിംഗ്‌ സ്റ്റേഷനു മുന്നില്‍ വെച്ച്‌ കുത്തിയും, വെട്ടിയുമാണ്‌ കൊലപ്പെടുത്തിയത്‌. ഭാര്യയും മക്കളുമുണ്ട്‌.

28. സ. എം. രാജന്‍
പാര്‍ടിയെ രാഷ്‌ട്രീയമായി തകര്‍ക്കാന്‍ എതിരാളികളുടെ മനപ്പൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1988 സെപ്‌തംബര്‍ 1 ന്‌ തൊഴില്‍ തര്‍ക്കവുമായ ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സഖാവിനെ കൊലപ്പെടുത്തി.

29. സ. ചന്ദ്രന്‍
കാരാക്കുറുശ്ശി എല്‍.സിക്ക്‌ കീഴിലെ കെ.എസ്‌.കെ.ടി.യു പഞ്ചായത്ത്‌ അംഗം ആയിരുന്ന സഖാവിനെ 1990 ആഗസ്റ്റ്‌ 20 ന്‌ സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.

30. സ. കുഞ്ഞുവെളുത്തിര
കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി പ്രദേശത്തെ സഖാവിനെ 1991 ജനുവരി 11 ന്‌ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആര്‍.എസ്‌.എസ്‌ – ബി.ജെ.പി ഗുണ്ടകള്‍ കൊലപ്പെടുത്തി.

31. സ. പി. രാജന്‍
1991 ഒക്‌ടോബര്‍ 12 ന്‌ രാഷ്‌ട്രീയ എതിരാളികള്‍ സഖാവിനെ കൊലപ്പെടുത്തി. ഭാര്യയും, മക്കളുമില്ല. അമ്മ മാത്രമാണുള്ളത്‌.

32. സ. ശിവന്‍
സഖാവിന്റെ നേതൃപാടവത്തില്‍ അസൂയപൂണ്ട്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ 1991 ഒക്‌ടോബര്‍ 12 ന്‌ സഖാവിനെ പിന്തുടര്‍ന്നു വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

33. സ. വേലന്‍ ഇളയാട്ട്‌
1992 ല്‍ മാത്തൂര്‍ പല്ലന്‍ ചാത്തന്നൂര്‍ എന്ന സ്ഥലത്തെ സ. വേലനെ കോണ്‍ഗ്രസ്‌ ഗുണ്ടകല്‍ കുത്തിക്കൊലപ്പെടുത്തി.

34. സ. വീഴ്‌ലി ചന്ദ്രന്‍
1992 മാര്‍ച്ച്‌ 29 ന്‌ സ്ഥലത്തെ ധനാഢ്യരും, വേട്ടപ്പട്ടികളെപ്പോലും വളര്‍ത്തുന്ന കോണ്‍ഗ്രസ്‌ നേതാക്കളുമായ തടിക്കുളങ്ങര ജോര്‍ജ്ജ്‌, സഹോദരന്‍ ജോക്കബ്ബ്‌ എന്നിവര്‍ ചേര്‍ന്ന്‌ തങ്ങളുടെ അക്രമങ്ങളേയും, തൊഴിലാളി ദ്രോഹ നടപടികളേയും ചോദ്യം ചെയ്‌തതിന്റെ പേരില്‍ സഖാവിനെ പല്ലു വേദനയ്‌ക്ക്‌ ഗുളിക വാങ്ങാന്‍ പോയ അവസരത്തില്‍ പട്ടികളെ കൊണ്ട്‌ കടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

35. സ. വി.കെ. ജെയിംസ്‌

1992 സെപ്‌തംബര്‍ 8 ന്‌ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ സഖാവിനെ ഇലക്‌ട്രിക്ക്‌ ഷോക്ക്‌ ഏല്‍പ്പിച്ച്‌ കൊലപ്പെടുത്തി. ഉച്ചക്ക്‌ 2 മണിക്ക്‌ സഖാവ്‌ വരുന്നതറിഞ്ഞ്‌ കിഴക്കഞ്ചേരിയിലെ സ്ഥലത്ത്‌ വെച്ചാണ്‌ കൊലപ്പെടുത്തിയത്‌.

36. സ. ഹരിദാസ്‌

പൊറ്റശ്ശേരി ലോക്കല്‍ കമ്മിറ്റി പരിധിയിലെ ചുമട്ട്‌ തൊഴിലാളിയായിരുന്ന സഖാവിനെ 1993 ഏപ്രില്‍ 14 ന്‌ പകല്‍ സമയത്ത്‌ ആര്‍.എസ്‌.എസ്‌ – ബി.ജെ.പി ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി.

37. സ. കെ.വി. രവി
കണ്ണമ്പ്ര ലോക്കല്‍ കമ്മിറ്റിയിലെ കുന്നംകാടുള്ള സ. കെ.വി. രവിയെ ബ്രാഞ്ച്‌ യോഗം കഴിഞ്ഞ്‌ വരുമ്പോള്‍ 1993 ജൂണ്‍ 22ന്‌ കോണ്‍ഗ്രസ്സിന്റെ ക്രിമിനലുകള്‍ ഓടിച്ചിട്ട്‌ വെട്ടിവീഴ്‌ത്തി കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്ന ചെളിക്കണ്ടത്തില്‍ ചവിട്ടിത്താഴ്‌ത്തി കൊലപ്പെടുത്തുകയാണുണ്ടായത്‌. അമ്മയും, ഒരു സഹോദരനും, മൂന്ന്‌ സഹോദരിമാരും ഉണ്ട്‌.

38. സ. പി. ജയകൃഷ്‌ണന്‍
പാര്‍ടി ജില്ലാ കമ്മിറ്റി അംഗമായിരുന്ന സ.ജയകൃഷ്‌ണനെ 1994 മാര്‍ച്ച്‌ 7 ന്‌ പാര്‍ടി ജനറല്‍ ബോഡി നടത്താന്‍ പോയി വരുമ്പോള്‍ അയിലൂരില്‍ വെച്ച്‌ വാഹനത്തില്‍ പിന്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌.

39. സ. പനങ്ങാട്ടിരി ചന്ദ്രന്‍

1994 മാര്‍ച്ച്‌ 7 ന്‌ പാര്‍ടി ജനറല്‍ ബോഡി കഴിഞ്ഞ്‌ സ. ജയകൃഷ്‌ണനോടൊപ്പം വരുമ്പോള്‍ സഖാവിനെ കോണ്‍ഗ്രസ്സിന്റെ ഗുണ്ടകള്‍ വാഹനത്തില്‍ പിന്തുടര്‍ന്ന്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ ജീവിച്ചിരിപ്പുണ്ട്‌. സഖാവിന്‌ മക്കള്‍ ഇല്ല.

40. സ. പുത്തന്‍പാടം വിജയന്‍

2000 ജൂലായ്‌ 10 ന്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന സഖാവിനെ വീടിന്‌ സമീപം വെച്ച്‌ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി.

41. സ. അബ്‌ദുള്‍ ഗഫൂര്‍

ബ്രാഞ്ച്‌ സെക്രട്ടറിയും ഡി.വൈ.എഫ്‌.ഐ ജോ.സെക്രട്ടറിയുമായിരുന്ന സഖാവിനെ 2000 ഡിസംബര്‍ 11 ന്‌ ലീഗ്‌ – എന്‍.ഡി.എഫ്‌ ഗുണ്ടകള്‍ പതിയിരുന്ന്‌ ആക്രമിച്ചു കൊലപ്പെടുത്തി.

42. സ. സുകുമാരന്‍
കൊഴിഞ്ഞാമ്പാറയിലെ കുളകൗണ്ടന്‍ചള്ളയിലെ പ്രമുഖ കൃഷിക്കാരനും കര്‍ഷകസംഘം പ്രവര്‍ത്തകനുമായിരുന്ന സ. സുകുമാരന്‍ 2004 സെപ്‌തംബര്‍ 27 ന്‌ സ്വന്തം വീട്ടുമുറ്റത്ത്‌ ബൈക്കില്‍ വന്നിറങ്ങുമ്പോള്‍ പതിയിരുന്ന ആര്‍.എസ്‌.എസ്‌ – ബി.ജെ.പി അക്രമികള്‍ വെട്ടിയും, കുത്തിയും കൊലപ്പെടുത്തി.

43. സ. സഹദേവന്‍

പുതുപ്പരിയാരം പഞ്ചായത്തിലെ നൊച്ചിപ്പുള്ളിയില്‍ വെച്ച്‌ 2005 ജനുവരി 20 ന്‌ ആര്‍.എസ്‌.എസുകാരുടെ വെട്ടേറ്റ്‌ മരിച്ചു.

44. സ. ഇബ്രാഹീം മണ്ണാരപ്പറമ്പ്‌

പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. 2005 മാര്‍ച്ച്‌ 13 ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

45. സ. ബിജു
2005 ഏപ്രില്‍ 6 ന്‌ സാമൂഹ്യവിരുദ്ധ ഗുണ്ടാ സംഘം കൊലപ്പെടുത്തി. തച്ചമ്പാറ ലോക്കല്‍ കമ്മിറ്റിക്ക്‌ കീഴിലെ പ്രദേശത്തായിരുന്നു ഇത്‌.

46. സ. സോമന്‍

2005 സെപ്‌തംബര്‍ 28 ന്‌ അഞ്ച്‌ മൂര്‍ത്തി മംഗലത്ത്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ ആഹ്ലാദപ്രകടനം നടത്തിവരുമ്പോള്‍ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

47. സ: ശിവകുമാര്‍

പാലക്കാട്ടെ സി.പി.ഐ (എം) പ്രവര്‍ത്തകന്‍ വെള്ളറ വീട്ടില്‍ സ: ശിവകുമാറിനെ 2009 ഫെബ്രുവരിയില്‍ ഒരു സംഘം കോണ്‍ഗ്രസ്സ്‌ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

48. സ: വിനീഷ്‌

ഡി.വൈ.എഫ്‌.ഐ പൂക്കോട്‌കാവ്‌ വില്ലേജ്‌ കമ്മിറ്റി അംഗം സ: വിനീഷ്‌ 2012 ഏപ്രില്‍ 8-ന്‌ ആര്‍.എസ്‌.എസ്‌-ബി.ജെ.പി ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

49. സ: ദീപു
ഒറ്റപ്പാലത്തെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ സ: ദീപുവിനെ 2013 സെപ്‌റ്റംബര്‍ 30-ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ കുത്തി കൊലപ്പെടുത്തി.

50. സ: പി. ഹംസ &
51. സ: പി. നൂറുദ്ദീന്‍
: പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും പാര്‍ടി അനുഭാവികളും സഹോദരങ്ങളുമായ സ: പി. ഹംസ, സ: പി. നൂറുദ്ദീന്‍ എന്നിവരെ 2013 നവംബര്‍ 22-ന്‌ മുസ്ലീം ലീഗ്‌ ക്രിമിനല്‍ സംഘം കൊലപ്പെടുത്തി.52. സ.വിജയന്‍ 
പാലക്കാട് ആലത്തൂര്‍ കണ്ണമ്പ്രയില്‍  സിപിഐ(എം) കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ ടാക്സി യൂണിയന്‍ (സിഐടിയു) യൂണിറ്റ് അംഗവുമായ സ: ആര്‍. വിജയനെ വീടിന് സമീപത്തെ മരണവീട്ടിലേക്ക് 2015 മെയ് 3ന് വൈകീട്ട് നടന്നുപോകുന്നതിനിടെ പരിസരത്തെ വീട്ടില്‍ പതിയിരുന്ന ആര്‍എസ്എസ് സംഘം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. 
തൃശൂര്‍തൃശൂര്‍ – രക്തസാക്ഷികള്‍1. സ. ചെമ്മാനി കേളന്‍
ചേര്‍പ്പ്‌ സ്വദേശിയായ സഖാവ്‌ 1947 ലെ ചെത്തുതൊഴിലാളി സമരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ്‌ രക്തസാക്ഷിയായി.

2. സ. സര്‍ദാര്‍ ഗോപാലകൃഷ്‌ണന്‍

നാട്ടിക എടത്തിരുത്തി സ്വദേശിയും പാര്‍ട്ടി നാട്ടിക ഫര്‍ക്ക കമ്മിറ്റി മെമ്പറായിരുന്നു. 1950 ജനുവരി 26ന്‌ പോലീസ്‌ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

3. സ. ചെമ്മാനി ഭാസ്‌കരന്‍
ചേര്‍പ്പ്‌ സ്വദേശിയായ സഖാവ്‌ 1952 ലെ കുലമുറി സമരത്തില്‍ പോലീസിന്റെ ഭീകര മര്‍ദ്ദനമേറ്റ്‌ രക്തസാക്ഷിത്വം വരിച്ചു.

4. സ. പി.കെ. പദ്‌മനാഭന്‍

മാള കുഴിക്കാട്ടുശ്ശേരിയിലെ ചെത്തുതൊഴിലാളിയും, പാര്‍ട്ടിപ്രവര്‍ത്തകനുമായിരുന്നു. 1959 ആഗസ്റ്റ്‌ 1 ന്‌ വിമോചനസമരക്കാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി.

5. സ. കെ.കെ. ശങ്കരന്‍ (കരുമത്തില്‍ ശങ്കരന്‍)
മണലൂര്‍ ചിറ്റാട്ടുകരയിലെ പാര്‍ട്ടിയുടെയും ചെത്തുതൊഴിലാളി യൂണിയന്റെയും പ്രവര്‍ത്തകനായിരുന്നു. 1960 ജനുവരി 25ന്‌ കോണ്‍ഗ്രസ്‌-ലീഗ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

6. സ. തറയില്‍ കേശൂ
ഇരിങ്ങാലക്കുട വേളൂക്കരയിലെ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവ്‌ 1962 നവംബര്‍ 10 ന്‌ പോലീസ്‌ മര്‍ദ്ദനത്തെത്തുടര്‍ന്ന്‌ മരിച്ചു.

7. സ. കുഞ്ഞാതു

കുന്ദംകുളം-മുതുവമ്മലിലെ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന സഖാവിനെ പത്തുസെന്റ്‌ ഭൂമി സമരത്തോടനുബന്ധിച്ച്‌ 1970 ആഗസ്റ്റ്‌ 21 ന്‌ ജന്മി കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

8. സ. അഹമ്മു
കൊടുങ്ങല്ലൂര്‍ ഏറിയാട്ടെ പാര്‍ടിയുടെയും മത്സ്യത്തൊഴിലാളി യൂണിയന്റെയും പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1971 സെപ്‌തംബര്‍ 17ന്‌ കോണ്‍ഗ്രസുകാര്‍ വെടിവെച്ചു കൊന്നു.

9. സ. അബ്‌ദുള്‍ ഖാദര്‍

കൊടുങ്ങല്ലൂര്‍ ഏറിയാട്‌ സ്വദേശി. ഡി.സി.സി പ്രസിഡന്റ്‌, കൊടുങ്ങല്ലൂര്‍ എം.എല്‍.എ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട്‌ സി.പി.ഐ (എം) പ്രവര്‍ത്തകനായി. സഖാവിനെ 1971 സെപ്‌തംബര്‍ 17ന്‌ കോണ്‍ഗ്രസുകാര്‍ വെടിവെച്ചു കൊന്നു.

10. സ. സി.കെ. സുബ്രഹ്മണ്യന്‍
മണലൂര്‍ അന്തിക്കാട്‌ സ്വദേശിയും എസ്‌.എഫ്‌.ഐ സജീവ പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ 1971 ഒക്‌ടോബര്‍ 2-ന്‌ സി.പി.ഐക്കാര്‍ കൊലപ്പെടുത്തി.

11. സ. സി.വി. ദാമോദരന്‍
സഖാവ്‌ ചേലക്കര എളനാട്‌ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവും കെ.എസ്‌.കെ.ടി.യു തലപ്പള്ളി താലൂക്ക്‌ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചിരുന്നു. 1973 ജനുവരി 28 ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

12. സ. എം.കെ. കൃഷ്‌ണന്‍

മണലൂര്‍ പാലാഴി സ്വദേശിയും വടക്കാഞ്ചേരി റേഞ്ച്‌ ചെത്തുതൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു. 1974 ഒക്‌ടോബര്‍ 26-ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

13. സ. കുട്ടപ്പന്‍

ചാലക്കുടി മേലൂരിലെ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1978 നവംബര്‍ 19ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

14. സ. പി.കെ. നാരായണന്‍ (പള്ളിയില്‍ നാരായണന്‍)
മണലൂര്‍ അന്തിക്കാട്‌ സ്വദേശി. കെ.എസ്‌.കെ.ടി.യു പഞ്ചായത്ത്‌ സെക്രട്ടറിയും പാര്‍ട്ടി ബ്രാഞ്ചംഗവുമായിരുന്നു. 1980 ജനുവരി 23ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

15. സ. കെ.ടി. ശങ്കരനാരായണന്‍
നാട്ടിക ഏങ്ങണ്ടിയൂരിലെ പാര്‍ടി എല്‍.സി മെമ്പറും, ബ്രാഞ്ച്‌ സെക്രട്ടറിയുമായിരുന്നു. 1980 മാര്‍ച്ച്‌ 28ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

16. സ. കെ.ടി. കൃഷ്‌ണന്‍കുട്ടി
നാട്ടിക ഏങ്ങണ്ടിയൂരില്‍ കെ.എസ്‌.വൈ.എഫ്‌ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1980 മാര്‍ച്ച്‌ 28ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

17. സ. കെ.ആര്‍. കുട്ടന്‍

നാട്ടിക തളിക്കുളത്തെ മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1980 ജൂണ്‍ 22ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

18. സ. കെ.ആര്‍ തോമസ്‌

കൂര്‍ക്കാഞ്ചേരിയിലെ പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയും എസ്‌.എഫ്‌.ഐ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു. ഗവണ്‍മെന്റ്‌ കോളേജ്‌ യൂണിയന്‍ ചെയര്‍മാനായും സഖാവ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1981 നവംബര്‍ 3 ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

19. സ. പി.വി. ശേഖരന്‍

നാട്ടിക വലപ്പാട്‌ ഡി.വൈ.എഫ്‌.ഐ പഞ്ചായത്ത്‌ കമ്മിറ്റി അംഗമായിരുന്നു. 1981 ഏപ്രില്‍ 2ന്‌ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തി.

20. സ. കെ.ടി. ജോണി
ചാലക്കുടി മേലൂരിലെ സി.ഐ.ടി.യു പ്രവര്‍ത്തകനായിരുന്നു. 1982 മാര്‍ച്ച്‌ 3ന്‌ ഐ.എന്‍.ടി.യു.സിക്കാര്‍ കൊലപ്പെടുത്തി.

21. സ. പി.വി. ചന്ദ്രന്‍

നാട്ടിക വലപ്പാടിലെ പാര്‍ട്ടി മെമ്പറും, ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു. 1982 ഏപ്രില്‍ 17ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

22. സ. ഇ.കെ ബാലന്‍
അയ്യന്തോള്‍ സ്വദേശിയായ സഖാവ്‌ എസ്‌.എഫ്‌.ഐ ശ്രീ കേരളവര്‍മ്മ യൂണിറ്റ്‌ എക്‌സിക്യൂട്ടീവ്‌, ഡി.വൈ.എഫ്‌.ഐ അയ്യന്തോള്‍ പഞ്ചായത്ത്‌ കമ്മിറ്റി, പാര്‍ട്ടി ഗ്രൂപ്പ്‌ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1984 ജനുവരി 4 ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

23. സ. വി.കെ. ഗോപാലന്‍

പാര്‍ട്ടി ഡി.സി അംഗവും കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയും പെരിഞ്ഞനം പഞ്ചായത്ത്‌ പ്രസിഡന്റും മത്സ്യത്തൊഴിലാളി യൂണിയന്‍ സ്ഥാപക നേതാവുമായിരുന്നു. 1984 മാര്‍ച്ച്‌ 24ന്‌ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തി.

24. സ. തെക്കത്ത്‌ കൃഷ്‌ണന്‍
ചാവക്കാട്‌ പുന്നയൂര്‍കുളത്തെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന സഖാവ്‌ മന്ത്രിമാരെ തെരുവില്‍ തടയുന്ന സമരത്തില്‍ പങ്കെടുത്ത്‌ മടങ്ങവെ 1986 സെപ്‌തംബര്‍ 3 ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

25. സ. എന്‍.എസ്‌. പ്രേമന്‍

കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം സ്വദേശിയും ഡി.വൈ.എഫ്‌.ഐ മുനിസിപ്പല്‍ കമ്മിറ്റി അംഗവുമായിരുന്നു. 1987 മാര്‍ച്ച്‌ 21ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

26. സ. ടി.പി. സുബ്രഹ്മണ്യന്‍

കുന്നംകുളം അഞ്ഞൂര്‍കുന്നില്‍ പാര്‍ടിയുടെയും കെ.എസ്‌.കെ.ടി.യുവിന്റെയും പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1987 മെയ്‌ 31 ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

27. സ. കെ.കെ. ഭാസ്‌കരന്‍
കൊടകര പഴമ്പിള്ളിയിലെ പാര്‍ട്ടി പ്രവര്‍ത്തകനും, കര്‍ഷകതൊഴിലാളി യൂണിയന്‍ യൂണിറ്റ്‌ പ്രസിഡന്റുമായിരുന്നു. 1987 ആഗസ്റ്റ്‌ 29ന്‌ ആര്‍.എസ്‌.എസ്സുകാര്‍ കൊലപ്പെടുത്തി.
28. സ. ആര്‍.കെ. കൊച്ചനിയന്‍
മണ്ണുത്തി പട്ടാളക്കുന്നിലെ പാര്‍ട്ടി അംഗവും എസ്‌.എഫ്‌.ഐ ജില്ലാകമ്മിറ്റി അംഗവും, കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ്‌ കോളേജ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1992 ഫെബ്രുവരി 29 ന്‌ സര്‍വ്വകലാശാല കലോത്സവത്തിനിടെ കെ.എസ്‌.യുക്കാര്‍ കൊലപ്പെടുത്തി.
29. സ. സി.ജി. രാജീവ്‌
നാട്ടിക ഏങ്ങണ്ടിയൂരിലെ പാര്‍ട്ടി മെമ്പറും, ഡി.വൈ.എഫ്‌.ഐ പഞ്ചായത്ത്‌ ജോയിന്റ്‌ സെക്രട്ടറിയുമായിരുന്നു. 1992 ജനുവരി 20ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

30. സ. വി.കെ മനോജ്‌

മാള അഷ്‌ടമിച്ചിറയില്‍ പാര്‍ട്ടി അംഗവും ഡി.വൈ.എഫ്‌.ഐ മാള ബ്ലോക്ക്‌ എക്‌സിക്യൂട്ടീവ്‌ അംഗവുമായിരുന്നു. 1994 മാര്‍ച്ച്‌ 6 ന്‌ സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.

31. സ. സി.എന്‍. ബിനേഷ്‌
നാട്ടിക എടത്തുരുത്തിയിലെ പാര്‍ട്ടി അനുഭാവിയും, ഡി.വൈ.എഫ്‌.ഐ പഞ്ചായത്ത്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമായിരുന്നു. 1995 ഫെബ്രുവരി 13ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.
32. സ. കെ.ഡി. കണ്ണന്‍
നാട്ടിക വലപ്പാടിലെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. 1995 ഫെബ്രുവരി 13ന്‌ ബിനേഷ്‌ വധത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ നാട്ടിക കോട്ടണ്‍ മില്‍ ഉടമ കാര്‍ കയറ്റി കൊലപ്പെടുത്തി.

33. സ. രവി ഇത്തിക്കാട്ട്‌
നാട്ടിക തളിക്കുളത്തെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. 1998 ഫെബ്രുവരി 6ന്‌ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തി.

34. സ. ടി.എസ്‌. മുരളീധരന്‍

കൊടുങ്ങല്ലൂര്‍ മേത്തലയില്‍ പാര്‍ടിയുടെയും ഡി.വൈ.എഫ്‌.ഐയുടെയും പ്രവര്‍ത്തകനായിരുന്നു. 2000 ഒക്‌ടോബര്‍ 1ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

35. സ. കെ.ആര്‍. വിന്‍സെന്റ്‌

ചാലക്കുടി കാഞ്ഞിരപ്പള്ളിയില്‍ പാര്‍ട്ടി അംഗവും ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ ഭാരവാഹിയുമായിരുന്നു. 2001 ഏപ്രില്‍ 14ന്‌ ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തി.

36. സ. എം.വി. മണികണ്‌ഠന്‍

കൊടകര മണ്ണംപേട്ടയില്‍ പാര്‍ടി പ്രവര്‍ത്തകനും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനുമായിരുന്നു. 2002 സെപ്‌തംബര്‍ 17ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

37. സ. ഐനസ്‌ ആന്റണി
ഒല്ലൂര്‍ കല്ലൂരിലെ പാര്‍ട്ടി അംഗവും, ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു. 2003 ജനുവരി 29ന്‌ കോണ്‍ഗ്രസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

38. സ. കെ.എസ്‌. ഷിബു
കൊടകര വരന്തരപ്പള്ളിയിലെ പാര്‍ട്ടി ബ്രാഞ്ചംഗവും, മുന്‍ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു. 2003 ജൂണ്‍ 8 ന്‌ കളിമണ്‍ മാഫിയായ്‌ക്ക്‌ വേണ്ടി ബി.എം.എസ്‌ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി.

39. സ. കെ.കെ. രാജന്‍
ചാലക്കുടി, കൊരട്ടിയിലെ പാര്‍ട്ടി പ്രവര്‍ത്തകനും, ഓട്ടോ യൂണിയന്‍ അംഗവുമായിരുന്നു. 2004 ജനുവരി 24ന്‌ ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തി.

40. സ. കെ.ആര്‍ മോഹന്‍ദാസ്‌

ചേലക്കരയിലെ എളനാട്‌ വെണ്ണൂരിലെ പാര്‍ടി അംഗവും ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു. 2004 മാര്‍ച്ച്‌ 31 ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

41. സ. തറയില്‍ ഷാജി

സഖാവ്‌ പാര്‍ട്ടി ബ്രാഞ്ച്‌ സെക്രട്ടറി, വേളൂക്കര ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2004 മെയ്‌ 5 ന്‌ ലോകസഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്‌ ഗുണ്ടകളാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

42. സ. എ.കെ ബാബു
മാള കോട്ടമുറിയിലെ പാര്‍ടി അനുഭാവി ഗ്രൂപ്പ്‌ അംഗവും ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു. 2004 മാര്‍ച്ച്‌ 20 ന്‌ സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.

43. സ. ഷെമീര്‍
ചാവക്കാട്‌ വടക്കേക്കാടെ പാര്‍ടി അംഗവും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ 2005 ജനുവരി 18 ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

44. സ. പി.എസ്‌. റെജി
മാടക്കത്തറ കരുവാന്‍കാട്‌ പാര്‍ട്ടി ബ്രാഞ്ചംഗവും ഹെഡ്‌ലോഡ്‌ ജനറല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ അംഗവുമായിരുന്നു. 2005 മെയ്‌ 8ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

45. സ. എം.കെ. മുജീബ്‌ റഹ്‌മാന്‍
മണലൂര്‍ മുല്ലശ്ശേരി, പാര്‍ട്ടി തിരുനെല്ലൂര്‍ ബ്രാഞ്ചംഗവും, ഡി.വൈ.എഫ്‌.ഐ പഞ്ചായത്ത്‌ ജോയിന്റ്‌ സെക്രട്ടറിയുമായിരുന്നു. 2006 ജനുവരി 20ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

46. സ. സി.എസ്‌. ബിനോയ്‌
കൊടകര ഏരിയയിലെ, വെള്ളിക്കുളങ്ങര മേനൊടിയിലെ പാര്‍ടി അംഗവും ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ പ്രസിഡന്റായിരുന്നു. 2006 ഫെബ്രുവരി 17ന്‌ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തി.

47. സ. കെ.പി വത്സലന്‍
പാര്‍ടി ചാവക്കാട്‌ എ.സി അംഗവും നഗരസഭാ ചെയര്‍മാനുമായിരുന്ന സഖാവിനെ 2006 ഏപ്രില്‍ 16ന്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിനിടെ മുസ്ലീം ലീഗുകാര്‍ കൊലപ്പെടുത്തി.

48. സ. ചെമ്പനേഴത്ത്‌ രാജു

കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂരില്‍ പാര്‍ടിയുടെയും ഡി.വൈ.എഫ്‌.ഐയുടെയും പ്രവര്‍ത്തകനായിരുന്ന സഖാവിനെ 2006 സെപ്‌തംബര്‍ 25ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

49. സ. ടി.എസ്‌. മാഹിന്‍
മാള ആളൂര്‍ കല്ലേറ്റുംകരയിലെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനും, ചാലക്കുടി ഹെഡ്‌ലോഡ്‌ ജനറല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ അംഗവുമായിരുന്നു. 2006 ഡിസംബര്‍ 16 ന്‌ ആര്‍.എസ്‌.എസുകാര്‍ പോട്ടയിലെ ധന്യ ആശുപത്രിയില്‍ വെച്ച്‌ കൊലപ്പെടുത്തി.

50. സ. പി.കെ. ഷാജി

നാട്ടിക വാടാനപ്പിള്ളിയില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. 2008 മാര്‍ച്ച്‌ 18ന്‌ ആര്‍.എസ്‌.എസ്‌ മര്‍ദ്ദനത്തില്‍ പരിക്കേറ്റു മരിച്ചു.

51. സ. കെ.യു. ബിജു
പാര്‍ട്ടി കൊടുങ്ങല്ലൂര്‍ എല്‍.സി അംഗവും, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റുമായിരുന്നു. 2008 ജൂലൈ 2ന്‌ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തി.

52. സ. ഐ.കെ. ധനീഷ്‌

നാട്ടിക ഏങ്ങണ്ടിയൂരിലെ പാര്‍ട്ടി മെമ്പറും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനുമായിരുന്നു. 2008 ഒക്‌ടോബര്‍ 1ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

53. സ: എ.ബി. ബിജേഷ്‌

കുന്നംകുളം കരിക്കാട്‌ കോട്ടോലില്‍ പാര്‍ടി അംഗവും എസ്‌.എഫ്‌.ഐ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗവും ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റുമായിരുന്ന സ: എ.ബി. ബിജേഷ്‌ 2009 ഒക്‌ടോബര്‍ 23-ന്‌ എന്‍.ഡി.എഫുകാരുടെ ആക്രമത്തില്‍ പരിക്കേറ്റ്‌ നവംബര്‍ 2-ന്‌ മരണപ്പെട്ടു.

54. സ: സി.ടി. ബിജു

വടക്കാഞ്ചേരിയിലെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന കുമ്പളങ്ങാട്‌ ബിജുവിനെ 2010 ജൂലൈയില്‍ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി.

55. സ: പി.ആര്‍. രാമകൃഷ്‌ണന്‍
ചാലക്കുടി കോനൂരിലെ സി.പി.ഐ (എം) പ്രവര്‍ത്തകനായ സഖാവിനെ 2010 ഡിസംബര്‍ 31-ന്‌ ബി.ജെ.പിക്കാര്‍ വെട്ടിക്കൊലപ്പെടുത്തി.

56. സ: പി.എസ്‌. ഫാസില്‍

മണലൂര്‍ ബ്രഹ്മകുളത്തെ എസ്‌.എഫ്‌.ഐ മണലൂര്‍ ഏരിയാ ജോയിന്റെ സെക്രട്ടറിയും പാര്‍ടി അംഗവുമായിരുന്ന സ: ഫാസിലിനെ 2013 നവംബര്‍ 4-ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനല്‍ സംഘം വെട്ടി കൊലപ്പെടുത്തി.

57.സ:എം.കെ ഷിഹാബ്
രക്തസാക്ഷി മുജീബ് റഹ്മാന്റെ സഹോദരനും സിപിഐ(എം) പ്രവര്‍ത്തകനുമായ  മുല്ലശേരി തിരുനെല്ലൂര്‍ മതിലകത്തുവീട്ടില്‍ ഖാദറിന്റെ മകന്‍ ഷിഹാബിനെ  2015 മാര്‍ച്ച് 1ന് രാത്രി ബൈക്കില്‍  വീട്ടിലേക്ക് മടങ്ങവേ ആര്‍എസ്എസുകാര്‍ വെട്ടി കൊലപ്പെടുത്തി.
എറണാകുളംഎറണാകുളം  –  രക്തസാക്ഷികള്‍1. സ. എ.ജി. വേലായുധന്‍
പാലിയം സമരപ്രക്ഷോഭത്തില്‍ പങ്കെടുത്ത സഖാവിനെ  ഭരണാധികാരികളുടേയും, കോവിലകത്തെ തമ്പുരാക്കന്‍മാരുടേയും ഉത്തരവനുസരിച്ച്‌ അന്നത്തെ ഡി.വൈ.എസ്‌.പി ആയിരുന്ന ഉമ്മര്‍ തെരഞ്ഞുപിടിച്ച്‌ നിഷ്‌കരുണം മര്‍ദ്ദിച്ച്‌ ലോക്കപ്പിലടച്ചു. ഈ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ സ. വേലായുധന്‍ ആശുപത്രി കിടക്കയില്‍ വച്ച്‌ 1948 മാര്‍ച്ച്‌ 10 ന്‌ ധീര രക്തസാക്ഷിത്വം വരിച്ചു.

2. സ. മണ്ണത്തൂര്‍ വര്‍ഗ്ഗീസ്‌
കൂത്താട്ടുകുളത്തിനടുത്ത്‌ മണ്ണത്തൂരില്‍ ജനിച്ച സഖാവ്‌ മണ്ണത്തൂര്‍ വര്‍ഗ്ഗീസ്‌ 1948 ല്‍ മേമ്മുറിക്കേസില്‍ 13-ാം പ്രതിയായിട്ടാണ്‌ പോലീസ്‌ പിടിയിലാകുന്നത്‌. ഒളിവില്‍ പോയ സഖാവിനെ വേട്ടയാടിപ്പിടിച്ച പോലീസ്‌ കൂത്താട്ടുകുളം, പാലാ സ്റ്റേഷനില്‍ വച്ച്‌ അതിക്രൂരമായി മര്‍ദ്ദിച്ചു. ആ പീഡനങ്ങള്‍ക്കിടയിലും പാര്‍ട്ടി രഹസ്യങ്ങള്‍ രഹസ്യമായിത്തന്നെ സൂക്ഷിച്ച സഖാവ്‌ മൂന്നുമാസത്തെ തുടര്‍ച്ചയായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ലോക്കപ്പില്‍ വച്ച്‌ മരണമടഞ്ഞു.

3. സ. തിരുമാറാടി രാമകൃഷ്‌ണന്‍

തിരുമാറാടിയില്‍ മങ്ങാട്ട്‌ കുടുംബത്തില്‍ ജനിച്ച സ. രാമകൃഷ്‌ണനെ 1948 ല്‍ നിരോധനം ലംഘിച്ച്‌ മെയ്‌ദിനറാലിയില്‍ പങ്കെടുത്തതിനാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ദരിദ്ര തയ്യല്‍ തൊഴിലാളിയായിരുന്ന സഖാവിനെ അറസ്റ്റ്‌ ചെയ്‌ത്‌ ഒരു വര്‍ഷത്തെ കഠിനതടവിന്‌ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. പുന്നപ്ര-വയലാര്‍ ദിനം ആചരിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‌ നേതൃത്വം കൊടുത്ത സഖാവിനെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

4. സ. സി. കെ ദാമോദരന്‍

തൃപ്പൂണിത്തുറയ്‌ക്കടുത്ത്‌ ഏരൂര്‍ സ്വദേശിയായിരുന്ന സഖാവ്‌ സ്വാതന്ത്ര്യാനന്തരം തൊഴിലില്ലായ്‌മയ്‌ക്കെതിരെ കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത്‌ രക്തസാക്ഷിത്വം വരിച്ച ആദ്യ കമ്യൂണിസ്റ്റാണ്‌. 1949 ല്‍ ഏരൂര്‍ ആസാദ്‌ മൈതാനത്ത്‌ വച്ച്‌ രാജാവിനെ വിമര്‍ശിച്ചു പ്രസംഗിച്ചതിന്‌ പിടികൂടി. എറണാകുളം കസബ പോലീസ്‌ സ്റ്റേഷനിലെ ഭീകരപീഡനങ്ങള്‍ക്കൊടുവില്‍ 1949 തുലാം 26 ന്‌ എറണാകുളം ജനറല്‍ ഹോസ്‌പിറ്റലില്‍ വച്ച്‌ മരണമടഞ്ഞു.

5. സ. കെ.യു. ദാസ്‌
വടക്കേക്കരക്കടുത്ത്‌ വാവക്കാട്‌ പാല്യാത്തുരുത്തു വീട്ടിലാണ്‌ സഖാവ്‌ ജനിച്ചത്‌. ഇടപ്പള്ളിക്കേസില്‍ പ്രതിയാക്കപ്പെട്ട്‌ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ അവശനായ സഖാവിന്‌ ചികിത്സ നിഷേധിച്ചു. 1950 മാര്‍ച്ച്‌ മാസം 23 ന്‌ നിര്‍ഭയനായ ആ പോരാളി രക്തസാക്ഷിയായി.

6. സ. പാമ്പാക്കുട അയ്യപ്പന്‍
പാമ്പാക്കുടയില്‍ കോമത്തടത്തില്‍ ഇട്ട്യാതിയുടേയും ചേരുമ്മയുടേയും മകനാണ്‌ സഖാവ്‌ അയ്യപ്പന്‍. 1949 ജൂലൈ ഒന്നിന്‌ കൂത്താട്ടുകുളം പോലീസ്‌ സ്റ്റേഷനിലേക്കു നടന്ന വൈക്കം ജാഥയില്‍ പങ്കെടുത്ത അയ്യപ്പനെ 1950 ല്‍ ഒളിവില്‍ നിന്നും പോലീസ്‌ പിടികൂടി. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ കടുത്ത ജ്വരം ബാധിച്ച്‌ മൂവാറ്റുപുഴ ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ വച്ച്‌ മരണമടഞ്ഞു.

7. സ. വിട്ടപ്പ നായിക്‌
വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ കൊലക്കത്തിക്കിരയായ സഖാവ്‌ വിട്ടപ്പ നായിക്‌ മട്ടാഞ്ചേരിയില്‍ പുരോഗമന യുവജനപ്രസ്ഥാനത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്നു. കെ.എസ്‌.വൈ.എഫില്‍ അണിചേര്‍ന്നു സവര്‍ണ്ണ മേല്‍ക്കോയ്‌മയെ ചോദ്യം ചെയ്‌ത സഖാവിന്‌ 1976 നവംബര്‍ 12 ന്‌ ആര്‍എസ്സ്‌എസ്സുകാര്‍ പതിയിരുന്നാക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

8. സ: ചന്ദ്രന്‍, (9) സ: രവി, (10) സ: അഷറഫ്‌
കെ.എസ്‌.വൈ.എഫ്‌ 1977 ഒക്‌ടോബര്‍ 9-ന്‌ ആരംഭിച്ച അവകാശപ്രഖ്യാപന റാലിയില്‍ പങ്കെടുക്കുവാന്‍ ആലപ്പുഴയ്‌ക്ക്‌ പോകുകയായിരുന്ന സഖാക്കള്‍ ചന്ദ്രന്‍, രവി, അഷറഫ്‌ എന്നിവര്‍ എതിരെ വന്ന ലോറിയിടിച്ച്‌ മരിക്കുകയായിരുന്നു. ആലുവ, കടുങ്ങല്ലൂര്‍ പ്രദേശത്ത്‌ പാര്‍ട്ടിയുടെയും യുവജനപ്രസ്ഥാനത്തിന്റെയും സജീവപ്രവര്‍ത്തകരായിരുന്ന സഖാക്കള്‍ ചന്ദ്രനും, രവിയും, അഷറഫും.

11. സ. പി.കെ. രാജന്‍
തൃപ്പൂണിത്തുറ ഗവണ്‍മെന്റ്‌ ആയൂര്‍വേദ കോളേജില്‍ സെക്രട്ടറി ആയിരിക്കെ 1979 ഫെബ്രുവരി 24-നാണ്‌ സഖാവ്‌ പി.കെ.രാജനെ കെ.എസ്‌.യു.കാര്‍ ക്ലാസ്സ്‌ മുറിയില്‍ കയറി കുത്തി കൊലപ്പെടുത്തിയത്‌. പാലക്കാട്‌ പട്ടാമ്പി സ്വദേശിയായ സഖാവിന്റെ ധീരരക്തസാക്ഷിത്വം ഇന്നും ജില്ലയിലെ വിദ്യര്‍ത്ഥി പ്രസ്ഥാനത്തിന്‌ കരുത്ത്‌ പകരുന്നു.

12. സ. സുരേഷ്‌
കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ (ഐ), ഐ.എന്‍.ടി.യു.സി ഗുണ്ടകള്‍ നടത്തിയ അക്രമ തേര്‍വാഴ്‌ചക്കെതിരെ കൊച്ചി കരിപ്പാലത്ത്‌ സ: ഇ.കെ.നയനാര്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കുവാനായി പോകുമ്പോള്‍ 1979 ഒക്‌ടോബര്‍ 18-ന്‌ കോമ്പാറമുക്കില്‍ വച്ച്‌ ഇരുട്ടിന്റെ മറവില്‍ ക്രിമിനല്‍സംഘം സ: സുരേഷിനെ ആക്രമിച്ച്‌ വീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഖാവ്‌ ഒക്‌ടോബര്‍ 18-ന്‌ രക്തസാക്ഷിയായി.

13. സ. കെ.കെ. കൃഷ്‌ണന്‍കുട്ടി

1980 നവംബര്‍ ഒന്നിന്‌ കോണ്‍ഗ്രസ്‌ ഗുണ്ടയുടെ കഠാരക്കിരയായി സഖാവ്‌ രക്തസാക്ഷിയാകുന്നത്‌. പാവപ്പെട്ട തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. പാര്‍ട്ടിയുടെ മുന്നേറ്റത്തിനും വളര്‍ച്ചയിലും അസൂയപൂണ്ട്‌ കോണ്‍ഗ്രസ്‌ പിന്തിരിപ്പന്മാര്‍ സഖാവിനെ ഇല്ലായ്‌മ ചെയ്യുവാന്‍ തക്കംപാര്‍ത്തിരുന്നു. ഒടുവില്‍ 1980 നവംബര്‍ 1 ന്‌ സഖാവിനെ കുത്തികൊലപ്പെടുത്തി.
14. സ. അബ്‌ദുള്‍ റസാഖ്‌
ഏലൂര്‍ വടക്കുംഭാഗത്താണ്‌ സഖാവ്‌ ജനിച്ചത്‌. 1982 ജനുവരി 19-ന്‌ നടന്ന അഖിലേന്ത്യാ പണിമുടക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ്‌ (ഐ) കാപാലികരുടെ കൊലക്കത്തിക്കിരയായാണ്‌ സ:അബ്‌ദുള്‍ റസാഖ്‌ ധീരരക്തസാക്ഷിത്വം വരിച്ചത്‌. ആദ്യത്തെ അഖിലേന്ത്യാ പണിമുടക്കിന്റെ രക്തസാക്ഷിയാണ്‌ സ:അബ്‌ദുള്‍ റസാഖ്‌.

15. സ. ശശി, (16) ജയന്‍
വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ അരുംകൊലചെയ്‌ത വിട്ടപ്പനായിക്കിന്റെ രക്തസാക്ഷി ദിനാചരണം കഴിഞ്ഞശേഷം കൊടിതോരണങ്ങള്‍ അഴിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഡി.വൈ.എഫ്‌.ഐ-യുടെ ഉശിരനായ പ്രവര്‍ത്തകരായ ശശിയേയും ജയനേയും കോണ്‍ഗ്രസ്‌ (ഐ) ഐ.എന്‍.ടി.യു.സി ഗുണ്ടകള്‍ അക്രമിച്ച്‌ കൊലക്കത്തിക്ക്‌ ഇരയാക്കിയത്‌. 1982 നവംബര്‍ 13-നായിരുന്നു സംഭവം.

17. സ. പോള്‍സണ്‍
യുവജനപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി വളരെ ചുരുങ്ങിയ കാലംകൊണ്ട്‌ മുളവുകാട്‌ മേഖലയുടെ ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ സഖാവ്‌ പോള്‍സണ്‍ 1986 മെയ്‌മാസം 9-ന്‌ കോണ്‍ഗ്രസ്‌ അക്രമികളുടെ കൊലക്കത്തിക്കിരയാവുകയായിരുന്നു.

18. സ. മുരളി
കൊടുങ്ങല്ലൂരില്‍ ഡി.വൈ.എഫ്‌.ഐ-യുടെ യൂണിറ്റ്‌ പ്രസിഡന്റായിരിക്കെ ആര്‍.എസ്‌.എസ്‌ കാപാലിക സംഘം 1986 ജനുവരി 21-ന്‌ സഖാവ്‌ മുരളിയെ കൊലപ്പെടുത്തി. മുരളിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റത്തില്‍ അസൂയ പൂണ്ട കാപാലിക സംഘം സഖാവിനെ വകവരുത്തുകയായിരുന്നു.

ചേരാനെല്ലൂര്‍ രക്തസാക്ഷികള്‍
19. സ. മോഹനന്‍, (20) സ: ബഷീര്‍
1988 മാര്‍ച്ച്‌ 15-ന്‌ അന്നത്തെ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി സംഘടിപ്പിച്ച ഭാരത്‌ ബന്ദ്‌ ദിനത്തിലാണ്‌ സഖാക്കള്‍ മോഹനനും ബഷീറും രക്തസാക്ഷികളാകുന്നത്‌. ഒരു പ്രകോപനവും ഇല്ലാതെ തന്നെ ചേരാനെല്ലൂരിലെ മില്ലുടമയായ അഴിക്കത്ത്‌ സേവ്യറും മകനും ചേര്‍ന്ന്‌ സഖാക്കളെ വെടിവെച്ച്‌ കൊല്ലുകയായിരുന്നു.

21. സ. പി.കെ. ചന്ദ്രബാബു
ഡി.വൈ.എഫ്‌.ഐ. ചെറായി വില്ലേജ്‌ സെക്രട്ടറി, സി.പി.ഐ.(എം) ബ്രാഞ്ച്‌ അംഗം സി.പി.ഐ (എം) ചെറായി ലോക്കല്‍ കമ്മറ്റി ആഫീസ്‌ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ:ചന്ദ്രബാബുവിനെ സാമൂഹിക ദ്രോഹികളുടെ സംഘം ഡി.വൈ.എഫ്‌.ഐ. വില്ലേജ്‌ കമ്മറ്റിയോഗം കഴിഞ്ഞ്‌ വരവെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

22. സ. എ.എം. കുഞ്ഞുബാവ
മൂവാറ്റുപുഴയിലെ സി.പി.ഐ(എം) പായിപ്ര സൊസൈറ്റിപ്പടി ബ്രാഞ്ച്‌ സെക്രട്ടറിയും പായിപ്ര സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ പ്രസിഡന്റും കെ.എസ്‌.വൈ.എഫി-ന്റെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന സ: എ.എം.കുഞ്ഞുബാവ 1990 ഏപ്രില്‍ 25-ന്‌ സി.പി.ഐ അക്രമിസംഘത്തിന്റെ കൊലക്കത്തിക്കിരയായി ധീരരക്തസാക്ഷിത്വം വരിച്ചു.

23. സ. ദിനേശ്‌ കുമാര്‍
വടക്കേടത്ത്‌ ലക്ഷ്‌മണന്റേയും സരസ്വതിയുടേയും മകനായി കാലടിക്കടുത്തുള്ള കൈപ്പട്ടൂരില്‍ ജനിച്ചു. സഖാവിന്റെ പൊതുപ്രവര്‍ത്തന രംഗത്തെ അടിയുറച്ച നിലപാടുകള്‍ മൂലം വിളറിപൂണ്ട സാമൂഹ്യവിരുദ്ധരായ അക്രമിസംഘം കാലടി ടൗണിനടുത്തുവച്ച്‌ കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2001 ഡിസംബര്‍ 1-ന്‌ സഖാവ്‌ 20-ാമത്തെ വയസ്സില്‍ ധീരരക്തസാക്ഷിയായി.

24. സ. എം.ആര്‍. വിദ്യാധരന്‍
സി.പി.ഐ (എം) തെക്കന്‍ പറവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്‌.ഐ-യുടെ മേഖലാ പ്രസിഡന്റുമായിരിക്കെ 2003 സെപ്‌തംബര്‍ 13-നാണ്‌ സഖാവ്‌ എം.ആര്‍. വിദ്യാധരന്‍ കൊല്ലപ്പെടുന്നത്‌. വ്യാജമദ്യ ഗുണ്ടാ മാഫിയകള്‍ക്കെതിരെ ചെറത്തു നില്‍പ്പ്‌ സംഘടിപ്പിച്ച സഖാവിനെ പുലര്‍ച്ചെ ജോലിക്കുപോകുമ്പോള്‍ തട്ടിക്കൊണ്ട്‌ പോയി കൊലപ്പെടുത്തുകയായിരുന്നു.

25. സ. സി.ആര്‍. രതീഷ്‌

തത്തംപ്പിള്ളി ആനച്ചല്‍ കിഴക്കേപ്രം നെല്ലിപ്പിള്ളിപറമ്പില്‍ രവീന്ദ്രന്റെയും, സുശീലയുടേയും മകനായ സി.ആര്‍. രതീഷ്‌ മയക്കുമരുന്ന്‌ സംഘത്തിന്റെ ആക്രമണത്തിലാണ്‌ കൊല്ലപ്പെട്ടത്‌. 2009 ജനുവരി 12-ാം തീയതി രാത്രി പത്തുമണിയോടെ മാരുതി ജിപ്‌സി വാനില്‍ മാരകായുധങ്ങളുമായി എത്തിയ സംഘമാണ്‌ അക്രമണം നടത്തിയത്‌. 2009 ജനുവരി 13 ന്‌ പുലര്‍ച്ചെ 4.15-ന്‌ സഖാവ്‌ മരണപ്പെട്ടു.
ഇടുക്കിഇടുക്കി – രക്തസാക്ഷികള്‍1. സ. കെ.എസ്‌. കൃഷ്‌ണപിള്ള
കണ്ണങ്കരയില്‍ ശങ്കരപിള്ളയുടേയും, നാരായണിയുടേയും മകനായി 1922 ല്‍ ജനിച്ചു. പാര്‍ടി നിരോധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ ഒളിവില്‍ കഴിയവെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ഭീകരമായി മര്‍ദ്ദിച്ച്‌ ലോക്കപ്പില്‍ അടച്ചു. തുടര്‍ന്ന്‌ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സഖാവ്‌ 1950 നവംബര്‍ 27 ന്‌ മരണമടഞ്ഞു.

2. സ. സാമുവല്‍ നാടാര്‍
1930ല്‍ നാഗര്‍കോവിലില്‍ ജനിച്ചു. ഏലപ്പാറ ചെമ്മണ്ണ്‌ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു സഖാവ്‌. എസ്റ്റേറ്റ്‌ മുതലാളിയുടെ ഗുണ്ടകള്‍ സ്‌ത്രീകളെ ആക്രമിക്കുന്നതറിഞ്ഞ്‌ എത്തിയ സഖാവിനെ 1958 ജനുവരി 3ന്‌ ഗുണ്ടകള്‍ വെട്ടിക്കൊന്നു.

3. സ. ഹസ്സന്‍ റാവുത്തര്‍
1913 ല്‍ ജനിച്ചു. ബോണസ്സിനുവേണ്ടി തോട്ടം തൊഴിലാളികള്‍ നടത്തിയ സമരത്തിനു നേരെ കണ്ണന്‍ ദേവന്‍ കമ്പനിക്കുവേണ്ടി പോലീസ്‌ നടത്തിയ വെടിവെപ്പില്‍ 1958 ഒക്‌ടോബര്‍ 20-ാം തീയതി രക്തസാക്ഷിയായി.

4. സ. പാപ്പമ്മാള്‍
മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പിനയില്‍ ബോണസിനുവേണ്ടി തോട്ടം തൊഴിലാളികളള്‍ നടത്തിയ സമരത്തിനുനേരെ കണ്ണന്‍ ദേവന്‍ കമ്പിനിക്കുവേണ്ടി പോലീസ്‌ നടത്തിയ വെടിവയ്‌പില്‍ 1958 ഒക്‌ടോബര്‍ 20-ാംതീയതി രക്തസാക്ഷിയായി.

5. സ. സി.കെ. ചെല്ലപ്പന്‍
മറ്റത്തിവീട്ടില്‍ സി.കെ ചെല്ലപ്പന്‍ 1931 ല്‍ ജനിച്ചു. റോസാ ചെല്ലപ്പനാണ്‌ ഭാര്യ. 1968 നവംബര്‍ 22-ാം തീയതി തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്‌ തോട്ടം ഉടമ ഐ.എന്‍.റ്റി.യു.സി ഗുണ്ടകളെ ഉപയോഗിച്ച്‌ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പാര്‍ട്ടി അംഗവും കെ എസ്‌ വൈ എഫ്‌ പ്രവര്‍ത്തകനുമായിരുന്നു സഖാവ്‌.

6. സ. തങ്കന്‍ (രംഗസ്വാമി നാടാര്‍)
വിശ്വനാഥന്‍ നാടാരുടേയും, ചിന്നമ്മയുടേയും മകനായി 1947 ല്‍ ജനിച്ചു. അവകാശസമരത്തിന്റെ ഭാഗമായി സത്യാഗ്രഹം നടത്തിയ തോട്ടം തൊഴിലാളികളെ തോട്ടം ഉടമയുടെ ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ അവരെ നേരിട്ട സഖാവിനെ വെട്ടിക്കൊലപ്പെടുത്തി. 1972 ആഗസ്റ്റ്‌ 12 നായിരുന്നു സംഭവം.

7. സ. കെ. കാമരാജ്‌
1950 ല്‍ ജനിച്ചു. കേരളത്തില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും, തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ 1979 ല്‍ നടന്ന സമരത്തിനുനേരെ തോട്ടം ഉടമയുടെ ഗുണ്ടകള്‍ വെടി ഉതിര്‍ത്തു. പാര്‍ട്ടി അംഗമായിരുന്ന സഖാവ്‌ 1979 ഡിസംബര്‍ 5ന്‌ മരിച്ചു.

8. സ. എന്‍.കെ. ജോയി

പരേതനായ കുര്യാക്കോസിന്റേയും, റബേക്കയുടേയും മകനായ സഖാവ്‌ 1960 ല്‍ ജനിച്ചു. 1981 ലെ സ. ഇ.കെ നായനാര്‍ മന്ത്രിസഭ പിരിച്ചുവിട്ടതിനെതിരെ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കോണ്‍ഗ്രസ്‌ പ്രേരണയ്‌ക്ക്‌ വശംവദനായ പോലീസുകാരന്റെ വെടിയേറ്റ്‌ 1981 ഒക്‌ടോബര്‍ 24 ന്‌ സഖാവ്‌ രക്തസാക്ഷിത്വം വരിച്ചു.

9. സ. ടി.എ. നസീര്‍
തൊട്ടിപ്പറമ്പില്‍ അലിയാരുടേയും, റാഫിയയുടേയും മകനായി 1963 ല്‍ ജനിച്ചു. 1989 ആഗസ്റ്റ്‌ 30 ന്‌ നടന്ന ഭാരത്‌ബന്ദ്‌ ദിനത്തില്‍ തൊടുപുഴ കീരിക്കോട്‌ എന്ന സ്ഥലത്ത്‌ വെച്ച്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി.

10. സ. കെ.എന്‍. തങ്കപ്പന്‍
കുഴിക്കാട്ടുമറ്റത്തില്‍ നാരായണന്റേയും, ജാനകിയുടേയും മകനായി 1960 ല്‍ ജനിച്ചു. ആര്‍.എസ്‌.എസുകാര്‍ പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ കോടതിയില്‍ പോടി മടങ്ങും വഴി 1992 ഏപ്രില്‍ 22 ന്‌ സ.തങ്കപ്പനും സഖാക്കളും വന്നിരുന്ന ജീപ്പ്‌ തടഞ്ഞുനിര്‍ത്തി ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊന്നു. പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗമായിരുന്നു സഖാവ്‌. ജില്ലാ സെക്രട്ടറി എം എം മണിയുടെ ഭാര്യാ സഹോദരനാണ്‌.

11. സ. എ. കാശിനാഥന്‍
പരേതനായ അരുണാചലത്തിന്റേയും, യമയന്തിയുടേയും മകനായി 1969 ല്‍ ജനിച്ചു. ഡി.വൈ.എഫ്‌.ഐ കൊട്ടാകൊമ്പൂര്‍ യൂണിറ്റ്‌ പ്രസിഡന്റായിരിക്കെ മയക്കുമരുന്ന്‌ മാഫിയായ്‌ക്കെതിരെ ശക്തമായ പ്രചരണം നടത്തി. 1994 ജൂണ്‍ 11 ന്‌ രാത്രി കഞ്ചാവ്‌ മാഫിയാ സംഘം വെടിവെച്ചു കൊലപ്പെടുത്തി.

12. സ. കെ.കെ. വിനോദ്‌

കൊച്ചുപുരയില്‍ കാര്‍ത്തികേയന്റേയും, വള്ളിയമ്മയുടേയും മകനായി 1969 ല്‍ ജനിച്ചു. 2001 ലെ യു.ഡി.എഫ്‌ വിജയത്തെത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ 2001 മെയ്‌ 16 ന്‌ സഖാവിനെ കുത്തിക്കൊലപ്പെടുത്തി. പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.

13. സ. ടി. അയ്യപ്പദാസ്‌
കറുപ്പുപാലം കമലാഭവനില്‍ തങ്കപ്പന്റേയും, കമലമ്മയുടേയും മകനായ സഖാവ്‌ 1967 ല്‍ ജനിച്ചു. 2003 മെയ്‌ 31 ന്‌ വൈകുന്നേരം ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എം. ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കോണ്‍ഗ്രസ്‌ അക്രമികള്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ വെട്ടിക്കൊലപ്പെടുത്തി. പാര്‍ട്ടി ഏരിയാ കമ്മറ്റി മെമ്പര്‍, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു സഖാവ്‌.

14. അനീഷ്‌ രാജ്‌

പാര്‍ട്ടി അംഗവും എസ്‌.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റുമായിരുന്ന സഖാവിനെ 2012 മാര്‍ച്ച്‌ 18-ന്‌ കോണ്‍ഗ്രസ്സുകാര്‍ കുത്തി കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ രാജന്‍ പാര്‍ട്ടി ബ്രാഞ്ച്‌ സെക്രട്ടറിയാണ്‌. അമ്മ സബിത.
കോട്ടയംകോട്ടയം – രക്തസാക്ഷികള്‍
1. ടി.കെ. മാധവന്‍
നാട്ടകത്തെ അവിഭക്ത പാര്‍ടിയുടെ മെമ്പറും പഞ്ചായത്ത്‌ മെമ്പറുമായിരുന്നു സഖാവ്‌. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്‌ 1955 ജനുവരി 16-ന്‌ ഐ.എന്‍.ടി.യു.സി ഗുണ്ടയുടെ കുത്തേറ്റ്‌ മരണപ്പെട്ടു.

2. നീലിമംഗലം ദാമോദരന്‍
പെരുമ്പായിക്കാടിലെ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവ്‌, വിമോചനസമരത്തിനുശേഷം കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ 1960 ഫെബ്രുവരി 2 ന്‌ കൊല്ലപ്പെട്ടു.

3. സ. ജോസഫ്‌ വര്‍ഗ്ഗീസ്‌ (തെക്കേക്കര കുഞ്ഞ്‌)
പുതുപ്പള്ളി, തെക്കേക്കരയിലെ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1968 മാര്‍ച്ച്‌ 20 ന്‌ കേരളാ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

4. സ. ഇളംപള്ളി വിശ്വംഭരന്‍
ഇളംപള്ളി കോട്ടേപറമ്പില്‍ സ്വദേശിയായ സഖാവ്‌ പാര്‍ടി ബ്രാഞ്ചംഗമായിരുന്നു. 1969 സെപ്‌തംബര്‍ 7 ന്‌ മിച്ചഭൂമിസമരവുമായി ബന്ധപ്പെട്ട്‌ മഞ്ഞപ്പള്ളിയുടെ ഭൂമി പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ജന്മിയുടെ ഗുണ്ടകള്‍ (കേരളകോണ്‍ഗ്രസ്‌) നടത്തിയ ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ടു.

5. സ. വടയാര്‍ തങ്കപ്പന്‍

വടയാറിലെ കര്‍ഷകതൊഴിലാളി പ്രവര്‍ത്തകനായിരുന്നു. 1971 നവംബര്‍ 23 ന്‌ കര്‍ഷകതൊഴിലാളി സമര (വടയാര്‍ സമരം)വുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

6. സ. ഗോപി
നീണ്ടൂരിലെ കെ.എസ്‌.കെ.ടി.യു പ്രവര്‍ത്തകനായിരുന്നു. 1971 ഡിസംബര്‍ 26 ന്‌ നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട്‌ ജന്മിയും, ഗുണ്ടകളും ചേര്‍ന്ന്‌ കൊലപ്പെടുത്തി.

7. സ. വാവ

നീണ്ടൂരിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. 1971 ഡിസംബര്‍ 26 ന്‌ നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട്‌ ജന്മിയും, ഗുണ്ടകളും ചേര്‍ന്ന്‌ കൊലപ്പെടുത്തി.

8. സ. ആലി

നീണ്ടൂരിലെ കെ.എസ്‌.കെ.ടി.യു പ്രവര്‍ത്തകനായിരുന്നു. 1971 ഡിസംബര്‍ 26 ന്‌ നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട്‌ ജന്മിയും, ഗുണ്ടകളും ചേര്‍ന്ന്‌ കൊലപ്പെടുത്തി.

9. സ. മീനടം അവറാമി

മീനടത്തെ പാര്‍ടി പ്രവര്‍ത്തകനായിരുന്നു. 1975 ജൂലൈ 16 ന്‌ മീനടത്തുവച്ച്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

10. സ. ബെന്നി മാത്യു
ആര്‍പ്പൂക്കര, പനമ്പാലം സ്വദേശിയായ സഖാവ്‌ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ ഭാരവാഹിയായിരുന്നു. 1986 ഡിസംബര്‍ 25 ന്‌ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

11. സ. എം. സാബു
വെള്ളൂര്‍, പുറക്കുളം സ്വദേശിയായ സഖാവ്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. 1988 ജനുവരി 24 ന്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ പരാജയപ്പെട്ട കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തില്‍ കുത്തേറ്റ്‌ മരിച്ചു.

12. സ. ബാബു ജോര്‍ജ്ജ്‌

പുന്നത്തറ, കറ്റോട്‌ കോളനി സ്വദേശിയായ സഖാവ്‌ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയായിരുന്നു. 1988 മെയ്‌ 12 ന്‌ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

13. സ. കെ.പി. രമണന്‍

ചങ്ങനാശ്ശേരി, പോത്തോട്‌ സ്വദേശിയായ സഖാവ്‌ പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. 1988 ജൂണ്‍ 13 ന്‌ കേരള കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

14. സ. അജീഷ്‌ വിശ്വനാഥന്‍
എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. 1992 ആഗസ്റ്റ്‌ 9 ന്‌ കോട്ടയം സി.എം.എസ്‌ കോളേജില്‍ എ.ബി.വി.പി ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ അടിയേറ്റ്‌ കൊല്ലപ്പെട്ടു.

15. സ: ഫിലിപ്പ്‌ ജോണ്‍

ഡി.വൈ.എഫ്‌.ഐ പുതുപ്പള്ളി ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റായിരുന്ന സഖാവ്‌ 2012 മാര്‍ച്ച്‌ 9-ന്‌ മയക്കുമരുന്ന്‌ മാഫിയയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ആലപ്പുഴആലപ്പുഴ  –  രക്തസാക്ഷികള്‍1. സ. ജനാര്‍ദ്ദനന്‍ജയിലില്‍ കിടക്കുന്ന പാര്‍ട്ടി നേതാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ 1949 നവംബര്‍ 10 ന്‌ ആലപ്പുഴ ടൗണില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനു നേരെ പോലീസ്‌ നടത്തിയ വെടിവെപ്പില്‍ സഖാവ്‌ മരണമടഞ്ഞു.

2. സ. വെണ്മണി ചാത്തന്‍

കര്‍ഷകതൊഴിലാളി യൂണിയന്‍ അംഗമായിരുന്നു സഖാവ്‌. 1960 ലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകരുതെന്നുള്ള കോണ്‍ഗ്രസ്‌ ഗുണ്ടകളുടെ എതിര്‍പ്പിനെ അവഗണിച്ച്‌ സ. ചാത്തന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ വോട്ടു ചെയ്യുവാന്‍ പോയി. വോട്ടു കഴിഞ്ഞ്‌ അന്ന്‌ രാത്രി കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ ചാത്തന്റെ വീട്ടില്‍ കയറി സഖാവിനെ കുത്തിക്കൊല്ലുകയായിരുന്നു. 1960 ഫെബ്രുവരി 2-നായിരുന്നു സംഭവം.

3. സ. കുട്ടിയമ്മ
വീയപുരത്തെ പാര്‍ടി അനുഭാവി. ഇ.എം.എസ്‌ മന്ത്രിസഭ രാജിവച്ചതില്‍ സന്തോഷിച്ച്‌ കോണ്‍ഗ്രസ്‌ പ്രകടനം നടത്തവെ കുട്ടിയമ്മയുടെ വീട്‌ കയറി ആക്രമിച്ച്‌ വെട്ടി കൊലപ്പെടുത്തി. 1969 ഒക്‌ടോബര്‍ 26-നായിരുന്നു സംഭവം.

4.സ: ഗോപാലന്‍
1969 ല്‍ ചെറുതനയില്‍ പാടത്തിനോട്‌ ചേര്‍ന്ന്‌ കളം വയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ നടന്ന കര്‍ഷകതൊഴിലാളി സമരത്തിന്‌ നേരെ നടന്ന പോലീസ്‌ വെടിവെപ്പില്‍ മരണമടഞ്ഞു.

5. സ. സഹദേവന്‍
കൈനകരിയിലെ പാര്‍ടി അനുഭാവി. കര്‍ഷകതൊഴിലാളികളുടെ കൊയ്‌ത്ത്‌ ആദായം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കവെ 1970 ജനുവരി 26 നു പോലീസ്‌ വെടിവെച്ചുകൊന്നു.

6. സ. രവി
ബുധനൂരിലെ പാര്‍ടി അംഗമായിരുന്നു സഖാവ്‌. 1970 കളിലെ കുടികിടപ്പ്‌ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി പോലീസും ജന്മിഗുണ്ടകളും ചേര്‍ന്ന്‌ കര്‍ഷകത്തൊഴിലാളി സ്‌ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചത്‌ ചെറുത്തതിന്റെ പേരില്‍ പോലീസ്‌ നടത്തിയ വെടിവെപ്പില്‍ സഖാവ്‌ മരണമടഞ്ഞു. 1970 മാര്‍ച്ച്‌ 7-നായിരുന്നു സംഭവം.

7. സ. കുഞ്ഞുകുഞ്ഞ്‌
ബുധനൂരിലെ പാര്‍ടി അംഗമായിരുന്നു സഖാവ്‌. 1970 കളിലെ കുടികിടപ്പ്‌ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി പോലീസും ജന്മിഗുണ്ടകളും ചേര്‍ന്ന്‌ കര്‍ഷകത്തൊഴിലാളി സ്‌ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചത്‌ ചെറുത്തതിന്റെ പേരില്‍ പോലീസ്‌ നടത്തിയ വെടിവെപ്പില്‍ സഖാവ്‌ മരണമടഞ്ഞു. 1970 മാര്‍ച്ച്‌ 7-നായിരുന്നു സംഭവം.

8. സ. ഇ.കെ. ശിവരാമന്‍
ചെറിയനാട്‌ കര്‍ഷകതൊഴിലാളി യൂണിയന്‍ അംഗം. കാര്‍ഷികമേഖലയില്‍ ജോലിക്കു സമയക്ലിപ്‌തതയും, വേതനവര്‍ദ്ധനവിനും വേണ്ടി കര്‍ഷകതൊഴിലാളി യൂണിയന്‍ നടത്തിയ സമരം. 1970 ജനുവരി 20 നു രാത്രിയില്‍ ജന്മിഗുണ്ടാസംഘത്തിന്റെ വെടിയേറ്റു മരിച്ചു.

9. സ. ശ്രീധരന്‍

കാവാലത്തെ പാര്‍ടി അനുഭാവി. കുടികിടപ്പു സമരവുമായി ബന്ധപ്പെട്ട്‌ 1970 ജനുവരി 13 ന്‌ ജന്മി ഗുണ്ടകള്‍ അടിച്ചും, കുത്തിയും കൊലപ്പെടുത്തി.

10. സ. ഭാര്‍ഗവി

ആറാട്ടുപുഴയിലെ സാധാരണ തൊഴിലാളി. കുടികിടപ്പവകാശം സ്ഥാപിക്കുന്നതിനു വേണ്ടി നടന്ന കള്ളിക്കാട്‌ സമരത്തിന്റെ ഭാഗമായി 1970 ജൂലൈ 27 ന്‌ പോലീസിന്റെ വെടിയേറ്റു മരിച്ചു.

11. സ. നീലകണ്‌ഠന്‍
ആറാട്ടുപുഴയിലെ പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറി. കുടികിടപ്പവകാശം സ്ഥാപിക്കുന്നതിനു വേണ്ടി നടന്ന കള്ളിക്കാട്‌ സമരത്തിന്റെ ഭാഗമായി 1970 ജൂലൈ 27 ന്‌ പോലീസിന്റെ വെടിയേറ്റു മരിച്ചു.

12. സ. എസ്‌. വാസുദേവന്‍പിള്ള

പാര്‍ടി കായംകുളം ടൗണ്‍ എല്‍.സി അംഗം, മുനിസിപ്പല്‍ കൗണ്‍സിലര്‍, പ്രസ്‌ തൊഴിലാളി യൂണിയന്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്ന സഖാവിനെ 1974 ജനുവരി 2-ാം തീയതി കായംകുളം ഠൗണില്‍ വെച്ചു യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തി. നഗരസഭാ അഴിമതിക്കെതിരെ പ്രക്ഷോഭം നയിച്ചതിന്റെ പേരിലായിരുന്നു ഈ കൊലപാതകം.

13. സ. വേലുക്കുട്ടന്‍
ചമ്പക്കുളത്ത്‌ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു സഖാവ്‌. കൊയ്‌ത്തു പാടത്തിനടുത്ത്‌ കളം വയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ നടത്തിയ സമരത്തിന്റെ പേരില്‍ 1974 ഫെബ്രുവരി 25-ന്‌ ജന്മി ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.

14. സ. കെ.വി. ദാസ്‌
ആലപ്പുഴ ടൗണിലെ പാര്‍ടി കാന്‍ഡിഡേറ്റ്‌ അംഗവും കെ.എസ്‌.വൈ.എഫ്‌ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു സഖാവ്‌. ആലപ്പുഴ മാളികമുക്കിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ ഗുണ്ടാവിളയാട്ടത്തിനെതിരെ യുവാക്കളെ സംഘടിപ്പിച്ച്‌ ചെറുത്തുനില്‍പ്പ്‌ സംഘടിപ്പിക്കുന്ന ഘട്ടത്തില്‍ മാളികമുക്കിനു സമീപം ഒളിച്ചിരുന്ന കോണ്‍ഗ്രസ്‌ ഗുണ്ടാസംഘം സഖാവിനെ പിന്നില്‍ നിന്നും കുത്തി വീഴ്‌ത്തി കൊലപ്പെടുത്തി. 1974 ഒക്‌ടോബര്‍ 6-ന്‌ രാവിലെയായിരുന്നു സംഭവം.

15. സ: ടി.കെ. വാസു

കൈനകരി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശാര്‍ങ്ങധരന്‍ വക്കീലിന്റെ അഡ്വാന്‍സ്‌ പണിക്കാരനായിരുന്നു. തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ പാര്‍ടിയെ സമീപിച്ചു. പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട്‌ സ:കെ.ജെ. ജോസഫും മറ്റു സഖാക്കളുമായി ചര്‍ച്ചയ്‌ക്ക്‌ ചെന്നപ്പോള്‍ ആക്രമിച്ച്‌ കൊലപ്പെടുത്തി. 1975 മാര്‍ച്ച്‌ 17-നായിരുന്നു സംഭവം.

16. സ. കെ.ജെ. ജോസഫ്‌

പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷകതൊഴിലാളി യൂണിയന്‍ കുട്ടനാട്‌ സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമായിരുന്നു സഖാവ്‌. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്ന ടി.കെ വാസു കൈനകരി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ചാവറ ശാര്‍ങ്ങധരന്‍ വക്കീലിന്റെ അഡ്വാന്‍സ്‌ പണിക്കാരനായിരുന്നു. ഇദ്ദേഹത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്‌ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന്‌ ടി.കെ. വാസു സി.പി.ഐ(എം) ല്‍ ചേര്‍ന്നു. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മറ്റ്‌ സഖാക്കളോടൊപ്പം മെതിക്കളത്തില്‍ ചെന്നപ്പോള്‍ സഖാവിനെ വെടിവച്ച്‌ കൊലപ്പെടുത്തി. 1975 മാര്‍ച്ച്‌ 27-നായിരുന്നു സംഭവം.

17. സ. എം. ആര്‍ മനോഹരന്‍

പാര്‍ടി പ്രവര്‍ത്തകനായിരുന്നു സഖാവ്‌. 1976 ജനുവരി 11 ന്‌ കര്‍ഷകതൊഴിലാളികള്‍ക്ക്‌ തൊഴില്‍ സമയം അറിയിക്കുന്നതിനു കൊടി ഉയര്‍ത്തല്‍ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ സി.പി.ഐ ഗുണ്ടകള്‍ പാടവരമ്പത്തുവച്ച്‌ ആക്രമിച്ചു കുത്തിക്കൊലപ്പെടുത്തി.


18. സ. ജി. ഭുവനേശ്വരന്‍

എസ്‌.എഫ്‌.ഐ പന്തളം എന്‍.എസ്‌.എസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറിയായിരുന്ന സഖാവിനെ 1977 ഡിസംബര്‍ 7ന്‌ വിദ്യാര്‍ത്ഥി സമരത്തിന്‌ നേതൃത്വം നല്‍കിയതിന്റെ പേരില്‍ കെ.എസ്‌.യു-ഡി.എസ്‌.യു ഗുണ്ടകള്‍ കോളേജിന്റെ മൂന്നാമത്തെ നിലയില്‍ മാത്ത്‌മാറ്റിക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും താഴേക്കെറിഞ്ഞ്‌ കൊലപ്പെടുത്തി.

19. സ. നാണപ്പന്‍
കുട്ടനാട്‌ താലൂക്ക്‌ ചെത്തു തൊഴിലാളി യൂണിയന്‍ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്നു സഖാവ്‌. ചെത്ത്‌ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്ക്‌ വേണ്ടി 1978 ജനുവരി 20 നു നടന്ന സമരത്തിനിടയില്‍ ഷാപ്പ്‌ കോണ്‍ട്രാക്‌ടറുടെ വെടിയേറ്റു മരിച്ചു.

20. സ. ഗോപി
നെടുമുടിയിലെ പാര്‍ടി അനുഭാവിയായിരുന്നു സഖാവ്‌. 1978 ജനുവരി 20 ന്‌ ചെത്തു തൊഴിലാളിയായ സ. നാണപ്പന്‌ വെടിയേറ്റതറിഞ്ഞ്‌ ഓടിയെത്തുമ്പോള്‍ സ. ഗോപിയേയും വെടിവെച്ചു കൊന്നു.

21. സ. പി.ജി. സുധീന്ദ്രന്‍
കെ.ജി.ടി.എ. സ്‌പെഷ്യല്‍ യൂണിറ്റ്‌ എല്‍.സി സെക്രട്ടറിയായിരുന്നു സഖാവ്‌. ആലപ്പുഴ ഗവ: മുഹമ്മദന്‍സ്‌ ബോയ്‌സ്‌ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. 1970 കളിലെ സി.പി.എം-സി.പി.ഐ സംഘര്‍ഷത്തെ തുടര്‍ന്നുവന്ന സംഭവവികാസങ്ങളുടെ ഭാഗമായി സഖാവിനെ 1978 ജൂണ്‍ 20 ന്‌ കുത്തിക്കൊലപ്പെടുത്തി.

22. സ. ആര്‍. ബാലകൃഷ്‌ണന്‍
പാര്‍ടി ആലപ്പുഴ ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും, കെ.എസ്‌.വൈ.എഫിന്റെ താലൂക്ക്‌ ജോ. സെക്രട്ടറിയുമായിരുന്ന സഖാവിനെ പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസിനു സമീപംവച്ച്‌. 1979 ഏപ്രില്‍ 7 ന്‌ സി.പി.ഐ ഗുണ്ടകള്‍ വെട്ടി കൊലപ്പെടുത്തി.

23. സ. രാജു

തിരുവിതാംകൂര്‍ കര്‍ഷകതൊഴിലാളി യൂണിയന്‍ നെടുമുടി വില്ലേജ്‌ കമ്മിറ്റി അംഗമായിരുന്നു സഖാവ്‌. 1980 സെപ്‌തംബര്‍ 18 നു ആര്‍.എസ്‌.എസ്‌ അതിക്രമത്തില്‍ കൊല ചെയ്യപ്പെട്ടു.

24. സ. എന്‍.ജി തങ്കപ്പന്‍
കുട്ടനാട്ടിലെ പാര്‍ടി അംഗമായിരുന്നു സഖാവ്‌. 1981 നവംബര്‍ 10-ാം തീയതി ആര്‍.എസ്‌.എസുകാര്‍ സഖാവിന്റെ വീട്‌ കത്തിക്കുകയും പ്രാണരക്ഷാര്‍ത്ഥം ഓടിയപ്പോള്‍ വെട്ടി വീഴ്‌ത്തി തല അറുത്തെടുത്ത്‌ ഒരു കിലോമീറ്റര്‍ അകലെയുള്ള പാലത്തില്‍ കൊണ്ടുവച്ചു.

25. സ. പി.എന്‍. ചന്ദ്രശേഖരന്‍
വെളിയനാടിലെ പാര്‍ടി അനുഭാവി ഗ്രൂപ്പംഗം, തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പഞ്ചായത്ത്‌ കമ്മിറ്റി അംഗം എന്നീ നിലകളില്‍ സഖാവ്‌ പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക മേഖലയിലെ ചുമട്ടുകൂലി തര്‍ക്കത്തെത്തുടര്‍ന്ന്‌ 1982 മാര്‍ച്ച്‌ 22ന്‌ രാത്രിയില്‍ അക്രമികള്‍ പതിയിരുന്ന്‌ കൊലപ്പെടുത്തി.

26. സ. ഉണ്ണപ്പന്‍
പാര്‍ട്ടി അനുഭാവിയും, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനുമായിരുന്നു സഖാവ്‌. ചെത്ത്‌ തൊഴിലാളി കൂടിയായിരുന്ന സഖാവ്‌ ജോലിക്കു പോകുമ്പോള്‍ 1982 ഒക്‌ടോബര്‍ – 31ന്‌ ആര്‍.എസ്‌.എസുകാര്‍ പതിയിരുന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

27. സ. സി.പി. പുഷ്‌പസേനന്‍ നായര്‍
മാന്നാറിലെ പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയും കര്‍ഷകസംഘം പഞ്ചായത്തു പ്രസിഡന്റുമായിരുന്നു സഖാവ്‌. സഖാവിന്റെ പ്രവര്‍ത്തനത്തില്‍ വിറളിപൂണ്ട ആര്‍.എസ്‌.എസ്‌ ക്രിമിനല്‍ സംഘം 1983 ഒക്‌ടോബര്‍ 27 നു സഖാവിനെ കൊലപ്പെടുത്തുകയായിരുന്നു.

28. സ. എം. അച്ചുതക്കുറുപ്പ്‌
പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു സഖാവ്‌. അവര്‍ണവിഭാഗത്തില്‍പെട്ടവരെ ചെന്നിത്തല, തൃപ്പെരുത്തുറ ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നത്‌ തടഞ്ഞ സവര്‍ണ്ണ മേധാവികളുടെ നിലപാടിനെത്തുടര്‍ന്ന്‌ ഉയര്‍ന്ന്‌ വന്ന സംഘര്‍ഷസാഹചര്യത്തില്‍ 1983 ജൂണ്‍ 1 ന്‌ മഹാത്മാ ബോയ്‌സ്‌ ഹൈസ്‌കൂളിലേയ്‌ക്ക്‌ ജോലിക്ക്‌ പോകുമ്പോള്‍ ആര്‍.എസ്‌.എസ്‌ അക്രമികള്‍ സഖാവിനെ പതിയിരുന്നാക്രമിക്കുകയും, വെട്ടിയും, കുത്തിയും കൊലപ്പെടുത്തുകയും ചെയ്‌തു.

29. സ. കെ.വി. ഷാജി
പാര്‍ടി അംഗമായിരുന്ന സഖാവിനെ 1984 ലെ തെരഞ്ഞെടുപ്പു വിജയാഹ്ലാദപ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ 1984 ഡിസംബര്‍ 28 ന്‌ കുത്തിക്കൊലപ്പെടുത്തി.

30. സ. കെ. ആനന്ദന്‍
പാര്‍ടി അംഗമായ സഖാവ്‌ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരുമ്പോള്‍ 1986 നവംബര്‍ 30 നു നൂറനാട്‌ ഇടപ്പോണ്‍ പവര്‍ ഹൗസിന്‌ മുന്നില്‍ വെച്ച്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി.

31. സ. വിദ്യാധരന്‍

കുട്ടനാട്‌ താലൂക്ക്‌ ചെത്തു തൊഴിലാളി യൂണിയന്‍ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്നു സഖാവ്‌. കുന്നങ്കരി കള്ളുഷാപ്പിലെ അനധികൃത വിദേശ മദ്യവില്‍പ്പനയെ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ 1988 സെപ്‌തംബര്‍ 12-ന്‌ ഷാപ്പ്‌ ഉടമയും, ഗുണ്ടകളും ചേര്‍ന്ന്‌ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. സഖാവിന്റെ സഹോദരന്‍ സോമശേഖരനും ഈ സംഭവത്തില്‍ കൊല ചെയ്യപ്പെട്ടു.

32. സ. സോമശേഖരന്‍

കുട്ടനാട്‌ താലൂക്ക്‌ ചെത്തു തൊഴിലാളി യൂണിയന്‍ അംഗമായിരുന്നു സഖാവ്‌. കുന്നങ്കരി കള്ളുഷാപ്പിലെ അനധികൃത വിദേശ മദ്യവില്‍പ്പനയെ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ 1988 സെപ്‌തംബര്‍ 12 ഷാപ്പ്‌ ഉടമയും, ഗുണ്ടകളും ചേര്‍ന്ന്‌ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി പാടത്തെ ചെളിയില്‍ ചവിട്ടി താഴ്‌ത്തി.

33. സ. പി. ശശിധരന്‍
കാവാലത്തെ പാര്‍ടി അനുഭാവിയായിരുന്ന സഖാവിനെ 1988 ഡിസംബര്‍ 22-ന്‌ രാത്രിയില്‍ ആര്‍.എസ്‌.എസുകാര്‍ പതിയിരുന്ന്‌ വെട്ടിക്കൊലപ്പെടുത്തി.

34. സ. സി.എ. കരുണാകരന്‍
പാര്‍ടി ചേര്‍ത്തല ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും ചേര്‍ത്തല താലൂക്ക്‌ കയര്‍ ഫാക്‌ടറി തൊഴിലാളി യൂണിയന്‍ (സി.ഐ.റ്റി.യു) ജനറല്‍ സെക്രട്ടറിയുമായിരുന്നു സഖാവ്‌. 1989 ആഗസ്റ്റ്‌ 28ന്‌ യൂണിയന്‍ ആഫീസില്‍ കടന്നു കയറിയ ആര്‍.എസ്‌.എസുകാര്‍ ഓഫീസ്‌ റൂമില്‍ വച്ച്‌ സഖാവിനെ വെട്ടികൊലപ്പെടുത്തി.

35. സ: ഗോപിനാഥന്‍
ആര്‍.എസ്‌.എസ്‌-പാര്‍ടി സംഘട്ടനത്തില്‍ കൊല ചെയ്യപ്പെട്ടു. 1989 മാര്‍ച്ച്‌ 31 ന്‌ തലവടിയില്‍ വെച്ചാണ്‌ സംഭവം നടന്നത്‌.

36. സ: പ്രദീപ്‌
എസ്‌.എഫ്‌.ഐ ഏരിയാകമ്മിറ്റി അംഗമായിരുന്നു. 1989 മാര്‍ച്ച്‌ 31 ന്‌ ആര്‍.എസ്‌.എസുമായുള്ള സംഘട്ടനത്തില്‍ തലവടിയില്‍ വെച്ച്‌ കൊലചെയ്യപ്പെട്ടു.

37. സ. എം.എന്‍. വിജയന്‍ നായര്‍
പുളിങ്കുന്നിലെ പാര്‍ടി അംഗമായിരുന്നു സഖാവ്‌. കെ.എസ്‌.ഇ.ബിയിലെ തൊഴിലാളിയായിരുന്നു. പുളിങ്കുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ 1989 ഏപ്രില്‍ 17 നു ആര്‍.എസ്‌.എസുകാര്‍ വിജയന്‍ നായരുടെ വീട്ടില്‍ കടന്നുകയറി ഭാര്യയുടേയും, കുട്ടികളുടേയും മുന്നിലിട്ടു സഖാവിനെ വെട്ടിക്കൊലപ്പെടുത്തി.

38. സ. ബി. അജിത്‌

പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറി, എസ്‌.എഫ്‌.ഐ ഏരിയാ സെക്രട്ടറി, ഡി.വൈ.എഫ്‌.ഐ പഞ്ചായത്ത്‌ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സഖാവിനെ ആര്‍.എസ്‌.എസ്‌-എന്‍.ഡി.പി ഗുണ്ടകള്‍ രാഷ്‌ട്രീയ വിരോധം കാരണം വീടിന്റെ മുന്‍വശത്ത്‌ റോഡില്‍ വച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചു. 1991 ജൂണ്‍ 21 ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വച്ചു മരിച്ചു.

39. സ. ബിജു
പാര്‍ടി അനുഭാവിയായ സഖാവിനെ 1993 മാര്‍ച്ച്‌ 13ന്‌ ചാരുമൂട്‌ ജംഗ്‌ഷന്‌ തെക്കുഭാഗത്തുവച്ച്‌ ആര്‍.എസ്‌.എസ്‌ സാമൂഹ്യവിരുദ്ധ സംഘം പതിയിരുന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തി.

40. സ. എന്‍. തമ്പി
1994 ഏപ്രില്‍ 11 ന്‌ പകല്‍ 12 മണിക്ക്‌ 107-ാം നമ്പര്‍ കയര്‍ സഹകരണസംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ കുത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍വച്ച്‌ മരിച്ചു.

41. സ. ഡാനിയല്‍

വീയപുരത്തെ തൊഴിലാളിയായ ബി.ജെ.പി പ്രവര്‍ത്തകനുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന്‌ 1997 മാര്‍ച്ച്‌ 28 നു കുത്തേറ്റ്‌ മരിച്ചു.

42. സ. കെ.കെ. സുരേഷ്‌കുമാര്‍
പാര്‍ടി അംഗമായിരുന്നു സഖാവ്‌. യു.ഡി.എഫ്‌ ഭരണകാലത്ത്‌ വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധനവിനെതിരെ 2002 സെപ്‌റ്റംബര്‍ 28 ന്‌ നടന്ന ചാരുമൂട്‌ വൈദ്യുതി ഓഫീസ്‌ മാര്‍ച്ചില്‍ പോലീസ്‌ മര്‍ദ്ദനത്തില്‍ മരണപ്പെട്ടു.

43. സ. കെ. രാജപ്പന്‍

മണ്ണഞ്ചേരിയിലെ പാര്‍ടി അനുഭാവിയായിരുന്ന സഖാവിനെ, മകനെ ആക്രമിക്കാന്‍ വന്ന ബി.എം.എസ്‌-ആര്‍.എസ്‌.എസ്‌ സംഘം 2003 ഏപ്രില്‍ 5 ന്‌ വീടാക്രമിച്ച്‌ കൊലപ്പെടുത്തി.

44. സ. സി.ജി. ഫ്രാന്‍സിസ്‌ (ബെന്നി)
പാര്‍ടി മാരാരിക്കുളം ഏരിയാകമ്മിറ്റി അംഗവും സി.ഐ.ടി.യു ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു സഖാവ്‌. തൊഴിലിടങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനായി ബി.എം.എസ്‌-ബി.ജെ.പി നടത്തിയ ശ്രമങ്ങളെ ചെറുത്തതിന്റെ ഭാഗമായി 2004 മാര്‍ച്ച്‌ 14-ന്‌ ബി.എം.എസുകാര്‍ ആസൂത്രിതമായി സഖാവിനെ വെട്ടിക്കൊലപ്പെടുത്തി.

45. സ. രാജേഷ്‌ ചന്ദ്രന്‍
ആലപ്പുഴ നെഹ്രുട്രോഫി വാര്‍ഡിലെ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ പ്രസിഡന്റായിരുന്നു സഖാവ്‌. കക്കാകായല്‍ പാടശേഖരത്ത്‌ കൊയ്‌ത്തു കഴിഞ്ഞ്‌ വീട്ടിലെത്തി കിടന്നുറങ്ങുമ്പോള്‍ 2006 ഏപ്രില്‍ 5-ന്‌ അര്‍ദ്ധരാത്രി സഖാവിനെ ഒരുപറ്റം ആര്‍.എസ്‌.എസ്‌-ബി.ജെ.പി ഗുണ്ടകള്‍ വീട്‌ തല്ലിതകര്‍ത്ത്‌ വെട്ടി കൊലപ്പെടുത്തി.
പത്തനംതിട്ടപത്തനംതിട്ട – രക്തസാക്ഷികള്‍1. സ. നിരണം കുഞ്ഞന്‍
കര്‍ഷകത്തൊഴിലാളിയായ സഖാവിനെ 1959 ലെ വിമോചനസമരകാലത്ത്‌ രൂപപ്പെട്ട തൊപ്പിപ്പാളപട അടിച്ചു കൊലപ്പെടുത്തി.

2. സ. കോട്ടൂര്‍ കുഞ്ഞുകുഞ്ഞ്‌
1960 ഫെബ്രുവരി 1 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ പോയപ്പോള്‍ വിമോചന സമര ഗുണ്ടകള്‍ സഖാവിനെ കുത്തി കൊലപ്പെടുത്തി.

3. സ. നാരായണപിള്ള

1973 ലെ ഭക്ഷ്യക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ(എം) ആഹ്വാനം ചെയ്‌ത കേരള ബന്ദില്‍ പങ്കെടുത്ത്‌ നിരോധനം ലംഘിച്ച്‌ പ്രകടനം നടത്തിയ സഖാക്കള്‍ക്ക്‌ നേരെ നടന്ന പോലീസ്‌ വെടിവെപ്പില്‍ സ. നാരായണപിള്ള കൊല്ലപ്പെട്ടു.

4. സ. ഭാനു, പാലവിളയില്‍, മങ്ങാരം, പന്തളം

1973 ആഗസ്റ്റ്‌ 2 ന്‌ ഭക്ഷ്യക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ(എം) ആഹ്വാനം ചെയ്‌ത കേരള ബന്ദില്‍ പങ്കെടുത്ത്‌ നിരോധനം ലംഘിച്ച്‌ പ്രകടനം നടത്തിയ സഖാക്കള്‍ക്ക്‌ നേരെ നടന്ന പോലീസ്‌ വെടിവെപ്പില്‍ സ. നാരായണപിള്ളയോടൊപ്പം സ. ഭാനുവും രക്തസാക്ഷിയായി.

5. സ. കുഞ്ഞുപിള്ള

കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന സ. കുഞ്ഞുപിള്ളയെ 1973ല്‍ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

6. സ. അനിരുദ്ധന്‍ (വള്ളിയാനി)

1976 ല്‍ തെരഞ്ഞെടുപ്പ്‌ വേളയില്‍ കൊടിമരം നാട്ടിക്കൊണ്ടിരുന്ന സഖാവിനെ കോണ്‍ഗ്രസ്‌ (ഐ) ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി.7.സ. നക്കര ഭാസ്‌കരന്‍
1988 മാര്‍ച്ച്‌ 30ന്‌ രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നക്കര ഭാസ്‌കരനെ വിളിച്ചുണര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി.പിഐ (എം) പ്രവര്‍ത്തകരെ വകവരുത്തി പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന കോണ്‍ഗ്രസിന്റെ വ്യാമോഹത്തിന്റെ ഫലമായിരുന്നു ഭാസ്‌കരന്റെ കൊലപാതകം.

8. സ. സി.വി. ജോസ്‌
പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ്‌ ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറിയായിരിക്കെ 1982 ഡിസംബര്‍ 17-ന്‌ കോളേജ്‌ ക്യാമ്പസില്‍ കെ.എസ്‌.യു കാപാലികരുടെ കത്തിക്കിരയായി രക്തസാക്ഷിയായി.
9. സ. വയ്യാറ്റുപുഴ അനില്‍ (തോമസ്‌ വര്‍ഗീസ്‌)
വയ്യാറ്റുപുഴ വി.കെ.എന്‍.എം.എച്ച്‌.എസിലെ 9-ാം ക്ലാസ്‌ വിദ്യാര്‍ത്ഥിയും എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ 1983 ഡിസംബര്‍ 3-ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

10. സ. എം.എസ്‌ പ്രസാദ്‌
എസ്‌.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റും, കാതോലിക്കേറ്റ്‌ കോളേജ്‌ യൂണിയന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കവേ സ. സി.വി ജോസിന്റെ കൊലപാതകകേസിലെ സാക്ഷിയായ സഖാവിനെ 1984 സെപ്‌റ്റംബര്‍ 7 തിരുവോണനാളില്‍ കോണ്‍ഗ്രസ്‌ (ഐ) ഗുണ്ടകള്‍ കൊലപ്പെടുത്തി.
11. സ. റജി സഖറിയ
ഡി.വൈ.എഫ്‌.ഐ യുടെ സജീവപ്രവര്‍ത്തകനായിരുന്ന സ. റജി സഖറിയായെ 1984 ല്‍ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി.
12. സ. ജോസ്‌ സെബാസ്റ്റ്യന്‍
1984 നവംബര്‍ 12 ന്‌ കോന്നി പോലീസ്‌ സഖാവിനെ കള്ളക്കേസില്‍പ്പെടുത്തി കസ്റ്റഡിയില്‍ എടുത്ത്‌ ഉരുട്ടി കൊലപ്പെടുത്തി. എടുത്തു. മദ്യവ്യവസായ തൊഴിലാളിയായിരുന്നു.

13. സ. ഷാജി തോമസ്‌, നാരങ്ങാനം
നാരങ്ങാനത്തെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1989 ആഗസ്റ്റ്‌ 31-ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.
14. സ. നിരവേല്‍ സോമരാജന്‍
കുമ്പളാംപൊയ്‌ക എന്ന സ്ഥലത്ത്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ നേരെ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ നിരന്തരമായി നടത്തിയ ആക്രമണത്തിന്റെ ഭാഗമായി 1990 ഏപ്രില്‍ 14 ന്‌ സ: നിരവേല്‍ സോമരാജന്‍ കുത്തേറ്റ്‌ മരിച്ചു.

15. സ. തുണ്ടത്തില്‍ കമലാസനന്‍
1991 ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ പാര്‍ട്ടിയംഗവും വോളന്റിയറുമായ സഖാവ്‌ കമലാസനനെ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

16. സ. സോമന്‍ കുടമുരുട്ടി

1994 ല്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സ.സോമനെ ജെ.എസ്‌.എസ്‌ രൂപീകരണ വേളയില്‍ സെപ്‌റ്റംബര്‍ 24ന്‌ ജെ.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി.

17. സ. എം രാജേഷ്‌
31.10.2001 ല്‍ എസ്‌.എഫ്‌.ഐ യുടെ സംസ്ഥാന ജാഥ കൊടുമണില്‍ വന്നപ്പോള്‍, ജാഥാ സ്വീകരണം കഴിഞ്ഞ്‌ മടങ്ങിയ രാജേഷിനെ കെ.ഡി.പി ഗുണ്ടകള്‍ കുത്തി കൊലപ്പെടുത്തി.
കൊല്ലംകൊല്ലം – രക്തസാക്ഷികള്‍1. സ: കോട്ടാത്തല സുരേന്ദ്രന്‍
1948 ചിങ്ങം 18-ന്‌ പോലീസ്‌ ആക്രമണത്തില്‍ രക്തസാക്ഷിയായി.

2. സ: തണ്ടാശ്ശേരി രാഘവന്‍

1948 ഡിസംബര്‍ 31-ന്‌ ശൂരനാട്‌ സമരത്തില്‍ പോലീസ്‌ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

3. സ: കളയ്‌ക്കോട്‌ പരമേശ്വരന്‍നായര്‍

1948 ഡിസംബര്‍ 31-ന്‌ ശൂരനാട്‌ സമരത്തില്‍ പോലീസ്‌ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

4. സ: പാലിയക്കാലില്‍ ഗോപാലപിള്ള
1948 ഡിസംബര്‍ 31-ന്‌ ശൂരനാട്‌ സമരത്തില്‍ പോലീസ്‌ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

5. സ: മഠത്തില്‍ ഭാസ്‌കരന്‍നായര്‍

1948 ഡിസംബര്‍ 31-ന്‌ ശൂരനാട്‌ സമരത്തില്‍ പോലീസ്‌ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

6. സ: കാഞ്ഞിരത്തിനാല്‍ വടക്ക്‌ പുരുഷോത്തമക്കുറുപ്പ്‌

1948 ഡിസംബര്‍ 31-ന്‌ ശൂരനാട്‌ സമരത്തില്‍ പോലീസ്‌ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

7. സ: തങ്ങള്‍കുഞ്ഞ്‌

1979 ജൂലൈ 5-ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ടു.

8. സ: അനിരുദ്ധന്‍
1977 മാര്‍ച്ച്‌ 12-ന്‌ കൊടിമരം ഒടിഞ്ഞുവീണ്‌ കൊല്ലപ്പെട്ടു.

9. സ: പാവുമ്പ മണിയന്‍ (ഗോപാലകൃഷ്‌ണന്‍)
1977 ആഗസ്റ്റ്‌ 10-ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

10. സ: കല്ലേലിഭാഗം ഭാസ്‌കരന്‍
1978 ജൂലൈ 12-ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ടു.

11. സ: പി.ആര്‍. പൊന്നപ്പന്‍
1980 മാര്‍ച്ച്‌ 25-ന്‌ കശുവണ്ടി കുത്തക സംഭരണത്തെ എതിര്‍ത്തതിനെത്തുടര്‍ന്നുള്ള ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

12. സ: ഓച്ചിറ നൂറുദ്ദീന്‍
1980 സെപ്‌റ്റംബര്‍ 27-ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

13. സ: അഡ്വ. എം.കെ. അബ്‌ദുള്‍ മജീദ്‌
1981 ജനുവരി 10-ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

14. സ: ശ്രീകുമാര്‍
1982 ജനുവരി 4-ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

15. സ: മുഹമ്മദ്‌ ഷെരീഫ്‌
1984 മെയ്‌ 6-ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.
16. സ: കോമളം പ്രഭാകരന്‍

1984 ജൂണ്‍ 14-ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.
17. സ: എന്‍. പരമേശ്വരന്‍
1986 സെപ്‌റ്റംബര്‍ 13-ന്‌ പോലീസ്‌ ആക്രമണത്തില്‍ രക്തസാക്ഷിയായി.
18. സ: കൊച്ചുകുട്ടന്‍

1997 ജൂണ്‍ 24-ന്‌ ഗുണ്ടാ ആക്രമണത്തില്‍ രക്തസാക്ഷിയായി.
19 സ: എം. മാര്‍ക്കോസ്‌

1988 ജൂലൈ 16-ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.
20. സ: എ. ഷീന്‍കുട്ടി
1989 ആഗസ്റ്റ്‌ 2-ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.
21. സ: എഡ്വേര്‍ഡ്‌
1993 ആഗസ്റ്റ്‌ 15-ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

22. സ: സുനില്‍കുമാര്‍

1996 ഡിസംബര്‍ 6-ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

23. സ: കെ.കെ. ബാബു
2000 ജൂലൈ 11-ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

24. സ: എം.എ. അഷറഫ്‌

2002 ജൂലൈ 18-ന്‌ എന്‍.ഡി.എഫ്‌ കാപാലികര്‍ കൊലപ്പെടുത്തി.

25. സ: സിദ്ദീഖ്‌
2006 നവംബര്‍ 12-ന്‌ ഗുണ്ടാ ആക്രമണത്തില്‍ രക്തസാക്ഷിയായി.

26. സ: അജയപ്രസാദ്‌

2007 ജൂലൈ 20-ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

27. സ: ശ്രീരാജ്‌

നെടുവത്തൂര്‍ ഏരിയയിലെ ഡി.വൈ.എഫ്‌.ഐ നെടുമണ്‍കാവ്‌ പി.എച്ച്‌.സി യൂണിറ്റ്‌ പ്രസിഡന്റും പാര്‍ടി പി.എച്ച്‌.സി ബ്രാഞ്ച്‌ അംഗവുമായ സ: ശ്രീരാജിനെ 2014 ഏപ്രില്‍ 14 വിഷു ദിനത്തില്‍ ആര്‍.എസ്‌.എസ്‌ അക്രമിസംഘം അടിച്ച്‌ കൊലപ്പെടുത്തി.
                                           തിരുവനന്തപുരംതിരുവനന്തപുരം – രക്തസാക്ഷികള്‍1. സ: എം.സി. പാണിഎം. ചക്രപാണി എന്ന സ: എന്‍.സി. പാണി കര്‍ഷകത്തൊഴിലാളി പ്രവര്‍ത്തകനായിരുന്നു. 1957 ഏപ്രില്‍ 24-ന്‌ വിതുര ഏരിയയിലെ മരുതമലയ്‌ക്കടുത്ത്‌ ഗണപതിപ്പാറ എന്ന സ്ഥലത്തുവച്ച്‌ സഖാവിനെ കുത്തിക്കൊലപ്പെടുത്തി.
2. സ: വിദ്യാധരന്‍
പൊന്നാംചുണ്ട്‌ തൊഴിലാളി സമര (1954-55)ത്തില്‍ പങ്കെടുത്തിരുന്ന സഖാവിനെ വിതുര ഏരിയയിലെ പൊന്നാംചുണ്ട്‌ ചപ്പാത്തില്‍വച്ച്‌ കരിങ്കാലി തൊഴിലാളിയെ ഉപയോഗിച്ച്‌ കൊലപ്പെടുത്തി.
3. സ: ആര്‍. സുകുമാരന്‍നായര്‍
ബ്രാഞ്ചംഗമായിരുന്ന സഖാവ്‌ 1971 മാര്‍ച്ച്‌ 5-ന്‌ തെരഞ്ഞെടുപ്പിനുള്ള സാമഗ്രികള്‍ കൊണ്ട്‌ അമ്പൂരിയിലേക്ക്‌ പോകുമ്പോള്‍ ജീപ്പ്‌ അപകടത്തില്‍പ്പെട്ട്‌ മരണപ്പെട്ടു.
4. സ: ദേവപാലന്‍
പേരൂര്‍ക്കടയിലെ എസ്‌.എഫ്‌.ഐ നേതാവായിരുന്ന സഖാവ്‌ എസ്‌.എഫ്‌.ഐ പ്രകടനത്തില്‍ പങ്കെടുക്കുമ്പോള്‍ പ്രകടനത്തിലേക്ക്‌ ഓടിച്ചുകയറ്റിയ ബസ്‌ ഇടിച്ച്‌ 1971 ഒക്‌ടോബര്‍ 8-ന്‌ മരണപ്പെട്ടു.
5. സ: വിശ്വംഭരന്‍
പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സഖാവ്‌ 1972 മെയ്‌ 22-ന്‌ പാപ്പനംകോട്‌ ഏലായില്‍ കര്‍ഷകത്തൊഴിലാളി സമരത്തില്‍ പങ്കെടുക്കവെ ജന്മിമാര്‍ വെട്ടിക്കൊന്നു.
6. സ: കെ.എന്‍. മണി
ചാല ഏരിയയിലെ കുര്യാത്തി ബ്രാഞ്ച്‌ സെക്രട്ടറിയിരുന്നു സഖാവ്‌. 1981 ജൂണ്‍ 6-ന്‌ കുര്യാത്തി കെ.എസ്‌.കെ.ടി.യു ഓഫീസിലിരുന്ന്‌ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഫോറം പൂരിപ്പിക്കുമ്പോള്‍ പെട്ടെന്നുണ്ടായ ആര്‍.എസ്‌.എസ്‌ ആക്രമണത്തില്‍പ്പെട്ട്‌ രക്തസാക്ഷിയായി. സഖാവിന്റെ ഭാര്യ സുമംഗലയും മക്കള്‍ ലതയും ജയയുമാണ്‌.
7. സ: കുഞ്ഞുകൃഷ്‌ണപ്പണിക്കര്‍
സഖാവ്‌ ചാല ഏരിയയിലെ പാര്‍ടി അംഗവും കെ.എസ്‌.കെ.ടി.യു ബ്രാഞ്ച്‌ സെക്രട്ടറിയുമായിരുന്നു. 1981 ജൂണ്‍ 6-ന്‌ കുര്യാത്തി കെ.എസ്‌.കെ.ടി.യു ഓഫീസിലിരിക്കുമ്പോള്‍ പെട്ടെന്നുണ്ടായ ആര്‍.എസ്‌.എസ്‌ ആക്രമണത്തില്‍ പ്പെട്ട്‌ രക്തസാക്ഷിയായി.
8. സ: പീരുമുഹമ്മദ്‌
തികഞ്ഞ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1981 ഒക്‌ടോബര്‍ 11-ന്‌ രാത്രി 12 മണിക്കുശേഷം ആര്‍.എസ്‌.എസുകാര്‍ തോക്കിന്റെ ബയണറ്റുകൊണ്ട്‌ കുത്തി പരിക്കേല്‍പ്പിച്ചു. ഒക്‌ടോബര്‍ 14-ന്‌ ആശുപത്രിയില്‍ വച്ച്‌ സഖാവ്‌ മരണപ്പെട്ടു. നബീസാ ബീവിയാണ്‌ ഭാര്യ.
9. സ: രാമചന്ദ്രന്‍
പാര്‍ടി മെമ്പറായ സഖാവ്‌ 1981 ലെ പ്ലീനത്തിന്‌ ജാഥയില്‍ പങ്കെടുക്കാന്‍വേണ്ടി ലോറിയില്‍ കയറി പ്രകടനത്തിനു വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ്‌ മരണപ്പെട്ടു.
10. സ: രഘുനാഥന്‍
പാര്‍ടി മെമ്പറായ സഖാവ്‌ 1981 ലെ പ്ലീനത്തിന്‌ ജാഥയില്‍ പങ്കെടുക്കാന്‍വേണ്ടി ലോറിയില്‍ കയറി പ്രകടനത്തിനു വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ്‌ മരണപ്പെട്ടു.
11. സ: അസ്സറിയ
പാര്‍ടി മെമ്പറായ സഖാവ്‌ 1981 ലെ പ്ലീനത്തിന്‌ ജാഥയില്‍ പങ്കെടുക്കാന്‍വേണ്ടി ലോറിയില്‍ കയറി പ്രകടനത്തിനു വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ്‌ മരണപ്പെട്ടു.
12. സ: എ. താജുദ്ദീന്‍
ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സഖാവിനെ 1983-ല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി.
13. സ: എസ്‌. ധനപാലന്‍
കോവളം ഏരിയയിലെ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറിയായിരുന്ന സഖാവിനെ 1985 ഏപ്രില്‍ 5-ന്‌ കോണ്‍ഗ്രസ്‌ പ്രമാണി പുത്രന്മാര്‍ പതിയിരുന്നാക്രമിച്ച്‌ കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ സോമദേവപ്പണിക്കരും അമ്മ കമലവുമാണ്‌.
14. സ: മോഹന്‍ദാസ്‌
പാര്‍ടി അനുഭാവി ഗ്രൂപ്പംഗവും സി.ഐ.ടി.യു അംഗവുമായിരുന്ന സഖാവിനെ കയറ്റിറക്ക്‌ തൊഴിലവകാശത്തിനുവേണ്ടി നടത്തിയ സമരത്തില്‍ 1987 ഡിസംബര്‍ 31-ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടയും കടമുതലാളിയും ചേര്‍ന്ന്‌ കുത്തിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ ജനാര്‍ദ്ദനപ്പണിക്കരും അമ്മ സുബേരതയുമാണ്‌.
15. സ: ബാബു ആശാരി
പാര്‍ടി അംഗവും സി.ഐ.ടി.യു പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ കയറ്റിറക്ക്‌ തൊഴിലവകാശത്തിനുവേണ്ടി നടത്തിയ സമരത്തില്‍ 1987 ഡിസംബര്‍ 31-ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടയും കടമുതലാളിയും ചേര്‍ന്ന്‌ കുത്തിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ തങ്കപ്പനാശ്ശാരിയും അമ്മ മീനാക്ഷിയുമാണ്‌.
16. സ: ജോസഫ്‌
പാര്‍ടി അനുഭാവി ഗ്രൂപ്പംഗവും സി.ഐ.ടി.യു തൊഴിലാളിയുമായിരുന്ന സഖാവിനെ 1987-ല്‍ ഐ.എന്‍.ടി.യു.സി-കോണ്‍ഗ്രസ്‌ നേതൃത്വം കൂടിയാലോചിച്ച്‌ ഗുണ്ടകളെയും കൂലിത്തല്ലുകാരെയും ഉപയോഗിച്ച്‌ കൊലപ്പെടുത്തി.
17. സ: ചെല്ലപ്പന്‍പിള്ള
നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ പാര്‍ടി മെമ്പറും ഹെഡ്‌ലോഡ്‌ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) അംഗവുമായിരുന്ന സഖാവ്‌ 1989 ആഗസ്റ്റ്‌ 15 ന്റെ മനുഷ്യച്ചങ്ങലയുടെ പ്രവര്‍ത്തനം നടത്തവെ ആഗസ്റ്റ്‌ 14-ന്‌ ആര്‍.എസ്‌.എസ്‌-ബി.ജെ.പി, കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി. നാഗമ്മയാണ്‌ സഖാവിന്റെ ഭാര്യ.
18. സ: ഫിലിപ്പ്‌ റൊസാരിയോ
വഞ്ചിയൂര്‍ ഏരിയയിലെ പാര്‍ടി ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 1989 ആഗസ്റ്റ്‌ 14-ന്‌ മനുഷ്യക്കോട്ടയുടെ അലങ്കാരപ്പണികള്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ ആക്രമിച്ച്‌ കൊലപ്പെടുത്തി. ജന്നറ്റ്‌ ആണ്‌ സഖാവിന്റെ ഭാര്യ.
19. സ: മോഹന്‍ദാസ്‌
പാര്‍ടി അംഗമായിരുന്ന സഖാവിനെ 1991 ഒക്‌ടോബര്‍ 30 ലെ മതസൗഹാര്‍ദ്ദ മനുഷ്യച്ചങ്ങലയുടെ തലേദിവസം അലങ്കാരപ്പണികള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ആര്‍.എസ്‌.എസുകാര്‍ ആക്രമിച്ച്‌ കൊലപ്പെടുത്തി. അംബികയാണ്‌ ഭാര്യ.
20. സ: ദിവാകരന്‍നായര്‍
പാര്‍ടി അനുഭാവിയായിരുന്ന സഖാവിനെ 1991 ഒക്‌ടോബര്‍ 30 ലെ മതസൗഹാര്‍ദ്ദ മനുഷ്യച്ചങ്ങലയുടെ തലേദിവസം അലങ്കാരപ്പണികള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ആര്‍.എസ്‌.എസുകാര്‍ ആക്രമിച്ച്‌ കൊലപ്പെടുത്തി. രമയാണ്‌ ഭാര്യ.
21. സ: തുളസീധരന്‍
നേമം ഏരിയയിലെ കരുമത്തെ പാര്‍ടി അംഗമായിരുന്ന സഖാവ്‌ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ 1991-ല്‍ ആര്‍.എസ്‌.എസുകാര്‍ മാരകായുധങ്ങള്‍ കൊണ്ട്‌ ആക്രമിക്കുകയും മരിച്ചുവെന്ന്‌ കരുതി ഉപേക്ഷിച്ചുപോവുകയും ചെയ്‌തു. പിന്നീട്‌ 15 കൊല്ലക്കാലം ശരീരം തളര്‍ന്നു കിടന്ന സഖാവ്‌ 2006-ല്‍ മരിച്ചു.
22. സ: കുഹ
പേരൂര്‍ക്കട ഏരിയയിലെ കല്ലയത്ത്‌ ജോണ്‍സണ്‍ നാടാരുടെ മകനായ സഖാവിനെ 1991-ല്‍ ആര്‍.എസ്‌.എസുകാര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു.
23. സ: ബാബുരാജ്‌
നെയ്യാറ്റിന്‍കര ഏരിയയിലെ പാര്‍ടി ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 1991 മേയ്‌ 2-ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി. ലീലയാണ്‌ സഖാവിന്റെ ഭാര്യ.
24. സ: ഹരിദാസന്‍
കഴക്കൂട്ടം ഏരിയയിലെ, ആറ്റിപ്ര ലോക്കലിലെ സ്റ്റേഷന്‍കടവ്‌ ബ്രാഞ്ചംഗവും ഹെഡ്‌ലോഡ്‌ യൂണിറ്റ്‌ കണ്‍വീനറുമായിരുന്ന സഖാവ്‌ സഹോദരന്‍ അന്തരിച്ച സ: ഗംഗാപുത്രന്റെ വീട്ടില്‍ പോയി മടങ്ങിവരും വഴി 1991 സെപ്‌റ്റംബര്‍ 16-ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടാ സംഘം സഖാവിനെ ബോംബെറിഞ്ഞു വീഴ്‌ത്തി മാരകമായി വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. സെപ്‌റ്റംബര്‍ 17-ന്‌ രാവിലെ ആശുപത്രിയില്‍വച്ച്‌ മരണപ്പെട്ടു. ബേബിയാണ്‌ സഖാവിന്റെ ഭാര്യ.
25. സ: കെ. വേണുഗോപാല്‍
കുട്ടപ്പന്‍നായരുടെ ശ്യാമളകുമാരി അമ്മയുടെയും മകനായി ജനിച്ച സഖാവ്‌ തികഞ്ഞ പാര്‍ടി പ്രവര്‍ത്തകനായിരുന്നു. 1992 മേയ്‌ 24-ന്‌ സഖാവ്‌ ഡി.വൈ.എഫ്‌.ഐ ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വാളിക്കോട്‌ വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരണമടഞ്ഞു. സഖാവിന്റെ ഭാര്യ ചന്ദ്രികയും അരുണ്‍, അനൂജ, അഖില്‍ എന്നിവര്‍ മക്കളുമാണ്‌.
26. സ: എ. മുരളീധരന്‍
അപ്പുക്കുട്ടന്‍നായരുടെയും ഓമനയമ്മയുടെയും മകനായി ജനിച്ച സഖാവ്‌ പാര്‍ടി അംഗവും ഡി.വൈ.എഫ്‌.ഐ എല്‍.സി അംഗവുമായിരുന്നു. 1992 മേയ്‌ 24-ന്‌ സഖാവ്‌ ഡി.വൈ.എഫ്‌.ഐ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വാളിക്കോട്‌ വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരണമടഞ്ഞു.
27. സ: കൊച്ചുരാജന്‍
കഴക്കൂട്ടം ഏരിയയിലെ പാര്‍ടി മുരുക്കുംപുഴ ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 1992 ജൂണ്‍ 19-ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.
28. സ: എസ്‌. ചന്ദ്രന്‍
നേമം ഏരിയയിലെ നരുവാമൂട്ടിലെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1992 ജൂലൈ 22-ന്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊന്നു.
29. സ: സി. സുദര്‍ശനന്‍
നേമം ഏരിയയിലെ നരുവാമൂട്ടിലെ പാര്‍ടി മെമ്പറായിരുന്ന സഖാവിനെ 1992 ജൂലൈ 22-ന്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊന്നു.
30. സ: ജസ്റ്റിന്‍ രാജ്‌
ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയായിരുന്ന സഖാവ്‌ കോണ്‍ഗ്രസ്‌ ഗുണ്ടാ ആക്രമണത്തിനെതിരെ സഖാക്കളെ സംഘടിപ്പിച്ചതില്‍ പ്രകോപിതരായ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ 1992 ജൂലൈ 9-ന്‌ സഖാവിനെ വെട്ടിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ പൊന്നയ്യന്‍ നാടാരും അമ്മ വസന്തയുമാണ്‌.
31. സ: കെ. രവീന്ദ്രന്‍
നേമം ഏരിയയിലെ പാര്‍ടി മെമ്പറും കെ.എസ്‌.കെ.ടി.യു സെക്രട്ടറിയുമായിരുന്ന സഖാവിനെ 1993 മാര്‍ച്ച്‌ 31-ന്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊന്നു. സഖാവിന്റെ അച്ഛന്‍ കുട്ടന്‍ നായരും അമ്മ സരസമ്മയുമാണ്‌.
32. സ: എസ്‌. റഹീം
കഴക്കൂട്ടത്തെ ഹെഡ്‌ലോഡ്‌ യൂണിയന്‍ (സി.ഐ.ടി.യു) യൂണിറ്റ്‌ കണ്‍വീനറായിരുന്ന സഖാവിനെ 1994 ഡിസംബര്‍ 28-ന്‌, കോണ്‍ഗ്രസ്‌ ഭരണകാലത്ത്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളെ എതിര്‍ത്തുവെന്ന പേരില്‍ ബോംബെറിഞ്ഞുവീഴ്‌ത്തി കൊലപ്പെടുത്തി. ബീമയാണ്‌ സഖാവിന്റെ ഭാര്യ.
33. സ: എ.എം. സക്കീര്‍
ആറ്റിങ്ങല്‍ ഏരിയയിലെ ഡി.വൈ.എഫ്‌.ഐ മേഖലാ സെക്രട്ടറിയായിരുന്ന സഖാവിനെ 1995 ജനുവരി 16-ന്‌ പി.ഡി.പിക്കാര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു.
34. സ: ബാബു
ഹെഡ്‌ലോഡ്‌ തൊഴിലാളിയായിരുന്ന സഖാവിനെ 1995-ല്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. പത്മിനിയാണ്‌ സഖാവിന്റെ ഭാര്യ.
35. സ: രാജീവ്‌ പ്രസാദ്‌
നെടുമങ്ങാട്‌ ഏരിയയിലെ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറിയായിരുന്ന സഖാവിനെ 1997 മെയ്‌ 29-ന്‌ പാര്‍ടി കമ്മിറ്റി കഴിഞ്ഞ്‌ മടങ്ങിവരുമ്പോള്‍ മദ്യലോബി ആക്രമിച്ച്‌ കൊലപ്പെടുത്തി.
36. സ: എ. അജയ്‌
കഴക്കൂട്ടം ഏരിയയിലെ, ചെമ്പഴന്തി എസ്‌.എന്‍. കോളേജിലെ എസ്‌.എഫ്‌.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1997-ല്‍ ആര്‍.എസ്‌.എസുകാര്‍ ബസില്‍നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ അപ്പുക്കുട്ടനും അമ്മ കുമാരിയുമാണ്‌.
37. സ: അനില്‍കുമാര്‍
ചാല ഏരിയയിലെ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയായിരുന്ന സഖാവിനെ 1998-ല്‍ രാത്രി ബസ്സില്‍നിന്നും പിടിച്ചിറക്കി ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി. ബിന്ദുവാണ്‌ സഖാവിന്റെ ഭാര്യ.
38. സ: രാജേഷ്‌
പാര്‍ടി അനുഭാവിയും കെ.എസ്‌.ആര്‍.ടി.എ (സി.ഐ.ടി.യു) അംഗവുമായിരുന്ന സഖാവിനെ 2000 ജൂലൈ 14-ന്‌ കിഴക്കേക്കോട്ട ട്രാന്‍സ്‌പോര്‍ട്ട്‌ ഗ്യാരേജില്‍ കയറി ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി.
39. സ: ദില്‍ഷാദ്‌
ബ്രാഞ്ചംഗമായിരുന്ന സഖാവ്‌ 2004 ജൂലായ്‌ 18-ന്‌ പാര്‍ടി സഖാക്കളുമൊത്ത്‌ വെയിറ്റിംഗ്‌ ഷെഡ്‌ പണിയിലേര്‍പ്പെട്ടിരുന്നപ്പോള്‍ ആര്‍.എസ്‌.എസുകാര്‍ സംഘടിതമായി ആക്രമിച്ച്‌ സഖാവിനെ വെട്ടിക്കൊലപ്പെടുത്തി.
40. സ: മുരളീധരന്‍നായര്‍
കഴക്കൂട്ടത്തെ പാര്‍ടി അംഗമായിരുന്ന സഖാവിനെ 2006 നവംബര്‍ 30-ന്‌ മയക്കുമരുന്ന്‌-മാഫിയാ സംഘം വെട്ടിക്കൊലപ്പെടുത്തി. ജലജയാണ്‌ സഖാവിന്റെ ഭാര്യ.
41. സ: വി.വി. വിഷ്‌ണുകുമാര്‍
വഞ്ചിയൂരിലെ പാര്‍ടി ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 2008 ഏപ്രില്‍ 1-ന്‌ തിരുവനന്തപുരം പാസ്‌പോര്‍ട്ട്‌ ഓഫീസിനു മുമ്പില്‍ വച്ച്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ വിശ്വനാഥനും അമ്മ ഇന്ദിരയുമാണ്‌.
42. സ: രതീഷ്‌
ഡി.വൈ.എഫ്‌.ഐ കിളിമാനൂര്‍ യൂണിറ്റ്‌ പ്രസിഡന്റും സി.ഐ.ടി.യു ഓട്ടോസ്റ്റാന്റ്‌ കണ്‍വീനറുമായ രതീഷിനെ 2010 മെയ്‌ 7-ന്‌ സാമൂഹ്യവിരുദ്ധര്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.
43. സ: വി. രാജു
കഴക്കൂട്ടത്തെ ഡി.വൈ.എഫ്‌.ഐ മേനംകുളം മേഖലാ കമ്മിറ്റി അംഗവും മേനംകുളം പാര്‍ടി ആശുപത്രിനട ബ്രാഞ്ചംഗവുമായ സ: വി. രാജുവിനെ 2012 ആഗസ്റ്റ്‌ 25-ന്‌ മുസ്ലീം ലീഗ്‌ മണല്‍ മാഫിയാ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.
44. സ: ശ്രീകുമാര്‍
പാര്‍ടി പ്രവര്‍ത്തകനായ കാട്ടാക്കട, അമ്പലത്തിന്‍കാല മണ്ണടി പുത്തന്‍വീട്ടില്‍ ശ്രീകുമാറിനെ 2013 മെയ്‌ 5-ന്‌ ആര്‍.എസ്‌.എസ്‌-ബ്ലേഡ്‌ മാഫിയാസംഘം വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.
45. സ: സജിന്‍ ഷാഹുല്‍
പാറശ്ശാല ഏരിയയിലെ, ധനുവച്ചപുരം ഐ.ടി.ഐയിലെ എസ്‌.എഫ്‌.ഐ യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റായിരുന്ന അമരവിളയിലെ സ: സജിന്‍ ഷാഹുല്‍ ആര്‍.എസ്‌.എസ്‌-എ.ബി.പി.പി ക്രിമിനല്‍ സംഘത്തിന്റെ ബോംബേറിനെത്തുടര്‍ന്ന്‌ ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരിക്കെ 2013 ഒക്‌ടോബര്‍ 1-ന്‌ മരണപ്പെടുകയുണ്ടായി.
46. സ: നാരായണന്‍നായര്‍
കെ.എം.സി.എസ്‌.യു സംസ്ഥാന കമ്മിറ്റി അംഗവും വെള്ളറട ഏരിയയിലെ പാര്‍ടി മുന്‍ ആനാവൂര്‍ ബ്രാഞ്ച്‌ സെക്രട്ടറിയുമായ തിരുവനന്തപുരം ആനാവൂരിലെ സ: നാരായണന്‍ നായര്‍ 2013 നവംബര്‍ 5-ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകളുടെ കൊലക്കത്തിക്കിരയായി.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *