2016-17ല്‍ 26 കോടി രൂപ വിറ്റുവരവ്… 2020-21ൽ ഡിസംബർ 2 ആയപ്പോഴേക്കും വിറ്റുവരവ് 100 കോടി കടന്നു…

ആലപ്പുഴ കലവൂരിലെ പൊതുമേഖലാ മരുന്നു കമ്പനിയായ KSDP യുടെ കുതിപ്പിനെപ്പറ്റിയാണ്… 1974 മുതല്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനം ആദ്യമായാണ് വിറ്റുവരവില്‍ 100 കോടി ക്ലബില്‍ എത്തുന്നത്…

ഈ നാല് വർഷങ്ങളിൽ എന്താണ് സംഭവിച്ചത്. പൊതുമേഖലയെ സംരക്ഷിച്ച് ശക്തിപ്പെടുത്തണമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയത്തെ പിന്തുടരുന്നവർ സംസ്ഥാനത്തിന്റെയും ആ സ്ഥാപനത്തിന്റെയും ഭരണം ഏറ്റെടുത്തു. 2011 ല്‍ ഉദ്ഘാടനം ചെയ്തിട്ടും പ്രവർത്തിക്കാതിരുന്ന ബീറ്റാ ലാക്ടം പ്ലാന്റ് പ്രവർത്തനം തുടങ്ങി. 2017 ല്‍ ബീറ്റാലാക്ടം ഡ്രൈപൗഡര്‍ ഇന്‍ജക്ഷന്‍ പ്ലാന്റിന്റെയും 2019 ല്‍ നോണ്‍ ബീറ്റാലാക്ടം പ്ലാന്റിന്റെയും പ്രവർത്തനം തുടങ്ങി. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ രോഗികള്‍ക്കായുള്ള മരുന്നുകളും അവസാനഘട്ടപരീക്ഷണത്തിലാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 5.23 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഉല്‍പ്പാദനവും വിറ്റുവരവും വര്‍ധിച്ചതോടെ 4.85 കോടി രൂപ ലാഭം ലഭിച്ചു. 2018-19ല്‍ ഇത് 3.15 കോടിയായിരുന്നു. 2019-20ല്‍ 7.13 കോടിയും. കഴിഞ്ഞ ഒമ്പതു മാസത്തെ ലാഭം 12.61 കോടിയും.

ഇനിയും ഉയരേക്കുയരും KSDP…
പൊതുമേഖല നമ്മുടെ അഭിമാനമാകും…
നാടിന്റെ നന്മകൾ തുടരും…

https://www.deshabhimani.com/news/kerala/ksdp/911221


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *