കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൻ്റെ പ്രൊഡക്ഷൻ ആൻഡ് ഔട്ട്ലെറ്റിന്റെ നവീകരിച്ച കെട്ടിടം നാടിന് സമർപ്പിച്ചു. പേരാമ്പ്ര മണ്ഡലത്തിലെ നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രസ്തുത കെട്ടിടം 15 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരിച്ചത്.