പോലിസുകാർ ക്രൂരമായി മർദ്ദിച്ച് മരിച്ചെന്ന് കരുതി കാട്ടിലെറിഞ്ഞ് ഉപേക്ഷിച്ച് പോയ ഒരു സഖാവുണ്ട് ‘വി എസ്’… മൂന്നാംമുറയാൽ ചോരയൊലിച്ച തന്റെ കുപ്പായവുമായി നിയമസഭയിൽ വലതുപക്ഷത്തെ വെല്ലുവിളിച്ചൊരു സഖാവുണ്ട് ‘പിണറായി’… ആർ.എസ്.എസ് വെട്ടിയെറിഞ്ഞ കൈകൂട്ടിത്തുന്നി മുഷ്ടി ചുരുട്ടിയ സഖാവുണ്ട് ‘പി.ജെ… തലയിൽ ഇപ്പോഴും വെടിയുണ്ടച്ഛീളുമായി ജീവിക്കുന്ന സഖാവുണ്ട് ‘ഇ.പി’… പിന്നെയും പിന്നെയും ഇരകളാക്കപ്പെട്ട ഒരുപാട് ധീര രക്തസാക്ഷികളുണ്ട്… മൺമറഞ്ഞവർ മാത്രമല്ല ജീവിച്ചിരുന്ന രക്തസാക്ഷികളുമുണ്ട്… സ:പുഷ്പനെപ്പോലെ… ചക്രക്കസേരയിൽ ഒരു ജൻമം കഴിച്ചു കൂട്ടേണ്ടി വന്ന സഖാവ് സൈമൺ ബ്രിട്ടോയെപ്പോലെ ഒരുപാട് പേർ… ആ ചെങ്കൊടി പ്രസ്ഥാനത്തെയാണോ വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് തകർക്കാമെന്ന് കരുതുന്നത്?? അവിടെ നിങ്ങൾക്ക് തെറ്റി പോയി, കാരണം ഇത് #സഖാക്കൾ ആണ് ഇത് #കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്… കടയോട് അറുത്താലും മുളച്ചുപൊന്തി പൂത്തുലയുന്ന ചെടി, കമ്മ്യൂണിസ്റ്റ് പച്ചക്ക് ആ പേര് കിട്ടിയത് ഞങ്ങളിൽ നിന്നാണ്✊✊

0 Comments