*ശബരിമല ദര്‍ശനം: ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു; ദര്‍ശനത്തിനായി തൃപ്തി ദേശായിയും കൊച്ചിയില്‍*

*

കൊച്ചിയിലെത്തിയ തൃപ്തി ദേശായിയുടെ സംഘത്തിലെ ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു. കൊച്ചി കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ വച്ച് കാറില്‍ നിന്നു ഫയല്‍ എടുക്കാന്‍ കമ്മിഷണര്‍ ഓഫീസില്‍ നിന്നു പുറത്തിറങ്ങിയ ബിന്ദു അമ്മിണിക്കു നേരെ അവിടെയുണ്ടായിരുന്നവരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മുളകുപൊടിയെറിയുകയായിരുന്നു.

തുടര്‍ന്ന് ബിന്ദു അമ്മിണിയെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. മുളകുപൊടിയെറിഞ്ഞ ആളെ പൊലീസ് അറസ്റ്റു ചെയ്തു. ശബരിമല ദര്‍ശനത്തിനായി ഇന്നു പുലര്‍ച്ചെയാണ് തൃപ്തിയും സംഘവും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കു കത്തയച്ചിരുന്നതായി തൃപ്തി ദേശായി അറിയിച്ചിരുന്നു.

യുവതി പ്രവേശനത്തിനു സ്റ്റേയില്ലെന്നാണ് തൃപ്തിയുടെ അവകാശ വാദം. തൃപ്തി ദേശായിയും കൊച്ചി കമ്മിഷണര്‍ ഓഫീസിലുണ്ടെന്നാണ് സൂചന. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. അതേസമയം ശബരിമല ദര്‍ശനത്തിന് സംഘം എത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ് സംഘം എത്തിച്ചേര്‍ന്നത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *