https://www.mathrubhumi.com/social/news/maharashtra-mla-vinod-nikole-away-from-political-dramas-1.4309123

കൂറുമാറി പോവാതിരിക്കാൻ പാർട്ടികൾ തങ്ങളുടെ എംഎൽഎമാർക്ക് കാവലിരിക്കുമ്പോൾ സ്വന്തം മണ്ഡലത്തിൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ച് കർമ്മനിരതനാവുകയാണ് ഈ സിപിഎം എംഎൽഎ.

vinod nikole

മുംബൈ: അധികാരവും പണവും വീശിയെറിഞ്ഞ് എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്കാക്കി ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ട്ടികള്‍ നെട്ടോട്ടമോടുമ്പോള്‍ ഈ പ്രലോഭനങ്ങളൊന്നും കുലുങ്ങാത്ത എംഎല്‍എയുണ്ട് മഹാരാഷ്ട്രയില്‍. പാല്‍ഘറിലെ സിപിഎം എംഎല്‍എയായ വിനോദ് നികോളെ.

കൂറുമാറി പോവാതിരിക്കാൻ പാർട്ടികൾ തങ്ങളുടെ എംഎൽഎമാർക്ക് കാവലിരിക്കുമ്പോൾ സ്വന്തം മണ്ഡലത്തിൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ച് കർമ്മനിരതനാവുകയാണ് ഈ സിപിഎം എംഎൽഎ.

ജുഹുവിലെ മാരിയറ്റ് ഹോട്ടലിലേക്കാണ് കൂറുമാറി പോവാതിരിക്കാന്‍ തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ്സ് മാറ്റിയത്. എന്‍സിപി തങ്ങളുടെ 45 എംഎല്‍എമാരെയും ഇത്തരത്തില്‍ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ലളിത് ഹോട്ടലിലേക്കാണ് ശിവസേന തങ്ങളുടെ എംഎല്‍എമാരെ മാറ്റിയത്.

പാല്‍ഘര്‍ ജില്ലയിലെ ദഹാനു മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് വിനോദ് നിക്കോളെ. ബിജെപിയുടെ സിറ്റിങ് എംഎല്‍എയായ പാസ്‌കല്‍ ധനാരെയെ 4742 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് നികോളെ സീറ്റു പിടിച്ചത്.

എംഎല്‍എയാവുന്നതിന് മുന്‍പ് വടാ പാവ് വില്‍പനക്കാരനായിരുന്നു ഈ നാല്‍പ്പത്തിയെട്ടുകാരന്‍. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 288 എംഎല്‍എമാരില്‍ ഏറ്റവും ദരിദ്രനായ ജനപ്രതിനിധിയും വിനോദാണ്. 52,082 രൂപയാണ് വിനോദ് നിക്കോളെയുടെ സമ്പാദ്യം. സിപിഎം സംസ്ഥാന സെക്രട്ടറി, താനെ ജില്ലാ സെക്രട്ടി, സിഐടിയു, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചു.

മുംബൈയിലെ നാസിക്കിലേക്ക് 40,000 കര്‍ഷകര്‍ നടത്തിയ 200 കിലോമീറ്റര്‍ കാല്‍നടയാത്രയിലും ഇദ്ദേഹം ഭാഗഭാക്കായിരുന്നു . പോഷകാഹാരക്കുറവും ആരോഗ്യരംഗത്തെ സേവനങ്ങളുടെ അപര്യാപ്തതയുമാണ് മണ്ഡലത്തിലെ ഏറ്റവും വലിയപ്രശ്‌നമെന്ന് വിനോദ് വിശദമാക്കുന്നു. കര്‍ഷകരും ആദിവാസി സമൂഹങ്ങളുമാണ് മണ്ഡലത്തിലെ ഭൂരിപക്ഷമാളുകളും.

കര്‍ഷക കുടുംബത്തില്‍ നിന്നുള്ള വിനോദ് നിക്കോളെയ്ക്ക് ചെറു പ്രായത്തില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നതും കുടുംബ ചെയ്ത കൃഷി വലിയ രീതിയില്‍ നഷ്ടമായതോടെയാണ് . അങ്ങനെയാണ് വിനോദ് വട പാവ് വില്‍പനക്കാരനാവുന്നത്. 2005 മുതല്‍ സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് വിനോദ് നിക്കോളെ.

#കൂറുമാറ്റം

content highlights: Maharashtra MLA Vinod Nikole away from Political dramas


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *