
ഒരു സർക്കാർ ആശുപത്രിയാണിത്…. #പുനലൂർ_താലൂക്ക്_ആശുപത്രി.
നമ്മുടെ മനസിലുള്ള സർക്കാർ ആശുപത്രി എന്ന സങ്കൽപത്തെ അടിമുടി മാറ്റി മറിച്ചു പിണറായി വിജയൻ സർക്കാർ.
ആരോഗ്യമേഘലയിൽ 2016 – 2030 വരെ ചെയ്തുതീർക്കാനുള്ള വിവിധ പദ്ധതികൾ ആർദ്രം എന്ന് പേരിട്ട് സർക്കാർ വിഭാവനം ചെയ്തപ്പോൾ വിമർശിച്ചവരും പരിഹസിച്ചവരും ഇപ്പോൾ പോസിറ്റീവായി പറഞ്ഞു തുടങ്ങി…..
ഘട്ടം ഘട്ടം ആയി നവീകരിച്ചുവരികയാണ് സർക്കാർ ആശുപത്രികൾ… കോടികളാണ് പാവങ്ങളുടേയും സാധാരണക്കാരുടേയും ചികിത്സക്കായി സർക്കാർ മുടക്കുന്നത്… ജനങ്ങളുടെ നികുതിപണം കൊണ്ട് മികച്ച ആശുപത്രികളും ചികിത്സയും ഒരുക്കാൻ അതിനൂതനമായ പരിഷ്കാരങ്ങൾ ഒരുക്കാൻ ഒരു ജനപക്ഷസർക്കാരിനേ സാധിക്കൂ…..
കൊല്ലം ജില്ലയുടെ മലയോര മേഖലയ്ക്കാകെ സന്തോഷം പകർന്നു കൊണ്ട് പുനലൂർ താലൂക്ക് ആശുപത്രിയുടെ 10 നില മന്ദിരം പ്രവർത്തനസജ്ജമായി.
തൊട്ടു മുൻപത്തെ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് തറക്കല്ലിട്ടെങ്കിലും, കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിലച്ചു പോയ ഈ പദ്ധതി കിഫ്ബി ഫണ്ടിൽ നിന്നും 68.19 കോടി രൂപ ചെലവഴിച്ചാണ് ഈ സർക്കാർ നിർമ്മിച്ചിരിക്കുന്നത്. ബഹുനില മന്ദിരത്തില്‍, 333 കിടക്കകളും 7 ഓപ്പറേഷന്‍ തിയറ്ററുകളുമടക്കം മികച്ച ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
333 കിടക്കകളുള്ള കെട്ടിടത്തില്‍
ഫിസിയോളജി,
ഓങ്കോളജി,
മൈക്രോബയോളജി തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളും 7 ഓപ്പറേഷന്‍ തീയറ്ററുകളുമുണ്ട്.
കൂടാതെ പോസ്റ്റുമോര്‍ട്ടം റൂമും,
എക്‌സ് റേ,
എം ആര്‍ ഐ,
സി ടി സ്‌കാന്‍,
ദന്തല്‍ എക്‌സ്-റേ,
ബ്ലഡ് ബാങ്ക്,
ലാബ്,
പാലിയേറ്റീവ് യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
94 ഐ സി യു ബെഡുകളും ആറ് ലിഫ്റ്റുകളുമുണ്ട്.
ശുചീകരണ സംവിധാനം,
മാലിന്യസംസ്‌കരണ പ്ലാന്റ്,
അഗ്‌നിരക്ഷാ സംവിധാനം,
മൂന്ന് ജനറേറ്ററുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പ്രദേശമാണ് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖല. അതുകൊണ്ടുതന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ നവീകരണം അവരെ സംബന്ധിച്ചിടത്തോളം നിശ്ചയമായും വലിയ ആശ്വാസമായിരിക്കും.
0 Comments