പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കി സർക്കാർ

പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കി സർക്കാർ, 3 പദ്ധതികളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി നിർവഹിക്കും. കേരളത്തിന്റെ ജനസംഖ്യയുടെ 9.10 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തെയും 1.45 ശതമാനം വരുന്ന പട്ടിക വർഗവിഭാഗത്തെയും സാമൂഹ്യവും ഭൗതികവുമായ ഉന്നമനത്തിലേക്ക് കൊണ്ടുവരുന്നതിലെ ഏറ്റവും പ്രധാന ഘടകം വിദ്യഭ്യാസമാണ്. അതുകൊണ്ടുതന്നെ പട്ടിക ജാതി , പട്ടിക വിഭാഗ വർഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ പഠനത്തിനുള്ള സാഹചര്യം മെച്ചപ്പെടുത്തുക എന്ന പരമപ്രധാനമാണ്. വികസനത്തിൽ പിന്നാക്കം നിൽക്കുന്ന മേഖലകളിൽ Read more…

ആലപ്പുഴ മൊബിലിറ്റി ഹബ്ബ്

ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണം ആരംഭിച്ചു. മൊത്തം 400 കോടി രൂപയുടേതാണ് ഭരണാനുമതി. ആദ്യഘട്ട നിർമ്മാണത്തിനു കിഫ്ബിയിൽ നിന്ന് 129 കോടി രൂപ അനുവദിച്ചു. കെഎസ്ആർടിസി ബസ് ടെർമിനലാണ് ഈ ഘട്ടത്തിൽ നിർമ്മിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജലസേചന വകുപ്പിന്റെ വർക് ഷോപ്പും മൂന്നാംഘട്ടത്തിൽ ജലഗതാഗത വകുപ്പിന്റെ ആസ്ഥാനവും ബോട്ട് ജെട്ടിയും നിർമ്മിക്കും. വാടക്കനാലിന്റെ തീരത്ത് പുന്നമട കായലിന് തെക്കുവശത്തായി നാലേക്കറിൽപ്പരം ഭൂമിയിലാണ് മൊബിലിറ്റി ഹബ്ബ് ഒരുങ്ങുന്നത്. 58000 ചതുരശ്രയടിയാണ് ബസ് Read more…

517 പാലങ്ങൾ

കായലും കടലും പുഴയും തുരുത്തുകളാക്കിയ കേരളത്തിലെ ജനവാസകേന്ദ്രങ്ങളിലേക്ക് 517 പാലങ്ങളാണ് ഇടതുപക്ഷ സർക്കാർ നിർമ്മിക്കുന്നത്. ഇവയിൽ ഇരുനൂറ്റൻപതോളം പാലങ്ങൾ നാടിന് സമർപ്പിക്കപ്പെട്ടു. ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണ്. പാലം ഇരുകരകളെയും ജനസമൂഹങ്ങളുടെ ഹൃദയങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചാലകമായാണ് വര്‍ത്തിക്കുന്നതെന്ന ആശയം ഉൾക്കൊണ്ട് പാലം നിർമ്മാണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ പ്രത്യേകശ്രദ്ധയാണ് പൊതുമരാമത്ത് വകുപ്പ് നൽകിയത്. പാലം നിർമിക്കുന്നതിന് പ്രത്യേക ചീഫ് എൻജിനീയറും, ജില്ലകൾ തോറും പാലം ഡിവിഷനുകളും ഏർപ്പെടുത്തി. ഡിസൈൻ Read more…

കോതമംഗലം രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം പൂർത്തീകരിച്ചു

കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചതായി അറിയിക്കുന്നു. കിഫ്ബിയിൽ നിന്നും 2 കോടി രൂപ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം പൂർത്തീകരിച്ചത്.അൻപത് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്നത്.കോതമംഗലം നഗരസഭ,നെല്ലിക്കുഴി,കോട്ടപ്പടി,പിണ്ടിമന,കവളങ്ങാട്,കീരംപാറ, കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിൽപ്പെട്ട ഒൻപത് വില്ലേജ് ഓഫീസുകളാണ് ഈ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നത്.വർഷത്തിൽ ഏകദേശം 5000 ത്തോളം ആധാര രജിസ്ട്രേഷനും,14000 ത്തോളം ബാധ്യത സർട്ടിഫിക്കറ്റുകളും,4000 ത്തോളം ആധാര പകർപ്പുകളും Read more…