റെയിൽവേയിൽ നിയമന നിരോധനം ; ഒഴിഞ്ഞുകിടക്കുന്ന തസ്‌തിക നികത്തില്ല

റെയിൽവേയിൽ നിയമന നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ. നിലവിൽ ഒഴിവുള്ള തസ്‌തികകൾ  നികത്തേണ്ടെന്നും  പുതിയ തസ്‌തിക സൃഷ്ടിക്കുന്നത്‌ മരവിപ്പിച്ചുമുള്ള ഉത്തരവ്‌ പുറത്തിറങ്ങി‌. റെയിൽവേ സ്വകാര്യവൽക്കരണം തിരക്കിട്ട്‌ നടപ്പാക്കാൻ അനുമതി നൽകിയതിനു പിന്നാലെയാണ്‌ നിയമന നിരോധനം. മൂന്നരലക്ഷത്തോളം തസ്‌തികയിൽ പകുതിയിലും നിയമനം നിരോധിച്ചു.‌‌ ‌ കഴിഞ്ഞ രണ്ടു വർഷം സൃഷ്ടിച്ച തസ്‌തികകളിൽ നിയമനം നടക്കാത്തവ റദ്ദാക്കാനും റെയിൽവേ ബോർഡ് ഉത്തരവിട്ടു. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും. ഉത്തരവ്‌ ഡിവിഷൻ ജനറൽ മാനേജർമാർക്ക്‌ അയച്ചു. സുരക്ഷാവിഭാഗത്തിൽ Read more…

പിഎസ്‌സി: വിമർശനങ്ങളും വസ്തുതകളും – കെ വി സുനുകുമാർ എഴുതുന്നു

കേരള പിഎസ്‌സിയെ ക്രമക്കേടുകളുടെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ശ്രമം സമീപ കാലത്ത് നിരന്തരമായി നടക്കുന്നു. പ്രതിപക്ഷവും ചില മാധ്യമങ്ങളുമാണ് ഈ സ്ഥാപനത്തെക്കുറിച്ച് അപമതിപ്പുണ്ടാക്കുന്നത്. ഇതിനു പിന്നിൽ സർക്കാർ വിരുദ്ധ രാഷ്ട്രീയമാണെങ്കിലും രാജ്യത്തിനാകെ അഭിമാനമായ ഒരു സ്ഥാപനത്തിനെതിരെ ഉയരുന്ന അവാസ്തവ പ്രചാരണങ്ങളെ നിസ്സാരമായി കാണാനാകില്ല. വിശ്വാസ്യതയുടെ പേരിൽ മാത്രം നിലനിൽക്കുന്ന ഒരു സംവിധാനമാണ് റിക്രൂട്ട്മെന്റ്‌ സ്ഥാപനങ്ങൾ. അതിലേൽപ്പിക്കുന്ന ചെറിയ പോറൽ പോലും ആ സ്ഥാപനത്തെയും അതിന്റെ സേവന സാധ്യതകളെയും ദുർബലപ്പെടുത്തും. ഈ സർക്കാരിന്റെ Read more…