ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം!*

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം! വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനിയർക്ക് നല്‍കണം. അപേക്ഷയോടൊപ്പം , പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ് , Read more…

പതിനായിരം കോടിയുടെ നിക്ഷേപവും പതിനായിരം നേരിട്ടുള്ള തൊഴിലവസരവും

പതിനായിരം കോടിയുടെ നിക്ഷേപവും പതിനായിരം നേരിട്ടുള്ള തൊഴിലവസരവും 2022ഓടെ കേരളത്തിന് നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴി. കൊച്ചി-വാളയാർ ദേശീയപാതയുടെ സമാന്തരമായി നാളെയുടെ കേരളമാണ് ഉയരുക. ദക്ഷിണേന്ത്യയിൽ ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമാകാത്ത ഏക സംസ്ഥാനമായിരുന്നു കേരളം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായി 2019 സെപ്റ്റംബറിലാണ് കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി കേന്ദ്രസർക്കാർ അനുവദിച്ചത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ദേശീയപാതകൾക്ക് സമാന്തരമായാണ് Read more…

ട്രഷറികളിൽ ആവശ്യത്തിന് പണമുള്ളയതിനാൽ എല്ലാ ബില്ലുകളും ഈ മാസം കൊടുത്തുതീർക്കും.

സാധാരണ ധനകാര്യ വർഷത്തിന്റെ അവസാനമാകുമ്പോൾ പണമില്ലാതെയാണ് ട്രഷറി അടയ്ക്കുക. അല്ലെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഇത്തവണ ഒരു അപൂർവ്വ വർഷമാണ്. പണത്തിന് ഒരു പ്രയാസവുമില്ല. ഒരുവിധ ട്രഷറി നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. പക്ഷെ, ഫലം മറ്റേതു വർഷത്തെയും പോലെയാണ്. ട്രഷറിയിൽ നിന്നും സുഗമമായി പണം പിൻവലിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ മാസത്തെ ശമ്പളവുമായി ഇതു സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. അന്നു മുതൽ പരിശ്രമിക്കുന്നതാണ്. പക്ഷെ, പ്രശ്നത്തിന്റെ കുരുക്ക് അഴിക്കാനായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നാഷണൽ Read more…

ലാലൂരിൽ ഉയരുന്ന വമ്പൻ സ്പോർട്‌സ്‌ സ്‌റ്റേഡിയം

‘ഇറ്റ്‌സ്‌ ഗ്രേറ്റ്… എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല…’’‐ പറയുന്നത്‌ ഇന്ത്യൻ പുൽമൈതാനങ്ങളിൽ ഇന്ദ്രജാലം തീർത്ത ഫുട്‌ബോളർ ഐ എം വിജയൻ… തൃശൂരിന്റെ കുപ്പത്തൊട്ടിയായിരുന്ന ലാലൂരിൽ ഉയരുന്ന വമ്പൻ സ്പോർട്‌സ്‌ സ്‌റ്റേഡിയം കോംപ്ലക്‌സിനെ സാക്ഷിയാക്കിയുള്ള കമന്റ്‌. ‌ ‘‘സ്വപ്നത്തിൽ ഒരിടത്തും ഇങ്ങനെയൊരു സംരംഭം തെളിഞ്ഞിരുന്നില്ല. അതിനാൽ സ്വപ്നസാക്ഷാത്‌കാരം എന്നൊക്കെ പറഞ്ഞാൽ ഫൗളാകും…’’ കേരളത്തിന്റെ യശ്ശസുയർത്തിയ ഫുട്‌ബോൾ ഇതിഹാസത്തിന്‌, നാട്‌ നൽകുന്ന ആദരവാണ്‌ ഈ കായികകേന്ദ്രം…! ‘‘മന്ത്രിമാരായ എ സി മൊയ്തീനും വി Read more…

വിവരസാങ്കേതിക വിദ്യയുടെ ചിറകിലേറി പറക്കാന്‍

LDF സര്‍ക്കാറിന്‍റെ ഏറ്റവും മികച്ച വകുപ്പുകളിലൊന്നാണ് ഐ.ടി വകുപ്പെന്ന് ഒരു തര്‍ക്കവുമില്ലാതെ പറയാന്‍ കഴിയും.ടെക്നോ പാര്‍ക്കിലെ കുറച്ച് കമ്പനികളില്‍ ഒതുങ്ങി നിന്നിരുന്ന കേരളത്തിലെ ഐ.ടി വ്യവസായം ഇന്ന് ചിറക് വിടര്‍ത്തി പറക്കുകയാണ്. ലോക പ്രശസ്തമായ നിരവധി കമ്പനികള്‍ കേരളത്തിലെ ഐ.ടി മേഖലയില്‍ നിക്ഷേപവുമായി വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തേത് ടാറ്റയുടെ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന TCS ഡിജിറ്റല്‍ ഹബ്ബാണ്‌. ഇനിയും നിരവധി കമ്പനികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയുമാണ്. ടെക്നോ പാര്‍ക്കിന്‍റെയും ഐ.ടി Read more…

വിദ്യാഭ്യാസ മേഖല

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ വിദ്യാഭ്യാസ മേഖലയിലെ വികസന സൂചികകളുടെ മാനദണ്ഡങ്ങളിലെല്ലാം ഉന്നതിയിലേക്ക് കൈപിടിച്ച് നടത്തിയതിന് തുടര്‍ച്ചകള ഉണ്ടാവും എന്നതാണ് LDFന്റെ ഉറപ്പ് ഉറപ്പാണ്LDF ഇനിയുംമുന്നോട്ട്

പട്ടിണിയില്ലാത്ത കേരളം

പട്ടിണിയില്ലാത്ത കേരളം സൃഷ്ടിക്കുന്നതിനായി വിപണിയിൽ സംസ്ഥാന സർക്കാർ ഫലപ്രദമായ ഇടപെടലുകൾ നടത്തിയ അഞ്ച് വർഷമാണ് കടന്നുപോയത്. സപ്ലൈകോ വിപണനശാലകളിൽ 40% വിലക്കിഴിവ് നൽകിയതിനൊപ്പം പുതുതായി 48 മാവേലി സ്റ്റോറുകളും 24 മാവേലി സൂപ്പർ സ്റ്റോറുകളും 15 സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും ആരംഭിച്ചു. മഹാമാരികാലത്തു സംസ്ഥാന ഖജനാവിൽ നിന്ന് ഭക്ഷ്യസുരക്ഷയ്ക്കായി ചെലവഴിച്ചത് 2846 കോടി രൂപയാണ്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപക്ക് ഊണ് നൽകുന്ന 883 ജനകീയ ഹോട്ടലുകൾ Read more…

പിണറായി സർക്കാർ – നൽകിയ തൊഴിൽ-പിഎസ്ശി

Pinko Humanabout 3 months ago ഒരു സർക്കാരിൻ്റെ പ്രവർത്തനക്ഷമത അളക്കുന്നത് പല ഘട്ടകങ്ങളിലൂടെയാണ്. അവയിൽ നിശ്ചയമായും ഒന്ന് എത്ര പേർക്ക് തൊഴിൽ ലഭിച്ചു എന്ന കണക്കാണ്. ഓർമ്മ ശരിയാണെങ്കിൽ 2016 ൽ LDF മൂന്നാട്ട് വെച്ച പ്രകടനപത്രികയിൽ 35 ഇന പരിപാടികൾ മുന്നോട്ട് വെച്ചിരുന്നു. അവയിൽ ആദ്യവരി എന്നത്. “1.25 ലക്ഷം പേർക്ക് തൊഴിൽ നൽകും” എന്നതായിരുന്നു.! മറ്റ് വ്യത്യസ്തമായ മേഖലകളിലും തൊഴിൽ ഉറപ്പ് വരുത്തുമെന്നും ഉറപ്പ് നൽകിയിരുന്നു,. Read more…

ഭരണ നേട്ടം – തൊഴിൽ

ഒരു സർക്കാരിൻ്റെ പ്രവർത്തനക്ഷമത അളക്കുന്നത് പല ഘട്ടകങ്ങളിലൂടെയാണ്. അവയിൽ നിശ്ചയമായും ഒന്ന് എത്ര പേർക്ക് തൊഴിൽ ലഭിച്ചു എന്ന കണക്കാണ്. ഓർമ്മ ശരിയാണെങ്കിൽ 2016 ൽ LDF മൂന്നാട്ട് വെച്ച പ്രകടനപത്രികയിൽ 35 ഇന പരിപാടികൾ മുന്നോട്ട് വെച്ചിരുന്നു. അവയിൽ ആദ്യവരി എന്നത്. “1.25 ലക്ഷം പേർക്ക് തൊഴിൽ നൽകും” എന്നതായിരുന്നു.! മറ്റ് വ്യത്യസ്തമായ മേഖലകളിലും തൊഴിൽ ഉറപ്പ് വരുത്തുമെന്നും ഉറപ്പ് നൽകിയിരുന്നു,.

🔻എന്താണ് സ്ഥിതി.???👇👇👇

🔵ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ജനുവരി 2020 വരെ മാത്രം നൽകിയ നിയമന ശൂപാർശ എന്നത് 1,27,595 ആണ്.

🔵തൊഴിലും നൈപൂണ്യവും വകുപ്പിന് കീഴില നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വിസ് വകുപ്പ് മുഖാന്തരം 2020 ജനുവരി മാത്രം 43,842 പേർക്ക് ‘ തൊഴിൽ നൽകി.

🔵വ്യവസായ പരിശീലന വകുപ്പ് മുഖേനേ ഐ.ടി.ഐകളിലേ 8598 ട്രെയ്നികൾക്ക് പ്ലേസ്മെൻ്റ് സെൽ മുഖേന തൊഴിൽ ലഭിച്ചു.

🔵ഐ.ടി.ഐകളിൽ നടത്തിയ തൊഴിൽ മേളകളിലൂടെ 14,420 പേർക്ക് തൊഴിൽ നൽകാൻ ഈ സർക്കാരിന് സാധിച്ചു. 31,091 പേർക്കാണ് ജോബ് ഓഫർ ലഭിച്ചത്.

🔵കൂടാതെ വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ സംരഭങ്ങൾ മുഖേന 1,97, 936 പേർക്ക് തൊഴിൽ നേടാൻ സാധിച്ചു.

🔵എംപ്ലോയബിലിറ്റി സെൻ്റർ മുഖേന 20,029 പേർക്കാണ് നിയമനം ലഭിച്ചത്. ഈ കണക്ക് 2020 ജനുവരിയിലേതാണ്. നിലവിൽ അത് 24000 കഴിഞ്ഞു എന്നാണ് കരുതുന്നത്.

ഇനി ചെറിയൊരു താരതമ്യം ആണ്…!👇👇👇

🔴കഴിഞ്ഞ യു.ഡി.എഫ് കാലത്തിൻ്റെ ആരംഭഘട്ടത്തിൽ 42.4 ലക്ഷം പേരാണ് എംപ്ലോയ്മെൻ്റിൽ പേര് രജിസ്ട്രർ ചെയ്ത് തൊഴിൽ കാത്തിരുന്നത്. അതിൽ ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് തൊഴിലിനായി കാത്ത് നിന്നവർ 36.4 ലക്ഷം പേരാണ്.

🔴അതിൽ 7220 പേർക്ക് മാത്രമാണ് സ്ഥിരം ജോലി ഉറപ്പ് വരുത്താൻ യു.ഡി.എഫിന് കഴിഞ്ഞൊള്ളു..!!

🔴പിണറായി സർക്കാർ കാലത്ത് 43000 പേർക്കാണ് തൊഴിൽ ആ നിലയിൽ നൽകാൻ സാധിച്ചത്…!

5 ഇരട്ടിയുടെ വർധനവ്.❗❗❗

കേരളത്തെ തൊഴിലാളി സൗഹൃദവും ,നിക്ഷേപക സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ നയത്തിന് രൂപം നൽകിയ സർക്കാരാണ് ഇടതുപക്ഷ സർക്കാർ.ഇന്ത്യയിലേ ഏറ്റവും ഉയർന്ന മിനിമം വേതനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം.80 ഓളം മേഖലകളെ മിനിമം വേതന നിയമത്തിൻ്റെ പരിധിയിൽ കൊണ്ടു വന്നു ഈ സർക്കാർ.

നേട്ടങ്ങൾ ചെറുതല്ലാ,,!!

◾തൊഴിൽ നയം,

◾ജോബ് പോർട്ടൽ രൂപികരണം

◾കരിയർ ഡെവലപ്പ്മെൻ്റ് സെൻ്ററുകൾ

◾നിയമനങ്ങൾ

◾ഇരിപ്പിട അവകാശ നിയമം

◾വേതന സുരക്ഷ പദ്ധതി

◾തൊഴിൽ നിയമ ഭേദഗതി

◾ഐ.ടി.ഐ പോഷകാഹാര പദ്ധതി
ശരണ്യ പദ്ധതി

ഇനിയും പറയാൻ ബാക്കിയേറെയുണ്ട്..! ഇതൊരു ഓർമ്മപ്പെടുത്തലാണ്.!
നമ്മൾ ഒരുമിച്ച് മുന്നേറിയ കഴിഞ്ഞ 4 വർഷത്തെ ഓർമ്മപ്പെടുത്തൽ.!

Pinko Human

#LeftAchievements

(more…)