ഓഖിക്ക് സമാനമായ മറ്റൊരു ചുഴലിക്കാറ്റ് ഭീതിയിലാണ് കേരളം. ഓഖി കേരളതീരത്ത് നാശം വിതച്ചിട്ട് മൂന്ന് വർഷമാകുന്നു. കാലാവസ്ഥാമാറ്റങ്ങളുടെ ഭാഗമായുണ്ടാകുന്ന കെടുതികൾ നമ്മുടെ നാടിന് തുടർച്ചയായി ഭീഷണികൾ ഉയർത്തുകയാണ്. ഓഖിക്ക് പുറമെ മഹാപ്രളയംവും മഴക്കെടുതികളും നമ്മുടെ നാടിനെ പരീക്ഷിച്ചു. നിപയും കോവിഡ് 19ഉം കൂടി ഉൾപ്പെടെ 2017 മുതൽ നമ്മുടെ നാട് നേരിട്ട ദുരന്തങ്ങൾ സമാനതകളില്ലാത്തവയാണ്.ദുരന്തനിവാരണത്തിന്റെ മുൻപരിചയമോ അനുഭവസമ്പത്തോ കൂട്ടിനില്ലാത്ത ഒരു ജനതയാണ് തുടർച്ചയായുണ്ടായ പ്രതിസന്ധികളെ നേരിടേണ്ടിയിരുന്നത്. പക്ഷെ, ആ ജനതയെ മുന്നിൽ നിന്ന് നയിച്ച് സുരക്ഷിതതീരത്തേക്കെത്തിക്കാൻ ചങ്കുറപ്പുള്ള ഒരു സർക്കാരും ആ സർക്കാരിനെ നയിക്കുന്ന ക്യാപ്ടനും കേരളത്തിനുണ്ടായിരുന്നു. സർക്കാരിന്റെ നേതൃത്വത്തിൽ ഒരു ജനത ഒന്നാകെ ഈ നാടിനെ കാക്കാനായി ഇറങ്ങിയപ്പോൾ അതൊരു ചരിത്രമായി. ദുരന്തനിവാരണത്തിലെ ജനകീയ ഇടപെടൽ മറ്റൊരു കേരളാമോഡലായി. ഓഖി, പ്രളയപുനരധിവാസങ്ങൾ സമയബന്ധിതമായി നിർവഹിച്ചും പിണറായി സർക്കാർ പുതിയ മാതൃക സൃഷ്ടിച്ചു. സംസ്ഥാനത്തെ 1664ൽ 1269 വില്ലേജുകളെയും ബാധിച്ച മഹാപ്രളയം കഴിഞ്ഞ് കേവലം രണ്ട് വർഷങ്ങൾക്ക് മാത്രം ഇപ്പുറം നടക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ പുനരധിവാസത്തിലെ പ്രശ്നങ്ങളോ പരാതികളോ ഹോട്ട് ടോപ്പിക് അല്ല എന്നതാണ് ആ പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള വലിയ സാക്ഷ്യപത്രം.ഏത് പ്രതിസന്ധിയും വന്നോട്ടെ, ഞങ്ങളെ നയിക്കാൻ പിണറായിയുണ്ട് എന്ന ബോധ്യം മലയാളികൾക്ക് പകർന്നു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കേരളത്തിന് മുന്നോട്ട് കുതിച്ചുപായാനുള്ള കരുത്താണ് ആ നേതൃത്വം.ബുറെവി ചുഴലിക്കാറ്റ് സംബന്ധിച്ച് സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. സാധ്യമായ എല്ലാ മുൻകരുതലുകളും സർക്കാർ സംവിധാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. നമ്മൾ അതിജീവിക്കും.
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
താനൂർ വികസനം
60 വർഷം ലീഗ് MLA മാര് പ്രതിനിധികളായ താനൂരിന്റെ ഇന്നത്തെ വികസനം കാണൂ ഇടതുപക്ഷ MLA യിലൂടെ 💪💪❤❤🚩🚩 സിഎച്ചിനെ ആദ്യമായി നിയസഭയിലെത്തിച്ച താനൂർ!!! സീതിഹാജിയേയുംഇ.അഹമ്മദിനേയും കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച താനൂർ!!! അബ്ദുറബ്ബിനേയും കുട്ടി അഹമ്മദ് കുട്ടിയേയും ആദ്യമായി നിയമസഭയിലെത്തിച്ച താനൂർ!!! 2006-ൽ കുറ്റിപ്പുറത്ത് Read more…
0 Comments