ഈ കഴിഞ്ഞ 5 വർഷക്കാലത്തെ വിലയിരുത്തിരുത്താനുള്ള ഹൃസ്വമായ ശ്രമമാണ് .
ഇക്കണോമിക്സിൻ്റെ ഒരു വിരസത കാരണം
നിങ്ങളിൽ പലരും വായിക്കാൻ ഇടയില്ലാ എന്ന ബോധ്യം ഉണ്ട്, .

പൊതുസമൂഹത്തില്‍ നിക്ഷേപം നടത്തുക, എല്ലാവർക്കും സാമൂഹ്യനീതി ഉറപ്പാക്കുക,
സമ്പദ്‌വ്യവസ്ഥയിലെ ഉൽപാദന ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്
കേരള സർക്കാരിന്റെ നയം. ഈ നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് .സംസ്ഥാനത്ത് പദ്ധതികൾ നടപ്പിലാക്കിയതും,.

🚫കേരളവും ,സമ്പദ് വ്യവസ്ഥയും.
➖➖➖➖➖➖➖➖➖➖➖

🔹️സുഹൃത്തുകളിൽ ഒരാൾ ചോദിച്ചു കേരളത്തിൻ്റെ പൊതുകടത്തെ സംബന്ധിച്ച് ഒന്നും എഴുത്തുന്നില്ലേ എന്ന്..തിർച്ചയായും മിഡിയ ഇത്ര ഊർജ്ജസ്വലമായി നിൽക്കുന്ന ഒരു സംസ്ഥാനത്ത് ,സോഷ്യൽ മീഡിയ കണ്ണും കാതും കുർപ്പിച്ചിരിക്കുന്ന ഒരിടത്ത് ഇവയെല്ലാം ചർച്ച ചെയ്യപ്പെട്ടുമെന്ന ബോധ്യത്തിൽ കേരളത്തിൻ്റെ സാമ്പത്തിക സാഹചര്യത്തെ, വളർച്ച പ്രവണതകളെ, തിരിച്ചടികളെ, പ്രതിശീർഷ വരുമാനത്തെ ഒക്കെ അഭിസംബോധന ചെയ്യണ്ടതായി വരും.

ഇതിനോപ്പം തന്നെ കേരളത്തിൻ്റെ ധനസ്ഥിതി, റവന്യു വരുമാനം ,നികൂതി, നികുതിയേതര വരുമാനം, കേന്ദ്ര വിഹിതം ,ചിലവ് – റവന്യു ചിലവുകളും കഴിഞ്ഞ് മാത്രമാണ് കടബാധ്യതയിലേക്ക് വരാൻ സാധിക്കു.

നിരവധി തിരിച്ചടികൾ നേരിട്ട വർഷമാണ് കേരളത്തെ കടന്ന് പോയത്. വളർച്ചയും ,നിക്ഷേപവും പിന്നോട്ടു പോയ വർഷങ്ങൾ.നിങ്ങൾക്കറിയാവുന്ന പോലെ ഈ തിരിച്ചടികളിലും കേരള സമ്പദ് വ്യവസ്ഥ വളർച്ച കാണിച്ച ഒരു ഘട്ടമാണ് കടന്നു പോയത്.

🔹️വളർച്ച

◾2018 – 2019 ൽ 7.5 %

◾ 2017 – 2018 ൽ 6.8%

സംസ്ഥാനം ഇത്രയെറെ തിരിച്ചടികൾ നേരിട്ടിട്ടും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യത്തിന്റെ
സൂചനകൾ വളർന്നിട്ടും, 2016-17 മുതൽ 2018-19 വരെയുള്ള കാലയളവിൽ കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തരോല്‍പ്പന്നം (ജിഎസ്‌വിഎ ) താരതമ്യേന വേഗത്തിൽ വളർന്നു. മത്സ്യബന്ധനം, അക്വാകൾച്ചർ, ഉൽപ്പാദനം,
വ്യാപാരം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സാമൂഹിക സേവനങ്ങൾ, ഒപ്പം പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യം, പൊതു സേവനങ്ങൾ, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയാണ് കേരളത്തിൻ്റെ ഈ അതിവേഗ
വളർച്ചയ്ക്ക് കാരണമായ മേഖലകൾ.

◾2018-19 ൽ കേരളത്തിലെ ആളോഹരി വരുമാനം = 1,48,078 രൂപ.

◾2018 – 19 ൽ ഇന്ത്യൻ ദേശീയ ശരാശരി വരുമാനം= 93,655 രൂപ.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം 2018-19 ലെ ഇന്ത്യൻ ശരാശരിയുടെ ഏകദേശം 1.6 ഇരട്ടിയാണ്.

🔴ഉമ്മൻചാണ്ടി ഭരിച്ച 2013-14 മുതൽ 2015-16 വരെയുള്ള മൂന്ന് വർഷത്തേക്ക്
കേരളത്തിന്റെ സാമ്പത്തിക വളർച്ച ഇന്ത്യൻ
ശരാശരിയേക്കാൾ മന്ദഗതിയിലായിരുന്നു.

◾2013 – 14 = 4.3 %

◾2014- 15 = 3.8 %

◾2015 – 16 = 5. 3 %

ഈ നിലയിലായിരുന്ന ഉമ്മൻ ചാണ്ടി കാലത്ത് കേരളത്തിന്റെ മൊത്തം സംയോജിത മൂല്യത്തിന്റെ (ജി.എസ്.വി.എ) വളർച്ചാ
നിരക്ക്.(2011-12 സ്ഥിര വിലയിൽ).

പിണറായി വിജയൻ അധികാരത്തിൽ വന്ന ‘2016-17 ൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഉണർവുണ്ടാവുകയും ഇതേ വർഷം ജി‌എസ്വി‌എ വളർച്ച 7.1% ഉയരുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിന്റെ
സമ്പദ്വ്യവസ്ഥ നിരവധി തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. 2017 ലെ ഓഖി ചുഴലിക്കാറ്റും 2018 ലും 2019 ലും ഉണ്ടായ കനത്ത മഴയുടെ ഫലമായുണ്ടായ കടുത്ത വെള്ളപ്പൊക്കവും സംസ്ഥാന സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലെ
സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്തേക്ക് മടങ്ങുകയും ഗൾഫ് വരുമാനം മന്ദഗതിയിലാവുകയും ഈ വിഷയം
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇത്തരം തിരിച്ചടികൾ ഉണ്ടെങ്കിലും

◾2017-18 ൽ 6.8 %

◾2018-19 ൽ 7.5 %

എന്നീ നിലയിൽ കേരളത്തിലെ ജി‌എസ് വിഎ വളർച്ച കൈവരിച്ചിട്ടുണ്ട്.

🚫കേരളം – ധനസ്ഥിതി
(കേന്ദ്ര സർക്കാർ ഇടപെടൽ)
➖➖➖➖➖➖➖➖➖➖

🔹️കേരളം ജനക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന സംസ്ഥാനമാണ്. പൊതുസമൂഹത്തില്‍ നിക്ഷേപം നടത്തുക, എല്ലാവർക്കും സാമൂഹ്യനീതി ഉറപ്പാക്കുക, സമ്പദ്‌വ്യവസ്ഥയിലെ ഉൽപാദന ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്
കേരള സർക്കാരിന്റെ നയം.

കേരള സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 30 ശതമാനത്തോളം വരുന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ വായ്പകളില്‍നിന്നോ ഗ്രാന്റുകളില്‍ നിന്നോ ആണ്. 2015-16 മുതല്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള ധനസഹായത്തിന്റെ ഘടനയിലുള്ള വ്യത്യാസം മൂലം വലിയ അളവിൽ തിരിച്ചടി നേരിട്ട സംസ്ഥാനമാണ് കേരളം.ജി എസ് ടി നടപ്പിലാക്കിയതോടെ നികുതി വര്‍ദ്ധനവ് വരുത്തുന്നതില്‍ പരിമിതികള്‍ ഉണ്ടായി. കേന്ദ്ര സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാര തുക ലഭിക്കാന്‍ കാലതാമസം ഉണ്ടായി.

http://www.niyamasabha.org/codes/14kla/session_19/ans/u02028-110320-890000000000-19-14.pdf?fbclid=IwAR3Xo1__1FhQ3GPsxbVEJCt2xlkO8emhaW6XApluwXDh4GwGxwrh_85BR1E

മുമ്പ് 25 ശതമാനം സംസ്ഥാന വിഹിതമായിരുന്നത് ഇപ്പോള്‍
40 ശതമാനമായി മാറിയിട്ടുണ്ട്.
ധനഉത്തരവാദിത്തനിയമപ്രകാരം മൊത്തം സംസ്ഥാന ആഭ്യന്തര ഉല്പാദനത്തിന്റെ 3 ശതമാനത്തില്‍ കൂടുതല്‍ വായ്പ എടുക്കാന്‍ സാധിക്കാത്തതിനാല്‍ വിഭവ സമാഹരണം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3 ശതമാനം എന്ന വായ്പ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് 2019-
20 ല്‍ 24,915 കോടി രൂപയാണ് കേരളത്തിന്
വായ്പയായി ലഭിച്ചത്. എന്നാല്‍, വര്‍ഷാവസാനം കേന്ദ്രഗവണ്‍മെന്റ് ബഡ്ജറ്റ് തുകയില്‍ നിന്നും 5325 കോടി രൂപ കുറയ്ക്കുകയുണ്ടായി. ഫലത്തില്‍, 2019-20 ല്‍19,590 കോടി രൂപ മാത്രമേ വായ്പയായി ലഭിച്ചിട്ടുള്ളു.

http://www.niyamasabha.org/codes/14kla/session_19/ans/u01989-110320-832801861913-19-14.pdf?fbclid=IwAR3eryihi7e3_W6XkXIiJywbT1EmKZUXSrX9NHPNCsUc9LcpGxxKNc-SGmY

🚫കേരളം വരവുകള്‍
(റവന്യു & മൂലധന വരുമാനം)
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്തിന്റെ വരവുകളെ റവന്യൂ വരുമാനം എന്നും മൂലധന വരുമാനം എന്നും രണ്ടായി തരംതിരിക്കാം. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം, നികുതിയേതര വരുമാനം, കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതം, ഇന്ത്യാ ഗവണ്‍മെന്റിന്റെ
ധനസഹായം എന്നിവ ഉള്‍പ്പെടുന്നതാണ് റവന്യൂ വരുമാനം. എന്നാല്‍ മൂലധന വരുമാനത്തില്‍ വിവിധ തരം വായ്പാ തിരിച്ചടവ്, ആഭ്യന്തര സ്രോതസ്സുകളില്‍
നിന്നുള്ള വായ്പാ വരുമാനം, ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നുള്ള വായ്പ, പബ്ലിക്ക് അക്കൗണ്ടിലെ തുക എന്നിവ ഉള്‍പ്പെടുന്നു.

🔸️I) റവന്യൂ വരുമാനം

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ മുഖ്യ പങ്കും സംസ്ഥാനത്തിന്റെ തനതു നികുതിയില്‍ നിന്നുമാണ്. 2012-13 മുതല്‍ 2016-17 വരെയുള്ള വര്‍ഷങ്ങള്‍ കണക്കിലെടുത്താല്‍ സംസ്ഥാനത്തിന്റെ
നികുതി വരുമാനം തുടര്‍ച്ചയായ കുറവ് കാണിക്കുന്നു. അതിനു ശേഷം പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷം വര്‍ദ്ധിക്കുന്നതായും കാണുന്നു.

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 2012-13
ല്‍ 44137.31 കോടി രൂപയായിരുന്നത് 2018-19 ല്‍ 92854.47 കോടി രൂപയായി വര്‍ദ്ധിച്ചു. 2018- 19 ല്‍ 110.38 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്.

സംസ്ഥാനത്തിന്റെ റവന്യൂ
വരുമാനത്തിന്റെ മുഖ്യ പങ്കും സംസ്ഥാനത്തിന്റെ തനതു നികുതിയില്‍ നിന്നു മാണെന്ന് പറഞ്ഞിരുന്നല്ലോ.! എന്തൊക്കെയാണി തനതു നികുതി വരുമാനം എന്ന് അല്ലേ ?

◾ചരക്ക് സേവന നികുതി,
◾പെട്രോളിയം,
◾ മദ്യം
എന്നിവയുടെ വില്‍പ്പന നികുതി

◾സ്റ്റാമ്പ് ഡ്യൂട്ടി,
◾രജിസ്ട്രേഷന്‍ ഫീസ്
◾സംസ്ഥാനത്തിന്റെ എക്സൈസ് നികുതി, ◾വാഹന നികുതി
◾ഭൂനികുതി
എന്നിവയാണ് തനത് നികുതി വരുമാനത്തിന്റെ ഘടകങ്ങള്‍

കേരള സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 2012- 13 ല്‍ 16.94 ശതമാനമായിരുന്നത് 2018-19 ല്‍ 9.01 ശതമാനമായി കുറഞ്ഞു.പ്രധാനമായും
ഇതിന് കാരണം, സമ്പദ്ഘടനയെ ബാധിച്ച
പൊതുവായ സാമ്പത്തിക മാന്ദ്യവും,2019 ലെ പ്രകൃതി ദുരന്തങ്ങളായ ഓഖി ചുഴലികൊടുങ്കാറ്റ്, കനത്തമഴ, വെള്ളപ്പൊക്കം തുടങ്ങിയവ ജീവനും ജീവനോപാധികള്‍ക്കും വീടുകള്‍ക്കും റോഡുകള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും കനത്ത നാശം വിതച്ചു.

സമ്പദ്ഘടനയുടെ ഉല്പാദന മേഖലകളായ കൃഷി, വ്യവസായങ്ങള്‍, വിനോദ സഞ്ചാരമേഖല എന്നിവയിലും നഷ്ടമുണ്ടായി. ഇത് സംസ്ഥാന വരുമാനത്തില്‍ കുറവുണ്ടാക്കി. ഇത് സംസ്ഥാനത്തിന്റെ
വിഭവസമാഹരണത്തെ ബാധിക്കുക മാത്രമല്ല,
സംസ്ഥാന പുനര്‍നിര്‍മ്മിതിക്കും ഉല്‍പ്പാദന
മേഖലകളുടെ പുനര്‍ജ്ജീവനത്തിനും ആവശ്യമായ അധിക ചെലവിനും കാരണമായി. ഈ കാരണങ്ങൾ കൊണ്ട്
2012-13 ല്‍ മൊത്ത വരുമാനത്തിന്റെ 68.14 ശതമാനമായിരുന്ന ഇത് 2018-19 ല്‍ 54.54 ശതമാനമായി കുറഞ്ഞു.

🚫സംസ്ഥാനത്തിന്റെ തനതു നികുതിയേതര
വരുമാനം.
➖➖➖➖➖➖➖➖➖➖➖➖➖➖

സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 20.99 ശതമാനവും നികുതിയേതര വരുമാനത്തിന്റെ 78.63
ശതമാനവും ലഭിക്കുന്നത് സംസ്ഥാന ലോട്ടറികളിൽ നിന്നാണ്.വനവിഭവങ്ങളില്‍ നിന്നുള്ള വരുമാനം, സാമൂഹ്യ വികസന സേവന മേഖലളില്‍ നിന്നുള്ള വരുമാനം
ഫീസ്, പിഴ തുടങ്ങിയ ഇനങ്ങളില്‍ ലഭിക്കുന്ന വരുമാനം എന്നിവയാണ് നികുതിയേതര വരമാനത്തിന്റെ മറ്റു പ്രധാന മാര്‍ഗ്ഗങ്ങള്‍.

🔸️നികുതിയേതര വരുമാനം

◾2017-18 ല്‍ 11199.61 കോടി രൂപ

◾ 2018-19 ൽ 11783.24 കോടി രൂപ

“നികുതിയേതര വരുമാനത്തിൽ 5.21% ത്തിൻ്റെ വര്‍ദ്ധനവ്.”

🔸️2017-18 ല്‍ സംസ്ഥാന
ലോട്ടറികളില്‍ നിന്നുമുള്ള വരുമാനം 9034.16 കോടി രൂപയായിരുന്നത് 2018-19 ആയപ്പോഴേക്കും 5.21 ശതമാനം വര്‍ദ്ധിച്ച് 9262.70 കോടി രൂപയായി.
സാമൂഹ്യ വികസന മേഖലകളില്‍ നിന്നുളള
വരുമാനം 1058.53 കോടി രൂപയും വനവിഭവങ്ങളുടെ വില്‍പ്പനയില്‍ നിന്നുമുള്ള വരുമാനം 287.21 കോടി രൂപയുമാണ്.

http://www.niyamasabha.org/codes/14kla/session_19/ans/u02074-110320-860000000000-19-14.pdf?fbclid=IwAR2ahO3ampp5TErgdwuOyGv_VpjMPG-0dK8O4pO1rYZHAAlY0O-4J2IarFY

നിലവിൽ ആദ്യ ഘട്ടമെന്ന നിലയിൽ ഇത്രയുമാണ് കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചും ,ധന സ്ഥിതിയെ പറ്റിയും ,അതിൻ്റെ റവന്യു ,മറ്റ് വരുമാന മാർഗങ്ങളെ പറ്റിയും ഒക്കെ പ്രതിപാദിക്കാനുള്ളത് .

തുടർച്ചയിൽ ചിലവുകൾ സംബന്ധിച്ചും ,റവന്യു ,മുലധന ചിലവ് സംബന്ധിച്ചും ,വായ്പ തിരിച്ചടവ് സംബന്ധിച്ചും കടബാധ്യത സംബന്ധിച്ചും പരാമർശിക്കുന്നതാണ്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *