“പോടാ ചൈനാ ചാര “
സോഷ്യൽ മീഡിയയിൽ ഈ വിളി കേൾക്കാത്ത സി.പി.ഐ.എം പ്രവർത്തകർ ഉണ്ടാവില്ലാ. പല നിലകളിൽ പലരാൽ കേട്ട് മറുപടി നൽകിയും ,പതറിയും ,ഒഴിഞ്ഞ് മാറിയും ,മറുവാദമുന്നയിച്ചുമെല്ലാം നമ്മൾ പലരും ഈ വിളിയെ നേരിട്ടിട്ടുണ്ട്,.! ശരിക്കും എന്താണീ ചൈന ചാരൻ?? നമ്മൾ സി.പി.ഐ.എം പ്രവർത്തകർ ചൈന ചാരൻമാരാണോ ??
പരിശോധിച്ചാലോ
ഈ വിളിക്ക് ആധാരമായ സംഭവം എന്നത് 1962 ൽ ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം ഏറ്റുമുട്ടലിലേക്ക് നീങ്ങിയ ഒരു ഘട്ടമാണ്. യുദ്ധത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന വാദത്തിന് എതിരായിരുന്നു ഏക്കാലവും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ. പാർട്ടിയുടെ സമുന്നതനായ നേതാവായിരുന്ന സഖാവ് ഇം.എം.എസ് ഈ വാദം ശക്തമായി ഉയർത്തിയ ഒരാളായിരുന്നു.
“നാം നമ്മുടേതെന്നും ചൈനക്കാര്‍ അവരുടേതെന്നും അവകാശപ്പെടുന്ന പ്രദേശം” എന്ന ഇ എം എസിന്റെ 1962ലെ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് 57 വർഷങ്ങൾക്കിപ്പുറവും ഞാനും ,നിങ്ങളും ചൈനാ ചാരന്മാർ എന്ന വിളി കേൾക്കുന്നത്. പക്ഷേ ചരിത്രം 1962 ന് ശേഷം ഇങ്ങോട്ടും ഉണ്ടായിരുന്നു..! ആ ചരിത്രമാണ് ഇനി ചുവടെ എഴുതുന്നത്.
1962 ജനുവരിയിലാണ് ഇന്ത്യ – ചൈന യുദ്ധം ആരംഭിക്കുന്നത്. അതിന് മാസങ്ങൾക്ക് മുൻപേ അദേഹം “കമ്മ്യൂണിസ്റ്റാ” എന്ന മാസികയിൽ ഒരു ആർട്ടിക്കിൾ എഴുതിയിരുന്നു.ഇ.എം.എസിന്റെ സമ്പുർണ കൃതികളിൽ ഈ കുറിപ്പ് നിങ്ങൾക്ക് വായിക്കാം.
“”ചൈനയുടെ കാര്യത്തില്‍, രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്ന നിലയ്ക്ക്, കൂടിയാലോചനകള്‍വഴി സമാധാനപരമായി പരിഹരിക്കാനാണ് നാം ശ്രമിക്കേണ്ടത്”
👉(സമ്പൂര്‍ണ കൃതികള്‍. സഞ്ചിക 33 പേജ് 304)
1965 ജൂലൈ 11 ന് “” പിപ്പിൾ ഡെമോക്രസിയിൽ സഖാവ് ഇം.എം.എസ് ഇങ്ങനെ എഴുതി.✒✒
“” ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം സൈനിക നടപടികളിലൂടെ പരിഹരിക്കാനാവില്ലെന്ന് ഇക്കാര്യത്തെക്കുറിച്ച് സ്വയമേവ ചിന്തിക്കുന്ന ഏതൊരാള്‍ക്കും കാണാന്‍ കഴിയുന്നതാണ്; അവരില്‍ ഓരോരുത്തരും തങ്ങളുടേതെന്ന് അവകാശപ്പെടുന്നതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറുഭാഗത്തിന്റെ കൈവശത്തിലിരിക്കുന്നതുമായ പ്രദേശം ഇന്ത്യക്കോ ചൈനയ്‌ക്കോ സൈനിക നടപടികളിലൂടെ പിടിച്ചെടുക്കാന്‍ കഴിയില്ല; പ്രശ്‌നം രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ-ഓരോരുത്തരുടെയും ദേശീയ താല്‍പര്യങ്ങള്‍ സാധ്യമാവുംവിധം പരമാവധി സംരക്ഷിച്ചുകൊണ്ട് ഒരു വിഭാഗം മറു വിഭാഗത്തിന്റെ അവകാശവാദങ്ങളോട് നീക്കുപോക്കുകള്‍ നടത്തുന്നതിന് സന്നദ്ധത കാണിച്ചുകൊണ്ടുള്ള കൂടിയാലോചനകളിലൂടെ-ഒത്തുതീര്‍പ്പാക്കണമെന്നാണ് പ്രായോഗികബുദ്ധി ആവശ്യപ്പെടുന്നത്.”
👉(ഇ എം എസ് സമ്പൂര്‍ണ കൃതികള്‍. സഞ്ചിക 34 പേജ് 79)
ഇം.എം.എസ് തന്റെ നിലപാട് വിണ്ടും ആവർത്തികയാണ്. യുദ്ധം ഒരു പരിഹാരമല്ലായെന്നും ,കൂടിയാലോചനകളും ,ഒത്തുതിർപ്പുകളുമാണ് പരിഹാരമെന്ന് യുദ്ധം തുടങ്ങുന്നതിന് മുൻപേയും ,യുദ്ധത്തിന്റെ ഘട്ടത്തിലും ,യുദ്ധമവസാനിച്ചതിന് ശേഷവും ആവർത്തിച്ച് പറഞ്ഞത് ഈ നാട്ടിലേ കമ്മ്യുണിസ്റ്റുകാരാണ്.
ഇനി ഒരൽപ്പം പുതിയ ചരിത്രം 📍
2013 ഒക്ടോബര്‍ 22 മുതല്‍ 25 വരെ മൂന്നുദിവസം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ ചൈന സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ച അതിര്‍ത്തി പ്രതിരോധ സഹകരണ കരാര്‍ (BDCA-Border Defence Co-operation Agreement between India and China) നിങ്ങളിൽ എത്ര പേർ വായിച്ചിട്ടുണ്ട്?? വായിക്കാത്തവർക്കായി ആ ഒഫിഷ്യൽ ഡാറ്റ ചുവടെ നൽകുന്നു.👇
◾http://pib.nic.in/newsite/PrintRelease.aspx?relid=100178
അതിര്‍ത്തിയിൽ ഇന്ത്യ – ചൈന യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ അന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിയായിരുന്ന ഇ എം എസ് എഴുതിയതും ആദ്യം കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ ‘ഇടതു’ വിഭാഗവും പിന്നീട് സിപിഐഎമ്മും തുടര്‍ന്നുവന്നതുമായ നിലപാടും ,
ശ്രീ മൻമോഹൻ സിംഗ് ചൈന സന്ദർശന വേളയിൽ ഒപ്പിട്ട ഈ അതിർത്തി സഹകരണ കരാറും തമ്മിൽ എന്ത് വ്യത്യാസമാണ് സഖാക്കളെ ” ചൈന ചാരൻമാർ ” എന്ന് വിളിക്കുന്നവർക്ക് കാട്ടി തരാൻ സാധിക്കുക ..!
ഒന്ന് കുടെ വിശദമാക്കാം,
കമ്മ്യൂണിസ്റ്റുപാര്‍ട്ടി കേരളത്തില്‍-ഭാഗം മൂന്ന്
ഇ എം എസ് സമ്പൂര്‍ണ്ണ കൃതികള്‍ സഞ്ചിക 79 പേജ് 167 ൽ സഖാവ് ഇ.എം.എസ് എഴുതിയത് ചുവടെ നൽകുകയാണ്,
” കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളില്‍ ഭൂരിപക്ഷവും കരുതിയിരുന്നതുപോലെ സൈനിക നടപടികളിലൂടെ ഇന്ത്യ-ചൈനാ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നത് മൂഢത്വമാണ്. പരസ്പര കൂടിയാലോചനകളിലൂടെ ഇരു രാജ്യങ്ങളും അന്യോന്യം വിട്ടുവീഴ്ചയുടേതായ മനോഭാവം അംഗീകരിച്ച് രമ്യമായ പരിഹാരം കാണാന്‍ ശ്രമിക്കുകതന്നെ വേണം”
ഇനി ശ്രീ മൻമോഹൻ സിംഗ് ചൈനയിൽ പോയി പറഞ്ഞതും ,തുടർന്ന് ഒപ്പിട്ടതുമായ കാര്യം വിശദമാക്കാം, !
”ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നത്തിന് ന്യായയുക്തവും യുക്തിസഹവും ഇരുകൂട്ടര്‍ക്കും സ്വീകാര്യവുമായ പരിഹാരം ഉണ്ടാക്കുന്നതിനായുള്ള കൂടിയാലോചനകള്‍ തുടരുമ്പോള്‍തന്നെ, ഇന്ത്യാ-ചൈനാ-ബന്ധം ശക്തിപ്പെടുന്നതിന്റെ അടിത്തറ നമ്മുടെ അതിര്‍ത്തിയിലെ ശാന്തിയും സമാധാനവുമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചു.”
◾https://thediplomat.com/2013/10/indian-pm-signs-border-defense-agreement-with-china/
എല്ലാ ഒഫിഷ്യൽ ഡാറ്റയും ,ഇ.എം.എസ് എഴുതിയ കുറിപ്പുകൾ അടങ്ങിയ പുസ്തകമടക്കം പബ്ലിക് ഡോമൈനിൽ ലഭ്യമാണ്.
1960കളില്‍ യുദ്ധത്തിനായി മുറവിളി കൂട്ടിയ പ്രമുഖരില്‍ ഒരാളായ വാജ്‌പേയിതന്നെ 1978ല്‍ വിദേശകാര്യമന്ത്രിയായിരിക്കെ 1959നുശേഷം ചൈന സന്ദര്‍ശിച്ച ആദ്യ ഭരണാധികാരിയായത് വിരോധാഭാസമായിരിക്കാം.
അന്ന് പ്രധാനമന്ത്രിയായിരുന്നതാകട്ടെ, കടുത്ത ചൈനാവിരുദ്ധ നിലപാടുകാരനായ മൊറാര്‍ജി ദേശായിയും.
ഇരട്ടത്താപ്പിന്റെ മറ്റ് പേരുകളാണ് സൈബർ ലോകത്തെ സംഘപരിവാറും, കോൺഗ്രസ് അനുകൂലികളും. ചരിത്രം അവർക്ക് ഇഷ്ടമുള്ളത് പോലെ വളച്ചൊടിച്ച് അവതരിപ്പിക്കുമ്പോൾ നമ്മൾ സത്യവും ,വസ്തുതയും തേടി പോകേണ്ടതുണ്ട് !!
🔛NB: കുടുതൽ വായനയ്ക്കായി ദീര്‍ഘകാലം ലണ്ടന്‍ ടൈംസി’ന്റെ ലേഖകനായി ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന നെവില്‍ മാക്‌സ്‌വെല്‍, 1970ല്‍ എഴുതിയ ”India’s China war” (ഇന്ത്യയുടെ ചൈനാ യുദ്ധം) എന്ന കൃതിയും ,ഇന്ത്യന്‍ സൈനിക മേധാവിയായിരുന്ന ലെഫ്. ജനറല്‍ ബി എം കൗളിന്റെ ”The untold story” യും ബ്രിഗേഡിയര്‍ ജെഎസ് ഡാല്‍വിയുടെ ”Himalayan Blunder” ഉം എന്ന കൃതിയും , ജി.വിജയകുമാർ ചിന്താ വാരികയിൽ എഴുതിയ “ഇന്ത്യ – ചൈന കരാർ: സൗഹൃദത്തിനായി ഒരു ചുവടുവെയ്പ് ” എന്ന കവർ സ്റ്റോറിയും സമർപ്പിക്കുന്നു.
0 Comments