🌷അഭിമാനത്തോടെ,തലയുയർത്തി തന്നെയാണ് ഇടതുപക്ഷം തദ്ധേശ സ്വയംഭരണതെരെഞ്ഞെൂപ്പിനേ നേരിടുന്നത്…. നിയമസഭ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം പുറത്തിറക്കിയ പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 588 വാഗ്ദാനവും ഇടതുപക്ഷ ഭരണത്തിൽ നടപ്പിലാക്കി ഇടതുപക്ഷം വാക്ക് പാലിച്ചു…

🌷ഇതേ ആത്മവിശ്വാസത്തോടെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക സഖാവ് എ വിജയരാഘവൻ പ്രകാശനം ചെയ്തു.

🟤”വികസനത്തിന് ഒരു വോട്ട്
സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

🟤തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ പത്തുലക്ഷം പേർക്ക് തൊഴിൽ
നൽകും.

🟤കാർഷിക മേഖലയുടെ അഭിവൃദ്ധിയിലൂടെ അഞ്ചുലക്ഷം
തൊഴിലുകൾ സൃഷ്ടിക്കും.

🟤അതോടൊപ്പം സൂക്ഷ്മ–ചെറുകിട സംരംഭങ്ങളിലൂടെ കാർഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴിലവസരങ്ങൾ
സൃഷ്ടിക്കും.

🟤2021 ജനുവരി ഒന്നിന് തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി നിലവിൽ വരും.

🟤വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാൻ സാധിക്കും.

🟤അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. മറ്റു പെൻഷനുകളില്ലാത്ത എല്ലാ അംഗങ്ങൾക്കും 60 വയസു മുതൽ പെൻഷൻ നൽകും.

🟤75 ദിവസം തൊഴിലെടുത്ത മുഴുവൻപേർക്കും ഫെസ്റ്റിവെൽ അലവൻസും നൽകും.

🟤യുഡിഎഫ് കാലത്ത് തയ്യാറാക്കിയ റേഷന്‍ കാര്‍ഡ് ലിസ്റ്റിൽ ഒട്ടനവധി അര്‍ഹരായ ബി.പി.എല്ലുകാര്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും പുറംതള്ളപ്പെട്ടിട്ടുണ്ട്.

🟤അനര്‍ഹരായ ഒട്ടനവധി ആളുകള്‍ക്ക് ചുവപ്പു കാര്‍ഡും കിട്ടി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനര്‍ഹരായിട്ടുള്ളവരെ ബിപിഎല്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് 15.8 ലക്ഷം പാവപ്പെട്ടവര്‍ക്ക് ചുവപ്പു കാര്‍ഡ് നല്‍കി.

🟤ഈ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി അര്‍ഹരായവര്‍ക്കെല്ലാം പൂര്‍ണ്ണ റേഷന്‍ ആനുകൂല്യം ഉറപ്പുവരുത്തും.

🟤ഇതിനൊപ്പം ജനകീയ ഹോട്ടലുകള്‍ ശക്തിപ്പെടുത്തും. അഗതികളായിട്ടുള്ളവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കും.

🟤ലൈഫ് മിഷന്‍ വഴി രണ്ടര ലക്ഷത്തില്‍പ്പരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിക്കഴിഞ്ഞു.

🟤പണിതീരാതെ കിടന്ന വീടുകളെല്ലാം പൂര്‍ത്തീകരിച്ചു. ഭൂരഹിതര്‍ക്കുവേണ്ടിയുള്ള ഫ്ളാറ്റുകള്‍ക്ക് 10 മുതൽ 12 ലക്ഷം രൂപ ചെലവു വരും.

🟤ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതരുടെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

🟤ഇതടക്കം ഏതാണ്ട് അഞ്ചുലക്ഷം പേര്‍ക്കാണ് വീടുകള്‍ നല്‍കേണ്ടി വരിക. അവര്‍ക്കെല്ലാം വീടു നല്‍കും. അതോടെ കേരളത്തിലെ പാര്‍പ്പിട പ്രശ്നം നാം പരിപൂര്‍ണ്ണമായി പരിഹരിക്കും.

🟤ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ഇടപെടലായി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ബഡ്സ്കൂളുകള്‍ മാറിയിട്ടുണ്ട്.

🟤എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ബഡ്സ്കൂളുകള്‍ ഉറപ്പുവരുത്തും. എല്ലാ സ്കൂളുകള്‍ക്കും കുട്ടികളെ കൊണ്ടുവരുന്നതിനുള്ള വാഹനം ഉറപ്പാക്കും.

🟤ബഡ്സ്കൂളില്‍ വരുന്ന ഭിന്നശേഷിക്കാരില്‍ നിന്നും വ്യത്യസ്തമായ ഭിന്നശേഷികളുണ്ട് അവരെയും ഉള്‍ക്കൊള്ളും.

🟤അതോടൊപ്പം 18 വയസു കഴിഞ്ഞവരുടെ സംരക്ഷണത്തിനുവേണ്ടി പ്രത്യേക സംവിധാനങ്ങളും ഒരുക്കും.

🟤ബഡ്സ്കൂളുകള്‍ക്കു പുറമെ സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന സ്പെഷ്യല്‍ സ്കൂളുകളുമുണ്ട്. അവയ്ക്കുള്ള സഹായം ഈ സര്‍ക്കാരിന്റെ കീഴില്‍ ഗണ്യമായി ഉയര്‍ത്തുകയുണ്ടായി.

🟤തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനുള്ള അനുവാദം നല്‍കും. ഭിന്നശേഷിക്കാര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭിക്കുമെന്ന് ഉറപ്പുവരുത്തും.

🟤സമഗ്ര തീരദേശ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍നടപ്പാക്കി
കൊണ്ടിരിക്കുകയാണ്.

🟤തീരസംരക്ഷണത്തിനുള്ള നിര്‍മ്മിതികള്‍ പുതിയ മത്സ്യബന്ധന തുറമുഖങ്ങള്‍, തീരദേശത്തെ സ്കൂളുകളുടെയും ആശുപത്രികളുടെയും നവീകരണം, പുതിയ മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

🟤പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തീരത്തു നിന്ന് അമ്പതുമീറ്റര്‍ ഉള്ളില്‍ താമസിക്കുന്ന എല്ലാ കുടുംബങ്ങളുടെയും പുനരധിവാസത്തിന് 10 ലക്ഷം രൂപ വീതം നല്‍കുന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

🟤 തീരദേശ വികസനവുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയിട്ടുള്ള പദ്ധതികളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ തീരദേശ പ്രോജക്ടുകളുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നതാണ്.

🟤ഇതിനൊപ്പം പ്രതിഭാതീരം പദ്ധതി എല്ലാ മത്സ്യഗ്രാമങ്ങളിലും നടപ്പാക്കും. അഭ്യസ്തവിദ്യരായ യുവതിയുവാക്കള്‍ക്കു ഉദ്യോഗങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി പ്രത്യേക നൈപുണി വികസന പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കും.

🟤പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിൽ പെട്ട കുട്ടികൾക്കുള്ള പഠനമുറി നിര്‍മ്മാണം സമ്പൂര്‍ണമാക്കും.

🟤പ്രത്യേക പഠനപരിഹാര ബോധന സ്കീമുകള്‍ ആവിഷ്കരിക്കും. പട്ടികജാതി, പട്ടികവര്‍ഗ സങ്കേതങ്ങള്‍ സമയബന്ധിതമായി അഞ്ചുവര്‍ഷം കൊണ്ട് നവീകരിക്കും.

🟤നൈപുണി പോഷണത്തിന് പ്രത്യേക സ്കീമുകള്‍ വഴി സ്വകാര്യ മേഖലയില്‍ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

🟤ജനുവരി ഒന്നു മുതൽ ക്ഷേമപെൻഷൻ 1,500 രൂപയായി ഉയർത്തുന്നതാണ്.

🟤60 വയസ്സ് കഴിഞ്ഞവർക്ക് മുഴുവൻ
പെൻഷൻ നൽകും.
കൂടെയുണ്ടാകും സർക്കാർ….

🌷ഇനിയും ഏറെയുണ്ട് എഴുതാൻ….

ഏറ്റവും പ്രധാനപെട്ടത് മാത്രം ഇവിടെ കുറിച്ചിരിക്കുന്നു…

🌹നാട് മുന്നേറാൻ ഈ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം….

LDFManifesto2020


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *