https://m.facebook.com/story.php?story_fbid=2057475011026915&id=100002933094231
2006 ൽ നേമത്ത്, കോൺഗ്രസിന്റെ എം എൽ എ എൻ ശക്തൻ ജയിച്ച് വരുമ്പോ അങ്ങേർ 60000+ വോട്ട് പിടിച്ചിരുന്നു. അന്ന് വെറും ആറായിരം വോട്ട് മാത്രം പിടിച്ച ബി ജെ പി 2016 ൽ രാജഗോപാലിനെ ജയിപ്പിക്കുമ്പോൾ യു ഡി എഫിന്റെ വോട്ട് 13860 മാത്രമായി കുറഞ്ഞു.
JD(U) വിന്റെ നിർബന്ധത്തിൽ KPCC ഫാക്ട് ഫൈൻഡിംഗ് കമ്മറ്റി അന്വേഷണം നടത്തി. കോൺഗ്രസിന്റെ നേമത്തെ 168 ബൂത്ത് കമ്മറ്റിയും രണ്ട് ബ്ലോക്ക് കമ്മറ്റിയും ഡി.സി.സി സെക്രട്ടറിയും ലോക്കൽ നേതാക്കളും പ്രചാരണം നടത്തിയത്, പോസ്റ്റർ ഒട്ടിച്ചത്, ബൂത്ത് ഏജന്റായത് രാജഗോപാലിന് വേണ്ടിയാണെന്നും കമ്മറ്റികൾ പിരിച്ച് വിടണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു.
(ഡെക്കാൻ ക്രോണിക്കിൾ, ജൂലായ് 5, 2016). കോൺഗ്രസ് പാർട്ടി സംവിധാനം മുഴുവൻ ബി ജെ പിക്കായി പണിയെടുത്ത് കേരളത്തിലെ ആദ്യ എം എൽ എയെ അവർക്ക് സമ്മാനിച്ചിട്ട് അവരെ പിരിച്ച് വിട്ടോ എന്നറിയില്ല.
വട്ടിയൂർക്കാവിൽ 2016 ൽ അവിടത്തെ സിറ്റിംഗ് എം എൽ എ മുരളീധരൻ പ്രചാരണം തുടങ്ങുമ്പോൾ ലോക്കൽ പാർട്ടി സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല എന്ന് പരാതി പറഞ്ഞു. തിരുവനന്തപുരത്ത് കോൺഗ്രസിന് ബി ജെ പിയും നേമത്തും വട്ടിയൂർകാവും തിരിച്ചും വോട്ട് നൽകാൻ കരാറായിരുന്നു. പലയിടങ്ങളിലും കുമ്മനത്തിനായി കോൺഗ്രസുകാർ പരസ്യമായി പ്രചാരണത്തിനിറങ്ങി, ചിലയിടത്ത് പിടിക്കപ്പെട്ടു. സോളാർ കേസിൽ ഉൾപ്പെട്ടവരെ നിശിതമായി വിമർശിച്ച മുരളീധരന് പാർട്ടി നേതൃത്വം വലിയ പിന്തുണ കൊടുത്തില്ല. പക്ഷേ, മാധ്യമങ്ങൾ കൊടുത്തു. മൽസരം ബി ജെ പിയും കോൺഗ്രസും തമ്മിലെന്ന് വോട്ടർമാർക്കിടയിലേക്ക് ഇഞ്ചക്ട് ചെയ്തു. കുമ്മനം ജയിക്കുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കോൺഗ്രസ് കാലുവാരികൾ വോട്ടുദിവസം കുമ്മനത്തിന് കുത്തിയപ്പോൾ പ്രയോരിറ്റിയിൽ സംശയമില്ലാത്ത സി പി ഐ എം കേഡർമാർ കുമ്മനത്തെ തോല്പിക്കാൻ മുരളീധരന് വോട്ട് ചെയ്തു, നാരോ മാർജിനിൽ മുരളി ജയിച്ചു.
– മുരളീധരൻ പറഞ്ഞത്, 22 Sep, 2017.
ആ മുരളീധരൻ ഇന്ന് വടകരയിൽ മൽസരിക്കുമ്പോൾ മനോരമയുടെയൊരു റിപ്പോർട്ട് വന്നിട്ടുണ്ട്. വടകരയിൽ ബി ജെ പി വോട്ട് മുരളീധരന് മറിക്കുമെന്നും, ജയിച്ചാൽ ബി ജെ പിക്ക് വിജയസാധ്യതയുള്ള വട്ടിയൂർക്കാവിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ തിരിച്ച് സഹായിക്കാൻ ഡീൽ ചെയ്തിട്ടുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് തുറന്ന് പറയുന്നത്.
ബോധമുള്ളവർക്ക് തിരിയും. മുല്ലപ്പള്ളിക്ക് പിടിക്കാൻ കഴിയുന്നതിനപ്പുറം ഒരു വോട്ട് പോലും കൂടുതൽ പിടിക്കാനുള്ള പൊളിറ്റിക്കൽ ഫാക്ടർസ് അവിടെ അനുകൂലമായി മുരളിക്കില്ലാഞ്ഞിട്ടും, ബി ജെ പി നാരോ മാർജിനിൽ രണ്ടാമതായ, സ്വന്തം പാർട്ടി കാലുവാരിയിട്ടും ഇടതുമുന്നണി ജയിപ്പിക്കാൻ സഹായിച്ചെന്ന് അവർ തന്നെ പറയുന്ന മണ്ഡലത്തിലെ സിറ്റിംഗ് എം എൽ എ യെ, ഗവർണർ സ്ഥാനം രാജി വച്ച് വന്ന കുമ്മനത്തിന് ഒരു ജയം അനിവാര്യമാണെന്നറിഞ്ഞിട്ടും ലോകസഭയിലേക്ക് മൽസരിപ്പിക്കുന്ന കോൺഗ്രസിന്റെ, ഈ നാടിനോടുള്ള, സംഘപരിവാർ വിരുദ്ധരാഷ്ട്രീയത്തോടുള്ള പ്രതിബദ്ധത എത്രത്തോളമെന്ന്.
1991 ലെ കോൺഗ്രസ്+ലീഗ്+ബി ജെപി സഖ്യത്തിനെ മതേതര രാഷ്ട്രീയം നിലം തൊടാതെ പറത്തിയ അതേ മണ്ണിൽ വീണ്ടും അതേ അവിശുദ്ധ രാഷ്ട്രീയം കൊണ്ടാണ് അതേ സഖ്യം വരുന്നത്.
0 Comments