This is a Desabhimani article

https://www.deshabhimani.com/from-the-net/currency-printing/865131

കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം രാജ്യം സ്തംഭനാവസ്ഥയിലാണ്. സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു, ഇടപാടുകൾ ഒന്നും നടക്കുന്നില്ല, സർക്കാരിന് വലിയതോതിൽ പണം ചെലവിടേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് കൂടുതൽ നോട്ടുകൾ അച്ചടിക്കണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത് ചർച്ചയായിരുന്നു. റിസർവ് ബാങ്കിന് അങ്ങനെ നോട്ട് അടിക്കാനാകുമോ? കേന്ദ്ര സർക്കാരിന് ആർബിഐയോട് ഇത് ആവശ്യപ്പെടാനാകുമോ? കൂടുതൽ നോട്ടടിക്കുന്നത് പ്രതിസന്ധി മറികടക്കാൻ സഹായിക്കുമോ? നോട്ടടിച്ച് ചെലവിട്ടാൽ പണപ്പെരുപ്പം ഉണ്ടാകുമോ? -സുബിൻ ഡെന്നിസ് എഴുതുന്നു.

കേന്ദ്രസർക്കാർ റിസർവ് ബാങ്കിനോട് നോട്ടടിക്കാൻ ആവശ്യപ്പെടണം എന്ന് കേരളത്തിന്റെ ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞത് പൊക്കിപ്പിടിച്ച് കുറെപ്പേർ ഇറങ്ങിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് മണ്ടത്തരമാണെന്നാണ് അവരുടെ വാദം.

ആദ്യത്തെ ചിത്രത്തിൽ കാണുന്നത്, ലോകത്തെ ഏറ്റവും പ്രമുഖ ബിസിനസ് പത്രമായ, ബ്രിട്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘Financial Times’ ഏപ്രിൽ ആറാം തീയതി (തിങ്കളാഴ്ച) പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്റെ തലക്കെട്ടാണ്: ‘Printing money is valid response to coronavirus crisis’ (നോട്ടടിക്കുന്നത് കൊറോണാവൈറസ് പ്രതിസന്ധിയെ മറികടക്കാൻ സാധുവായ നടപടിയാണ്).https://googleads.g.doubleclick.net/pagead/ads?client=ca-pub-7940600697991888&output=html&h=280&adk=2267091850&adf=1260134802&w=744&fwrn=4&fwrnh=100&lmt=1597586981&num_ads=1&rafmt=1&armr=3&sem=mc&pwprc=3499016393&psa=0&guci=2.2.0.0.2.2.0.0&ad_type=text_image&format=744×280&url=https%3A%2F%2Fwww.deshabhimani.com%2Ffrom-the-net%2Fcurrency-printing%2F865131&flash=0&fwr=0&pra=3&rh=186&rw=744&rpe=1&resp_fmts=3&wgl=1&fa=27&adsid=ChEI8LLj-QUQytWw8ab64Ke-ARJBACDrt11WNg7t1xr4rNl_O3ryClcwPflzwU4yIi8ap8K67uambahlFpf7sgkzIDFkGf7w9kxZiKFT9gh357gAD4I&dt=1597586981670&bpp=8&bdt=1212&idt=-M&shv=r20200810&cbv=r20190131&ptt=9&saldr=aa&abxe=1&cookie=ID%3Db8e8f07dac08027a%3AT%3D1596433453%3AS%3DALNI_MYhqAnvYPNx_XwinPJMNTvFEkeNIw&prev_fmts=0x0&nras=2&correlator=2951822085885&frm=20&pv=1&ga_vid=1213012246.1596433452&ga_sid=1597586981&ga_hid=542073800&ga_fc=0&iag=0&icsg=598171009155071&dssz=50&mdo=0&mso=0&u_tz=330&u_his=2&u_java=0&u_h=864&u_w=1536&u_ah=824&u_aw=1536&u_cd=24&u_nplug=3&u_nmime=4&adx=208&ady=1273&biw=1519&bih=674&scr_x=0&scr_y=0&eid=42530557%2C42530559%2C182982000%2C182982200%2C21066705&oid=3&pvsid=917024431051443&pem=371&rx=0&eae=0&fc=1408&brdim=0%2C0%2C0%2C0%2C1536%2C0%2C1536%2C824%2C1536%2C674&vis=1&rsz=%7C%7Cs%7C&abl=NS&fu=8320&bc=31&jar=2020-08-16-12&ifi=4&uci=a!4&btvi=1&fsb=1&xpc=IiJcJWAmag&p=https%3A//www.deshabhimani.com&dtd=18

ശ്രദ്ധിക്കുക, ഇന്റർനാഷണൽ ബിസിനസിന്റെ ശബ്ദമായി അറിയപ്പെടുന്ന, മുതലാളിത്തത്തെ ശക്തമായി പിന്താങ്ങുന്ന പത്രമാണിത് പറയുന്നത്. ഏതെങ്കിലും ഇടതുപക്ഷ പത്രമല്ല. ലോകമെമ്പാടും വികസിത രാജ്യങ്ങൾ വലിയ തോതിൽ ചെലവ് വർദ്ധിപ്പിച്ചാണ് കൊറോണാവൈറസ് പ്രതിസന്ധിയെ നേരിടുന്നത്. അതിനായി കറൻസി അച്ചടിക്കുന്നതിന് ഒരു മടിയും വേണ്ട എന്നാണ് Financial Times-ന്റെ എഡിറ്റോറിയൽ ബോർഡ് പറയുന്നത്.

ലോകത്ത് വളരെ സാധാരണമായിരുന്നതും, തൊണ്ണൂറുകൾ വരെ ഇന്ത്യയും പിന്തുടർന്നിരുന്നതുമായ നടപടിയാണ് ധനക്കമ്മി നികത്താൻ നോട്ടടിക്കുക എന്നത്. ഉദാരീകരണ, ആഗോളീകരണ, സ്വകാര്യവൽക്കരണ നയങ്ങൾ പിടിമുറുക്കിയതോടെയാണ് ഇത് എന്തോ പാതകമാണ് എന്ന ധാരണ പരത്തുന്നതിൽ മുഖ്യധാരാ സാമ്പത്തികശാസ്ത്രജ്ഞരും വലതുപക്ഷ രാഷ്ട്രീയ നേതാക്കളും വിജയിച്ചു തുടങ്ങിയത്.

ഈ വിഷയത്തിൽ സ്വാഭാവികമായും ഉയരാവുന്ന ചില സംശയങ്ങൾക്ക് മറുപടി പറയാനാണ് ഇവിടെ ശ്രമിക്കുന്നത്.

(1) റിസർവ് ബാങ്കിനോട് നോട്ടടിക്കാൻ പറയാൻ കേന്ദ്ര സർക്കാരിന് അവകാശമുണ്ടോ?

തീർച്ചയായും. സർക്കാർ സ്ഥാപനമാണ് റിസർവ് ബാങ്ക്. അതിന്റെ നിയന്ത്രണം അന്തിമമായി സർക്കാരിന്റെ കയ്യിലാണ്.

(2) നോട്ടടിച്ച് ചെലവിടണം എന്നു പറയാൻ കാരണമെന്താണ്?

ഇന്നിപ്പോൾ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലുള്ളത്. ഇനിയുള്ള മാസങ്ങളിലും സ്ഥിതി രൂക്ഷമായി തുടരും. സാമ്പത്തിക ഉത്പാദനം കുറയുന്നതോടെ സർക്കാരുകളുടെ വരുമാനവും കുറയും. എന്നാൽ കൂടുതൽ ചികിത്സാസൌകര്യങ്ങൾ ഒരുക്കാനും അവശ്യസാമഗ്രികൾ വാങ്ങാനും ജനങ്ങൾക്ക് ആശ്വാസ ധനസഹായം എത്തിക്കുന്നതിനും കൂടുതൽ പണം ആവശ്യമുണ്ട്. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ ജനങ്ങളുടെ കയ്യിൽ കൂടുതൽ പണമെത്തുകയും വേണം. ഇതിനെല്ലാം സർക്കാർ കൂടുതൽ ചെലവു ചെയ്യേണ്ടതുണ്ട്. സംസ്ഥാന സർക്കാരുകളാണ് കൂടുതൽ പ്രവർത്തനങ്ങളും നടത്തുന്നത്. അവരുടെ വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുന്നു. കേന്ദ്രസർക്കാർ അവരെ കൂടുതൽ വായ്പയെടുക്കാൻ സമ്മതിക്കുന്നുമില്ല. കേന്ദ്ര സർക്കാർ അടിയന്തിരമായി ചെയ്യേണ്ടത്, സ്വന്തമായി കൂടുതൽ ചെലവിടുക, സംസ്ഥാനങ്ങൾക്കും കൂടുതൽ പണം അനുവദിക്കുക ഇവയാണ്.

സർക്കാരിന്റെ ചെലവു വർദ്ധിപ്പിക്കാൻ സാധാരണ ഗതിയിൽ രണ്ടു തരത്തിലുള്ള മാർഗ്ഗങ്ങളാണുള്ളത്:
a) നികുതി വർദ്ധിപ്പിക്കുക. സമ്പദ്വ്യവസ്ഥയിൽ കൂടുതൽ ഡിമാൻഡ് ഉണ്ടാകണമെങ്കിൽ പണക്കാരുടെ കയ്യിൽ നിന്നും നികുതി പിരിച്ച് ആ പണം സർക്കാർ ചെലവിട്ട് സാധാരണക്കാരുടെ കയ്യിൽ എത്തിക്കുകയാണ് വേണ്ടത്. അല്ലാതെ സാധാരണക്കാരെ പിഴിഞ്ഞാൽ സംഗതി വഷളാകും.
b) വരുമാനത്തെക്കാളധികം ചെലവിടുക. ഇതിന് ധനക്കമ്മി (fiscal deficit) എന്നു പറയും.

എല്ലായിടത്തും സാമ്പത്തികമാന്ദ്യം നിലനിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ നികുതി വർദ്ധിപ്പിക്കുക ബുദ്ധിമുട്ടാണ്. നികുതി വർദ്ധിപ്പിച്ചാലും അത് പെട്ടെന്നു പിരിച്ചെടുക്കുക പ്രായോഗികമല്ല. അടിയന്തിര സാഹചര്യത്തെ മറികടക്കാൻ ഇപ്പോൾ ഈ മാർഗ്ഗം മതിയാവില്ല എന്നു സാരം.

അപ്പോൾപ്പിന്നെയുള്ളത് ധനക്കമ്മി വർദ്ധിപ്പിക്കുക എന്ന മാർഗ്ഗമാണ്.

ധനക്കമ്മി രണ്ടു രീതിയിൽ ഫിനാൻസ് ചെയ്യാം.
(i) കടമെടുക്കുക (Borrowing).
(ii) നോട്ടടിക്കുക (Printing currency). ഇതിന് Monetised Deficit എന്നു പറയും. പുതുതായി സൃഷ്ടിച്ച പണം ഉപയോഗിച്ച് കമ്മി നികത്തുന്നു എന്നു പറയാം.

വിപണിയിൽ നിന്നും കടമെടുത്താൽ അത് തിരിച്ചടയ്ക്കണം, കൂടുതൽ പലിശ കൊടുക്കണം. പകരം നോട്ടടിച്ചാൽ ഇത് ഒഴിവാക്കാം.

വെറുതെ അങ്ങ് നോട്ടടിക്കുകയല്ല ചെയ്യുന്നത്. നോട്ടടിച്ചിട്ട് തത്തുല്യമായ മൂല്യത്തിലുള്ള സർക്കാർ ബോണ്ടുകൾ അല്ലെങ്കിൽ ബില്ലുകൾ വാങ്ങി വയ്ക്കുകയാണ് റിസർവ് ബാങ്ക് ചെയ്യുക. എഴുതിത്തള്ളിയ കടത്തിന്റെ എഫെക്റ്റ് ആണ് ഇതു വഴി ഉണ്ടാവുക.

സംസ്ഥാന സർക്കാരുകൾക്ക് നോട്ടടിച്ച് കമ്മി നികത്താൻ പറ്റില്ല. അതുകൊണ്ട് അവരുടെ ബജറ്റുകൾക്ക് കഠിനമായ പരിമിതിയുണ്ട് (Hard budget constraint). നോട്ടടിക്കാനും എടുക്കുന്ന വായ്പയുടെ പലിശ നിയന്ത്രിക്കാനും അധികാരമുള്ള കേന്ദ്രസർക്കാരിനുള്ളത് osft budget constraint ആണ്.

(3) നോട്ടടിച്ച് ചെലവിട്ടാൽ പണപ്പെരുപ്പം ഉണ്ടാകുമോ?

രാജ്യത്ത് ഡിമാൻഡ് ഉയരുകയും സപ്ലൈ അതിനനുസരിച്ച് ഉയരാതിരിക്കുകയും ചെയ്താൽ വിലക്കയറ്റം അഥവാ പണപ്പെരുപ്പം ഉണ്ടാകും. ഡിമാൻഡ് ഉയരാൻ സർക്കാർ ചെലവിടണം എന്നു തന്നെയില്ല, മറ്റു കാരണങ്ങളും ആകാം. പുറത്തു നിന്നുള്ള വരുമാനം കൂടുന്നത് ഉദാഹരണം.

എന്നാൽ ആളുകളുടെ കയ്യിൽ പണമില്ലാത്ത സാഹചര്യത്തിൽ സർക്കാർ ചെലവിട്ട് ഡിമാൻഡ് ഉയർത്തിയാലേ സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ സാധിക്കൂ.

സാധാരണ നിലയിൽ ഇന്ത്യ ഉൾപ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങളിൽ സംഭവിക്കുന്നത്, സർക്കാർ ചെലവിടുമ്പോൾ അതനുസരിച്ച് ഉത്പാദനവും വർദ്ധിക്കും. ജനങ്ങളുടെയും സർക്കാരിന്റെയും വരുമാനം ഉയരും. തൊഴിലില്ലായ്മയും ഉപയോഗിക്കാത്ത industrial capacity-യും നിലവിലുള്ള സാഹചര്യമാണ് സാധാരണ ഗതിയിൽ മുതലാളിത്ത രാജ്യങ്ങളിൽ നിലനിൽക്കുക. അത്തരമൊരു സാഹചര്യത്തിൽ ഡിമാൻഡ് വർദ്ധിക്കുന്നതുകൊണ്ടു മാത്രം വിലക്കയറ്റം ഉണ്ടാവേണ്ട കാര്യമില്ല. ഉത്പാദനം വർദ്ധിപ്പിക്കാൻ പറ്റാത്ത നിലയെത്തുമ്പോഴോ, ഉത്പാദിപ്പിച്ച ചരക്കുകൾ വിപണിയിൽ എത്തിക്കാൻ പറ്റാത്ത സ്ഥിതിയാകുമ്പോഴോ ആണ് ഡിമാൻഡ് ഉയരുന്നതു വഴി വിലക്കയറ്റം ഉണ്ടാവുക.

ഇപ്പോഴത്തെ സാഹചര്യത്തിന് പതിവില്ലാത്ത ചില പ്രത്യേകതകൾ ഉണ്ട്. ഉത്പാദനം കുത്തനെ ഇടിഞ്ഞുനിൽക്കുകയാണ്. അത് വർദ്ധിപ്പിക്കണമെങ്കിൽ നേരിട്ടുള്ള ഇടപെടൽ വേണ്ടിവരും – ഉദാഹരണത്തിന്, കാർഷിക മേഖലയിൽ വിളവെടുപ്പ് നടത്താനുള്ള നടപടികൾ ഉണ്ടാകണം. ലോക്ക്‌ഡൌൺ മൂലം അത് നടക്കാത്ത സാഹചര്യമാണ് പല സംസ്ഥാനങ്ങളിലും ഉള്ളത്. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിൽ നെല്ല് കൊയ്യുന്നു എന്നുറപ്പുവരുത്താനുള്ള ചുമതല കളക്ൾടർമാരെത്തന്നെ ഏൽപ്പിച്ചിരിക്കുന്നത്.
ഉത്പാദിപ്പിക്കുന്ന ചരക്കുകൾ വിപണിയിലേയ്ക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്താനും വേണം, ചരക്കുഗതാഗതം സുഗമമാക്കാനുള്ള മറ്റുമുള്ള നടപടികൾ. അത് നടക്കാതെ വന്നാൽ ഉത്പാദനം ഉണ്ടായിട്ടുകൂടി സപ്ലൈ ഇല്ലാത്ത അവസ്ഥ വരും. ഇതിന് supply bottlenecks എന്നു പറയും.

ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന ചരക്കുകൾ വാങ്ങാൻ ജനങ്ങളുടെ കയ്യിൽ പണം വേണം. ഭൂരിഭാഗം തൊഴിലാളികളും തൊഴിലില്ലാതെ നിൽക്കുന്ന സമയത്ത് ഇത് സാധ്യമാക്കാൻ സർക്കാർ കാര്യമായിത്തന്നെ പണം ചെലവിടേണ്ടി വരും.

ചുരുക്കിപ്പറഞ്ഞാൽ, ഡിമാൻഡ് വർദ്ധിപ്പിക്കാൻ സർക്കാർ കൂടുതൽ ചെലവിടണം. സപ്ലൈ വർദ്ധിപ്പിക്കാൻ നേരിട്ടുള്ള ഇടപെടലും വേണം.

ഇപ്പോൾ നോട്ടടിച്ച് പണം കണ്ടെത്താം. കുറച്ചു കഴിഞ്ഞ് ഉത്പാദനം സാധാരണ ഗതിയിലായാൽ പണക്കാർക്കു മേലുള്ള നികുതി വർദ്ധിപ്പിച്ച് പണം കണ്ടെത്തുകയും ചെയ്യാം. (Financial Times പോലും പറയുന്നത്, wealth tax തിരികെ കൊണ്ടുവരണമെന്നാണ്.)

(4) ചെലവ് വർദ്ധിപ്പിക്കാൻ നോട്ടടിക്കുക എന്നത് ശരിയായ നടപടിയാണ് എങ്കിൽ അതിനെ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞർ എതിർത്തു പോന്നത് എന്തുകൊണ്ടാണ്?

നോട്ടടിക്കുന്നതിനു മാത്രമല്ല, സർക്കാർ പണം ചെലവഴിക്കുന്നതിനു തന്നെ എതിരു നിൽക്കുകയാണ് മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞർ ചെയ്തിട്ടുള്ളത്. സർക്കാർ കൂടുതൽ ചെലവിട്ട് സമ്പദ്വ്യവസ്ഥയെ ചലിപ്പിച്ചാൽ, സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്താൻ വൻകിട സ്വകാര്യ മൂലധനത്തിനേ കഴിയൂ എന്ന ധാരണ പൊളിയും. അങ്ങനെ വന്നാൽപ്പിന്നെ വൻ കിട കോർപ്പറേറ്റുകൾക്ക് വാരിക്കോരി ആനുകൂല്യങ്ങൾ കൊടുക്കണം എന്ന് ആവശ്യപ്പെടാൻ ബുദ്ധിമുട്ടാകും. ഇതൊഴിവാക്കാൻ, സർക്കാർ ചെലവിടുന്നത് തന്നെ പാപമാണ് എന്ന് പ്രചരിപ്പിക്കുകയാണ് അവർ ചെയ്തത്.

(5) അപ്പോൾപ്പിന്നെ ഇപ്പോൾ ലോകമെമ്പാടും മുഖ്യധാരാ സാമ്പത്തികശാസ്ത്രജ്ഞരും വലതുപക്ഷ നേതാക്കളും പോലും (ഇന്ത്യയിലൊഴികെ) സർക്കാർ കൂടുതൽ ചെലവിടണം എന്നു വാദിക്കുന്നതോ?

നിൽക്കക്കള്ളിയില്ല, മുതലാളിത്തത്തെ രക്ഷിക്കാൻ വേറെ മാർഗ്ഗമില്ല എന്ന് അവർക്കും വ്യക്തമായതുകൊണ്ട്. പക്ഷേ ഇന്ത്യയിൽ കേന്ദ്രസർക്കാരിന് ഇപ്പോഴും നേരം വെളുത്തിട്ടില്ല.

യു.എസിലൊക്കെ വൻകിട മുതലാളിമാരെ രക്ഷിക്കാനാണ് വർദ്ധിപ്പിച്ച പണച്ചെലവിൽ നല്ലൊരു പങ്കും ഉപയോഗിക്കാൻ പോകുന്നത് എന്നതും ശ്രദ്ധിക്കുക.

ഇടതുപക്ഷം ആവശ്യപ്പെടുന്നത്, വർദ്ധിപ്പിക്കുന്ന ചെലവ്, ജനങ്ങളുടെ വാങ്ങൽശേഷിയും പൊതുമേഖലയുടെ ഉത്പാദനശേഷിയും വർദ്ധിപ്പിക്കാനും, പൊതു ആരോഗ്യ സംവിധാനങ്ങൾ, പൊതുവിതരണസമ്പ്രദായം, മറ്റു ക്ഷേമസംവിധാനങ്ങൾ ഇവ വികസിപ്പിക്കാനും ഉപയോഗിക്കണം എന്നാണ്.
Read more: https://www.deshabhimani.com/from-the-net/currency-printing/865131


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *