3,000 ടണ് സ്വർണ്ണം ഉത്തർപ്രദേശിൽ കണ്ടു പിടിച്ചെന്ന നാഗ്പൂർ വാട്സാപ്പ് യൂണിവേഴ്‌സിറ്റിയുടെ വ്യാജ വാർത്ത വലിയ പ്രാധാന്യത്തോടെ കൊടുത്ത് ഇളിഭ്യരായ മലയാള മാധ്യമങ്ങൾ പക്ഷെ കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിൽ 3,000 റോഡുകൾ പണിതിട്ടുണ്ട് എന്ന വാർത്ത മുക്കി..
🌹 പിണറായി സർക്കാർ അധികാരത്തിലെത്തി നാലു വർഷമാകുമ്പോൾ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3,000 റോഡുകളും 514 പാലങ്ങളും 4,000 സർക്കാർ കെട്ടിടങ്ങളും ആണ് പുനർ നിർമ്മിക്കുകയോ പുതിയതായി നിർമ്മിക്കുകയോ ചെയ്തത്..
🌹 പത്തനംതിട്ട ജില്ലയിൽ മാത്രമായി 32 പാലങ്ങൾ പുനർനിർമ്മിച്ചിട്ടുണ്ട് മന്ത്രി സഖാവ് ജി.സുധാകരന്റെ പൊതുമരാമത്ത് വകുപ്പ്
http://bit.ly/2VdB8Jj
🌹 ശബരിമല അയ്യപ്പൻമാരുടെ പ്രധാന ഇടത്താവളമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേയ്ക്കുള്ള ഏക സംസ്ഥാന പാത പണി പൂർത്തീകരിച്ചു.. അമ്പലപ്പുഴയിൽ നിന്നും തിരുവല്ലയിലേക്കുള്ള സംസ്ഥാന പാതയായ ഈ റോഡിന് 22.56 കി.മീ ദൈർഘ്യമാണുള്ളത്. അമ്പലപ്പുഴ – കുട്ടനാട് – തിരുവല്ല എന്നീ നിയോജക മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്ന ഊരാലുങ്കൽ നിർമ്മിച്ച ഈ റോഡിന് മൂന്ന് വർഷത്തെ സമ്പൂർണ ഗ്യാരണ്റ്റി കരാറിൽ തന്നെ ഉണ്ട്.
http://bit.ly/2HOfcws
🌹 പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കുന്നതിനായി ആരംഭിച്ച പൊതുമരാമത്ത് വകുപ്പിന്‍റെ പരാതി പരിഹാര സെല്‍ (TollFreeCell) ഉണ്ട്. ടോൾ ഫ്രീ നമ്പർ ആയ 1800 425 7771 എന്ന നമ്പറിലോട്ട് നിങ്ങൾക്ക് വിളിക്കാം.. എല്ലാ മാസവും മുന്കൂട്ടി നിശ്ചയിച്ച സമയത്ത് മന്ത്രി ജി.സുധാകരൻ നേരിട്ട് തന്നെ പരാതി കേൾക്കുന്നുണ്ട്..
http://bit.ly/2SOb2uR
🌹 പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ചെറുപുഴയിൽ നിന്നും ആരംഭിച്ച് ഇരിക്കൂർ നിയോജക മണ്ഡലത്തിലത്തിലൂടെ പേരാവൂർ നിയോജക മണ്ഡലത്തിലെ വള്ളിത്തോടിൽ അവസാനിക്കുന്ന 65 കി.മി റോഡ് ആണ് താഴെ ചിത്രങ്ങളിൽ ഉള്ളത്..
🌹 പയ്യന്നൂർ മണ്ഡലത്തിലെ തന്നെ മറ്റൊരു റോഡാണ് താഴെ ലിങ്കിൽ ഉള്ളത്..
http://bit.ly/2HMtSfO
🌹 ഈ കൊല്ലത്തെ ബഡ്ജറ്റിൽ 5000 കി.മി റോഡുകൾ, 10 ബൈപാസുകൾ, 74 പാലങ്ങൾ എന്നിവ കൂടി പണി കഴിപ്പിക്കാൻ ആണ് തീരുമാനം..
കേരളം ഭരിക്കുന്നത് ഇടത് സർക്കാർ ആണെന്ന ഒറ്റ കാരണം കൊണ്ടാണ് ജനക്ഷേമപരമായ ഇത്തരം നല്ല വാർത്തകൾ മലയാള മാധ്യമങ്ങൾ മുക്കുന്നതും, #CongRSS – #UDF ഘടകകക്ഷിയായി നിന്ന് അവർ ഇറക്കുന്ന വ്യാജവാർത്തകൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്നതും.. അവർക്കാവശ്യം അഴിമതിക്കാരായ ഇബ്രാഹിംകുഞ്ഞും, വി.എസ്.ശിവകുമാറിനെയും പോലുള്ള മന്ത്രിമാരെ അധികാരത്തിൽ കൊണ്ട് വരാൻ ആണ്..
മന്ത്രി സഖാവ് ജി.സുധാകരനും, മുഖ്യമന്ത്രി പിണറായി വിജയനും വീണ്ടും വീണ്ടും അഭിവാദ്യങ്ങൾ.. ✊❤
#LeftAlternative
#KeralaLeads
#GetLostMediaLiars
http://bit.ly/32lehNK
0 Comments