ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണച്ച് കത്ത് നല്‍കിയിട്ടില്ലെന്ന് സിപിഎം. ത്രികക്ഷി സര്‍ക്കാരിനെ പിന്തുണക്കില്ലെന്നും, എന്നാല്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്യേണ്ടതില്ലെന്നുമാണ് പാര്‍ട്ടിയുടെ പാര്‍ട്ടിയുടെ തീരുമാനം.
പാല്‍ഘര്‍ ജില്ലയിലെ ദഹാനു നിയോജകമണ്ഡലത്തില്‍നിന്ന് വിജയിച്ച വിനോദ് നികോളെയാണ് മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎല്‍എ. ബിജെപിയുടെ സിറ്റിങ് എംഎല്‍എയായിരുന്ന പാസ്‌കല്‍ ധനാരെയെ 4742 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിനോദ് നികോളെ പരാജയപ്പെടുത്തിയത്.
എംഎല്‍എയാവുന്നതിന് മുന്‍പ് വടാ പാവ് വില്‍പനക്കാരനായിരുന്നു നികോളെ. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 288 എംഎല്‍എമാരില്‍ ഏറ്റവും ദരിദ്രനായ ജനപ്രതിനിധിയും ഇദ്ദേഹമാണ്. 52,082 രൂപയാണ് വിനോദ് നിക്കോളെയുടെ സമ്പാദ്യം. സിപിഎം സംസ്ഥാന സെക്രട്ടറി, താനെ ജില്ലാ സെക്രട്ടി, സിഐടിയു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം തുടങ്ങിയ പദവികളും വഹിച്ചു.
0 Comments