വർത്തമാന കാല ഭാരതത്തിൽ മുസ്ലിങ്ങളെ പ്രതികൂലമായി ബാധിക്കുന്ന എന്തെല്ലാം വിഷയങ്ങളുണ്ടായി ! ലീഗ് വല്ല സമരവും ചെയ്തോ ? എന്തെങ്കിലും കാര്യമായ പ്രതിഷേധം പ്രകടിപ്പിച്ചോ?

  1. വിവാഹമോചനം മുസ്ലിം പുരുഷന്മാർക്ക് മാത്രം ക്രിമിനൽ കുറ്റമാക്കി 6 മാസം തടവിന് വിധിക്കുന്ന മുത്തലാഖ് നിരോധ നിയമം കൊണ്ട് വന്നു. ലീഗിൻ്റെ പ്രതിഷേധം ? ഉണ്ടായില്ല.
  2. ഭരണഘടനയിലെ 370 ആം വകുപ്പ് ഇല്ലാതാക്കി . കാശ്മീരിനെ വെട്ടിമുറിച്ച് മൂന്നാക്കി . കാശ്മീരിലെ എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളേയും ജയിലിലോ വീട്ട് തടങ്കലിലൊ ഇട്ടു. പട്ടാളത്തെ കൊണ്ട് കാശ്മീർ നിറച്ച് എല്ലാ ജനാധിപത്യ അവകാശങ്ങളും നിഷേധിച്ച് ഫലത്തിൽ പട്ടാളഭരണം നടപ്പാക്കി ! മുസ്ലിം ലീഗ് മിണ്ടിയില്ല.
  3. ഇന്ത്യയിലൊട്ടാകെ സംഘപരിവാർ ഫാസിസം ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്ക് നേരെ വ്യാപകമായ അക്രമം അഴിച്ചു് വിട്ടുകൊണ്ടിരിക്കുന്നു. സ്വന്തം ഭക്ഷണം തിരഞ്ഞെടുക്കാൻ ഉള്ള അവകാശം നൽകാതെ ബീഫ് പാചകം ചെയ്ത് ഭക്ഷിച്ചാലും പശുവിനെ വാങ്ങി കൊണ്ട് പോയാലും RSS കാർ കൂട്ടം കൂടി മുസ്ലിംകളെയും ഹിന്ദുക്കളിലെ ദളിതരെയും മൃഗീയമായി ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്ന ആയിരത്തോളം സംഭവങ്ങൾ ഉണ്ടായി. പക്ഷെ മുസ്ലിം പാർട്ടി എന്ന പേരിൽ നിലനിൽക്കുന്ന മുസ്ലിം ലീഗ് എന്തെങ്കിലും പ്രതിഷേധമോ സമരമൊ ഉണ്ടാക്കിയില്ല.
  4. ഇന്ത്യാ രാജ്യം ഹിന്ദുക്കളുടേതാക്കി മാറ്റുന്നതിന് ഇന്ത്യയുടെ മതേതര ഭരണഘടന തന്നെ മാറ്റി എഴുതുന്നതിനുള്ള നീക്കമാണ് RSS ഉം BJP സർക്കാറും നടത്തി കൊണ്ടിരിക്കുന്നത്. അതിന് വേണ്ടി പൗരത്വ ബില്ലു പാർലിമെൻറിൽ തങ്ങളുടെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പാസ്സാക്കി അതിൻ്റെ അടിസ്ഥാനത്തിൽ ഒരു ദേശീയ പൗരത്വ റജിസ്റ്ററും നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര ബിജെപി സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മുസ്ലിം ലീഗ് കേരളത്തിൽ മാത്രം CPM നെ ഭയന്ന് ഒരു സമര പ്രഹസനം നടത്താൻ നോക്കി , അതു തന്നെ മുസ്ലിങ്ങളെ വർഗ്ഗീയമായി വേർതിരിച്ച് നിർത്തുക എന്ന ഉദ്ദേശത്തോടെ – അതിലപ്പുറം മുസ്ലിം ലീഗിൻ്റെ ദേശീയ തലത്തിലെ സംഭാവന വട്ടപ്പൂജ്യം.
  5. സംഘപരിവാർ ശക്തികളും ബി ജെ പി മന്ത്രിമാരും നേതാക്കളും മുസ്ലിങ്ങളെ ഉന്നം വെച്ച് വൃത്തികെട്ട വർഗ്ഗീയവിദ്വേഷ പ്രസംഗങ്ങൾ നടത്തി കൊണ്ടിരിക്കയാണ്. മുസ്ലിം സ്ത്രീകളെ പെറ്റ് കൂട്ടുന്ന പന്നികളോടാണ് ഉപമിക്കുന്നത് . ഇക്കാര്യത്തിലൊക്കെ മുസ്ലിം ലീഗ് എന്താണ് ചെയ്യുന്നത്? അവർ അഗാധമായ മൗനത്തിലാണ്.

എന്നാൽ ഇതെ ലീഗ് കേരളത്തിലെ KT ജലീൽ എന്ന മന്ത്രി UAE ൽ നിന്ന് പരിശുദ്ധ ഖുർആൻ ഇറക്കുമതി ചെയ്തു എന്ന് പറഞ്ഞ് ഭയങ്കര പ്രക്ഷോഭത്തിലാണ്. ജലീലിനെ കൊണ്ട് രാജിവെപ്പിക്കാതെ അടങ്ങില്ല എന്നാണ് മുതലാക് ബില്ലിനെതിരെ വോട്ട് ചെയ്യാതെ , ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാതെ BJP ക്ക് വേണ്ടി മുസ്ലിങ്ങളെ വഞ്ചിച്ച ലീഗിൻ്റെ MP കുഞ്ഞാലിക്കുട്ടി യുടെ പ്രഖ്യാപനം. BJP യെ ഒലത്താൻ ഡൽഹിയിലേക്കയച്ച കുഞ്ഞാലിക്കുട്ടിയെ ഡൽഹീന്ന് വലിച്ച് കേരളത്തിൽ CPM നെ ഒലത്താൻ ഇട്ടു എന്നാണ് പറയുന്നത്. എന്തേ BJP യെ ഒലത്തിക്കഴിഞ്ഞോ ?

ചുരുക്കത്തിൽ കുറച്ച് പരിശുദ്ധ ഖുർആൻ UAE ൽ നിന്ന് കൊണ്ട് വന്ന KT ജലീലാണ് ഇപ്പോൾ മുസ്ലിം ലീഗിൻ്റെ ശത്രു. ഇത്രയും ഹീനമായ മുസ്ലിം വിരോധവും ഖുർആൻ വിരോധവും ജലീൽ വിരോധവും എന്തിനാണെന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതമാണ്. മുസ്ലിം ലീഗിൻ്റെ നേതാക്കന്മാർ പാവപ്പെട്ട മുസ്ലിങ്ങളെ പറ്റിച്ച് പണം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിന് ലീഗിൽ നിന്ന് പുറത്താക്കിയ ജലീലിന് പാണക്കാട് തങ്ങളുടെ തിട്ടൂരം ഇല്ലാതെ മന്ത്രി സ്ഥാനം കൊടുത്തു CPM എന്നതാണ് ലീഗിനെ വിറളിപിടിപ്പിക്കുന്നത്. അതിനാൽ വെച്ച് പൊറുപ്പിക്കുകയില്ല എന്നാണ് ലീഗിൻ്റെ നിലപാട്. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പണ്ട് മലർത്തിയടിച്ച ദ്വേഷ്യം വേറെയും.

ആ കലിപ്പൊക്കെ തീർക്കാനാണ് UAE കോൺസുലേറ്റ് വഴി സദഖ അഥവാ ഹദിയ അഥവാ സൗജന്യ മായി വന്ന പരിശുദ്ധ ഖുർആൻ കെട്ടുകൾ കേരളത്തിൽ എത്തിയത് കെ.ടി.ജലീൽ വഴിയാണെന്ന് പറഞ്ഞാണ് ലീഗ് ഈ കൊറോണ കരുതൽ പോലുമില്ലാതെ BJP യുടെയും കോൺഗ്രസിൻ്റെയും കൂടെ കൂടി അക്രമം നടത്തുന്നത്.

ഖുർആനകത്ത് സ്വർണ്ണം ഉണ്ട് എന്ന ഒരു നുണയുണ്ടാക്കിയാണ് കോലീബി സഖ്യം സമരം ചെയ്ത് കെ.ടി.ജലീലിനെ തിരെ അക്രമം നടത്തുന്നത്. ഇബ്രാഹീം കുഞ്ഞ് പാലാരിവട്ടം പാലം വിഴുങ്ങിയതും കോടികൾ കട്ടതും പാലം പൊളിഞ്ഞു വീഴുന്ന സ്ഥിതി ഉണ്ടായതും ലീഗിന് പ്രശ്നമല്ല . പക്ഷെ ജലീൽ രാജിവെക്കണം . 15 ഓളം ലീഗുകാർ തിരുവനന്തപുരം സ്വർണ്ണക്കടത്തിന് ഇപ്പോൾ ജയിലിലാണ്. അത് സംമ്പന്ധിച്ച് ലീഗിന് മിണ്ടാട്ടമില്ല. പക്ഷെ ജലീൽ രാജിവെക്കണം . 150 കോടി തട്ടിപ്പ് നടത്തിയ MLA ഖമറുദ്ദീൻ്റെ കാര്യത്തിൽ ലീഗിന് പരാതിയില്ല . എന്നാൽ ജലീൽ രാജിവെക്കണം. ഈ നെറികേട് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ജലീൽ കൊണ്ട് വന്ന ഖുർആനിനകത്ത് സ്വർണ്ണം ഉണ്ടായിരുന്നെങ്കിൽ അത് NIA യൊ ED യോ കസ്റ്റംസൊ കണ്ട് പിടിച്ചോ ? ഇല്ല . ഒരന്വേഷണ ഏജൻസിയും കണ്ട് പിടിച്ചില്ല. കോലാഹലങ്ങൾ ഉണ്ടാക്കി ബഹളം ഉണ്ടാക്കി ക്രമസമാധാനം തകർത്ത് മാധ്യമങ്ങളെ കൊണ്ട് ചർച്ചമ്മൽ ചർച്ചയുണ്ടാക്കി ജനങ്ങളെ വിഡ്ഡികളാക്കാമെന്നാണ് ലീഗും കൊലീബി സഖ്യവും കരുതുന്നത്.

ജലീൽ കുറ്റം ചെയ്തു എന്ന് ഒരന്വേഷണ ഏജൻസി കണ്ടെത്തുന്നത് വരെ കാത്തിരിക്കാൻ ലീഗിന് ക്ഷമയില്ല. കാരണം ജലീലിനെ കണ്ട് കൂടാ. 4 ലീഗ് മന്ത്രിമാർ കൈകാര്യം ചെയ്ത വകുപ്പുകളിൽ ഒട്ടുമുക്കാലും ജലീൽ എന്ന പയ്യൻ ഒറ്റക്ക് കൈകാര്യം ചെയ്യുകയല്ലേ? എങ്ങനെ സഹിക്കും? ജലീൽ മന്ത്രി ആയ അന്ന് മുതൽ പൊട്ടൻ ഫിറോസും കൂട്ടരും നടത്തി നടത്തി ഗെതികെട്ട ജലീൽ വിരുദ്ധ സമരങ്ങൾ തൂറ്റി പോയതിന് ശേഷമാണ് പരിശുദ്ധ ഖുർആൻ സമരത്തിന് ആയുധമായി കിട്ടിയത്.

ലീഗിൻ്റെ ഈ സമരം ഗുണം ചെയ്യുക BJP ക്കാണ്. അവർക്കാണ് ഖുർആൻ ഇന്ത്യയിൽ വരുന്നതിൽ എതിർപ്പുണ്ടാവേണ്ടത്. അവരുടെ ഇസ്ലാമിക വിരുദ്ധ നിലപാട് മറനീക്കി പുറത്ത് വന്നു. സഹായിക്കാൻ ലീഗും . എന്തൊരു ഒരുമയാണെന്ന് നോക്കിയേ?

ഇന്ത്യയുമായി സൗഹാർദ്ദത്തിൽ കഴിയുന്ന മുസ്ലിം രാജ്യമായ UAE എന്ന രാഷട്രത്തെ പ്രകോപിപ്പിക്കാൻ ബി ജെ പി ക്ക് ആഗ്രഹമുണ്ട്. അതിൽ ഇപ്പോൾ ലീഗും കൂടിക്കൊടുത്തിരിക്കുന്നു. UAE യിൽ ഒരു ഹിന്ദു ക്ഷേത്രം പണിയാൻ സ്ഥലവും സമ്മതവും നൽകിയ UAE യൊടാണ് BJP ഇത്തരത്തിൽ യാതൊരു നയതന്ത്രവും ഇല്ലാതെ ദുഷ്ട രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി കള്ള പ്രചരണം നടത്തുന്നത്. BJP യുടെ കേന്ദ്ര സർക്കാറാണ് NIA , കസ്റ്റംസ് , ID തുടങ്ങി എല്ലാ അന്വേഷണ ഏജൻസികളെയും നിയന്ത്രിക്കുന്നത് . ഒരേജൻസിയും ജലീലിനെതിരെ ഒരു കുറ്റം കണ്ടെത്തിയിട്ടില്ല. പക്ഷെ ലീഗും ബി ജെ പിയും ജലീലിനെ തിരെ അക്രമ സമരത്തിലാണ്. എന്തൊരാഭാസത്തരമാണിത് ?

ഓരോ ദിവസവും ഓരോന്ന് കിട്ടുന്നു . ഓരോ ദിവസവും ഓരോ സമരം . എല്ലാം ഓരോന്നോരൊന്നായി പൊട്ടിപ്പാളീസാകുന്നു .

ജനങ്ങൾ ഇതൊക്കെ തിരിച്ചറിഞ്ഞു് ഇവരെ അറബിക്കടലിൽ വലിച്ചെറിയും. അതവർക്കറിയാഞ്ഞിട്ടല്ല. പക്ഷെ നാണം കെട്ടവന്മാർക്ക് എന്തെങ്കിലും കാട്ടിക്കൂട്ടി മാധ്യമ ശ്രദ്ധ പിടിച്ച് പറ്റി അടുത്ത തിരഞ്ഞെടുപ്പ് വരെ പോകണം. വേറെ ഒരു വഴിയുമില്ല.

ടി.പി. കുഞ്ഞാലൻകുട്ടി


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *