കഴിഞ്ഞ 6 വർഷം കൊണ്ട് (2014-2020 ) നമ്മുടെ ഇന്ത്യ എത്രമാത്രം മാറി എന്ന് നോക്കാം?

⭕1) 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ രാജ്യത്തെ തൊഴിലിലായ്മ വർധിച്ചു .
NSSO ഡാറ്റയാണ് അവലംബം.

⭕2) ഇന്ന് ലോകത്ത് ജിവിക്കുവാൻ ഏറ്റവും അപകടം നിറഞ്ഞ ,പ്രയാസമേറിയ രാജ്യങ്ങളിൽ 5 സ്ഥാനത്താണ് ഇന്ത്യ.

⭕3) ലോകത്തെ 30 മലിനസമായ സിറ്റികളുടെ കണക്കെടുത്താൽ അതിൽ 22 എണ്ണം ഇന്ത്യയിലാണ്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടാണ്.

⭕4 ) 30 വർഷത്തെ ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം സൈനികർ അതിർത്തിയിൽ മരണപ്പെട്ടത് ഈ കഴിഞ്ഞ 6 വർഷക്കാലത്താണ്.

⭕5) 80 വർഷത്തെ ഇന്ത്യയുടെ ചരിത്രത്തിലേ ഏറ്റവും ഉയർന്ന സാമ്പത്തിക അസമത്വം നേരിട്ട കാലയളവാണ് കഴിഞ്ഞ 6 വർഷങ്ങൾ.
(Credit Suisse Report)

⭕6) ലോകത്ത് സ്ത്രികൾക്ക് താമസിക്കാൻ ഏറ്റവും ദുഷ്കരമായ ഇടങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് തോമസ് റോയിട്ടേർസ് സർവ്വേ റിപ്പോർട്ട് പുറത്ത് വന്ന കാലയളവും ഇത് തന്നെ.
(Thomas Reuters Survey)

⭕7 ) 10 വർഷത്തിൽ ഏറ്റവും ഉയർന്ന നിലയിലാണ് കാശ്മിരിൽ യുവാക്കൾ അഭ്യന്തര സംഘർഷത്തിന്റെ ഭാഗമായത്..!
(Indian Army Data)

⭕8) ഇന്ത്യയിലേ കർഷകർ 18 വർഷത്തെ അവരുടെ കാർഷിക ചരിത്രത്തിലേ വിലയിടിവ് നേരിട്ട കാലമാണ് ഈ 6 വർഷങ്ങൾ.
(WPI Data)

⭕9) പശൂവിന്റെ പേരിൽ ഉള്ള ആക്രമണങ്ങളും ,ആൾക്കൂട്ട കൊലപാതകങ്ങളും ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കാലമാണിത് (India Spend Data)

⭕10)ലോകത്ത് സമത്വം നിലനിൽക്കാത്ത
” Un Equal ” രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
(Global Wealth Report)

⭕11) എഷ്യയിലേ ഏറ്റവും മോശം പെർഫോമിങ്ങ് കറൻസിയായി ഇന്ത്യൻ രൂപ മാറിയത് ഈ കഴിഞ്ഞ 6 വർഷത്തിലാണ്.
(Market Data)

⭕12 ) പരിസ്ഥിതി സംരക്ഷണത്തിൽ ലോകത്തിൽ ഏറ്റവും മോശം രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തായി ഇന്ത്യ.
(EPI 2018)

⭕13 ) ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വിദേശത്ത് നിന്നുള്ള ഫണ്ടിംഗും, അഴിമതിയും നിയമവിധേയമാക്കിയതും ഈ കാലത്താണ്.
(Finance Bill 2017)

⭕14 ) 70 വർഷത്തെ ഇന്ത്യയുടെ ചരിത്രത്തിൽ മാധ്യമങ്ങളെ പ്രസ് മിറ്റിന് ക്ഷണിക്കാത്ത, അവരെ അഭീമുഖികരിക്കാത്ത ഒരു പ്രധാനമന്ത്രി ഉണ്ടായ കാലമാണിത്.
ലോകത്തിന് മുഴുവനും അറിയുന്ന കാര്യത്തിന് ഡാറ്റ വേണോ ??????

⭕15 ) ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാവും ഭരണ സംവിധാനങ്ങളുടെ സ്വാഭാവിക നിലനിൽപ്പിനെ ചോദ്യം ചെയ്ത് അവയുടെ അധികാര പരിധിയിൽ കൈകടത്തി ഒരു ഭരണകൂടം ഭരണം നടത്തുന്നത്. CBI – CBI യോട് കലഹിക്കുന്ന ,റിസർവ്വ് ബാങ്ക് കേന്ദ്ര ഗവൺമെന്റിനോട് കലഹിക്കുന്ന ,സുപ്രിം കോടതി കേന്ദ്രത്തോട് കലഹിക്കുന്ന കാലം .

⭕16 ,) ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 4 സുപ്രിം കോടതി ജഡ്ജിമാർ ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണ് എന്ന് പറഞ്ഞു പത്ര സമ്മേളനം വിളിച്ച അപൂർവ്വ സംഭവം ഈ കാലത്താണ്.


⭕17 ) ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഡിഫൻസ് മിനിസ്ട്രിയുടെ ഓഫിസിൽ നിന്നും അതിവ രഹസ്യമുള്ള ഫിനാൻസ് രേഖകൾ മോഷണം പോയത് ഈ 6 വർഷങ്ങളിൽ ആണ്.

⭕18 ) അസഹീഷ്ണുതയും ,മതപരമായ തിവ്രവാദവും 70 വർഷത്തെ ഇന്ത്യൻ ചരിത്രത്തില്ലേ ഏറ്റവും ഉയർന്ന നിലയിലാണ്.

⭕19) ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ 117 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും ,ബംഗ്ലാദേശിനും ,നേപ്പാളിനും പുറകിലായി 102 സ്ഥാനത്താണ് 2019 ൽ ഇന്ത്യ.(Global hunger report 2019)

⭕20) 2019 മാർച്ച് 20 തീയതി ഐക്യരാഷ്ട്രസഭ പുറത്ത് വിട്ട 2019 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം 156 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 140-ാം സ്ഥാനത്താണ്.

കഴിഞ്ഞ 5 വർഷത്തെ ഇന്ത്യയുടെ റാങ്കിംഗ് നമ്മൾക്ക് പരിശോധിക്കാം,,!

🔘2013 – Rank 117

🔘2016 – Rank 118

🔘2017 – Rank 122

🔘2018 – Rank 133

🔘2019 – Rank 140

(Out of total 156 countries. )

സംഘപരിവാർ നിരന്തരം കൂറ്റപ്പെടുത്തുന്ന പാകിസ്ഥാൻ ലോക സന്തോഷ സൂചികയിൽ 67 സ്ഥാനത്താണ്. ഈ നില തുടർന്നാൽ 2022 ൽ ഈ ലിസ്റ്റിലേ ഏറ്റവും അവസാന നമ്പറായി നമ്മൾ മാറിയേക്കാം,,!

അന്നായിരിക്കും നരേന്ദ്ര മോഡി സ്വപ്നം കണ്ട പുതിയ ഇന്ത്യയുടെ വിളംബരവും.! നോട്ട് നിരോധനവും ,GST ,NCRB തുടങ്ങി നിരവധി വിഷയങ്ങൾ ഇതിൽ പരാമർശിച്ചിട്ടില്ലാ, !ഇനിയുമെത്ര എഴുത്താൻ ബാക്കിയാണ്. സമര പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും..!

🔹▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️🔹

ഈ കുറിപ്പിൽ മുഴുവൻ ഡാറ്റയും ചേർത്തിരുന്നതാണ്. പക്ഷേ പോസ്റ്റ് ചെയ്യുബോൾ ഫേസ് ബുക്ക് റിജക്റ്റ് (Reject ) ചെയ്യുകയാണ്..! ആദ്യമായാണ് ഇത്തരം ഒരു അനുഭവം..! വാട്ട്സാപ്പ് ചാനൽ ലിങ്ക് കമന്റിൽ നൽക്കുന്നു. പൂർണമായ പോസ്റ്റ് അതിൽ ലഭിക്കും,,!

NB : ഈ എഴുത്തിന് @Arun Mohit ന്റെ ഒറിജിനൽ ഇംഗ്ലിഷ് വേർഷൻ കുറിപ്പാണ് ആധാരം. മുഴുവൻ കടപ്പാടും അദ്ദേഹത്തിന് തന്നെ.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *