വ്യാജപ്രചരണങ്ങൾ തിരിച്ചറിയുക……CPIM കോട്ടൂളി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പേരിൽ ഉയർന്നുവന്നിട്ടുള്ള വ്യാജ വാർത്തയെ സംബന്ധിച്ച് ,
കോട്ടൂളി പൈപ്പ് ലൈൻ പ്രദേശത്തുള്ള മനോജ് എന്നയാളുടെ ക്ഷേമ പെൻഷൻ തുകയിൽ നിന്നും 500 രൂപ സിപിഐഎം ലോക്കൽ കമ്മറ്റി അംഗം വാങ്ങുന്നു എന്ന വ്യാജ പരാതി മനോജിന്റെ ജേഷ്ടൻ ബാബുരാജ് എന്നയാൾ നൽകുകയും അത് മനോരമ ന്യൂസ് ചാനലിൽ വന്നത് നാമെല്ലാം കണ്ടതുമാണ് . തികച്ചും സത്യവിരുദ്ധവും വ്യക്തി വിരോധം മൂലവും ഉണ്ടാക്കിയ നാടകവും ആണിത് . ഈ പറയുന്ന ബാബുരാജ് എന്നയാൾ പാർട്ടി എൽ സി അംഗം അടക്കം 3 പേരുടെ പേരിൽ 2013 ൽ യുഡിഎഫ് ഭരണകാലത്ത് തന്നെ ആക്രമിച്ചു എന്നു പറഞ്ഞു CC 1211/13 എന്ന നമ്പറിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ കേസ് നൽകുകയും ചെയ്തു .ഈ കേസിൽ പാർട്ടി എൽസി അംഗം അടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു . കേസ് തോറ്റതിന്റെ പേരിലുള്ള വ്യക്തി വൈരാഗ്യം തീർക്കുകയാണ് ബാബുരാജ്….. കോട്ടൂളി 25 ആം വാർഡിൽ ക്ഷേമപെൻഷനുകൾ നൽകുന്നത് യുഡിഎഫ് നിയന്ത്രണത്തിലുള്ള കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് . യുഡിഎഫിന്റെ ബാങ്കും ക്ഷേമ പെൻഷൻ നൽകുന്ന Agent ഉം പറഞ്ഞിട്ടുള്ളത് അവർ നേരിട്ടാണ് മനോജ് അടക്കമുള്ള ആളുകൾക്ക് പെൻഷൻ നൽകുന്നത് എന്നാണ് . കൂടാതെ പാർട്ടി എൽസി അംഗം പെൻഷൻ വിതരണത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല എന്നും യുഡിഎഫിന്റെ ബാങ്ക് അധികൃതർ തന്നെ വ്യക്തമാക്കുന്നു .
പെൻഷൻ മസ്റ്ററിങ് നടത്താത്തതിനാൽ മനോജിന്റെ പെൻഷൻ കഴിഞ്ഞ കുറച്ചു മാസമായി തടഞ്ഞു വെച്ചിരിക്കുകയാണ് . 2019 ജൂലൈ മാസത്തിലാണ് അവസാനമായി മനോജ് പെൻഷൻ വാങ്ങിയിട്ടുള്ളത് . അന്നൊന്നും പണം വാങ്ങി എന്നു പറയാതെ 10 മാസത്തിനുശേഷം ആരോപണവുമായി വരുന്നത് വ്യക്തിവിരോധം മൂലമാണ് . ഇതിനെ സിപിഐഎം നിയമപരമായും രാഷ്ട്രീയപരമായും നേരിടും .
0 Comments